x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Chinna Chinna Aasai box office | വാരാണസിയിലെ ജീവിതം പറഞ്ഞ "ചിന്ന ചിന്ന ആസൈ'; ആദ്യ നാലു ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

സി​നി​മ ഡെ​സ്ക്
Published: June 23, 2026 03:30 PM IST | Updated: June 23, 2026 03:30 PM IST

ഇ​ന്ദ്ര​ൻ​സും മ​ധു​ബാ​ല​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ "ചി​ന്ന ചി​ന്ന ആ​സൈ' തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത് നാ​ലു ദി​വ​സം പി​ന്നി​ടു​മ്പോ​ഴു​ള്ള ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്ഷ​ൻ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​വും പോ​സി​റ്റീ​വ് റി​വ്യൂ​ക​ളും നേ​ടി​യ ‌ചി​ത്രം ബോ​ക്സ് ഓ​ഫീ​സി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്നേ​റു​ക​യാ​ണ്. ആ​ദ്യ നാ​ലു ദി​വ​സം ആ​കെ 87 ല​ക്ഷം രൂ​പ ഗ്രോ​സ് ക​ള​ക്ഷ​ൻ നേ​ടി​യെ​ന്നാ​ണ് ട്രേ​ഡ് അ​ന​ലി​സ്റ്റ് സാ​ക്നി​ൽ​ക്കി​ന്‍റെ റി​പ്പോ​ർ​ട്ട്. റി​ലീ​സ് ദി​ന​ത്തി​ൽ 17 ല​ക്ഷം രൂ​പ​യാ​ണ് ചി​ത്രം നേ​ടി​യ​ത്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 18 ല​ക്ഷം, 29 ല​ക്ഷം, 13 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ള​ക്ഷ​ൻ.

 

K-Rail Survey

വാ​രാ​ണ​സി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ടു​പേ​രു​ടെ ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് ന​വാ​ഗ​ത​യാ​യ വ​ർ​ഷ വാ​സു​ദേ​വ് ആ​ണ്. തി​യ​റ്റ​റു​ക​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്ന "ബാ​ല​ൻ ദി ​ബോ​യ്' എ​ന്ന ചി​ത്രവുമായുള്ള മ​ത്സ​ര​ത്തി​നി​ട​യി​ലാ​ണ് "ചി​ന്ന ചി​ന്ന ആ​ശൈ' തിയ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​ത്. മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ കൊ​ണ്ട് ഇ​ന്ദ്ര​ൻ​സും മ​ധുബാലയും പ്രേ​ക്ഷ​ക​രു​ടെ കൈ​യ​ടി നേ​ടു​ന്നു​ണ്ടെ​ങ്കി​ലും തി​യ​റ്റ​റു​ക​ളി​ലേ​ക്ക് വ​ലി​യ ജ​ന​ക്കൂ​ട്ട​ത്തെ ആ​ക​ർ​ഷി​ക്കാ​ൻ ചി​ത്ര​ത്തി​ന് ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ലെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

