x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'വ്യാ​യാ​മൊ​ന്നും ഇ​ല്ല​ല്ലോ? മാ​ത്ര​മ​ല്ല അ​യാ​ൾ ചോ​റ് ഒ​രു​പാ​ട് ക​ഴി​ക്കു​മാ​യി​രു​ന്നു', മ​രി​ച്ചു​കി​ട​ക്കു​ന്ന ഒ​രാ​ളെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തെ​ന്തി​ന്?; തു​റ​ന്ന​ടി​ച്ച് സി​ദ്ദീ​ഖ്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 12, 2026 02:53 PM IST | Updated: November 12, 2026 02:53 PM IST

സിദ്ദീഖ്, ഷാജി കുമാർ

ഒ​രാ​ൾ മ​രി​ച്ചാ​ൽ അ​വി​ടെ വ​ച്ചു ത​ന്നെ അ​യാ​ൾ​ക്ക് ന​ല്ല ത​ടി​യാ​യി​രു​ന്നു, പ്ര​ഷ​റു​ണ്ടാ​യി​രു​ന്നു, ശ്ര​ദ്ധി​ച്ചി​ല്ല എ​ന്നൊ​ക്കെ പ​റ​ഞ്ഞു കു​റ്റ​പ്പെ​ടു​ത്തു​ന്ന മ​ല​യാ​ളി​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ​യെ വി​മ​ർ​ശി​ച്ച് ന​ട​ൻ സി​ദ്ദി​ഖ്.

കാ​മ​റ​മാ​ൻ ഷാ​ജി​കു​മാ​റി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ അ​വി​ടെ ന​ട​ന്ന ഒ​രു ച​ർ​ച്ച​യെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ചാ​ണ് താ​ര​ത്തി​ന്‍റെ വി​മ​ർ​ശ​നം. 

സി​ദ്ദീ​ഖി​ന്‍റെ വാ​ക്കു​ക​ൾ

മ​ര​ണ ഭ​യം........​എ​വി​ടെ​യോ വാ​യി​ച്ച ഒ​രു ഓ​ർ​മ, മ​ര​ണ വീ​ട്ടി​ലേ​ക്ക് ന​മ്മ​ൾ ഓ​ടി​യെ​ത്തു​ന്ന​ത്, ന​ഷ്ട​പ്പെ​ട്ട ബ​ന്ധു​വി​നെ​യോ സു​ഹൃ​ത്തി​നെ​യോ ഓ​ർ​ത്തു​ള്ള ദുഃ​ഖ​ത്തോ​ടെ മാ​ത്ര​മ​ല്ല, മ​റി​ച്ച്,  മ​രി​ച്ച​ത് താ​ൻ അ​ല്ല​ല്ലോ എ​ന്ന, ചെ​റി​യ ഒ​രു ആ​ശ്വാ​സ​ത്തോ​ടും കൂ​ടി​യാ​ണ്. ഓ​രോ​രു​ത്ത​രും ഈ ​ലോ​ക​ത്തോ​ട് യാ​ത്ര പ​റ​ഞ്ഞു പോ​കു​മ്പോ​ഴും, ന​മ്മ​ൾ ഇ​വി​ടെ ത​ന്നെ ഉ​ണ്ട​ല്ലോ എ​ന്ന സ​ന്തോ​ഷം അ​നു​ഭ​വി​ക്കു​ന്നു​ണ്ട് ന​മ്മ​ളി​ൽ പ​ല​രും. ആ ​സ​ന്തോ​ഷ​ത്തി​ന്‍റെ അ​ള​വ്, മ​രി​ച്ച വ്യ​ക്തി​യും ന​മ്മ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്റെ ആ​ഴം അ​നു​സ​രി​ച്ച് കൂ​ടി​യും കു​റ​ഞ്ഞു​മി​രി​ക്കും. അ​തി​ൽ ആ​രെ​യും തെ​റ്റു പ​റ​യാ​നോ കു​റ്റ​പ്പെ​ടു​ത്താ​നോ ആ​വി​ല്ല. 

എ​ന്നാ​ൽ ഒ​രു മ​ര​ണ​വീ​ട്ടി​ൽ വ​ന്നു നി​ന്ന്, മ​രി​ച്ച വ്യ​ക്തി​യെ, അ​യാ​ളു​ടെ മ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് കേ​ൾ​ക്കു​മ്പോ​ൾ, ദുഃ​ഖ​മോ ദേ​ഷ്യ​മോ അ​ല്ല, ഒ​രു​ത​രം ഞെ​ട്ട​ലാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. നാ​ളെ ഞാ​നും ഇ​തു​പോ​ലെ വെ​ള്ള പു​ത​ച്ചു കി​ട​ക്കു​മ്പോ​ൾ, എ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ വ​ന്നു നി​ന്ന്, എ​ന്നെ​ക്കു​റി​ച്ചും ഇ​തു​പോ​ലെ പ​റ​ഞ്ഞു ര​സി​ക്കി​ല്ലേ??

