കേരള ഹൈക്കോടതി
കൊച്ചി: റോഡ് കൈയേറി പരിപാടി നടത്തിയ സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് അടക്കമുള്ളവര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹൈക്കോടതി അഞ്ചിന് വിധി പറയും.
തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ കനാല്‍ ശുചീകരണ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുനര്‍ജനി പരിപാടിയുമായി ബന്ധപ്പെട്ടാണ് ജൂണ്‍ അഞ്ചിന് റോഡ് തടസപ്പെടുത്തി പരിപാടി നടത്തിയത്.
മരട് സ്വദേശി എന്‍. പ്രകാശ് നല്കിയ കോടതിയലക്ഷ്യ ഹര്‍ജി ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണു പരിഗണിക്കുന്നത്.
സംഭവങ്ങളുമായി ബന്ധപ്പെട്ട ദൃശ്യമാധ്യമ വാര്‍ത്തകളുടെ വീഡിയോ ക്ലിപ്പിംഗുകള്‍ ജഡ്ജിമാര്‍ തുറന്ന കോടതിയില്‍ കണ്ടു. കേരള പൊതുവഴി നിയന്ത്രണ നിയമപ്രകാരം ജില്ലാ പോലീസ് മേധാവിയുടെ അനുമതി വാങ്ങാതെയാണു റോഡില്‍ സ്റ്റേജ് നിര്‍മിച്ചതെന്ന് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു.
സംഭവത്തില്‍ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്റ്റേജ് നിര്‍മാണത്തിന് ഉപയോഗിച്ച സാധനങ്ങളും സൗണ്ട് സിസ്റ്റവും പോലീസ് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയെന്നും വിശദീകരിച്ചു.
Tags : Road Encroachment Protest CourtPetition Contempt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash