Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mollywood

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ‘ഖ​ലീ​ഫ’ ഒ​ടി​ടി​യിലേക്ക്

പൃ​ഥ്വി​രാ​ജ് നാ​യ​ക​നായി വൈശാഖിന്‍റെ സംവിധാനത്തിലൊരുങ്ങിയ ആ​ക്ഷ​ൻ മാ​സ് ചിത്രം 'ഖ​ലീ​ഫ' ഒ​ടി​ടിയിലേക്ക്. തിയ​റ്റ​റു​ക​ളി​ൽ സമ്മിശ്ര പ്രതികരണം സൃ​ഷ്ടി​ച്ച ചി​ത്രം ഒക്‌ടോബർ ഒമ്പതു മു​ത​ൽ പ്രൈം ​വീ​ഡി​യോ, ല​യ​ൺ​സ്ഗേ​റ്റ് പ്ലേ, ​മ​നോ​ര​മ മാ​ക്സ്, സ്റ്റാ​ർ​സ് പ്ലേ, ​സിം​പ്ലി സൗ​ത്ത് തു​ട​ങ്ങി​യ പ്ര​മു​ഖ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തും. സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒരുക്കിയ ചിത്രത്തിൽ ആ​മി​ർ അ​ലി എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് പൃ​ഥ്വി​രാ​ജ് എത്തുന്നത്.

ഖലീഫയുടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം ക്ലൈ​മാ​ക്സി​നോ​ട് അ​ടു​ക്കു​മ്പോ​ൾ എ​ത്തു​ന്ന മോ​ഹ​ൻ​ലാ​ലിന്‍റെ മാ​സ് കാ​മി​യോ റോ​ളാ​ണ്. ആ​മി​റിന്‍റെ മു​ത്ത​ച്ഛ​ൻ മാ​മ്പറ​യ്ക്ക​ൽ അ​ഹ​മ്മ​ദ് അ​ലി​യാ​യി മോ​ഹ​ൻ​ലാ​ൽ സ്ക്രീ​നി​ൽ എ​ത്തു​ന്ന​ത് ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യി​രു​ന്നു. വ​രാ​നി​രി​ക്കു​ന്ന ര​ണ്ടാം ഭാ​ഗ​മാ​യ 'ഖ​ലീ​ഫ 2 - ദി ​ലെ​ഗ​സി'​യി​ൽ മോ​ഹ​ൻ​ലാ​ലാണു കേന്ദ്രക​ഥാ​പാ​ത്രം. പൃ​ഥ്വി​രാ​ജ്, ടൊ​വി​നോ തോ​മ​സ്, സൗ​ബി​ൻ ഷാ​ഹി​ർ എ​ന്നി​വ​രും ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​കും.

രൺജി പ​ണി​ക്ക​ർ, ഷ​മ്മി തി​ല​ക​ൻ, മാ​ള​വി​ക ശ​ർമ എ​ന്നി​വ​രും മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തുന്നു. ജോ​മോ​ൻ ടി. ​ജോ​ണി​ന്‍റെ കാമ​റ​യും ജേ​ക്സ് ബി​ജോ​യി​യു​ടെ പ​ശ്ചാ​ത്ത​ല​സം​ഗീ​ത​വും ചി​ത്ര​ത്തി​നു മി​ക​ച്ച മാ​സ് അ​ന്ത​രീ​ക്ഷ​മാ​ണു സ​മ്മാ​നി​ച്ച​ത്. തി​യ​റ്റ​റു​ക​ളി​ൽനി​ന്നു നാൽ‌പതു കോ​ടി​യി​ലേറെ ക​ള​ക്ഷ​ൻ നേടിയശേഷമാണു ചി​ത്രം ഒടിടിയിലെത്തുന്നത്.

Movies

23 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 50 സ്ക്രീ​നു​ക​ൾ; മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ കാ​ക്ക​നാ​ട് സ്ക്രീ​ൻ മി​ഴി തു​റ​ന്നു  

കേ​ര​ള​ത്തി​ലെ തി​യ​റ്റ​ർ ശൃം​ഖ​ല​യി​ൽ പു​തി​യ ച​രി​ത്രം കു​റി​ച്ച് മാ​ജി​ക് ഫ്രെ​യിം​സ്. അ​ൻ​പ​താ​മ​ത്തെ സ്ക്രീ​ൻ കൂ​ടി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തോ​ടെ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തി​യ​റ്റ​ർ ഗ്രൂ​പ്പാ​യി മാ​ജി​ക് ഫ്രെ​യിം​സ് മാ​റി.

കാ​ക്ക​നാ​ട്ട് പു​തു​താ​യി ആ​രം​ഭി​ച്ച മാ​ജി​ക് ഫ്രെ​യിം​സ് തി​യ​റ്റ​ർ സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ചു.രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് വെ​ഞ്ച​രി​പ്പ് ക​ർ​മം നി​ർ​വ​ഹി​ച്ചു.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തി​യ​റ്റ​ർ ഗ്രൂ​പ്പാ​യി ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​സ്റ്റി​ൻ സ്റ്റീ​ഫ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​ജി​ക് ഫ്രെ​യിം​സ് ഇ​തോ​ടെ മാ​റി. 23 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​ല​വി​ൽ 50 സ്ക്രീ​നു​ക​ളാ​ണ് മാ​ജി​ക് ഫ്രെ​യിം​സി​നു​ള്ള​ത്.

Movies

കാ​ട്ടാ​ള​നെ വീ​ട്ടി​ലി​രു​ന്നു കാ​ണാം; പെപ്പെ ചിത്രം നാളെ മുതൽ ഒടിടിയിൽ

തിയറ്ററുകളെ വിറപ്പിച്ച കാട്ടാളൻ ഒടിടിയിലേക്ക്. മനോരമ മാക്സിലൂടെ നാളെ മുതൽ ചിത്രം കാണാം. ആ​ന്‍റ​ണി വ​ർ​ഗീ​സ് പെ​പ്പെ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്രം മേയ് 28-ന് ആണ് റിലീസിനെത്തിയത്. പോ​ൾ ജോ​ർജിന്‍റെ സം​വി​ധാ​നത്തിലൊരുങ്ങിയ ചിത്രം മൈ​ക്കി​ൾ, മാ​ർ​ക്കോ എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ മൈ​ക്കി​ൾ സി​നി​മാ​റ്റി​ക് യൂ​ണി​വേ​ഴ്സിന്‍റെ ഭാ​ഗ​മാ​ണ്.

കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി ഗ്രാ​മ​മാ​യ ആ​ന​ക്കൊ​ല്ലി​യി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​തോ​ടെ​യാ​ണ് ക​ഥ ആ​രം​ഭി​ക്കു​ന്ന​ത്. ഗ്രാ​മ​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​നെ​ന്ന വ്യാ​ജേ​ന​യെ​ത്തു​ന്ന മാ​രി എ​ന്ന വേ​ട്ട​ക്കാ​ര​ൻ, പി​ന്നീ​ട് ആ ​പ്ര​ദേ​ശം കൈ​യ​ട​ക്കു​ക​യും അ​ന​ധി​കൃ​ത ആ​ന​ക്കൊ​മ്പ് ക​ച്ച​വ​ട​ത്തിന്‍റെ വ​ലി​യൊ​രു സാ​മ്രാ​ജ്യം കെ​ട്ടി​പ്പ​ടു​ക്കു​ക​യും ചെ​യ്യു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം, മാ​രി​യു​ടെ ​അ​ധോ​ലോ​ക സാ​മ്രാ​ജ്യ​ത്തി​നു മ​റ്റൊ​രു ക്രി​മി​ന​ൽ സം​ഘം വെ​ല്ലു​വി​ളി​യാകുന്നു. ഈ ​പോ​രാ​ട്ട​ത്തി​ൽ മാ​രി​യെ സ​ഹാ​യി​ക്കാ​നാ​യി ജോ​ർജ് ഡി. ​പീ​റ്റ​ർ അ​യയ്​ക്കു​ന്ന കാ​ട്ടാ​ള​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​തി​ശ​ക്ത​നാ​യ പോ​രാ​ളി എ​ത്തു​ന്ന​തോ​ടെ​യാ​ണ് ക​ഥ മാ​റി​മ​റി​യു​ന്ന​ത്. ആ​ന​ക്കൊ​മ്പ് മാ​ഫി​യ​യെ​യും കാ​ടു ന​ശി​പ്പി​ക്കു​ന്ന മാ​രി​യു​ടെ സാ​മ്രാ​ജ്യ​ത്തെ​യും ത​ക​ർ​ക്കാ​ൻ ആന്‍റ​ണി ന​ട​ത്തു​ന്ന പോ​രാ​ട്ട​മാ​ണ് ചി​ത്ര​ത്തിന്‍റെ പ്ര​ധാ​ന പ്ര​മേ​യം.

