മമ്മൂട്ടി
കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ശ്രേഷ്ഠ ബാവാ പുരസ്കാരത്തിന് നടൻ മമ്മൂട്ടി അർഹനായി.
സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും നല്കുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് ശ്രേഷ്ഠ ബാവാ പുരസ്കാരം നല്‍കുന്നത്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുടെ ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനുവേണ്ടി കെയര്‍ ആൻഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് നടത്തുന്ന പ്രവർത്തനങ്ങൾ, ഹൃദ്രോഗികളായ കുട്ടികള്‍ക്ക് ആവശ്യമായ സഹായം നല്കുന്ന ഹൃദയസ്പര്‍ശം പദ്ധതി, മാതാപിതാക്കള്‍ നഷ്ടപ്പെട്ടതും രോഗാവസ്ഥയിലുമുള്ള കുട്ടികളുടെ ഉന്നമനം, ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായം എന്നിവ മുൻനിർത്തിയാണ് പുരസ്കാരം നൽകുന്നത്.
Tags : Actor Mammootty Mammootty Shrestha Bava Award Honoring cinema