x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആറൻമുള വിമാനത്താവള പദ്ധതി: ഭൂമി കൈയേറ്റത്തിൽനിന്ന് സംരക്ഷണം നല്കാൻ ഹൈക്കോടതി ഉത്തരവ്

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 28, 2026 01:23 AM IST | Updated: July 28, 2026 01:23 AM IST

ഹൈക്കോടതി

കൊ​​ച്ചി: ആ​​റ​​ന്‍മു​​ള വി​​മാ​​ന​​ത്താ​​വ​​ള പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്ത് ചാ​​രി​​റ്റ​​ബി​​ള്‍ എ​​ഡ്യൂ​​ക്കേ​​ഷ​​ണ​​ല്‍ ആ​​ന്‍ഡ് വെ​​ല്‍ഫെ​​യ​​ര്‍ സൊ​​സൈ​​റ്റി​​യു​​ടെ കൈ​​വ​​ശ​​മു​​ള്ള ഭൂ​​മി​​യി​​ലെ കൈ​​യേ​​റ്റം ത​​ട​​യു​​ന്ന​​തി​​നാ​​യി സം​​ര​​ക്ഷ​​ണം ന​​ല്‍കാ​​ന്‍ പ​​ത്ത​​നം​​തി​​ട്ട ജി​​ല്ലാ ക​​ള​​ക്ട​​ര്‍ക്ക് അ​​ട​​ക്കം ഹൈ​​ക്കോ​​ട​​തി​​യു​​ടെ ഉ​​ത്ത​​ര​​വ്. മ​​ല്ല​​പൂ​​ഴ​​ശേ​​രി, കി​​ട​​ങ്ങ​​ന്നൂ​​ര്‍, ആ​​റ​​ന്‍മു​​ള വി​​ല്ലേ​​ജു​​ക​​ളി​​ലാ​​യി കി​​ട​​ക്കു​​ന്ന 250 ഏ​​ക്ക​​ര്‍ ഭൂ​​മി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് ജി​​ല്ലാ ക​​ള​​ക്ട​​ര്‍, ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി, ഡി​​വൈ​​എ​​സ്പി, ആ​​റ​​ന്‍മു​​ള സ്റ്റേ​​ഷ​​ന്‍ ഹൗ​​സ് ഓ​​ഫീ​​സ​​ര്‍ എ​​ന്നി​​വ​​ര്‍ക്ക് ജ​​സ്റ്റീ​​സ് ഹ​​രി​​ശ​​ങ്ക​​ര്‍ വി.​​മേ​​നോ​​ന്‍ നി​​ര്‍ദേ​​ശം ന​​ല്‍കി​​യ​​ത്.

കോ​​ട​​തി ഉ​​ത്ത​​ര​​വു​​ണ്ടാ​​യി​​ട്ടും ഭൂ​​മി കൈ​​യേ​​റ്റം ന​​ട​​ക്കു​​ന്ന​​താ​​യി ചൂ​​ണ്ടി​​ക്കാ​​ട്ടി ചാ​​രി​​റ്റ​​ബി​​ള്‍ എ​​ഡ്യൂ​​ക്കേ​​ഷ​​ണ​​ല്‍ ആ​​ന്‍ഡ് വെ​​ല്‍ഫെ​​യ​​ര്‍ സൊ​​സൈ​​റ്റി ചെ​​യ​​ര്‍മാ​​ന്‍ കെ.​​ജെ. ഏ​​ബ്ര​​ഹാം ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ലാ​​ണ് ഉ​​ത്ത​​ര​​വ്. ആ​​റ​​ന്‍മു​​ള വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നു പ​​ദ്ധ​​തി പ്ര​​ദേ​​ശ​​മ​​ട​​ക്ക​​മു​​ള്ള സ്ഥ​​ലം കോ​​ഴ​​ഞ്ചേ​​രി താ​​ലൂ​​ക്ക് ലാ​​ന്‍ഡ് ബോ​​ര്‍ഡ് മി​​ച്ച ഭൂ​​മി​​യാ​​യി നേ​​ര​​ത്തെ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.