ആ​ന്‍റ​ണി വ​ർ​ഗീ​സിനൊപ്പം സു​നി​ൽ, ജ​ഗ​ദീ​ഷ്, ദു​ഷാ​ര വി​ജ​യ​ൻ, ക​ബീ​ർ ദു​ഹാ​ൻ സിംഗ്, പാ​ർ​ഥ് തി​വാ​രി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. സം​ഗീ​തം ര​വി ബ​സ്രൂ​ർ.

Movies

ആദ്യ ദിനം നേടിയത് മൂന്നു കോടിയോളം; ബോ​ക്‌​സ് ഓ​ഫീ​സ് കീ​ഴ​ട​ക്കി വി​സ്മ​യ​ത്തു​ട​ക്കം

മ​ല​യാ​ളികളുടെ പ്രിയതാരം മോ​ഹ​ൻ​ലാ​ലി​ന്‍റെ മകൾ വിസ്മയ മോഹൻലാലും നിർമാതാവ് ആന്‍റണി പെരുന്പാവൂരിന്‍റെ മകൻ ആശിഷ് ജോ ആന്‍റണിയും അരങ്ങേറ്റം കുറിക്കുന്ന തുടക്കം എന്ന ചിത്രത്തിന് ആദ്യദിനം ഗംഭീര കളക്ഷൻ. മോഹൻലാലിന്‍റെ അ​ഭി​ന​യ​പാ​ര​മ്പ​ര്യം പേ​റി കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തു​ക​യെ​ന്ന​ത് വിസ്മയക്കു വ​ലിയ വെ​ല്ലു​വി​ളി​യാ​യിരുന്നു. ആ ​വെ​ല്ലു​വി​ളി​യെ പ്ര​തി​ഭ കൊ​ണ്ടും ആ​ത്മ​വി​ശ്വാ​സം കൊ​ണ്ടും നേ​രി​ട്ട്, പ്രേ​ക്ഷ​ക​രു​ടെ കൈ​യ​ടി നേ​ടി​യി​രി​ക്കു​ക​യാ​ണ് യുവതാരം. 2018 എ​ന്ന ചിത്രത്തിന്‍റെ സൂപ്പർ ഹിറ്റ് വി​ജ​യ​ത്തി​നുശേ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത തു​ട​ക്കം, പേ​ര് അ​ന്വ​ർ​ഥ​മാ​ക്കും വി​ധം വി​സ്മ​യ​യു​ടെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ഗം​ഭീ​ര​മാ​യ തു​ട​ക്ക​മാ​യി മാ​റി​യി​രി​ക്കു​ന്നു.

 

ആ​ദ്യ ദി​നം ത​ന്നെ മൂന്നു കോടിയോളം രൂപ ആഗോള കളക്ഷൻ നേ​ടി ബോ​ക്‌​സ് ഓ​ഫീ​സി​ലും വ​ലി​യൊ​രു ത​രം​ഗ​മാ​ണ് തു​ട​ക്കം സൃ​ഷ്ടി​ച്ചത്. ഗ​ൾ​ഫ് നാ​ടു​ക​ളി​ലും വി​ദേ​ശ​ത്തും മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളോ​ടെ പ്ര​ദ​ർ​ശ​നം തു​ട​രു​കയാണ്. പെ​ൺ​ക​രു​ത്തിന്‍റെ ആ​ക്ഷ​ൻ മു​ഹൂ​ർ​ത്ത​ങ്ങ​ളും, വൈ​കാ​രി​ക നി​മി​ഷ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യാ​ണ് ജൂ​ഡ് ​ചി​ത്രം അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്. വെ​റു​മൊ​രു മ​സാ​ല സി​നി​മ എ​ന്ന​തി​ലു​പ​രി, വി​സ്മ​യ എ​ന്ന ന​ടി​യു​ടെ ആ​യോ​ധ​ന​ക​ല​യി​ലെ വ​ഴ​ക്ക​വും അ​ഭി​ന​യ​ശേ​ഷി​യും കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ ചി​ത്ര​ത്തി​നു സാ​ധി​ച്ചു. പ്ര​ധാ​ന വി​ല്ല​നാ​യി സ്ക്രീ​നി​ലെ​ത്തു​ന്ന ആ​ശി​ഷും വി​സ്മ​യ​യ്‌​ക്കൊ​പ്പം മി​ക​ച്ച പ്ര​ക​ട​ന​മാ​ണു കാഴ്ചവച്ചത്. ഇ​വ​ർ ത​മ്മി​ലു​ള്ള സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ തി​​യറ്റ​റു​ക​ളി​ൽ വ​ലി​യ ആ​വേ​ശ​മാ​ണു സൃ​ഷ്ടി​ക്കു​ന്ന​ത്. ഒ​പ്പം, സി​നി​മ​യു​ടെ നി​ർ​ണാ​യ​കഘ​ട്ട​ത്തി​ൽ ക​ട​ന്നു​വ​രു​ന്ന മോ​ഹ​ൻ​ലാ​ലിന്‍റെ സാ​ന്നി​ധ്യം പ്രേ​ക്ഷ​ക​ർ​ക്കു ന​ൽ​കു​ന്ന സ​ർ​പ്രൈ​സും ചെ​റു​ത​ല്ല.

ഒ​രു വ​ശ​ത്ത് പു​തി​യ ത​ല​മു​റ​യു​ടെ ആ​ക്ഷ​ൻ വീ​ര്യ​വും, മ​റു​വ​ശ​ത്ത് പ്രേ​ക്ഷ​ക​രെ തൊ​ടു​ന്ന കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ കെ​ട്ടു​റ​പ്പു​മാ​യി തു​ട​ക്കം വ​രാ​ന്ത്യ​ത്തി​ൽ തിയ​റ്റ​റു​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ കു​ടും​ബപ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ്.

Movies

ആ​രം ആ​ഴ​മേ​റി​യ അ​ന്വേ​ഷ​ണം; സൈജു കുറുപ്പിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

മലയാളത്തിന്‍റെ പ്രിയതാരം സൈജു കുറുപ്പ് നായകനാകുന്ന ആരം എന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ, അ​ട​ഞ്ഞു​പോ​യ മു​റി​ക​ൾ​ക്കും ഫ​യ​ലു​ക​ൾ​ക്കും ന​ടു​വി​ൽ ആ​ലോ​ച​ന​യോ​ടെ നി​ൽ​ക്കു​ന്ന പോലീസ് ഇ​ൻ​സ്പെ​ക്ട​ർ. ചു​വ​രു​ക​ൾ​ക്ക​പ്പു​റ​ത്ത് ഓ​രോ മു​റി​യി​ലും പു​ക​യു​ന്ന ഉ​ദ്വേ​ഗ​ങ്ങ​ൾ... ആരത്തിന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പ്രേക്ഷകർക്കു സമ്മാനിച്ചത് ഈയൊരു ദൃ​ശ്യാ​നു​ഭ​വ​മാ​ണ്. റോ​ളു​ക​ൾ ഏ​തു​മാ​ക​ട്ടെ, ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന സൈ​ജു കു​റു​പ്പ് വീ​ണ്ടും പോ​ലീ​സ് യൂ​ണി​ഫോ​മി​ൽ എ​ത്തു​ന്നു എ​ന്നത് ചലച്ചിത്രാസ്വാദകരിൽ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന ആ​കാം​ക്ഷ ചെ​റു​ത​ല്ല.

സി​ഐ ആന്‍റോ ഈ​പ്പ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് സൈ​ജു കു​റു​പ്പ് ​ചി​ത്ര​ത്തി​ൽ എത്തുന്നത്. ഔ​ദ്യോ​ഗി​ക ക​ട​മ​ക​ളും വ്യ​ക്തി​പ​ര​മാ​യ നി​ല​പാ​ടു​ക​ളും ത​മ്മി​ൽ കൊ​മ്പു​കോ​ർ​ക്കു​മ്പോ​ൾ ഒരു പോലീസ് ഉ​ദ്യോ​ഗ​സ്ഥന്‍റെ ഉ​ള്ളി​ൽ രൂ​പ​പ്പെ​ടു​ന്ന ആ​ന്ത​രി​ക സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് ക​ഥ​യു​ടെ കാ​ത​ൽ. അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​ന്നു​വ​രു​ന്ന കേ​സും, അ​തി​നെത്തു​ട​ർ​ന്നു​ണ്ടാ​കു​ന്ന നി​ഗൂ​ഢ സം​ഭ​വ​ങ്ങ​ളും ആന്‍റോ ഈ​പ്പന്‍റെ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ക്കു​ന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

അഭിനയജീവിതത്തിന്‍റെ ഇരുപതു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സൈ​ജു കു​റു​പ്പി​ന്‍റെ ക​രി​യ​റി​ലെ കാ​മ്പു​ള്ള വേ​ഷ​ങ്ങ​ളി​ലൊ​ന്നാ​യി​രി​ക്കും സി​ഐ ആന്‍റോ ഈ​പ്പ​ൻ. രാ​ജേ​ഷ് പ​ര​മേ​ശ്വ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​നു തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് വി​ഷ്ണു രാ​മ​ച​ന്ദ്ര​നാ​ണ്. ഗു​ഡ് ഹോ​പ്പി​ന്‍റെ ബാ​ന​റി​ൽ ജു​നൈ​സ് ബാ​ബു​വാ​ണ് നി​ർ​മാ​ണം.