ക​ഴി​ഞ്ഞ​ദി​വ​സം എ​ന്‍റെ ഒ​രു സു​ഹൃ​ത്ത് (പേ​ര് പ​റ​യു​ന്നി​ല്ല നി​ങ്ങ​ൾ​ക്കൊ​ക്കെ അ​റി​യാം) ഞ​ങ്ങ​ളെ​യൊ​ക്കെ ഞെ​ട്ടി​ച്ചു​കൊ​ണ്ട്, യാ​ത്ര പോ​ലും പ​റ​യാ​തെ പെ​ട്ടെ​ന്ന് അ​ങ്ങ് പോ​യി​ക്ക​ള​ഞ്ഞു. അ​വ​സാ​ന​മാ​യി ആ ​ഭൗ​തി​ക​ശ​രീ​രം ഒ​ന്ന് കാ​ണാ​ൻ ഞാ​നും പോ​യി. 

പ്ര​ശ​സ്ത​രും, പ്ര​ഗ​ൽ​ഭ​രു​മാ​യ ഒ​രു​പാ​ട് പേ​ർ കൂ​ടി നി​ൽ​പ്പു​ണ്ട്. എ​ന്താ​ണ് സം​ഭ​വി​ച്ച​ത് എ​ന്ന ചോ​ദ്യ​ങ്ങ​ളും, ഓ​രോ​രു​ത്ത​രു​ടെ​യും ഭാ​വ​ന​യ്ക്ക​നു​സ​രി​ച്ചു​ള്ള ഉ​ത്ത​ര​ങ്ങ​ളും കേ​ട്ടു.

ഷു​ഗ​ർ ഉ​ണ്ടാ​യി​രു​ന്നോ? പി​ന്നെ...400 മു​ക​ളി​ലാ​യി​രു​ന്നു. 510 ആ​ണെ​ന്നാ  ഞാ​ൻ  കേ​ട്ട​ത്.!! പ്ര​ഷ​ർ 220 ആ​യി​രു​ന്നെ​ന്നും 300 ആ​യി​രു​ന്നെ​ന്നും പ​റ​യു​ന്നു​ണ്ട്. ത​ടി വ​ല്ലാ​തെ കൂ​ടു​ത​ലാ​യി​രു​ന്നു... വ്യാ​യാ​മൊ​ന്നും ഇ​ല്ല​ല്ലോ??? മാ​ത്ര​മ​ല്ല ചോ​റ് ഒ​രു​പാ​ട് ക​ഴി​ക്കും. അ​യ്യ​യ്യോ... ഞാ​നൊ​ക്കെ ര​ണ്ടു​നേ​ര​വും ച​പ്പാ​ത്തി​യാ... ക​ഴി​ഞ്ഞ ആ​ഴ്ച ക​ണ്ട​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞ​താ ചെ​ക്ക​പ്പ് ചെ​യ്യ​ണേ... എ​ന്ന്, കേ​ട്ടി​ല്ല..​ന​മു​ക്ക് പി​ന്നെ, ദൈ​വം സ​ഹാ​യി​ച്ച് പ്ര​ഷ​റും ഷു​ഗ​റും ഒ​ന്നു​മി​ല്ല... 

പു​ള്ളി മ​ദ്യ​പി​ക്കു​മാ​യി​രു​ന്നോ??? ഏ​യ്‌..​അ​തി​ല്ല. അ​തു​കൊ​ണ്ട് കാ​ര്യ​മി​ല്ല. ഞാ​ൻ ദി​വ​സ​വും ര​ണ്ടെ​ണ്ണം അ​ടി​ക്കും. പ​ക്ഷേ രാ​വി​ലെ ഒ​രു പ​ത്ത് കി​ലോ​മീ​റ്റ​ർ ന​ട​ക്കും.

