x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ ​വി​യോ​ഗം നെ​ഞ്ചി​നൊ​രു ക​ന​പ്പെ​ട്ട വേ​ദ​ന​യാ​ണ്...; പൊ​ട്ടി​ച്ചി​രി​പ്പി​ച്ച് സ​ലിം കു​മാ​ർ വി​ട​വാ​ങ്ങി


Published: June 6, 2026 11:53 PM IST | Updated: June 6, 2026 11:55 PM IST

ഹാ​സ്യാ​നു​ക​ര​ണ ക​ല​യു​ടെ ത​മ്പു​രാ​നാ​യ സ​ലിം കു​മാ​ർ വി​ട​വാ​ങ്ങി​യി​രി​ക്കു​ന്നു. ചി​രി​ച്ച് ചി​രി​ച്ച് ക​ണ്ണു​നി​റ​ഞ്ഞു എ​ന്നു പ​റ​യു​ന്ന​തു​പോ​ലെ മ​ല​യാ​ളി​ക​ളെ ഒ​ട്ടേ​റെ ത​വ​ണ ചി​രി​പ്പി​ച്ച് അ​ദ്ദേ​ഹം ഇ​പ്പോ​ൾ ന​മ്മു​ടെ​യു​ള്ളി​ൽ ക​ണ്ണീ​ർ​ചാ​ല് തീ​ർ​ത്ത് വി​ട പ​റ​ഞ്ഞി​രി​ക്കു​ന്നു.

നെ​ഞ്ചി​നൊ​രു ക​ന​പ്പെ​ട്ട വേ​ദ​ന​യാ​ണ് സ​ലിം​കു​മാ​റി​ന്‍റെ വി​യോ​ഗം. സ​ലിം കു​മാ​റി​ന്‍റെ സ്വ​ത​സി​ദ്ധ​മാ​യ ആ ​ത​മാ​ശ പ​റി​ച്ചി​ലു​ക​ളു​ടെ ആ​രാ​ധ​ക​രാ​യി​രു​ന്നു മ​ല​യാ​ളി​ക​ളി​ൽ ഭൂ​രി​ഭാ​ഗം പേ​രും.

പ​റ​വൂ​രി​ലെ ഗ്രാ​മ​ത്തി​ൽ നി​ന്നും വ​ള​ർ​ന്ന് കേ​ര​ള​ക്ക​ര​യാ​കെ നെ​ഞ്ചേ​റ്റി​യ ആ ​മ​നു​ഷ്യ​ൻ ആ​ദ്യം മി​മി​ക്രി വേ​ദി​ക​ളി​ൽ ആ​ളു​ക​ളെ ചി​രി​പ്പി​ച്ചു. പി​ന്നീ​ട് അ​ത് മ​ല​യാ​ള​സി​നി​മ​ക​ളി​ലേ​യ്ക്കാ​യി. ചെ​റി​യ വേ​ഷ​ങ്ങ​ളി​ൽ നി​ന്നും മു​ഴു​നീ​ള ക​ഥാ​പാ​ത്ര​മാ​യി മാ​റു​മ്പോ​ഴും സ​ലിം കു​മാ​ർ പ​ല ഭാ​വ​ങ്ങ​ളാ​യി ന​മ്മു​ടെ മു​ന്നി​ൽ തെ​ളി​ഞ്ഞു.

സ​ലിം കു​മാ​റി​ന്‍റെ സി​നി​മ​യി​ലെ പ​ല സം​ഭാ​ഷ​ണ​ങ്ങ​ളും ഇ​പ്പോ​ഴും ആ​രെ​ങ്കി​ലു​മൊ​ക്കെ ത​മാ​ശ​രൂ​പേ​ണ വാ​യ്മൊ​ഴി പോ​ലെ പ​റ​ഞ്ഞു​പോ​കാ​റു​ണ്ടാ​കും.

പു​ലി​വാ​ൽ ക​ല്യാ​ണ​ത്തി​ലെ മ​ള​വാ​ള​നെ, ക​ല്യാ​ണ​രാ​മ​നി​ലെ പ്യാ​രി, മീ​ശ മാ​ധ​വ​നി​ലെ അ​ഡ്വ. മു​കു​ന്ദ​നു​ണ്ണി, പാ​ണ്ടി​പ്പ​ട​യി​ലെ ഉ​മാ​ക​ണ്ട​ൻ, മാ​യാ​വി​യി​ലെ കു​ട്ടി​സ്രാ​ങ്ക്, ച​തി​ക്കാ​ത്ത ച​ന്തു​വി​ലെ ഡാ​ൻ​സ് മാ​സ്റ്റ​ർ വി​ക്രം അ​ങ്ങ​നെ എ​ത്ര​യെ​ത്ര ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ അ​ദ്ദേ​ഹം ന​മ്മ​ളെ ചി​രി​പ്പി​ച്ചു.

