Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Encroachment

Pathanamthitta

ന​ട​പ്പാ​ത​ക​ളി​ൽ കൈ​യേ​റ്റം കാ​ൽ​ന​ട യാ​ത്രി​ക​ർ പു​റ​ത്ത്

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ ന​ട​പ്പാ​ത​ക​ൾ വാ​ഹ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും കൈ​യേ​റി​യ​തോ​ടെ കാ​ൽ​ന​ട യാ​ത്രി​ക​ർ പു​റ​ത്താ​യി. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ന​ട​പ്പാ​ത​ക​ൾ സ​മീ​പ​കാ​ല​ത്ത് മോ​ടി പി​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ന​ട​പ്പാ​ത​ക​ളി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​നാ​യി​ട്ടി​ല്ല.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ​ല​യി​ട​ത്തും ന​ട​പ്പാ​ത​ക​ൾ കൈ​യേ​റി​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​നു പൊ​തു​വേ വീ​തി കു​റ​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് ക​ടു​ത്ത ഭീ​ഷ​ണി​യാ​യി. ജ​ന​റ​ൽ ആ​ശു​പ​ത്രി, മ​സ്ജി​ദ് ജം​ഗ്ഷ​ൻ ഭാ​ഗ​ങ്ങ​ളി​ൽ ടി​കെ റോ​ഡ​രി​കി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ക്കാ​നാ​കാ​ത്ത സ്ഥി​തി​യു​ണ്ട്. ത​ട്ടു​ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ചി​പ്സ് സെ​ന്‍റ​റു​ക​ൾ ഇ​വ​യു​ടെ മു​ന്പി​ലൂ​ടെ​യും ന​ട​ക്കാ​നാ​കാ​ത്ത സ്ഥി​തി​യു​ണ്ട്.

പ​ല​തി​ന്‍റെ​യും പാ​ച​ക​ശാ​ല റോ​ഡി​നോ​ടു ചേ​ർ​ന്നാ​യ​തി​നാ​ൽ എ​ണ്ണ തെ​റി​ച്ചും ചൂ​ട് ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണും പൊ​ള്ള​ലേ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഉ​ണ്ട്.
പൊ​ലി​സ് സ്റ്റേ​ഷ​ൻ റോ​ഡി​ലൂ​ടെ​യു​ള്ള കാ​ൽ​ന​ട യാ​ത്ര​യും സാ​ധ്യ​മ​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണ്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കൈ​യേ​റ്റ​ങ്ങ​ളും ന​ട​പ്പാ​ത​ക​ളി​ലെ ക​ച്ച​വ​ട​ങ്ങ​ളും കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യി​രി​ക്കു​ന്നു. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ - അ​ബാ​ൻ ജം​ഗ്ഷ​ൻ റോ​ഡി​ലും കാ​ൽ​ന​ട​ക്കാ​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ളി​ല്ല. കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ലേ​ക്ക് ആ​ളു​ക​ൾ റോ​ഡി​ലൂ​ടെ​യാ​ണ് ന​ട​ന്നു​പോ​കേ​ണ്ട​ത്.
ഫു​ട്പാ​ത്തു​ക​ൾ പ​ല​യി​ട​ത്തും കാ​ണാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