Movies

റോ​ഷ​ന്‍റെ പോ​ലീ​സ് ഡ​യ​റി

റോ​ഷ​ന്‍ മാ​ത്യു വീ​ണ്ടും പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തി​യ ഇ​ന്‍​വെ​സ്റ്റി​ഗേ​റ്റീ​വ് ത്രി​ല്ല​റാ​ണ് എം. ​പ​ദ്മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്ത ‘ഉ​യി​ര്‍’. സി​ഐ അ​ന്‍​ഷാ​ദ് എ​ന്ന യ​ഥാ​ര്‍​ഥ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലെ ഒ​രു സം​ഭ​വ​ത്തി​ല്‍ നി​ന്നു രൂ​പ​പ്പെ​ടു​ത്തി​യ​താ​ണു തി​ര​ക്ക​ഥ. ചി​ത്ര​ത്തി​ല്‍ പ്രൊ​ബേ​ഷ​ന്‍ എ​സ്‌​ഐ അ​ജീ​ബ് റ​ഹ്‌​മാ​നാ​യി വേ​ഷ​മി​ട്ട റോ​ഷ​ന്‍ സ​ണ്‍​ഡേ ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു.

ഈ ​സി​നി​മ​യി​ലേ​ക്ക് അ​ടു​പ്പി​ച്ച​ത്..?

സം​വി​ധാ​യ​ക​ന്‍ അ​യ​ച്ചു ത​ന്ന ഒ​രു ലേ​ഖ​ന​ത്തി​ലാ​ണ് ഈ ​സി​നി​മ​യു​ടെ ആ​ശ​യം ആ​ദ്യം വാ​യി​ച്ച​ത്. ഇ​തി​ന്‍റെ ക​ഥാ​വി​വ​ര​ണം കേ​ട്ട​ത് ഈ ​കേ​സ് യ​ഥാ​ര്‍​ഥ​ത്തി​ല്‍ അ​ന്വേ​ഷി​ച്ച സി​ഐ അ​ന്‍​ഷാ​ദി​ല്‍ നി​ന്നാ​ണ്. ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ള്‍ ഒാ​രോ​ന്നും ഓ​ര്‍​ത്തെ​ടു​ത്ത് അ​ദ്ദേ​ഹം പ​റ​ഞ്ഞ​പ്പോ​ള്‍ അ​തി​ലു​ള്ള ഇ​മോ​ഷ​ന്‍ എ​നി​ക്ക് അ​തേ​പോ​ലെ കി​ട്ടി. എം. ​പ​ദ്മ​കു​മാ​റി​നൊ​പ്പം ഒ​രു സി​നി​മ എ​ന്ന​ത് ഒ​രു​പാ​ടു നാ​ള​ത്തെ ആ​ഗ്ര​ഹ​വു​മാ​യി​രു​ന്നു.

‘ഉ​യി​ര്‍’ എ​ന്ന ടൈ​റ്റി​ല്‍..?

Kerala

'അമ്മ'യില്‍ പടയൊരുക്കം; ശ്വേതക്കെതിരെ 'പെണ്‍മക്കള്‍'

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ ചേരിപ്പോരും അധികാര തര്‍ക്കവും തുടരുന്നതിനിടെ പ്രസിഡന്‍റ് ശ്വേത മേനോനെതിരെ പടയൊരുക്കം. 'പെണ്‍മക്കള്‍' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് ശ്വേത മേനോന്‍ തുടരണമോ തെരഞ്ഞെടുപ്പ് വേണോ എന്നതില്‍ അഭിപ്രായ രൂപീകരണത്തിനു ശ്രമം തുടങ്ങിയിരിക്കുന്നത്.

ശ്വേതയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയ അന്‍സിബ ഹസന്‍, ഉഷ ഹസീന, മാലാ പര്‍വതി തുടങ്ങിയ നടിമാരടക്കം അംഗങ്ങളായ ഗ്രൂപ്പാണിത്. 'അമ്മ' സംഘടനയിലെ സ്ത്രീകളുടെ കൂട്ടായ്മ എന്ന നിലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് ഈ ഗ്രൂപ്പ് രൂപീകരിച്ചത്. സംഘടനയിലെ തര്‍ക്കങ്ങളും വിരുദ്ധ നിലപാടുകളും വ്യക്തമാക്കുന്ന ഗ്രൂപ്പിലെ ചാറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

'അമ്മയുടെ പെണ്‍മക്കള്‍' എന്ന പേരില്‍ ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പ് പിന്നീട് പേരു മാറ്റിയാണ് വെറും 'പെണ്‍മക്കള്‍' ആയി മാറിയത്. ശ്വേത മേനോനും ഈ ഗ്രൂപ്പില്‍ അംഗമായിരുന്നു. സംഘടനയിലെ പ്രശ്‌നം കടുത്തതോടെയാണ് ഈ ഗ്രൂപ്പില്‍നിന്നു ശ്വേത ലെഫ്റ്റ് അടിച്ചത്.

സംഘടനയിലെ പ്രശ്‌നങ്ങള്‍ ഈ ഗ്രൂപ്പില്‍ ആദ്യം ചര്‍ച്ച ചെയ്തിരുന്നില്ലെങ്കിലും പിന്നീട് സജീവ ചര്‍ച്ചകളിലേക്ക് നീങ്ങുകയായിരുന്നു. ഗ്രൂപ്പ് തുടങ്ങിയ സമയത്ത് ഒഫീഷ്യല്‍ അല്ലാത്തതിനാല്‍ കുക്കു പരമേശ്വരന്‍ അടക്കം നിരവധി സ്ത്രീ അംഗങ്ങള്‍ ലെഫ്റ്റ് അടിച്ചിരുന്നതായി നടി ഉഷ ഹസീന ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ലെഫ്റ്റ് അടിച്ചു പോയ സ്ത്രീ അംഗങ്ങള്‍ എന്തിന് പെണ്ണുങ്ങള്‍ക്ക് അങ്ങനൊരു കൂട്ടായ്മ എന്നു ചോദിച്ച് ഈ ഗ്രൂപ്പ് തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായും ഉഷ ഹസീന പറഞ്ഞിരുന്നു.

അതേസമയം, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച വിഷയമാക്കിയും സംഘടനയിലെ പവര്‍ ഗ്രൂപ്പിനെ കടന്നാക്രമിച്ചും ശ്വേത മേനോന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് അമ്മയിലെ പോര് വീണ്ടും ചൂടുപിടിപ്പിച്ചിട്ടുണ്ട്.

താന്‍ എക്‌സിക്യൂട്ടീവില്‍ ഉള്ളിടത്തോളം കാലം ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ ആരോപണവിധേയരായ ആരെയും സംഘടനയുടെ തലപ്പത്തേക്കു വരാന്‍ അനുവദിക്കില്ലെന്നും ശ്വേത പോസ്റ്റില്‍ പറഞ്ഞിരുന്നു. നിലവിലെ ഭരണസമിതിയുടെ നിലനില്‍പ്പും അഡ്‌ഹോക് സമിതിയുടെ നിയമസാധുതയും സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ചേരിപ്പോര് വീണ്ടും കടുത്തിരിക്കുന്നത്.

Movies

വിം​ബി​ള്‍​ഡ​ണിൽ ത​രം​ഗ​മാ​യി കല്യാണിയും ശ്രീ​ലീ​ല​യും

ല​ണ്ട​നി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വിം​ബി​ള്‍​ഡ​ണ്‍ ടെ​ന്നീ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഗാ​ല​റി​യി​ല്‍ തി​ള​ങ്ങി ദ​ക്ഷി​ണേ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​നും ശ്രീ​ലീ​ല​യും. ടെ​ന്നീ​സ് കോ​ര്‍​ട്ടി​ലെ ആ​വേ​ശ​പ്പോ​രാ​ട്ട​ങ്ങ​ള്‍ കാ​ണാ​ന്‍ ഗ്ലാ​മ​റ​സ് ലു​ക്കി​ലെ​ത്തി​യ താ​ര​സു​ന്ദ​രി​മാ​രു​ടെ ചി​ത്ര​ങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. കേ​വ​ലം ആ​രാ​ധ​ക​ര്‍ മാ​ത്ര​മ​ല്ല, വിം​ബി​ള്‍​ഡ​ണിന്‍റെ ഔ​ദ്യോ​ഗി​ക ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജും ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ള്‍ പ്ര​ത്യേ​ക​മാ​യി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

 

Movies

പരിമള ആൻഡ് കമ്പനിയും ബാൾട്ടിയും ഒടിടിയിൽ ‌

ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​ർ​ക്ക് ആ​വേ​ശ​മാ​യി പു​ത്ത​ൻ ഒ​ടി​ടി റി​ലീ​സ്. ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ചി​ത്ര​ങ്ങ​ൾ ഒ​ടി​ടി​യി​ൽ എ​ത്തി​യെ​ങ്കി​ലും മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​മാ​യി​മാ​റു​ക​യാ​ണ്, യു​വ​താ​രം ഷെ​യ്ന്‍ നി​ഗ​മി​ന്‍റെ ബാ​ള്‍​ട്ടി​യും ജ​യ​റാം-​ഉ​ര്‍​വ​ശി കോ​മ്പോ വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന ത​മി​ഴ് ചി​ത്രം പ​രി​മ​ള ആ​ന്‍​ഡ് ക​മ്പ​നി​യും.

