അംബികയുടെ കുടുംബം
ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയപാലകൃഷ്ണന്റെ വീട്ടിലെത്തി സന്ദർശിച്ച് നടി അംബിക. ജയപാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി നീതിക്കായി നടത്തിയ പോരാട്ടത്തിന് അഭിവാദ്യം അർപ്പിക്കാനാണ് നടി അംബിക എത്തിയത്.
17 കാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ചാണ് തട്ടുകട നടത്തിയിരുന്ന ജയപാലകൃഷ്ണൻ ഒക്ടോബർ 25 പുലർച്ചെ 2:15-ന് കൊല്ലപ്പെട്ടത്.
ഭദ്രകീർത്തി മുന്നോട്ടുവെച്ച ഭദ്രപക്ഷം ക്യാംപയിനിലൂടെ പൊതുജനാഭിപ്രായം രൂപീകരിച്ച് ജുവനൈൽ നിയമത്തിൽ കുട്ടികളുടെ പ്രായപരിധി 15 ആക്കണമെന്ന ആവശ്യം കേന്ദ്ര മന്ത്രാലയത്തിന് സമർപ്പിക്കാനിരിക്കുകയാണ്.
എന്നാൽ, ഇത് 12 വയസാക്കി കുറയ്ക്കണമെന്ന് അംബിക ആവശ്യപ്പെട്ടു. പുതിയ കാലഘട്ടത്തിൽ കുട്ടികളുടെ ബുദ്ധി മുതിർന്നവരുടേത് പോലെ വികസിച്ചു കഴിഞ്ഞു എന്നും അംബിക പറഞ്ഞു.
Tags : Actress Ambika Cheranalloor ayapalakrishnan Ambika Family