ഹാ​സ്യ​ത്തെ നെ​ഞ്ചോ​ട് ചേ​ർ​ത്ത സ​ലിം കു​മാ​ർ അ​തി​ൽ മാ​ത്രം ഒ​തു​ങ്ങി​യി​ല്ല. അ​ഭി​ന​യ​ത്തി​ന്‍റെ തീ​വ്ര​ഭാ​വം ത​നി​ക്കും ഉ​ണ്ടെ​ന്ന് ഒ​റ്റ​സി​നി​മ​യി​ലൂ​ടെ അ​ദ്ദേ​ഹം തെ​ളി​യി​ച്ചു.

2004-ൽ ​ക​മ​ൽ സം​വി​ധാ​നം ചെ​യ്ത പെ​രു​മ​ഴ​ക്കാ​ലം എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് നി​രൂ​പ​ക പ്ര​ശം​സ ല​ഭി​ച്ച​തി​ന് ശേ​ഷം സ​ലിം കു​മാ​റി​ന് സ്വ​ഭാ​വ വേ​ഷ​ങ്ങ​ളും വ​ഴ​ങ്ങു​മെ​ന്ന് തെ​ളി​ഞ്ഞു.

ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യ്ത അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട് എ​ന്ന ചി​ത്ര​ത്തി​ലെ അ​ച്ഛ​ൻ വേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ഒ​രു വ​ലി​യ വ​ഴി​ത്തി​രി​വാ​യി​രു​ന്നു. ഈ ​വേ​ഷം അ​ദ്ദേ​ഹ​ത്തി​ന് ര​ണ്ടാ​മ​ത്തെ മി​ക​ച്ച ന​ട​നു​ള്ള കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നേ​ടി​ക്കൊ​ടു​ത്തു.

ആ​ദാ​മി​ന്‍റെ മ​ക​ൻ അ​ബു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​സി​നി​മ ലോ​ക​ത്തെ സ​ലിം കു​മാ​ർ ഞെ​ട്ടി​ച്ചു. 2010 ലെ ​മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ആ ​ചി​ത്ര​ത്തി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ചി​രി​പ്പി​ക്കാ​ൻ മാ​ത്ര​മ​ല്ല ക​ര​യി​പ്പി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യു​മെ​ന്ന് പ്രേ​ക്ഷ​ക​ർ തി​രി​ച്ച​റി​ഞ്ഞു. ആ ​വ​ർ​ഷ​ത്തെ കേ​ര​ള​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​ര​വും അ​ദ്ദേ​ഹ​ത്തി​ന് ത​ന്നെ ല​ഭി​ച്ചു. എ​ന്നാ​ൽ സ​ലി​മി​ന്‍റെ അ​ഭി​ന​യ​പാ​ട​വ​ത്തെ തി​രി​ച്ച​റി​ഞ്ഞ​വ​രാ​രും ഇ​ത് അ​പ്ര​തീ​ക്ഷി​ത​മെ​ന്നു പ​റ​യി​ല്ല.

സ​ലിം കു​മാ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ക​റു​ത്ത ജൂ​ത​ൻ 47-ാമ​ത് കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ളി​ൽ മി​ക​ച്ച ക​ഥ​യ്ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി. ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി ദൈ​വ​മേ കൈ​തൊ​ഴാം കെ. ​കു​മാ​ർ ആ​ക​ണം എ​ന്ന ചി​ത്രം 2018-ൽ ​ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്തു.
ഈ​ശ്വ​ര വാ​ഴ​ക്കി​ല്ലെ​ല്ലോ എ​ന്ന പേ​രി​ൽ ഒ​രു ഓ​ർ​മ്മ​ക്കു​റി​പ്പും അ​ദ്ദേ​ഹം എ​ഴു​തി​യി​ട്ടു​ണ്ട്.

 

Tags : SalimKumarNews SalimKumarHealth MalayalamActor Mollywood

Recent News

Corehub Up