ക​ബ​ഡി ല​ഹ​രി​യി​ൽ ബാ​ള്‍​ട്ടി
കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി ഗ്രാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ബ​ഡി ക​ളി​യു​ടെ ആ​വേ​ശം നി​റ​ഞ്ഞ സ്‌​പോ​ര്‍​ട്‌​സ്-​ഡ്രാ​മ​യാ​ണ് ബാ​ള്‍​ട്ടി. ഉ​ണ്ണി ശി​വ​ലിം​ഗം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ ഷെ​യ്ന്‍ നി​ഗ​മി​നൊ​പ്പം ത​മി​ഴ് താ​രം ശ​ന്ത​നു​വും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

സം​വി​ധാ​യ​ക​രാ​യ അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍, സെ​ല്‍​വ​രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വേ​ഷ​മി​ടു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. പ്രീ​തി അ​സ്രാ​ണി​യാ​ണ് നാ​യി​ക. ഗ്രാമത്തിലെ പ്ര​ശ​സ്ത​മാ​യ പ​ഞ്ച​മി റൈ​ഡേ​ഴ്‌​സ് എ​ന്ന ക​ബ​ഡി ടീ​മി​ലെ നാ​ല് സു​ഹൃ​ത്തു​ക്ക​ളു​ടെ ക​ഥ​യാ​ണി​ത്. എ​ന്നാ​ല്‍ ഗ്യാം​ഗ് പോ​രു​ക​ളും, പ്ര​ണ​യ​വും, അ​പ്ര​തീ​ക്ഷി​ത​മാ​യ ച​തി​യും ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ന്നു​വ​രു​മ്പോ​ള്‍ ആ​ത്മ​മി​ത്ര​ങ്ങ​ളാ​യ ഇ​വ​ര്‍ എ​ങ്ങ​നെ ശ​ത്രു​ക്ക​ളാ​യി മാ​റു​ന്നു എ​ന്നാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സോ​ണി ലി​വ് പ്ലാ​റ്റ്ഫോ​മി​ല്‍ ചി​ത്രം സ്ട്രീ​മിം​ഗ് ആ​രം​ഭി​ച്ചു.

 

Viral

വി​ദ്യാ ബാ​ല​ന്‍റെ 'മു​റി ഇം​ഗ്ലീ​ഷും ക​ടു​ക് വ​റ​യും'; പൊ​ട്ടി​ച്ചി​രി​പ്പി​ച്ച് പു​ത്ത​ൻ റീ​ൽ

ബോ​ളി​വു​ഡ് താ​ര​മാ​ണെ​ങ്കി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റു​ക​യാ​ണ് വി​ദ്യാ ബാ​ല​ൻ. സി​നി​മ​ക​ളി​ലെ ഹി​റ്റ് കോ​മ​ഡി രം​ഗ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി താ​രം ഒ​രു​ക്കു​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലു​ക​ൾ​ക്ക് വ​ലി​യ ആ​രാ​ധ​ക​വൃ​ന്ദ​മാ​ണു​ള്ള​ത്.

പ​ഞ്ചാ​ബി ഹൗ​സി​ലെ ര​മ​ണ​നെ​യും മൂ​ക്കി​ല്ലാ രാ​ജ്യ​ത്തെ ചി​രി​മു​ഹൂ​ർ​ത്ത​ങ്ങ​ളു​മെ​ല്ലാം മി​ക​ച്ച രീ​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച ന​ടി ഇ​പ്പോ​ഴി​താ മ​റ്റൊ​രു കി​ടി​ല​ൻ വീ​ഡി​യോ​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഉ​ർ​വ​ശി​യും മീ​രാ ജാ​സ്മി​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം അ​ച്ചു​വി​ന്‍റെ അ​മ്മ​യി​ലെ ര​സ​ക​ര​മാ​യ ഒ​രു ഭാ​ഗ​മാ​ണ് വി​ദ്യ ഇ​ത്ത​വ​ണ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പു​നഃ​സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ വ​ള​രെ ര​സ​ക​ര​മാ​യി മു​റി ഇം​ഗ്ലീ​ഷ് സം​സാ​രി​ച്ചു​കൊ​ണ്ട് പാ​ച​കം ചെ​യ്യു​ന്ന ഉ​ർ​വ​ശി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​തി​മ​നോ​ഹ​ര​മാ​യ ഭാ​വ​ങ്ങ​ളോ​ടെ വി​ദ്യാ ബാ​ല​ൻ അ​വ​ത​രി​പ്പി​ച്ച​ത്.

ത​നി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട അ​ഭി​നേ​ത്രി​യാ​യ ഉ​ർ​വ​ശി ചേ​ച്ചി​യു​ടെ ഒ​രു രം​ഗ​മാ​ണി​തെ​ന്നും ഇ​തി​ൽ എ​ന്തെ​ങ്കി​ലും തെ​റ്റു​കു​റ്റ​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ ചേ​ച്ചി ത​ന്നോ​ട് ക്ഷ​മി​ക്ക​ണ​മെ​ന്നും വീ​ഡി​യോ​യ്ക്ക് താ​ഴെ കു​റി​പ്പാ​യി അ​വ​ർ ചേ​ർ​ത്തി​ട്ടു​ണ്ട്. ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് ത​ന്നെ ഒ​മ്പ​ത് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ഈ ​ക​ടു​ക് വ​റ​ക്ക​ൽ വീ​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞ​ത്.

മ​ല​യാ​ളി​ക​ളും അ​ന്യ​ഭാ​ഷ​ക്കാ​രു​മാ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ് പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ദ്യാ ബാ​ല​നും ഉ​ർ​വ​ശി​യും ഒ​ന്നി​ച്ച് ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് കാ​ണാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് പ്ര​മു​ഖ സം​വി​ധാ​യി​ക അ​ഞ്ജ​ലി മേ​നോ​ൻ ക​മ​ന്‍റ് ചെ​യ്തു.

ഡ​യ​ലോ​ഗു​ക​ൾ ഒ​ന്നും മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും ന​ടി​യു​ടെ ഭാ​വ​പ്ര​ക​ട​ന​ങ്ങ​ൾ നൂ​റു ശ​ത​മാ​ന​വും മി​ക​ച്ച​താ​ണെ​ന്ന് അ​ന്യ​ഭാ​ഷാ ആ​രാ​ധ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ, ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ഉ​ർ​വ​ശി​യു​ടെ ഡ​യ​ലോ​ഗ് പ്രി​യ​ന​ടി​യാ​യ വി​ദ്യാ ബാ​ല​നി​ലൂ​ടെ കാ​ണാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​മാ​ണ് മ​ല​യാ​ളി​ക​ൾ പ​ങ്കു​വെ​ക്കു​ന്ന​ത്.

 

Movies

ജ്യോ​തി​ക​യു​ടെ മ​ന​സുക​വ​ർ​ന്ന് ‘ബാ​ല​ൻ’; മാ​സ്റ്റ​ർ​പീ​സ് എന്ന് തെന്നിന്ത്യൻ താരം

ഹിറ്റ് മേക്കർ ചി​ദം​ബ​രത്തിന്‍റെ ‘ബാ​ല​ൻ ദി ​ബോ​യ്’ എന്ന ചിത്രത്തെ ​പ്ര​ശം​സി​ച്ച് ന​ടി ജ്യോ​തി​ക. ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി മു​ന്നേ​റു​ന്ന​തി​നി​ട​യി​ലാ​ണ് സി​നി​മ​യെ​യും അ​തി​ന്‍റെ പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രെ​യും അ​ഭി​ന​ന്ദി​ച്ച് ജ്യോ​തി​ക രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തൊ​രു മാ​സ്റ്റ​ർ​പീ​സ് ചി​ത്ര​മാ​ണെ​ന്നും തിയറ്ററിൽ ചിത്രം കാണണമെന്നും താരം തന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ​ അക്കൗണ്ടിൽ കു​റി​ച്ചു.

