x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​സ്റ്റി​ന്‍റെ​യും ആ​ഷ്‌​ലി​യു​ടെ​യും ബ​ത്‌​ല​ഹേം വി​ശേ​ഷ​ങ്ങ​ൾ

ടി.​ജി.​ബൈ​ജു​നാ​ഥ്
Published: September 15, 2026 08:50 AM IST | Updated: September 15, 2026 08:50 AM IST

നിവിനും ഗിരീഷും

ഓ​ണ​ക്കാ​ലം ചാ​ര്‍​ജാ​ക്കാ​ന്‍ ഗി​രീ​ഷ് എ.​ഡി. ഒ​രു​ക്കി​യ നി​വി​ന്‍-​മ​മി​ത റൊ​മാ​ന്‍റി​ക് കോ​മ​ഡി, "ബെ​ത്‌​ല​ഹേം കു​ടും​ബ​യൂ​ണി​റ്റ്' തി​യ​റ്റ​റു​ക​ളി​ല്‍. ത​ണ്ണീ​ര്‍​മ​ത്ത​ന്‍ ദി​ന​ങ്ങ​ളും സൂ​പ്പ​ര്‍ ശ​ര​ണ്യ​യും പ്രേ​മ​ലു​വു​മൊ​ക്കെ സം​വി​ധാ​നം​ചെ​യ്ത ഗി​രീ​ഷ് എ.​ഡി​യും നി​വി​ന്‍ പോ​ളി​യും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച ചി​ത്ര​ത്തി​ല്‍ സം​ഗീ​ത് പ്ര​താ​പും പ്ര​ധാ​ന വേ​ഷ​ത്തി​ല്‍. സം​വി​ധാ​യ​ക​നും കി​ര​ൺ ജോ​സി​യു​മാ​ണു തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത്.

" ഇ​തി​ല്‍ ഹ്യൂ​മ​റു​ണ്ട്. എ​ന്നാ​ൽ, ഞാ​ൻ ഇ​തു​വ​രെ ചെ​യ്ത സി​നി​മ​ക​ളി​ല്‍ കു​റ​ച്ചു​കൂ​ടി ഇ​മോ​ഷ​ണ​ല്‍ ക​ണ്ട​ന്‍റ് ഇ​തി​ലാ​ണു​ള്ള​ത്'- ഗി​രീ​ഷ് സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ബെ​ത്‌​ല​ഹേ​മി​ലേ​ക്ക് എ​ത്തി​യ​ത്..?

ആ​ദ്യ പ​ട​ത്തി​ന്‍റെ സ​മ​യ​ത്തൊ​ക്കെ ഈ ​ക​ഥ​യു​ടെ ബേ​സി​ക് ത്രെ​ഡ് മ​ന​സി​ലു​ണ്ടാ​യി​രു​ന്നു. ത​ണ്ണീ​ര്‍​മ​ത്ത​ന്‍ അ​ന്നു ചെ​യ്യാ​ന്‍ പ​റ്റി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​തു ചെ​യ്യാം എ​ന്ന പ്ലാ​നി​ലാ​യി​രു​ന്നു. അ​ന്ന് ആ ​ക​ഥാ​പാ​ത്രം മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഈ ​ഏ​ഴു വ​ര്‍​ഷം കൊ​ണ്ടാ​ണ് ക​ഥ ഇ​ത്ര​ത്തോ​ള​മെ​ത്തി​യ​ത്.

 

K-Rail Survey

ജ​സ്റ്റി​നും ആ​ഷ്‌​ലി​യും ത​മ്മി​ലു​ള്ള ല​വ് സ്റ്റോ​റി​യാ​ണു സി​നി​മ. അ​വ​ര്‍ ത​മ്മി​ല്‍ 13-14 വ​യ​സി​ന്‍റെ വ്യ​ത്യാ​സ​മു​ണ്ട് എ​ന്ന​താ​ണ് ഇ​തി​ലെ പ്ര​ത്യേ​ക​ത. അ​വ​ര്‍ പ്ര​ണ​യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തും അ​തി​ലൂ​ടെ മു​ന്നോ​ട്ടു​പോ​കു​ന്ന​തു​മാ​യ കാ​ര്യ​ങ്ങ​ള്‍ ത​മാ​ശ​യും ഇ​മോ​ഷ​നു​മൊ​ക്കെ ചേ​ര്‍​ത്തു പ​റ​യു​ക​യാ​ണ്.

