x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ല്‍ ഒ​രു​ക്കി​യ മ​ല​യാ​ള ഹ്ര​സ്വ​ചി​ത്രം "ഹാ​പ്പി ടു ​ഷെ​യ​ർ' റി​ലീ​സ് ചെ​യ്തു

ജോബി ആന്‍റണി
Published: September 29, 2026 11:10 AM IST | Updated: September 29, 2026 11:10 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ബേൺ: സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ല്‍ പൂ​ര്‍​ണ​മാ​യും ചി​ത്രീ​ക​രി​ച്ച "ഹാ​പ്പി ടു ​ഷെ​യ​ർ' എ​ന്ന മ​ല​യാ​ളം ഹ്ര​സ്വ​ചി​ത്രം പു​റ​ത്തി​റ​ങ്ങി. 32 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ഈ ​ചി​ത്രം ല​ളി​ത​മാ​യൊ​രു ആ​ശ​യ​വു​മാ​യി​ട്ടാ​ണ് പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലേ​യ്ക്ക് എ​ത്തു​ന്ന​ത്.

ഒ​രു വ്യ​ക്തി​യു​ടെ​യും അ​യാ​ള്‍ ജീ​വി​ക്കു​ന്ന ചു​റ്റു​പാ​ടു​ക​ളു​ടെ​യും ജീ​വി​ത​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ചി​ത്രം, വ്യ​ക്തി​ത്വം, ധാ​ര​ണ, മ​റ്റു​ള്ള​വ​രു​മാ​യി ന​മ്മ​ള്‍ പ​ങ്കു​വ​യ്ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് ചി​ന്തി​പ്പി​ക്കു​ന്നു.

ജി​ക്കു വ​ര്‍​ഗീ​സ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ റോ​ബി​ന്‍ ആ​റ്റി​ങ്ക​ര​യും നീ​ന വ​ര്‍​ഗീ​സും ചേ​ര്‍​ന്നാ​ണ് ഒ​രു​ക്കി​യ​ത്. ഛായാ​ഗ്ര​ഹ​ണം മി​ഥു​ന്‍ ജോ​ണ്‍​സ​ണ്‍.

ശ​ബ്ദ ഡി​സൈ​ന്‍ & മി​ക്‌​സിംഗ് അ​ശ്വി​ന്‍ ദി​നേ​ശ്. ഫോ​ളി & ഇ​ഫ​ക്ട്‌​സ് എ​ഡി​റ്റിം​ഗ് ഐ​ശ്വ​ര്യ ലാ​ഡോ​ള്‍. സം​ഗീ​തം: എം.​എ​സ്. യ​ദു​കൃ​ഷ്ണ. എ​ഡി​റ്റിം​ഗ് ജി​ക്കു വ​ര്‍​ഗീ​സ്. അ​ഭി​നേ​താ​ക്ക​ള്‍: ജാ​ന്‍​സി ക​ല​യം​താ​നം, അ​ല​ക്‌​സ് പ​ട്ടു​പാ​റ, റോ​ബി​ന്‍ ആ​റ്റി​ങ്ക​ര.

Tags : HappytoShare MalayalamShortFilm Switzerland Released

Recent News

Corehub Up