വാരാണസി യാത്ര ലീലയിലേക്കും മാധവനിലേക്കുള്ള സഞ്ചാരമായി

എ​ന്‍​ജി​നീ​യ​റിംഗ് പ​ഠ​ന​ത്തി​നു ശേ​ഷം ഐ​ടി മേ​ഖ​ല​യി​ല്‍ പ്രവർത്തിച്ചിരുന്ന വര്‍​ഷ വാ​സു​ദേ​വ്, സി​നി​മ​യോ​ടു​ള്ള അ​ഭി​നി​വേ​ശം കൊ​ണ്ടാ​ണ് സം​വി​ധാ​നരം​ഗ​ത്തേ​ക്കു പ്രവേശിക്കുന്നത്. കോ​വി​ഡ് കാ​ല​ത്ത് വ​ര്‍​ഷ സം​വി​ധാ​നം ചെ​യ്ത "എന്‍റെ നാ​രാ​യ​ണി​ക്ക്' എ​ന്ന ഹ്ര​സ്വ​ചി​ത്രം യൂ​ട്യൂ​ബി​ല്‍ വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു. ആ ​ആ​ത്മ​വി​ശ്വാ​സ​മാ​ണ് വർഷയെ "ചി​ന്ന ചി​ന്ന ആ​ശൈ'​യിലെത്തിച്ചത്. മുന്പൊരിക്കൽ, വർഷ നടത്തിയ വാ​രാ​ണ​സി യാ​ത്ര​യാ​ണ് ​സി​നി​മ​യു​ടെ ക​ഥ​യി​ലേ​ക്ക് സം​വി​ധാ​യി​ക​യെ ന​യി​ച്ച​ത്. അ​ര്‍​ധ​രാ​ത്രി​യി​ല്‍, ആ പുരാതന​ന​ഗ​ര​ത്തി​ല്‍ അ​നു​ഭ​വി​ച്ച​റി​ഞ്ഞ നി​ശ​ബ്ദ​ത​യും, അ​വി​ടെ ക​ണ്ടു​മു​ട്ടി​യ ആ​ളു​ക​ളു​ടെ ഏ​കാ​ന്ത​ത​യു​മാ​ണ് ര​ണ്ട് അ​പ​രി​ചി​ത​രാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ സൃ​ഷ്ടി​ക്കാ​ന്‍ വ​ര്‍​ഷ​യ്ക്ക് പ്ര​ചോ​ദ​ന​മാ​കുന്നത്. ലീ​ല എ​ന്ന ത​മി​ഴ് പ​ശ്ചാ​ത്ത​ല​മു​ള്ള ക​ഥാ​പാ​ത്ര​മാ​യി മ​ധുബാലയും, മാ​ധ​വ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ഇ​ന്ദ്ര​ന്‍​സും ചി​ത്ര​ത്തി​ല്‍ വേ​ഷ​മി​ടു​ന്നു.

 

 

K-Rail Survey

മ​ണി​ര​ത്‌​ന​ത്തി​ന്‍റെ "റോ​ജ' എ​ന്ന ചി​ത്ര​ത്തി​ലെ മ​ധു​ബാലയുടെ ക​ഥാ​പാ​ത്ര​ത്തെ ഓ​ര്‍​മി​പ്പി​ക്കു​ന്ന ചി​ല ഘ​ട​ക​ങ്ങ​ള്‍ ഉ​ള്ള​തു​കൊ​ണ്ടാ​ണ് ചി​ത്ര​ത്തി​ന് "ചി​ന്ന ചി​ന്ന ആ​സൈ' എ​ന്ന പേ​രു ന​ല്‍​കി​യ​തെ​ന്ന് സം​വി​ധാ​യി​ക വ്യ​ക്ത​മാ​ക്കു​ന്നു. വ​ള​രെ​യ​ധി​കം വെ​ല്ലു​വി​ളി​ക​ള്‍ നി​റ​ഞ്ഞ​താ​യി​രു​ന്നു വാ​രാ​ണ​സി​യി​ലെ ചി​ത്രീ​ക​ര​ണ​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു. കും​ഭ​മേ​ള ന​ട​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ഷൂട്ടിംഗ്. അ​തു​കൊ​ണ്ട് ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കു​ക പ്ര​യാ​സ​ക​ര​മാ​യി​രു​ന്നു.

വ​ലി​യ ആ​ക്ഷ​ന്‍ ചി​ത്ര​ങ്ങ​ള്‍​ക്കി​ട​യി​ലും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ​യും സ്‌​നേ​ഹ​ത്തിന്‍റെ​യും ക​ഥ പ​റ​യു​ന്ന ഇ​ത്ത​രം കൊ​ച്ചു ചി​ത്ര​ങ്ങ​ള്‍​ക്ക് പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ല്‍ ഇ​ട​മു​ണ്ടാ​കു​മെ​ന്ന് ചിത്രം കണ്ടിറങ്ങിയവർ പറയുന്നു. ശാ​ന്ത​മാ​യി​രു​ന്ന് ആ​സ്വ​ദി​ക്കാ​നും അ​നു​ഭ​വി​ക്കാ​നും ക​ഴി​യു​ന്ന മി​ക​ച്ച ചി​ത്ര​മാ​ണ് "ചി​ന്ന ചി​ന്ന ആ​സൈ' എ​ന്ന് ആ​സ്വാ​ദ​ക​ര്‍ പ​റ​യു​ന്നു.

Tags : Chinna Chinna Aasai Malayalam Movie Mollywood Indrans Madhoo Varsha Vasudev Varanasi

Recent News

Corehub Up