അ​ങ്ക​മാ​ലി​യാ​ണു ക​ഥാ​പ​ശ്ചാ​ത്ത​ലം. അ​വി​ടെ​യാ​ണു ജ​സ്റ്റി​നും കു​ടും​ബ​വും ക​സി​ന്‍​സു​മാ​യി താ​മ​സി​ക്കു​ന്ന​ത്. കാ​റ്റ​റിം​ഗ് സ​ര്‍​വീ​സ് ന​ട​ത്തു​ക​യാ​ണു ജ​സ്റ്റി​ന്‍. അ​വി​ടേ​യ്ക്ക് കോ​ട്ട​യം, മു​ണ്ട​ക്ക​യ​ത്തു​നി​ന്ന് എ​ത്തി​യ​താ​ണ് ആ​ഷ്‌​ലി​യും കു​ടും​ബ​വും. ര​ണ്ടു കു​ടും​ബ​ങ്ങ​ളു​ടെ ക​ഥ​കൂ​ടി​യാ​ണി​ത്.

ക​ഥ​യു​ടെ സ്പാ​ര്‍​ക്ക് ഉ​ണ്ടാ​യ​ത്..?

എ​ന്‍റെ വീ​ട് ചാ​ല​ക്കു​ടി​ക്ക​ടു​ത്ത് വെ​റ്റി​ല​പ്പാ​റ​യി​ലാ​ണ്. കോ​ട്ട​യം ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ധാ​രാ​ളം ക​ര്‍​ഷ​ക​രൊ​ക്കെ വ​ന്നു താ​മ​സി​ക്കു​ന്ന സ്ഥ​ല​മാ​ണ്. നാ​ട്ടി​ലെ സ്ഥ​ല​വും വീ​ടു​മൊ​ക്കെ വി​റ്റ്, ഇ​വി​ടെ സ്ഥ​ലം വാ​ങ്ങി ഇ​വി​ട​ത്തു​കാ​രാ​യി മാ​റു​ന്ന ആ​ളു​ക​ളെ ഞാ​നെ​ന്‍റെ ചെ​റു​പ്പ​ത്തി​ല്‍ ക​ണ്ടി​ട്ടു​ണ്ട്. അ​തു​മാ​യി ഈ ​ക​ഥ​യ്ക്കു നേ​രി​ട്ടു ബ​ന്ധ​മൊ​ന്നു​മി​ല്ല. ആ ​ഒ​രു പ​ശ്ചാ​ത്ത​ല​മൊ​ക്കെ എ​ടു​ത്തു​വെ​ന്നു​മാ​ത്രം.

ക്രി​സ്മ​സ് കാ​ല​ത്താ​ണ​ല്ലോ ഇ​ത്ത​രം പേ​രി​ൽ സി​നി​മ വ​രാ​റു​ള്ള​ത്?

അ​ങ്ങ​നെ​യൊ​ന്നു​മി​ല്ല. ക്രി​സ്മ​സി​നാ​യാ​ലും ഓ​ണ​ത്തി​നാ​യാ​ലും ഇ​റ​ക്കാ​ന്‍ പ​റ്റും. ഇ​ട​വ​ക​പ്പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള അ​ടു​ത്ത​ടു​ത്ത വീ​ടു​ക​ള്‍ ഒ​രു യൂ​ണി​റ്റ് ആ​യി​ട്ട് തി​രി​ക്കാ​റു​ണ്ട്. അ​തി​ല്‍ ജ​സ്റ്റി​ന്‍റെ​യും ആ​ഷ്‌​ലി​യു​ടെ​യും കു​ടും​ബ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട കു​ടും​ബ യൂ​ണി​റ്റാ​ണു ബെ​ത്‌​ല​ഹേം.

നി​വി​ന്‍-​മ​മി​ത കോം​ബി​നേ​ഷ​ന്‍..?