ഒ​രു കു​ട്ടി​യു​ടെ​യും അ​വന്‍റെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ​യും ക​ഥ പ​റ​യു​ന്ന സി​നി​മ വൈ​കാ​രി​ക​മാ​യി ഏ​റെ സ്പ​ർ​ശി​ക്കു​ന്ന ഒ​ന്നാ​ണെ​ന്ന് ജ്യോ​തി​ക പ​റഞ്ഞു. മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ ആ​ഴ​വും ഒ​രു കു​ട്ടി​യു​ടെ ലോ​ക​വും മ​നോ​ഹ​ര​മാ​യി ദൃ​ശ്യ​വ​ത്ക​രി​ക്കാ​ൻ ചി​ദം​ബ​ര​ത്തി​നു സാ​ധി​ച്ചി​ട്ടു​ണ്ട്. സി​നി​മ​യു​ടെ ഓ​രോ ഫ്രെ​യി​മും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​വും പ്രേ​ക്ഷ​ക​രെ സി​നി​മ​യോ​ട് കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ന്ന​താ​ണെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ബാ​ല​താ​ര​ത്തിന്‍റെ പ്ര​ക​ട​ന​ത്തെ ജ്യോ​തി​ക പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞു. ഇ​ത്ര​യും സ്വാ​ഭാ​വി​ക​മാ​യ അ​ഭി​ന​യം അ​ടു​ത്ത കാ​ല​ത്തൊ​ന്നും ക​ണ്ടി​ട്ടി​ല്ലെ​ന്നും, സി​നി​മ ക​ഴി​ഞ്ഞാ​ലും ആ ​കു​ട്ടി​യു​ടെ മു​ഖം മ​നസി​ൽനി​ന്നു മാ​ഞ്ഞു​പോ​കി​ല്ലെ​ന്നും താ​രം കു​റി​ച്ചു.

തു​ട​ർ​ച്ച​യാ​യ വി​ജ​യ​ങ്ങ​ൾ​ക്കുശേ​ഷം ചി​ദം​ബ​രം സം​വി​ധാ​നം ചെ​യ്ത ‘ബാ​ല​ൻ ദി ​ബോ​യ്’ (ത​മി​ഴ് പതിപ്പ്) ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യാ​ണ് കോളിവുഡ് വി​ല​യി​രു​ത്തുന്നത്. ഇ​ത്ത​രം സി​നി​മ​ക​ൾ ഇ​ൻ​ഡ​സ്ട്രി​ക്ക് ക​രു​ത്താ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ജ്യോ​തി​ക ത​ന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Movies

Actor Raveendran | ഒരു തലൈ രാഗം മുതൽ വാഴ 2 വരെ; ഒരു തലമുറയെ ഇളക്കിമറിച്ച രവീന്ദ്രന്‍റെ ചലച്ചിത്രസഞ്ചാരം

ര​വീ​ന്ദ്ര​ൻ... അ​ഥ​വാ ഡി​സ്കോ ര​വീ​ന്ദ്ര​ൻ, ഒ​രു​ കാ​ലഘട്ടത്തെ ഇളക്കിമറിച്ച താരം. ക്യാന്പസിന്‍റെയും യു​വാ​ക്ക​ളു​ടെയും ഹ​ര​മാ​യി​രു​ന്ന സ്വപ്നതാ​രം. നിരവധി ഹിറ്റുകളിലൂടെ തെ​ന്നി​ന്ത്യ​ൻ വാ​ണി​ജ്യ സി​നി​മ​യു​ടെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​യി മാറിയ അഭ്രകാവ്യങ്ങളിലെ നായകൻ. രവീന്ദ്രന്‍റെ സ്റ്റൈലും നൃത്തരംഗങ്ങളും കാണാൻ വേണ്ടിമാത്രം പ്രേക്ഷകർ തിയറ്ററുകളിൽ ഇരച്ചുകയറിയ കാലമുണ്ടായിരുന്നു. അക്കാലത്ത്, യുവാക്കളെ അത്രത്തോളം ആവേശിച്ച താരമായിരുന്നു രവീന്ദ്രൻ. ഒ​രു ത​ലൈ​രാ​ഗ​ത്തി​ൽ തു​ട​ങ്ങി വാ​ഴ 2 വ​രെ എ​ത്തി​നി​ൽ​ക്കു​ന്ന ച​ല​ച്ചി​ത്ര​ജീ​വി​തം. ന​ട​ൻ മാ​ത്ര​മ​ല്ല, തി​ര​ക്ക​ഥാ​കൃ​ത്ത്, ഇ​ന്‍റീ​രി​യ​ര്‍ ഡി​സൈ​ന​ര്‍, അ​വ​താ​ര​ക​ന്‍, ച​ല​ച്ചി​ത്ര ഗ​വേ​ഷ​ക​ന്‍, ആ​ക്ടിം​ഗ് കോ​ച്ച്, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ തു​ട​ങ്ങി​ വി​വി​ധ മേ​ഖ​ല​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച സ​വി​ശേ​ഷ വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​ണ് ര​വീ​ന്ദ്ര​ൻ.

ഇ​ടു​ക്കി ഗോ​ൾ​ഡ്, കി​ളി​പോ​യി, സ​ലാ​ല മൊ​ബൈ​ൽ​സ് തു​ട​ങ്ങി കുട്ടിക്കൂട്ടങ്ങളുടെ സി​നി​മ​യാ​യ വാ​ഴ 2 വ​രെ​യു​ള്ള ചി​ത്ര​ങ്ങ​ളാ​ൽ തി​രി​ച്ചു​വ​ര​വു ഗം​ഭീ​ര​മാ​ക്കി താ​രം. ത​ന്‍റെ ച​ല​ച്ചി​ത്ര​ജീ​വി​ത​ത്തി​ലെ പാ​ഠ​ങ്ങ​ളെ​ക്കു​റി​ച്ചും സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ളും പ​ങ്കു​വ​യ്ക്കു​ക​യാ​ണ് താ​രം. ഒ​രു ദേ​ശീ​മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ര​വീ​ന്ദ്ര​ൻ ത​ന്‍റെ ച​ല​ച്ചി​ത്ര​ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

Movies

Chinna Chinna Aasai box office | വാരാണസിയിലെ ജീവിതം പറഞ്ഞ "ചിന്ന ചിന്ന ആസൈ'; ആദ്യ നാലു ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

ഇ​ന്ദ്ര​ൻ​സും മ​ധു​ബാ​ല​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ "ചി​ന്ന ചി​ന്ന ആ​സൈ' തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത് നാ​ലു ദി​വ​സം പി​ന്നി​ടു​മ്പോ​ഴു​ള്ള ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്ഷ​ൻ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​വും പോ​സി​റ്റീ​വ് റി​വ്യൂ​ക​ളും നേ​ടി​യ ‌ചി​ത്രം ബോ​ക്സ് ഓ​ഫീ​സി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്നേ​റു​ക​യാ​ണ്. ആ​ദ്യ നാ​ലു ദി​വ​സം ആ​കെ 87 ല​ക്ഷം രൂ​പ ഗ്രോ​സ് ക​ള​ക്ഷ​ൻ നേ​ടി​യെ​ന്നാ​ണ് ട്രേ​ഡ് അ​ന​ലി​സ്റ്റ് സാ​ക്നി​ൽ​ക്കി​ന്‍റെ റി​പ്പോ​ർ​ട്ട്. റി​ലീ​സ് ദി​ന​ത്തി​ൽ 17 ല​ക്ഷം രൂ​പ​യാ​ണ് ചി​ത്രം നേ​ടി​യ​ത്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 18 ല​ക്ഷം, 29 ല​ക്ഷം, 13 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ള​ക്ഷ​ൻ.

 

Movies

ഈ ​വി​യോ​ഗം നെ​ഞ്ചി​നൊ​രു ക​ന​പ്പെ​ട്ട വേ​ദ​ന​യാ​ണ്...; പൊ​ട്ടി​ച്ചി​രി​പ്പി​ച്ച് സ​ലിം കു​മാ​ർ വി​ട​വാ​ങ്ങി

ഹാ​സ്യാ​നു​ക​ര​ണ ക​ല​യു​ടെ ത​മ്പു​രാ​നാ​യ സ​ലിം കു​മാ​ർ വി​ട​വാ​ങ്ങി​യി​രി​ക്കു​ന്നു. ചി​രി​ച്ച് ചി​രി​ച്ച് ക​ണ്ണു​നി​റ​ഞ്ഞു എ​ന്നു പ​റ​യു​ന്ന​തു​പോ​ലെ മ​ല​യാ​ളി​ക​ളെ ഒ​ട്ടേ​റെ ത​വ​ണ ചി​രി​പ്പി​ച്ച് അ​ദ്ദേ​ഹം ഇ​പ്പോ​ൾ ന​മ്മു​ടെ​യു​ള്ളി​ൽ ക​ണ്ണീ​ർ​ചാ​ല് തീ​ർ​ത്ത് വി​ട പ​റ​ഞ്ഞി​രി​ക്കു​ന്നു.

