പുല്‍പ്പള്ളി: സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ വിജയികളായ കൃപാലയ സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥികളെ ആദരിക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചടങ്ങ് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളുമായി സൗഹൃദ കൂട്ടായ്മ നടത്തും. ഐ.സി. ബാലകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരുള്‍പ്പടെ പങ്കെടുക്കുമെന്ന് സ്കൂള്‍ ഭാരവാഹികള്‍ അറിയിച്ചു.