 

K-Rail Survey

ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ളൊ​ക്കെ ആ​ലോ​ചി​ക്കു​മ്പോ​ള്‍ ആ​ദ്യ​മേ മ​ന​സി​ലു​ണ്ടാ​യി​രു​ന്ന​ത് ഇ​വ​രാ​ണ്. സൂ​പ്പ​ര്‍ ശ​ര​ണ്യ​യു​ടെ സ​മ​യ​ത്തു ത​ന്നെ ഞാ​ന്‍ ഇ​തേ​ക്കു​റി​ച്ചു മ​മി​ത​യോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട്. നി​വി​നു​മാ​യി അ​ന്നു പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​പ​ടം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​തി​നു​ശേ​ഷം ക​ഴി​ഞ്ഞ വ​ര്‍​ഷം ജ​നു​വ​രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തോ​ടു പ​റ​ഞ്ഞ​ത്. ഓ​പ്പോ​സി​റ്റ് നി​ല്‍​ക്കു​ന്ന ആ​രു​മാ​യും ന​ല്ല കെ​മി​സ്ട്രി ഉ​ണ്ടാ​ക്കാ​ന്‍ പ​റ്റു​ന്ന​വ​രാ​ണ് ഇ​രു​വ​രും.

പ്രേ​മം, പ്രേ​മ​ലു ഫ്‌​ളേ​വ​ര്‍ ക​ല​ര്‍​ത്തി​യി​ട്ടു​ണ്ടോ..?

പ്രേ​മ​ലു​വി​ന്‍റെ ഉ​ണ്ടാ​വാം. പ്രേ​മ​ത്തി​ന്‍റെ ക​ണ​ക‌്ഷ​നൊ​ന്നു​മി​ല്ല. പ്രേ​മം വേ​റൊ​രു ടൈ​പ്പി​ലും ടോ​ണി​ലു​മു​ള്ള പ​ട​മാ​ണ​ല്ലോ. ഇ​തി​ല്‍ നി​വി​ന്‍ ഉ​ള്ള​തു​കൊ​ണ്ട് ഫീ​ല്‍ ചെ​യ്യു​ന്ന​താ​യി​രി​ക്കും. തേ​വ​ര കോ​ള​ജി​ലാ​ണ് ഇ​തി​ലെ കോ​ള​ജ് സീ​നു​ക​ളെ​ടു​ത്ത​ത്. പ്രേ​മ​ലു​വി​ലെ ശ്യാ​മും ഇ​തി​ലു​ണ്ട്.

നി​വി​നു​മാ​യി കം​ഫ​ര്‍​ട്ട് സോ​ണ്‍ രൂ​പ​പ്പെ​ട്ട​ത്..?

 

K-Rail Survey

ക​ഥ ഇ​ഷ്ട​മാ​യ​പ്പോ​ള്‍ മു​ത​ല്‍ അ​ദ്ദേ​ഹം ഈ​സി​നി​മ​യി​ലേ​ക്ക് എ​ത്തി. സെ​റ്റി​ല്‍ ന​മ്മ​ള്‍ എ​ന്താ​ണോ പ​റ​യു​ന്ന​ത് അ​ദ്ദേ​ഹം അ​തു ചെ​യ്യു​ന്നു. ചി​ല​പ്പോ​ള്‍ ഇ​ങ്ങ​നെ​യൊ​ന്ന് ആ​ലോ​ചി​ക്ക​ണോ എ​ന്നൊ​ക്കെ ചോ​ദി​ക്കും. ആ​വ​ശ്യ​മി​ല്ലാ​തെ വേ​റെ ഒ​രു കാ​ര്യ​ത്തി​ലും അ​ദ്ദേ​ഹം ഇ​ട​പെ​ടി​ല്ല. ഞാ​ന​ങ്ങോ​ട്ടു വ​രും, നി​ങ്ങ​ള്‍ ഷൂ​ട്ട് ചെ​യ്‌​തോ എ​ന്ന രീ​തി​യി​ലാ​ണ് ഈ ​സി​നി​മ​യി​ല്‍ അ​ദ്ദേ​ഹം ന​മ്മ​ളു​മാ​യി സ​ഹ​ക​രി​ച്ച​ത്. ഏ​റെ ഫ്‌​ളെ​ക്‌​സി​ബി​ള്‍ ആ​യി​രു​ന്നു.