നെ​ഞ്ചി​നൊ​രു ക​ന​പ്പെ​ട്ട വേ​ദ​ന​യാ​ണ് സ​ലിം​കു​മാ​റി​ന്‍റെ വി​യോ​ഗം. സ​ലിം കു​മാ​റി​ന്‍റെ സ്വ​ത​സി​ദ്ധ​മാ​യ ആ ​ത​മാ​ശ പ​റി​ച്ചി​ലു​ക​ളു​ടെ ആ​രാ​ധ​ക​രാ​യി​രു​ന്നു മ​ല​യാ​ളി​ക​ളി​ൽ ഭൂ​രി​ഭാ​ഗം പേ​രും.

പ​റ​വൂ​രി​ലെ ഗ്രാ​മ​ത്തി​ൽ നി​ന്നും വ​ള​ർ​ന്ന് കേ​ര​ള​ക്ക​ര​യാ​കെ നെ​ഞ്ചേ​റ്റി​യ ആ ​മ​നു​ഷ്യ​ൻ ആ​ദ്യം മി​മി​ക്രി വേ​ദി​ക​ളി​ൽ ആ​ളു​ക​ളെ ചി​രി​പ്പി​ച്ചു. പി​ന്നീ​ട് അ​ത് മ​ല​യാ​ള​സി​നി​മ​ക​ളി​ലേ​യ്ക്കാ​യി. ചെ​റി​യ വേ​ഷ​ങ്ങ​ളി​ൽ നി​ന്നും മു​ഴു​നീ​ള ക​ഥാ​പാ​ത്ര​മാ​യി മാ​റു​മ്പോ​ഴും സ​ലിം കു​മാ​ർ പ​ല ഭാ​വ​ങ്ങ​ളാ​യി ന​മ്മു​ടെ മു​ന്നി​ൽ തെ​ളി​ഞ്ഞു.

സ​ലിം കു​മാ​റി​ന്‍റെ സി​നി​മ​യി​ലെ പ​ല സം​ഭാ​ഷ​ണ​ങ്ങ​ളും ഇ​പ്പോ​ഴും ആ​രെ​ങ്കി​ലു​മൊ​ക്കെ ത​മാ​ശ​രൂ​പേ​ണ വാ​യ്മൊ​ഴി പോ​ലെ പ​റ​ഞ്ഞു​പോ​കാ​റു​ണ്ടാ​കും.

പു​ലി​വാ​ൽ ക​ല്യാ​ണ​ത്തി​ലെ മ​ണവാ​ള​നെ, ക​ല്യാ​ണ​രാ​മ​നി​ലെ പ്യാ​രി, മീ​ശ മാ​ധ​വ​നി​ലെ അ​ഡ്വ. മു​കു​ന്ദ​നു​ണ്ണി, പാ​ണ്ടി​പ്പ​ട​യി​ലെ ഉ​മാ​ക​ണ്ട​ൻ, മാ​യാ​വി​യി​ലെ കു​ട്ടി​സ്രാ​ങ്ക്, ച​തി​ക്കാ​ത്ത ച​ന്തു​വി​ലെ ഡാ​ൻ​സ് മാ​സ്റ്റ​ർ വി​ക്രം അ​ങ്ങ​നെ എ​ത്ര​യെ​ത്ര ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ അ​ദ്ദേ​ഹം ന​മ്മ​ളെ ചി​രി​പ്പി​ച്ചു.

ഹാ​സ്യ​ത്തെ നെ​ഞ്ചോ​ട് ചേ​ർ​ത്ത സ​ലിം കു​മാ​ർ അ​തി​ൽ മാ​ത്രം ഒ​തു​ങ്ങി​യി​ല്ല. അ​ഭി​ന​യ​ത്തി​ന്‍റെ തീ​വ്ര​ഭാ​വം ത​നി​ക്കും ഉ​ണ്ടെ​ന്ന് ഒ​റ്റ​സി​നി​മ​യി​ലൂ​ടെ അ​ദ്ദേ​ഹം തെ​ളി​യി​ച്ചു.

2004-ൽ ​ക​മ​ൽ സം​വി​ധാ​നം ചെ​യ്ത പെ​രു​മ​ഴ​ക്കാ​ലം എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് നി​രൂ​പ​ക പ്ര​ശം​സ ല​ഭി​ച്ച​തി​ന് ശേ​ഷം സ​ലിം കു​മാ​റി​ന് സ്വ​ഭാ​വ വേ​ഷ​ങ്ങ​ളും വ​ഴ​ങ്ങു​മെ​ന്ന് തെ​ളി​ഞ്ഞു.

ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യ്ത അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട് എ​ന്ന ചി​ത്ര​ത്തി​ലെ അ​ച്ഛ​ൻ വേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ഒ​രു വ​ലി​യ വ​ഴി​ത്തി​രി​വാ​യി​രു​ന്നു. ഈ ​വേ​ഷം അ​ദ്ദേ​ഹ​ത്തി​ന് ര​ണ്ടാ​മ​ത്തെ മി​ക​ച്ച ന​ട​നു​ള്ള കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നേ​ടി​ക്കൊ​ടു​ത്തു.

ആ​ദാ​മി​ന്‍റെ മ​ക​ൻ അ​ബു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​സി​നി​മ ലോ​ക​ത്തെ സ​ലിം കു​മാ​ർ ഞെ​ട്ടി​ച്ചു. 2010 ലെ ​മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ആ ​ചി​ത്ര​ത്തി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ചി​രി​പ്പി​ക്കാ​ൻ മാ​ത്ര​മ​ല്ല ക​ര​യി​പ്പി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യു​മെ​ന്ന് പ്രേ​ക്ഷ​ക​ർ തി​രി​ച്ച​റി​ഞ്ഞു. ആ ​വ​ർ​ഷ​ത്തെ കേ​ര​ള​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​ര​വും അ​ദ്ദേ​ഹ​ത്തി​ന് ത​ന്നെ ല​ഭി​ച്ചു. എ​ന്നാ​ൽ സ​ലി​മി​ന്‍റെ അ​ഭി​ന​യ​പാ​ട​വ​ത്തെ തി​രി​ച്ച​റി​ഞ്ഞ​വ​രാ​രും ഇ​ത് അ​പ്ര​തീ​ക്ഷി​ത​മെ​ന്നു പ​റ​യി​ല്ല.

സ​ലിം കു​മാ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ക​റു​ത്ത ജൂ​ത​ൻ 47-ാമ​ത് കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ളി​ൽ മി​ക​ച്ച ക​ഥ​യ്ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി. ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി ദൈ​വ​മേ കൈ​തൊ​ഴാം കെ. ​കു​മാ​ർ ആ​ക​ണം എ​ന്ന ചി​ത്രം 2018-ൽ ​ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്തു. ഈ​ശ്വ​ര വാ​ഴ​ക്കി​ല്ലെ​ല്ലോ എ​ന്ന പേ​രി​ൽ ഒ​രു ഓ​ർ​മ്മ​ക്കു​റി​പ്പും അ​ദ്ദേ​ഹം എ​ഴു​തി​യി​ട്ടു​ണ്ട്.

 

Movies

തമ്പാനൂർ മാർക്കോയും 2028-ലെ പോരും; അങ്കം അട്ടഹാസം റിവ്യൂവിൽ കമന്‍റുമായി മാധവ് സുരേഷ്

മാ​ധ​വ് സു​രേ​ഷി​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി സു​ജി​ത്ത് എ​സ്. നാ​യ​ർ സം​വി​ധാ​നം ചെ​യ്ത 'അ​ങ്കം അ​ട്ട​ഹാ​സം' എ​ന്ന ചി​ത്ര​ത്തി​ന് നേ​രെ ഉ​യ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് ന​ട​ൻ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള കു​ടി​പ്പ​ക​യു​ടെ ക​ഥ പ​റ​യു​ന്ന ഈ ​ഗ്യാ​ങ്സ്റ്റ​ർ ആ​ക്ഷ​ൻ ത്രി​ല്ല​ർ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. എ​ന്നാ​ൽ റി​ലീ​സി​ന് പി​ന്നാ​ലെ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് സി​നി​മ​യ്ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തെ​ക്കു​റി​ച്ച് മോ​ശം അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​മു​ഖ റി​വ്യൂ​വ​റാ​യ അ​ശ്വി​ൻ ഭ​ര​ദ്വാ​ജി​ന്‍റെ കു​റി​പ്പി​ന് താ​ഴെ മാ​ധ​വ് ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. 'ലെ​ൻ​സ്മെ​ൻ റി​വ്യൂ​സ്' എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ 'ത​മ്പാ​നൂ​ർ മാ​ർ​ക്കോ' എ​ന്ന ത​ല​ക്കെ​ട്ടോ​ടെ പ​ങ്കു​വെ​ച്ച പോ​സ്റ്റി​ന് താ​ഴെ​യാ​ണ് താ​രം ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

അ​ശ്വി​ന്‍റെ സ​ത്യ​സ​ന്ധ​മാ​യ വി​ല​യി​രു​ത്ത​ലി​ന് ന​ന്ദി പ​റ​ഞ്ഞ മാ​ധ​വ്, ക​ഥ​യു​ടെ വ​രും​ഭാ​ഗ​ങ്ങ​ൾ പു​റ​ത്തു​വ​രു​മ്പോ​ൾ ഈ ​കാ​ഴ്ച​പ്പാ​ടു​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

നി​ല​വി​ലെ പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും ക്രി​യേ​റ്റീ​വ് ടീ​മി​ന് മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധ്യ​മാ​യ ഒ​രു ബ​ഡ്ജ​റ്റ് ല​ഭ്യ​മാ​യി​രു​ന്നു​വെ​ന്നും, 2028-ൽ ​ന​മു​ക്ക് വീ​ണ്ടും കാ​ണാ​മെ​ന്നും താ​രം കു​റി​ച്ചു. 'പോ​ര്' എ​ന്ന ഹാ​ഷ് ടാ​ഗോ​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​ക​മ​ന്‍റ് അ​വ​സാ​നി​പ്പി​ച്ച​ത്.

