x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

81-ാം വ​യ​സി​ലും "ഡെ​ലി​വ​റി ബോ​യ്'; ല​ക്ഷ്യം കാ​ൻ​സ​ർ രോ​ഗി​യാ​യ ഭാ​ര്യ​യു​ട‌െ ചി​കി​ത്സ

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: September 29, 2026 02:38 PM IST | Updated: September 29, 2026 02:38 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഡാ​ള​സ്: കാ​ൻ​സ​ർ ബാ​ധി​ത​യാ​യ ഭാ​ര്യ​യു​ടെ ചി​കി​ത്സാ​ച്ചെ​ല​വു​ക​ൾ ക​ണ്ടെ​ത്താ​ൻ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന 81 വ​യ​സു​കാ​ര​ന്‍റെ ക​ഥ ടെ​ക്സ​സി​ൽ ച​ർ​ച്ച​യാ​കു​ന്നു.

ഡോ​ൺ ജോ​ൺ​സ​ൺ എ​ന്ന വ​യോ​ധി​ക​ന്‍റെ ജീ​വി​ത​യാ​ഥാ​ർ​ഥ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്. വി​മാ​ന​യാ​ത്ര​യി​ൽ ന​ഷ്‌​ട​പ്പെ​ട്ട ല​ഗേ​ജ് യാ​ത്ര​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന ജോ​ലി​യാ​ണ് ഡോ​ൺ ചെ​യ്യു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ ഒ​രു ല​ഗേ​ജ് വീ​ടി​ന്‍റെ പ​ടി​ക​ൾ ക​യ​റ്റി എ​ത്തി​ക്കാ​ൻ ഡോ​ൺ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന ദൃ​ശ്യം എ​റി​ൻ ഹ​വ​ലി​ന്‍റെ വീ​ടി​ന്‍റെ ഡോ​ർ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു.

ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത സാ​ഹ​ച​ര്യം പു​റം​ലോ​കം അ​റി​യു​ന്ന​ത്.

സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഒ​രു നാ​ട്

കാ​ൻ​സ​ർ ബാ​ധി​ത​യാ​യ ഭാ​ര്യ ജോ​സ​ഫി​ന്‍റെ ചി​കി​ത്സ​യ്ക്കും കു​ടും​ബ​ത്തി​ന്‍റെ നി​ത്യ​ചെ​ല​വു​ക​ൾ​ക്കു​മാ​യാ​ണ് ഡോ​ൺ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി പ്രാ​യ​ത്തെ​പ്പോ​ലും അ​വ​ഗ​ണി​ച്ച് ഈ ​ജോ​ലി ചെ​യ്യു​ന്ന​ത്.

57 വ​ർ​ഷ​മാ​യി ഒ​രു​മി​ച്ച് ജീ​വി​ക്കു​ന്ന ഈ ​വൃ​ദ്ധ​ദ​മ്പ​തി​ക​ളു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ എ​റി​ൻ ഹ​വ​ൽ, ഡോ​ണി​നെ സ​ഹാ​യി​ക്കാ​നാ​യി "ഗോ ​ഫ​ണ്ട് മീ' ​വ​ഴി ഓ​ൺ​ലൈ​ൻ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു.

ജ​ന​ങ്ങ​ളു​ടെ വ​ലി​യ പി​ന്തു​ണ ല​ഭി​ച്ച കാ​മ്പ​യ്‌​നി​ലേ​ക്ക് സെ​പ്റ്റം​ബ​ർ 24-ഓ​ടെ 2,81,000 ഡോ​ള​റി​ല​ധി​കം സം​ഭാ​വ​ന​യാ​യി എ​ത്തി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച ഈ ​പി​ന്തു​ണ​യ്ക്കും പ്രാ​ർ​ഥ​ന​ക​ൾ​ക്കും ഡോ​ണും ജോ​സ​ഫും ന​ന്ദി​യും അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ സെ​പ്റ്റം​ബ​ർ 25-ന് ​ഗോ ഫ​ണ്ട് മീ ​അ​ധി​കൃ​ത​ർ ആ ​കാ​മ്പ​യ്ൻ അ​പ്ര​തീ​ക്ഷി​ത​മാ​യി നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭാ​വ​ന ന​ൽ​കി​യ മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും പ​ണം തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തു.

ക​മ്പ​നി​യു​ടെ സേ​വ​ന​നി​ബ​ന്ധ​ന​ക​ളു​ടെ ലം​ഘ​ന​മാ​ണ് കാ​മ്പ​യ്ൻ നീ​ക്കം ചെ​യ്യാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചെ​ങ്കി​ലും എ​ന്ത് ലം​ഘ​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് കൃ​ത്യ​മാ​യി ക​മ്പ​നി ഇ​തു​വ​രെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, ദ​മ്പ​തി​ക​ളെ സ​ഹാ​യി​ക്കാ​ൻ മ​റ്റ് വ​ഴി​ക​ൾ തേ‌​ടു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Tags : 81YearOldMan CancerTreatment Wife DeliversLuggage

Recent News

Corehub Up