ഉ​ള്ള​വ​യാ​ക​ട്ടെ തെ​രു​വ് ക​ച്ച​വ​ട​ക്കാ​രും വ്യാ​പാ​രി​ക​ൾ സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കി​വ​ച്ചും കൈ​യേ​റി​യി​രി​ക്കു​ന്നു. കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ ഭാ​ഗ​ത്ത് റോ​ഡി​ന് ആ​വ​ശ്യ​ത്തി​നു വീ​തി​യു​ണ്ടെ​ങ്കി​ലും യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടി​ലാ​ണ്. ഒ​രു ഭാ​ഗ​ത്ത് വ‍​ഴി​യോ​ര വ്യാ​പാ​രി​ക​ൾ നി​ര​ന്നി​രി​ക്കു​ക​യാ​ണ്. ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡു​ക​ൾ അം​ഗീ​കൃ​ത​വും അ​ന​ധി​കൃ​ത​വു​മാ​യി ഒ​ന്നി​ലേ​റെ​യു​ണ്ട്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ഈ ​ഭാ​ഗ​ത്തൊ​ന്നും നി​ർ​ത്തി ആ​ളെ ഇ​റ​ക്കാ​ൻ പോ​ലും ഇ​ട​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തി​നി​ട​യി​ൽ റോ​ഡ​രി​കു​ക​ളി​ലെ​ല്ലാം മാ​ലി​ന്യ​ങ്ങ​ൾ കൂ​മ്പാ​ര​മാ​യി കി​ട​ക്കു​ന്ന​ത് ന​ഗ​ര​ത്തി​ന്‍റെ ആ​രോ​ഗ്യ രം​ഗ​ത്തി​നും ഭീ​ഷ​ണി​യാ​ണ്.

Kerala

ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ൾ കേന്ദ്രീ​ക​രി​ച്ച് അ​ർ​ബ​ർ റ​സ്ക്യു ടീം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണം ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്ത് ന​​​​ഗ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച​​​​അ​​​​ർ​​​​ബ​​​​ൻ റ​​​​സ്ക്യൂ ടീ​​​​മു​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ക്കും.

നി​​​​ല​​​​വി​​​​ലു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും സ​​​​ന്ന​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന സം​​​​ഘ​​​​ത്തെ​​​​യാ​​​​കും ഇ​​​​തി​​​​നാ​​​​യി സ​​​​ജ്ജ​​​​മാ​​​​ക്കു​​​​ക​​​​യെ​​​​ന്നു മ​​​​ന്ത്രി എ.​​​​കെ. ശ​​​​ശീ​​​​ന്ദ്ര​​​​ൻ പ​​​​ത്ര​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, കോ​​​​ട്ട​​​​യം, എ​​​​റ​​​​ണാ​​​​കു​​​​ളം, തൃ​​​​ശൂ​​​​ർ, പാ​​​​ല​​​​ക്കാ​​​​ട്, കോ​​​​ഴി​​​​ക്കോ​​​​ട് ന​​​​ഗ​​​​ര​​​​ങ്ങ​​​​ൾ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചാ​​​​കും ടീ​​​​മു​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ക. സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ള്ള 28 സ്ഥി​​​​രം ആ​​​​ർ​​​​ആ​​​​ർ​​​​ടി​​​​ക​​​​ളും, 11 സാ​​​​റ്റ​​​​ലൈ​​​​റ്റ് ആ​​​​ർ​​​​ആ​​​​ർ​​​​ടി​​​​ക​​​​ളും സ​​​​ന്ന​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യു​​​​ള​​​​ള പി​​​​ആ​​​​ർ​​​​ടി​​​​ക​​​​ളും കൂ​​​​ടാ​​​​തെ​​​​യാ​​​​കും അ​​​​ർ​​​​ബ​​​​ൻ റെ​​​​സ്ക്യൂ ടീ​​​​മു​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്നും മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Kerala

വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ൻ ആ​റ് പു​തി​യ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നുകൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം ത​​​ട​​​യാ​​​ൻ സം​​​സ്ഥാ​​​ന​​​ത്ത് ആ​​​റു പു​​​തി​​​യ ഫോ​​​റ​​​സ്റ്റ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ക​​​ല്ലാ​​​ർ, ആ​​​ന​​​ക്കു​​​ളം, മ​​​ല​​​ന്പു​​​ഴ, ആ​​​ന​​​ക്കാം​​​പൊ​​​യി​​​ൽ, കൊ​​​ട്ടി​​​യൂ​​​ർ, ബ​​​ന്ത​​​ടു​​​ക്ക എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് പു​​​തി​​​യ ഫോ​​​റ​​​സ്റ്റ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ക.

വ​​​നം വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണം കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​വും സു​​​ഗ​​​മ​​​വു​​​മാ​​​ക്കു​​​ന്ന​​​തി​​​നും വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് പു​​​തി​​​യ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up