എ​​ന്നാ​​ല്‍, കെ.​​ജെ. ഏ​​ബ്ര​​ഹാം ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ല്‍ ഉ​​ത്ത​​ര​​വ് താ​​ല്‍ക്കാ​​ലി​​ക​​മാ​​യി ത​​ട​​ഞ്ഞ് കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്നു. ഇ​​തി​​നു ശേ​​ഷം കു​​ടും​​ബ​​ങ്ങ​​ള​​ട​​ക്കം ഭൂ​​മി കൈ​​യേ​​റി​​യ​​താ​​യി ചൂ​​ണ്ടി​​ക്കാ​​ട്ടി പോ​​ലീ​​സ് സം​​ര​​ക്ഷ​​ണം തേ​​ടി വീ​​ണ്ടും ഹ​​ര്‍ജി ന​​ല്‍കി. കൈ​​യേ​​റ്റം ത​​ട​​യാ​​ന്‍ ആ​​റ​​ന്‍മു​​ള എ​​സ്എ​​ച്ച്ഒ​​യ്ക്ക് 2022 ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​ന് ഇ​​ട​​ക്കാ​​ല ഉ​​ത്ത​​ര​​വി​​ലൂ​​ടെ കോ​​ട​​തി നി​​ര്‍ദേ​​ശം ന​​ല്‍കി.

പി​​ന്നാ​​ലെ, നി​​ര്‍ദേ​​ശം പാ​​ലി​​ച്ചി​​ല്ലെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി വീ​​ണ്ടും കോ​​ട​​തി​​യ​​ല​​ക്ഷ്യ ഹ​​ര്‍ജി ന​​ല്‍കു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, 2013 മു​​ത​​ല്‍ 17 കു​​ടും​​ബ​​ങ്ങ​​ള്‍ ഇ​​വി​​ടെ താ​​മ​​സി​​ക്കു​​ന്ന​​താ​​ണെ​​ന്നും നാ​​ലു കു​​ടും​​ബ​​ങ്ങ​​ള്‍ക്ക് റേ​​ഷ​​നും ആ​​ധാ​​ര്‍ കാ​​ര്‍ഡു​​മ​​ട​​ക്കം രേ​​ഖ​​ക​​ളു​​ണ്ടെ​​ന്നും സ​​ര്‍ക്കാ​​ര്‍ വ്യ​​ക്ത​​മാ​​ക്കി. തു​​ട​​ര്‍ന്ന് കൈ​​യേ​​റ്റ​​മു​​ണ്ടാ​​യ​​ത് ഇ​​ട​​ക്കാ​​ല ഉ​​ത്ത​​ര​​വി​​നു മു​​മ്പാ​​ണെ​​ന്ന് ക​​ണ്ടെ​​ത്തി കോ​​ട​​തി​​യ​​ല​​ക്ഷ്യ ഹ​​ര്‍ജി ഹൈ​​ക്കോ​​ട​​തി തീ​​ര്‍പ്പാ​​ക്കി. തു​​ട​​ര്‍ന്നാ​​ണ് കൂ​​ടു​​ത​​ല്‍ കൈ​​യേ​​റ്റ​​ങ്ങ​​ള്‍ ത​​ട​​യാ​​ന്‍ സം​​ര​​ക്ഷ​​ണം ന​​ല്‍ക​​ണ​​മെ​​ന്ന് ജി​​ല്ലാ ക​​ള​​ക്ട​​റും പോ​​ലീ​​സ് മേ​​ധാ​​വി​​യു​​മ​​ട​​ക്ക​​മു​​ള്ള​​വ​​ര്‍ക്ക് കോ​​ട​​തി നി​​ര്‍ദേ​​ശം ന​​ല്‍കി​​യ​​ത്.

Tags : AranmulaAirport HighCourt Land Encroachment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews

Recent News

Corehub Up