സൂ​പ്പ​ര്‍ ശ​ര​ണ്യ ചെ​യ്യു​മ്പോ​ള്‍ മ​മി​ത സൂ​പ്പ​ര്‍ താ​ര​മാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്നോ..?

 

K-Rail Survey

ആ​ദ്യം മു​ത​ല്‍ ത​ന്നെ എ​നി​ക്കു വ​ള​രെ കം​ഫ​ര്‍​ട്ട് ആ​ണ് മ​മി​ത. ഏ​റെ പോ​സി​റ്റീ​വും സ്മാ​ര്‍​ട്ടും ചാ​മി​ങ്ങു​മാ​ണു മ​മി​ത​യു​ടെ രീ​തി​ക​ളും പെ​ര്‍​ഫോ​മ​ന്‍​സു​മൊ​ക്കെ. വ​ലി​യൊ​രു ന​ടി​യാ​യി മാ​റു​മെ​ന്ന് അ​ന്നേ തോ​ന്നി​യി​ട്ടു​ണ്ട്. സം​ഗീ​ത​വു​മാ​യി ബ​ന്ധ​മു​ള്ള, അ​ത്യാ​വ​ശ്യം ഒ​തു​ങ്ങി ജീ​വി​ക്കു​ന്ന, ലോ​വ​ര്‍ മി​ഡി​ല്‍ ക്ലാ​സ്സ് ഫാ​മി​ലി​യി​ലെ പെ​ണ്‍​കു​ട്ടി​യാ​ണ് ഇ​തി​ലെ ക​ഥാ​പാ​ത്രം ആ​ഷ്‌​ലി.

സി​നി​മ​യ്ക്കു​ള്ളി​ലെ സി​നി​മ​യാ​ണോ..?

നി​വി​ന്‍റെ അ​നി​യ​ന്‍ വേ​ഷം ചെ​യ്യു​ന്ന​തു സം​ഗീ​ത് പ്ര​താ​പാ​ണ്. ആ​ളൊ​രു ഷോ​ര്‍​ട് ഫി​ലിം ഡ​യ​റ​ക്ട​റാ​ണ്. അ​വ​നു സി​നി​മ​യാ​യി​ട്ടൊ​ന്നും ബ​ന്ധ​മൊ​ന്നു​മി​ല്ല. അ​വ​ന്‍റെ ഷോ​ര്‍​ട് ഫി​ലിം​സ് പ്രൊ​ഡ്യൂ​സ് ചെ​യ്യു​ന്ന​ത് ജ​സ്റ്റി​നാ​ണ്.

‘ബാ​ല​നി’​ൽ പോ​ലീ​സ് വേ​ഷം. ആ​ക്ടിം​ഗി​ലും താ​ത്പ​ര്യ​മാ​ണോ..?

ആ​ക്ടിം​ഗി​നെ​ക്കു​റി​ച്ചു ചി​ന്തി​ച്ചി​ട്ടു​കൂ​ടി​യി​ല്ല. എ​നി​ക്കു സം​വി​ധാ​ന​മാ​ണു താ​ത്പ​ര്യം. ഇ​തി​ല്‍ യാ​ദൃ​ച്ഛി​ക​മാ​യി വ​ന്ന​താ​ണ്. ഗ​ണ​പ​തി കാ​സ്റ്റ് ചെ​യ്തു, അ​ങ്ങ​നെ പോ​യി. മു​ന്‍​പ് ആ​ന്‍റ​ണി വ​ര്‍​ഗീ​സ് നാ​യ​ക​നാ​യ 'പൂ​വ​ന്‍' എ​ന്ന പ​ട​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

പ്രേ​മ​ലു 2 ആ​ലോ​ച​ന​യി​ലു​ണ്ടോ..?

ആ ​സി​നി​മ ഉ​പേ​ക്ഷി​ച്ച​താ​ണ്. അ​ടു​ത്ത സി​നി​മ​യു​ടെ ച​ര്‍​ച്ച​ക​ളി​ലാ​ണ്.

Tags : gireesh ad interview cinema bku nivin pauly mamitha baiju

Recent News

Corehub Up