'അവഞ്ചേഴ്സ്: ഡൂംസ്ഡേ' പോസ്റ്റർ.
ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാർവലിന്റെ ബ്രഹ്മാണ്ഡ ചിത്രം 'അവഞ്ചേഴ്സ്: ഡൂംസ്ഡേ'യുമായി ബന്ധപ്പെട്ടു കൗതുകകരമായ വാർത്ത പുറത്തുവന്നു. റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയുടെ ഔദ്യോഗിക ഡയറക്ടറിയിലാണു ചിത്രത്തിനു പത്തു തിരക്കഥാകൃത്തുക്കളുണ്ടെന്ന വിവരം ഉൾപ്പെടുത്തിയിട്ടുള്ളത്.
എഴുത്തുകാരുടെ സംഘത്തിൽ ഹോളിവുഡ് താരങ്ങളായ റയാൻ റെനോൾഡ്സും , ഹ്യൂ ജാക്ക്മാനും ഉൾപ്പെട്ടിരിക്കുന്നത് ആരാധകരിൽ വലിയ ചർച്ചയായി. ചിത്രത്തിന്റെ പ്രധാന തിരക്കഥാകൃത്തുക്കൾ സ്റ്റീഫൻ മക്ഫീലി, മൈക്കൽ വാൽഡ്രൺ എന്നിവരാണ്. എന്നാൽ, 'അഡിഷണൽ ലിറ്റററി മെറ്റീരിയൽ' വിഭാഗത്തിലാണു റെനോൾഡ്സിന്റെയും ജാക്ക്മാന്റെയും പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡെഡ്പൂൾ, വുൾവെറിൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ലോകമെമ്പാടുമുള്ള ആരാധകരെ നേടിയെടുത്ത താരങ്ങൾ 'അവഞ്ചേഴ്സ്: ഡൂംസ്ഡേ'യിലും എത്തുന്നുണ്ടെന്നതിന്റെ സൂചനയായാണിത്. റൂസോ സഹോദരന്മാരുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഡിസംബർ 18-ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും.
Tags : AvengersDoomsday Hollywood WGA RyanReynolds HughJackman RussoBrothers FilmNews