നേ​ര​ത്തെ അ​ഭി​ന​യി​ച്ച സി​നി​മ​ക​ളി​ലെ പ്ര​ക​ട​ന​ങ്ങ​ളു​ടെ പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ര​ന്ത​രം ട്രോ​ളു​ക​ൾ​ക്ക് ഇ​ര​യാ​കാ​റു​ള്ള മാ​ധ​വ്, ഇ​ത്ത​വ​ണ വി​മ​ർ​ശ​ന​ങ്ങ​ളെ ശാ​ന്ത​ത​യോ​ടെ നേ​രി​ട്ട​ത് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഷൈ​ൻ ടോം ​ചാ​ക്കോ, സൈ​ജു കു​റു​പ്പ്, മ​ഖ്ബൂ​ൽ സ​ൽ​മാ​ൻ, ന​ന്ദു, അ​ന്ന രാ​ജ​ൻ എ​ന്നി​വ​രും ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്.

അം​ബി​ക​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. സം​വി​ധാ​യ​ക​ൻ സു​ജി​ത്തും അ​നി​ൽ​കു​മാ​ർ ജി​യും ചേ​ർ​ന്ന് തി​ര​ക്ക​ഥ​യൊ​രു​ക്കി​യ സി​നി​മ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത് അ​നി​ൽ​കു​മാ​ർ ജി​യും സാ​മു​വ​ൽ മ​ത്താ​യും ചേ​ർ​ന്നാ​ണ്. ശി​വ​ൻ എ​സ്. സം​ഗീ​താ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

 

Movies

ബേസിലും ടൊവിനോയും വിനീതും ഒന്നിക്കുന്ന 'അതിരടി' ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രം 'അതിരടി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

റിയ ഷിബു, സരിൻ ഷിഹാബ് എന്നീ നായികമാരും പോസ്റ്ററിൽ ഇടംപിടിച്ചിട്ടുണ്ട്. മെയ് 14-ന് ആഗോളതലത്തിൽ റിലീസ് ചെയ്യാനിരിക്കുന്ന ഈ മാസ് കോമഡി ക്യാമ്പസ് ആക്ഷൻ ചിത്രം ഡോ. അനന്തു എന്‍റർടൈൻമെന്‍റ്സ്, ബേസിൽ ജോസഫ് എന്‍റർടൈൻമെന്‍റ്സ് എന്നീ ബാനറുകളിൽ ഡോ. അനന്തു എസ്, ബേസിൽ ജോസഫ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

സമീർ താഹിറും ടൊവിനോ തോമസും ചിത്രത്തിന്‍റെ സഹനിർമ്മാതാക്കളാണ്. സാം ബോയ് എന്ന കോളേജ് വിദ്യാർഥിയായി ബേസിൽ ജോസഫും, ശ്രീക്കുട്ടൻ വെള്ളായണി എന്ന ഗായകനായി ടൊവിനോ തോമസും വേഷമിടുമ്പോൾ, വിനീത് ശ്രീനിവാസൻ വിനീത് ശ്രീനിവാസനായി തന്നെയാണ് ചിത്രത്തിൽ എത്തുന്നത്.

സ്വാതി ആർ. കൃഷ്ണ എന്ന കഥാപാത്രത്തെയാണ് റിയ ഷിബു അവതരിപ്പിക്കുന്നത്. സംഗീത സംവിധായകൻ ഷാൻ റഹ്മാനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു.

നേരത്തെ പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകളും ടൈറ്റിൽ ടീസറും ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. മിന്നൽ മുരളിക്ക് ശേഷം ടൊവിനോയും ബേസിലും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ബേസിൽ ജോസഫിന്‍റെ ആദ്യ നിർമ്മാണ സംരംഭം എന്ന നിലയിലുള്ള ആകാംക്ഷയും പ്രേക്ഷകർക്കിടയിലുണ്ട്.

കാമ്പസ് പശ്ചാത്തലത്തിൽ ആക്ഷനും കോമഡിയും സമന്വയിപ്പിച്ച് ഒരുക്കുന്ന ചിത്രം വെക്കേഷൻ കാലത്ത് തിയേറ്ററുകളിൽ വലിയ ആഘോഷമാക്കാൻ കഴിയുന്ന രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സാമുവൽ ഹെൻറി ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതസംവിധാനവും നിർവഹിക്കുന്നു. എഡിറ്റിംഗ് ചമൻ ചാക്കോയാണ്.

Viral

ജീവിതം കൈവിട്ടു, മരിക്കുകയല്ലാതെ വേറെ വഴിയില്ല; പൊട്ടിക്കരഞ്ഞ് 'വെള്ളം' സിനിമയുടെ നിർമ്മാതാവ്

മലയാള സിനിമയിൽ 'വെള്ളം' എന്ന ചിത്രത്തിലൂടെ നിർമ്മാതാവായി ശ്രദ്ധ നേടിയ മുരളി കുന്നുംപുറത്തിന്‍റെ ദുരിതാവസ്ഥയും പ്രതിസന്ധികളും വെളിപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നു.

ബിസിനസിലും സിനിമ നിർമ്മാണത്തിലും തുടർച്ചയായി നേരിട്ട തിരിച്ചടികൾ തന്‍റെ ജീവിതത്തെ വലിയ പ്രതിസന്ധിയിലാക്കിയെന്ന് അദ്ദേഹം വീഡിയോയിലൂടെ പങ്കുവെക്കുന്നു.

കടുത്ത സാമ്പത്തിക ബാധ്യതകളും ചതികളും തന്നെ ആത്മഹത്യയിലേക്ക് എത്തിച്ചുവെന്ന് പറയുന്ന മുരളി, താൻ നേരിട്ട പ്രയാസങ്ങളെക്കുറിച്ച് വികാരാധീനനായി സംസാരിക്കുന്നുണ്ട്.

ബിസിനസ് മേഖലയിൽ വിശ്വസിച്ച് കൂടെ പ്രവർത്തിച്ചവരിൽ നിന്നും നേരിട്ട വഞ്ചനകൾ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്. ഇതിനിടയിലാണ് സിനിമാ നിർമ്മാണത്തിലേക്കും കടന്നുവന്നത്.

വെള്ളം എന്ന ചിത്രത്തിന് ശേഷം നിർമ്മിച്ച 'നദികളിൽ സുന്ദരി യമുന', 'സുമതി വളവ്' എന്നീ ചിത്രങ്ങൾ വലിയ സാമ്പത്തിക പരാജയമാണ് സമ്മാനിച്ചതെന്ന് അദ്ദേഹം പറയുന്നു.

സിനിമയെക്കുറിച്ച് ധാരണയില്ലാത്തവർ തന്നെ കബളിപ്പിച്ച് പണം വാങ്ങുകയായിരുന്നുവെന്നും, വിശ്വാസ വഞ്ചനയും ആസൂത്രിതമായ ചതിയുമാണ് തന്‍റെ പരാജയത്തിന് പിന്നിലെന്നും മുരളി ആരോപിക്കുന്നു.

ഏഴ് കോടിയോളം രൂപയുടെ കടബാധ്യതയാണ് ഈ സിനിമകളുടെ പരാജയത്തിലൂടെ ഉണ്ടായതെന്നും, ഇത് ജീവിതം വഴിമുട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കടം നൽകിയവരിൽ നിന്നും കടുത്ത സമ്മർദ്ദങ്ങൾ നേരിടുന്നുണ്ട്.

തന്‍റെ കുടുംബത്തോടൊപ്പം ഇനിയും ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തിൽ മുന്നോട്ട് പോകാൻ കഴിയാത്ത വിധം മാനസികമായും സാമ്പത്തികമായും തകർന്നുപോയിരിക്കുന്നുവെന്ന് കണ്ണീരോടെ പറയുന്ന മുരളി, തന്നെ ചതിച്ചവർക്കെതിരെയും കടുത്ത ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.

താൻ കാരണം ബുദ്ധിമുട്ടുകൾ നേരിട്ടവരോട് മാപ്പ് പറയുന്നതായും വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കുന്നു.

