നസ്ലൻ.
'സീനി'ൽ സൂര്യയുടെ വില്ലനായെത്തിയ യുവതാരം നസ്ലന്റെ പ്രകടനത്തെയും അഭിനയ മികവിനെയും പ്രശംസിച്ച് ചിത്രത്തിന്റെ സ്റ്റണ്ട് ഡയറക്ടർ ചേതൻ ഡിസൂസ. തികച്ചും സ്വാഭാവികമായ പ്രതിഭയുള്ള നടനാണ് നസ്ലൻ എന്നും, അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് വലിയ സന്തോഷമാണെന്നും ചേതൻ അഭിപ്രായപ്പെട്ടു.
നസ്ലന്റെ കരിയറിലെ വളർച്ചയും 'സീനി'ലെ പ്രകടനവും തന്നെ വിസ്മയിപ്പിച്ചു. ഭാവിയിൽ സൂപ്പർസ്റ്റാർ ആകാൻ എല്ലാ യോഗ്യതയുമുള്ള താരമാണ് നസ്ലനെന്നും ചേതൻ അഭിപ്രായപ്പെട്ടു. താരത്തെ ആശംസിക്കാനും ചേതൻ മറന്നില്ല.
സൂര്യയും നസ്ലനും പ്രധാന വേഷങ്ങളിൽ എത്തിയ 'സീൻ' തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ നസ്ലന്റെ ഗെറ്റപ്പും പ്രകടനവും പ്രേക്ഷകശ്രദ്ധ നേടിയതോടൊപ്പം, പ്രമുഖ സംവിധായകനായ അറ്റ്ലി ഉൾപ്പെടെയുള്ളവരും നസ്ലനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
Tags : Naslen ChethanD'Souza Mollywood FilmNews