x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ജു വാ​ര്യ​രു​ടെ സു​ര​ക്ഷ, ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്; നിരാഹാര സമരം ആരംഭിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ

സിനിമ ഡെസ്‌ക്
Published: September 14, 2026 08:34 PM IST | Updated: September 14, 2026 08:34 PM IST

സെ​ക്ര​ട്ടേ​റി​യ​റ്റി​നു മുന്നിൽ നിരാഹാരസമരവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ.

ലയാളത്തിന്‍റെ പ്രിയതാരം മ​ഞ്ജു വാ​ര്യ​രു​ടെ സു​ര​ക്ഷ​യു​മാ​യും ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടു​മാ​യും ബ​ന്ധ​പ്പെ​ട്ടു ഗു​രു​ത​ര​ ആരോപണങ്ങൾ ഉന്നയിച്ച് സം​വി​ധാ​യ​ക​ൻ സ​ന​ൽകു​മാ​ർ ശ​ശി​ധ​ര​ൻ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​രസ​മ​രം ആ​രം​ഭി​ച്ചു. താ​ൻ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ സ​ർ​ക്കാർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടാ​ത്ത​തി​നെത്തു​ട​ർ​ന്നാ​ണു നിരാഹാരസമരമെന്നും സംവിധായകൻ വ്യ​ക്ത​മാ​ക്കി.

മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്‍റെ തടവിലാണെന്ന ആരോപണം അന്വേഷിക്കുക, തനിക്കെതിരെയുള്ള കള്ളക്കേസിന്‍റെ ഗൂഢാലോചന അന്വേഷിക്കുക, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുക, അതിലെ സെക്സ് റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കുക എന്നിവയാണ് സനലിന്‍റെ പ്രധാന ആവശ്യങ്ങൾ. നിരാഹാര വേദിക്കു മുന്നിലായി തന്‍റെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ബാനറും സംവിധായകൻ പ്രദർശിപ്പിച്ചിട്ടുണ്ട്.

ത​നി​ക്കു ല​ഭി​ച്ച സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ തെ​രു​വി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചാണ് സ​ന​ൽകു​മാ​ർ സ​മ​രം ന​ട​ത്തു​ന്ന​ത്. താൻ ഉ​ന്ന​യി​ക്കു​ന്ന​തു വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള​ല്ലെ​ന്നും വലിയ സംഘത്തിനെതിരെയുള്ള പോ​രാ​ട്ട​മാ​യ​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ ആ​വ​ശ്യ​മാ​ണെ​ന്നും സം​വി​ധാ​യ​ക​ൻ പറഞ്ഞു.

Tags : ManjuWarrier SanalKumarSasidharan HemaCommitteeReport MollywoodNews

Recent News

Corehub Up