 

Viral

സ്റ്റൈലിഷ് ലുക്കിൽ മംമ്ത; ബാലിയിൽ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയ താരം മംമ്ത മോഹൻദാസിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇൻഡോനേഷ്യയിലെ ബാലിയിൽ വെക്കേഷൻ ആഘോഷിക്കുന്ന താരം അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

ഇളം നീല നിറത്തിലുള്ള വസ്ത്രമണിഞ്ഞ് പൂൾ ബെഡിൽ ആശ്വാസത്തോടെ കിടക്കുന്ന മംമ്തയെയാണ് ചിത്രങ്ങളിൽ കാണുന്നത്. താരത്തിന്‍റെ സ്റ്റൈലിഷ് ലുക്കും പ്രസന്നമായ മുഖവും ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

ഓരോ പ്രതിസന്ധിയെയും പുഞ്ചിരിയോടെ നേരിടുന്ന മംമ്തയുടെ ഈ ചിത്രങ്ങൾ അതിജീവനത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും അടയാളമായിട്ടാണ് പലരും വിലയിരുത്തുന്നത്. 'മയൂഖം' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മംമ്ത പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.

അഭിനയത്തോടൊപ്പം തന്നെ സംഗീത ലോകത്തും മംമ്ത ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഗായികയെന്ന നിലയിൽ തെന്നിന്ത്യൻ ഭാഷകളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച താരം ഒരു മികച്ച പെർഫോമർ കൂടിയാണ്.

ഫോറൻസിക്, മ്യാവൂ തുടങ്ങിയ ചിത്രങ്ങളിലൂടെ സമീപകാലത്തും മികച്ച പ്രകടനം കാഴ്ചവെച്ച താരം പ്രേംപാറ്റ എന്ന സിനിമയുടെ പണിപ്പുരയിലാണ് താരം ഇപ്പോൾ.

 

Movies

ജോ​ർ​ജ് കോ​ര​യും ഗ്രേ​സ് സ​ക്ക​റി​യ​യും വി​വാ​ഹി​ത​രാ​കു​ന്നു; ആ​ശം​സ​ക​ളു​മാ​യി സി​നി​മാ​ലോ​കം

മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്ത് ന​ട​നാ​യും സം​വി​ധാ​യ​ക​നാ​യും ശ്ര​ദ്ധേ​യ​നാ​യ ജോ​ർ​ജ് കോ​ര വി​വാ​ഹി​ത​നാ​കു​ന്നു. ഗ്രേ​സ് സ​ക്ക​റി​യ​യാ​ണ് വ​ധു. ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ വി​വ​രം ചി​ത്ര​ങ്ങ​ൾ സ​ഹി​തം ജോ​ർ​ജ് ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്.

ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ സു​ഹൃ​ത്തു​ക്ക​ളും ആ​രാ​ധ​ക​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ താ​ര​ത്തി​ന് ആ​ശം​സ​ക​ളു​മാ​യി എ​ത്തി​ക്ക​ഴി​ഞ്ഞു. അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യ്ത 'പ്രേ​മം' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ജോ​ർ​ജ് കോ​ര അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്.

തു​ട​ർ​ന്ന് 'മു​കു​ന്ദ​നു​ണ്ണി അ​സോ​സി​യേ​റ്റ്സ്', 'ജാ​ന​കി ജാ​നേ', 'ക്രി​സ്റ്റി' തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

അ​ഭി​ന​യ​ത്തി​ന് പു​റ​മെ ര​ച​നാ രം​ഗ​ത്തും സം​വി​ധാ​ന​ത്തി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. നി​വി​ൻ പോ​ളി നാ​യ​ക​നാ​യ 'ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ൽ ഒ​രി​ട​വേ​ള' എ​ന്ന ചി​ത്ര​ത്തി​ന് അ​ൽ​ത്താ​ഫ് സ​ലി​മി​നൊ​പ്പം തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത് ജോ​ർ​ജ് കോ​ര​യാ​യി​രു​ന്നു.

പി​ന്നീ​ട് ഡൗ​ൺ സി​ൻ​ഡ്രോം ബാ​ധി​ച്ച ഗോ​പീ​കൃ​ഷ്ണ​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി 'തി​രി​കെ' എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തു​കൊ​ണ്ട് അ​ദ്ദേ​ഹം സം​വി​ധാ​യ​ക​നാ​യും അ​ര​ങ്ങേ​റ്റം കു​റി​ച്ചു.

2023-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'തോ​ൽ​വി എ​ഫ്സി' എ​ന്ന ചി​ത്ര​മാ​ണ് ജോ​ർ​ജ് കോ​ര ഏ​റ്റ​വും ഒ​ടു​വി​ലാ​യി സം​വി​ധാ​നം ചെ​യ്ത​ത്. ഈ ​ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​നും മേ​ക്കിം​ഗി​നും വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​ശം​സ​ക​ൾ ല​ഭി​ച്ചി​രു​ന്നു.

Kerala

ദുൽഖറിന്‍റെ കമ്പനിയുടെ പേരില്‍ കാസ്റ്റിംഗ് കൗച്ച്: അസോ.ഡയറക്ടര്‍ അറസ്റ്റില്‍

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മാണ കമ്പനിയായ വേഫറര്‍ ഫിലിംസിന്‍റെ പേരില്‍ കാസ്റ്റിംഗ് കൗച്ച് നടത്തിയ കേസില്‍ അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു അറസ്റ്റില്‍.

എറണാകുളം സൗത്ത് പോലീസ് എസ്എച്ച്ഒ പി.ആര്‍. സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാവിലെ ദിനിലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.

വേഫറര്‍ ഫിലിംസിന്‍റെ പേര് പറഞ്ഞ് എറണാകുളം സ്വദേശിയായ യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. കഴിഞ്ഞ മാസമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ എറണാകുളത്തെ വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സംഭവത്തില്‍ ഹണി ട്രാപ്പ് നടന്നുവെന്നാണ് ദിനില്‍ ബാബുവിന്‍റെ മൊഴി. പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

Kerala

'ആരുടെയും അന്നം മുടക്കിയിട്ടില്ല, നല്കുകയാണ് ചെയ്തത്': ഹരീഷ് കണാരന്‍റെ ആരോപണങ്ങൾ തള്ളി ബാദുഷ

കൊച്ചി: തനിക്കെതിരെയുള്ള സിനിമാതാരം ഹരീഷ് കണാരന്‍റെ ആരോപണങ്ങൾ തള്ളി പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. സിനിമയിൽ താൻ ആരുടെയും അന്നം മുടക്കിയിട്ടില്ലെന്നും അന്നം നൽകുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

എആർ‌എമ്മിൽ നിന്ന് സിനിമയുടെ പ്രൊഡ്യൂസറും സംവിധായകനുമാണ് ഹരീഷിനെ ഒഴിവാക്കിയത്. ഷൂട്ടിംഗിനു തുടർച്ചയായി അന്പതു ദിവസത്തെ ഡേറ്റ് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം വഴങ്ങിയില്ല. ഇടയ്ക്ക് മറ്റു പരിപാടികൾക്കോ സ്റ്റേജ് ഷോകൾക്കോ പോകരുതെന്നും പറഞ്ഞിരുന്നു. ‌

അഞ്ചു ലക്ഷമായിരുന്നു പ്രതിഫലം വാഗ്ദാനം ചെയ്തത്. 15 ലക്ഷം വേണമെന്ന് ഹരീഷ് നിർബന്ധം പറഞ്ഞു. ഇക്കാരണങ്ങളാണ് എആർഎമ്മിൽ നിന്നു പുറത്താകാൻ ഇടയാക്കിയത്.

ഹരീഷിന്‍റെ വെളിപ്പെടുത്തലുകളിൽ ചിലതു സത്യങ്ങളുണ്ട്. അതിനേക്കാൾ വസ്തുതാവിരുദ്ധമായ കാര‍്യങ്ങളാണ്. റേയ്ച്ചൽ എന്ന തന്‍റെ സിനിമയുടെ റിലീസ് അടുത്ത 12നാണ്. അതിനുശേഷം ഹരീഷിന്‍റെ ആരോപണങ്ങൾക്കെതിരെ വിശദമായ മറുപടിയും നിയമപരമായ നടപടികളും സ്വീകരിക്കുമെന്നും ബാദുഷ പറഞ്ഞു.

കടം ചോദിച്ച 20 ലക്ഷം രൂപ തിരിച്ചുചോദിച്ചതിനു ബാദുഷ തനിക്കു എആർഎം ഉൾപ്പടെ സിനിമകളിലെ അവസരം കളഞ്ഞെന്ന് ഹരീഷ് ആരോപിച്ചിരുന്നു. സിനിമയുടെ പ്രമോഷൻ പരിപാടിയിലായിരുന്നു ഹരീഷിന്‍റെ വെളിപ്പെടുത്തൽ.

Latest News

Corehub Up