അ​തു​കൊ​ണ്ട​ല്ലേ ഇ​പ്പോ​ഴും ഇ​ങ്ങ​നെ കു​ട്ട​പ്പ​ൻ ആ​യി​ട്ട് ഇ​രി​ക്കു​ന്ന​ത്.!!! പ്രാ​യം എ​ത്ര​യാ​യി​ന്നാ വി​ചാ​രം???? 50 ക​ഴി​ഞ്ഞോ???  ഹ​ഹ​ഹ...62! ദൈ​വ​മേ!!!​ദൈ​വം പോ​ലും പ​റ​യി​ല്ല​ല്ലോ! അ​വി​ടെ നി​ന്ന് കു​റ​ച്ചു മാ​റി നി​ന്നാ​ലോ എ​ന്ന് ക​രു​തി,

ന​ട​ക്കാ​ൻ തു​ട​ങ്ങി​യ എ​ന്നെ, മ​റ്റൊ​രു പ്ര​ശ​സ്ത​ൻ പി​ടി​ച്ചു നി​ർ​ത്തി. ‘വ​ല്ല ചെ​ക്ക​പ്പ് ഒ​ക്കെ  ചെ​യ്യു​ന്നു​ണ്ടോ?’ ‘ഏ​യ്‌, ഒ​ന്നും ചെ​യ്യാ​റി​ല്ല’. അ​യാ​ൾ​ക്കൊ​രു സ​ന്തോ​ഷ​മാ​യി​ക്കോ​ട്ടേ, എ​ന്ന് ക​രു​തി ഞാ​ൻ പ​റ​ഞ്ഞു. ‘ഇ​തു​പോ​ലെ പെ​ട്ടെ​ന്ന് ഒ​രു ദി​വ​സം അ​ങ്ങ് പോ​കും. സൂ​ക്ഷി​ച്ചോ’....‘​അ​ന്ന് ഫ്രീ ​ആ​യി​രി​ക്കു​വോ? വ​രാ​ൻ സ​മ​യ​മു​ണ്ടാ​കു​മോ?’​എ​ന്‍റെ ചോ​ദ്യം ഇ​ഷ്ട​പ്പെ​ടാ​തെ അ​യാ​ൾ എ​ന്‍റെ കൈ​യി​ൽ നി​ന്നും പി​ടി വി​ട്ടു.

ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ഒ​രാ​ളെ​പ്പ​റ്റി ന​ല്ല​ത് പ​റ​യാ​ത്ത ന​മ്മ​ൾ, മ​രി​ക്കു​മ്പോ​ൾ അ​യാ​ളെ വാ​നോ​ളം പു​ക​ഴ്ത്തും. അ​ത് മ​റ്റു​ള്ള​വ​ർ​ക്ക് കേ​ൾ​ക്കാ​നാ​ണ്.‌ ഒ​രാ​ളെ​പ്പ​റ്റി ന​ല്ല​ത് പ​റ​ഞ്ഞു എ​ന്ന ഖ്യാ​തി കി​ട്ടാ​നാ​ണ്. എ​ന്നാ​ൽ മ​രി​ച്ചു കി​ട​ക്കു​ന്ന ഒ​രാ​ളെ ഇ​ങ്ങ​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് എ​ന്തി​നാ​യി​രി​ക്കും??. മ​ര​ണം എ​ന്നെ പി​ടി​കൂ​ടാ​ത്ത​ത് എ​ന്‍റെ മി​ടു​ക്കു കൊ​ണ്ടാ​ണെ​ന്ന് വി​ചാ​രി​ക്കു​ന്നു​ണ്ടാ​വു​മോ ഇ​വ​ർ??

മ​രി​ച്ചു കി​ട​ക്കു​മ്പോ​ൾ മ​റ്റു​ള്ള​വ​ർ വ​ന്ന് കു​റ്റ​പ്പെ​ടു​ത്തു​മ​ല്ലോ എ​ന്ന് ഓ​ർ​ത്തി​ട്ട് എ​നി​ക്കി​പ്പോ​ൾ മ​രി​ക്കാ​ൻ ഭ​യം തോ​ന്നു​ന്നു..... മ​ര​ണം ആ​രു​ടെ​യും കു​റ്റ​മ​ല്ല.. ആ​രും അ​റി​ഞ്ഞു​കൊ​ണ്ട് വി​ളി​ച്ചു വ​രു​ത്തു​ന്ന​തു​മ​ല്ല.. വാ​യി​ച്ചി​ട്ടി​ല്ലേ? ജീ​വി​ക്കാ​ൻ ധൈ​ര്യ​മി​ല്ലാ​ത്ത​വ​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്നു. അ​തി​നും ധൈ​ര്യ​മി​ല്ലാ​ത്ത​വ​ർ ഇ​പ്പോ​ഴും ഇ​വി​ടെ ജീ​വി​ക്കു​ന്നു.

Tags : Siddique Actor Siddique death criticise shajikumar

Recent News

Corehub Up