x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സി​ൽ രാ​ജ്യാ​ന്ത​ര 56 ചീ​ട്ടു​ക​ളി മാ​മാ​ങ്ക​ത്തി​ന് സ​മാ​പ​നം

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: September 29, 2026 11:48 AM IST | Updated: September 29, 2026 11:51 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഡാ​ള​സ്: പ്ര​വാ​സി മ​ല​യാ​ളി​ക​ൾ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന 27-ാമ​ത് രാ​ജ്യാ​ന്ത​ര 56 ചീ​ട്ടു​ക​ളി മ​ത്സ​ര​ത്തി​ന് ഡാ​ള​സി​ൽ വ​ർ​ണാ​ഭ​മാ​യ സ​മാ​പ​നം. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ഡാ​ള​സ് ക്രി​സ്റ്റ് ദി ​കിം​ഗ് ക്നാ​നാ​യ പ​ള്ളി പാ​രീ​ഷ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ കാ​ന​ഡ​യി​ൽ നി​ന്നു​ള്ള ടീം ​ചാ​മ്പ്യ​ന്മാ​രാ​യി.

റോ​ബ​ർ​ട്ട് മാ​ത്യു ക്യാ​പ്റ്റ​നാ​യ കാ​ന​ഡ ടീ​മി​ലെ ജെ​യിം​സ് താ​ന്നി​ക്ക​ൽ, ജോ​സ​ഫ് ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ വി​ജ​യി​ക​ളാ​യി ട്രോ​ഫി​യും 4500 ഡോ​ള​റി​ന്‍റെ ഒ​ന്നാം സ​മ്മാ​ന​വും ക​ര​സ്ഥ​മാ​ക്കി​യ​ത്.

സ​മാ​പ​ന സ​മ്മേ​ള​ന വേ​ദി​യി​ൽ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡു​ക​ളും സ​മ്മാ​നി​ച്ചു. ജോ​യ് നെ​ല്ലാ​മ​റ്റം ക്യാ​പ്റ്റ​നാ​യ, മാ​ത്യു ഗീ​വ​ർ​ഗീ​സ്, തോ​മ​സ് ക​ടി​യ​ൻ​പ​ള്ളി​ൽ എ​ന്നി​വ​രു​ടെ ഷി​ക്കാ​ഗോ ടീം ​ര​ണ്ടാം സ്ഥാ​ന​വും 3000 ഡോ​ള​റും നേ​ടി.

സി​റി​യ​ക് വ​ള്ളി​പ്പ​ട​വി​ൽ ന​യി​ച്ച ലോ​സ് ആ​ഞ്ച​ല​സ് ടീം (​കു​ര്യ​ച്ച​ൻ മു​ല്ല​പ്പ​ള്ളി, വി​ൻ​സെ​ന്‍റ് കൊ​ട്ടി​രി​ക്ക​ൽ) മൂ​ന്നാം സ്ഥാ​ന​വും (2250 ഡോ​ള​ർ), കു​ഞ്ഞു​മോ​ൻ ഇ​ല്ലി​ക്കാ​ട്ടി​ൽ ന​യി​ച്ച ഹൂ​സ്റ്റ​ൺ ടീം (​തോ​മ​സ് ഐ​ക്ക​രേ​ത്ത്‌, സാ​ജി പ​ള്ളി​ക്കി​ഴ​ക്കേ​തി​ൽ) നാ​ലാം സ്ഥാ​ന​വും (1500 ഡോ​ള​ർ) സ്വ​ന്ത​മാ​ക്കി.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന "റേ​സ് ഫോ​ർ ഫ​ൺ' മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഡാ​ള​സ് ടീം ​ചാ​മ്പ്യ​ന്മാ​രാ​യി. ഷി​ബു ജെ​യിം​സ് (ക്യാ​പ്റ്റ​ൻ), ജോ​സ് വ​ർ​ക്കി, ബി​നോ ക​ല്ലും​ക​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.

 

K-Rail Survey K-Rail Survey K-Rail Survey

ഡി​ട്രോ​യി​റ്റി​ൽ നി​ന്നു​ള്ള ജോ​സ് എ​ബ്ര​ഹാം (ക്യാ​പ്റ്റ​ൻ), സു​നി​ൽ നൈ​നാ​ൻ, ജോ​സ് ഫി​ലി​പ്പ് ടീം ​ര​ണ്ടാം സ്ഥാ​ന​വും ഷി​ക്കാ​ഗോ​യി​ൽ നി​ന്നു​ള്ള ജോ​സ​ഫ് ആ​ല​പ്പാ​ട്ട് (ക്യാ​പ്റ്റ​ൻ), ജോ​മോ​ൻ തൊ​ടു​ക​യി​ൽ, കു​ര്യ​ൻ നെ​ല്ലാ​മ​റ്റം ടീം ​മൂ​ന്നാം സ്ഥാ​ന​വും ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള ടോം ​തോ​മ​സ് (ക്യാ​പ്റ്റ​ൻ), ഷാ​ജി തോ​മ​സ്, ബി​ജു അ​പ്പ​ൻ ടീം ​നാ​ലാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്റ്റേ​റ്റു​ക​ൾ​ക്ക് പു​റ​മേ കാ​ന​ഡ, കു​വൈ​റ്റ്, ജ​ർ​മ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റോ​ളം ടീ​മു​ക​ളാ​ണ് ഇ​ത്ത​വ​ണ ട്രോ​ഫി​ക്കാ​യി മാ​റ്റു​ര​ച്ച​ത്. ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ഷി​ബു ജെ​യിം​സ്, ഡാള​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഷാ​ജി പ​ഴു​ക്കാ​യി​ൽ, നാ​ഷ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ മാ​ത്യു ചെ​രു​വി​ൽ (ചെ​യ​ർ​പേ​ഴ്സ​ൺ, ഡി​ട്രോ​യി​റ്റ്), കു​ര്യ​ൻ നെ​ല്ലാ​മ​റ്റം (വൈ​സ് ചെ​യ​ർ​മാ​ൻ, ഷി​ക്കാ​ഗോ), സാം ​ജെ. മാ​ത്യു (കാ​ന​ഡ), രാ​ജ​ൻ മാ​ത്യു (ഡാ​ള​സ്), നി​തി​ൻ ഈ​പ്പ​ൻ (ക​ണ​ക്റ്റിക്ക​ട്ട്), സാ​ബു സ്ക​റി​യ (ഫി​ല​ഡ​ൽ​ഫി​യ), ഐ​ടി കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ബി​നോ​യ് ശ​ങ്ക​ര​ത്ത് (വാ​ഷിം​ഗ്ട​ൺ ഡിസി), ആ​ൽ​വി​ൻ ഷി​ക്കോ​ർ (ഷി​ക്കാ​ഗോ) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ടൂ​ർ​ണ​മെ​ന്‍റിന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച ക​ളി​ക്കാ​ർ, ക്യാ​പ്റ്റ​ൻ​മാ​ർ, ഐ​ടി കോഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ, വോ​ള​ന്‍റി​യ​ർ​മാ​ർ, സ്പോ​ൺ​സ​ർ​മാ​ർ, സം​ഘാ​ട​ക​ർ എ​ന്നി​വ​ർ​ക്ക് ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു.

Tags : 56CardGame Tournament Dallas USA

Recent News

Corehub Up