Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CourtPetition

റോ​ഡ് കൈ​യേ​റി പ​രി​പാ​ടി: കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ വി​​​​ധി അ​​​​ഞ്ചി​​​​ന്

കൊ​​​​ച്ചി: റോ​​​​ഡ് കൈ​​​​യേ​​​​റി പ​​​​രി​​​​പാ​​​​ടി ന​​​​ട​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​യ​​​​ര്‍ വി.​​​​വി. രാ​​​​ജേ​​​​ഷ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ര്‍​ക്കെ​​​​തി​​​​രാ​​​​യ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​ഞ്ചി​​​​ന് വി​​​​ധി പ​​​​റ​​​​യും.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് ആ​​​​മ​​​​യി​​​​ഴ​​​​ഞ്ചാ​​​​ന്‍ ക​​​​നാ​​​​ല്‍ ശു​​​​ചീ​​​​ക​​​​ര​​​​ണ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച പു​​​​ന​​​​ര്‍​ജ​​​​നി പ​​​​രി​​​​പാ​​​​ടി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് ജൂ​​​​ണ്‍ അ​​​​ഞ്ചി​​​​ന് റോ​​​​ഡ് ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി പ​​​​രി​​​​പാ​​​​ടി ന​​​​ട​​​​ത്തി​​​​യ​​​​ത്.

മ​​​​ര​​​​ട് സ്വ​​​​ദേ​​​​ശി എ​​​​ന്‍. പ്ര​​​​കാ​​​​ശ് ന​​​​ല്‍​കി​​​​യ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ഹ​​​​ര്‍​ജി ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ അ​​​​നി​​​​ല്‍ കെ. ​​​​ന​​​​രേ​​​​ന്ദ്ര​​​​ന്‍, എ​​​​സ്. മു​​​​ര​​​​ളീ​​​കൃ​​​​ഷ്ണ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചാ​​​​ണു പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.

സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ദൃ​​​​ശ്യ​​​മാ​​​​ധ്യ​​​​മ വാ​​​​ര്‍​ത്ത​​​​ക​​​​ളു​​​​ടെ വീ​​​​ഡി​​​​യോ ക്ലി​​​​പ്പിം​​​​ഗു​​​​ക​​​​ള്‍ ജ​​​​ഡ്ജി​​​​മാ​​​​ര്‍ തു​​​​റ​​​​ന്ന കോ​​​​ട​​​​തി​​​​യി​​​​ല്‍ ക​​​​ണ്ടു. കേ​​​​ര​​​​ള പൊ​​​​തു​​​​വ​​​​ഴി നി​​​​യ​​​​ന്ത്ര​​​​ണ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി വാ​​​​ങ്ങാ​​​​തെ​​​​യാ​​​​ണു റോ​​​​ഡി​​​​ല്‍ സ്റ്റേ​​​​ജ് നി​​​​ര്‍​മി​​​​ച്ച​​​​തെ​​​​ന്ന് അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ അ​​​​ഡ്വ​​​​ക്ക​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ വ​​​​ഞ്ചി​​​​യൂ​​​​ര്‍ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ല്‍ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. സ്റ്റേ​​​​ജ് നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച സാ​​​​ധ​​​​ന​​​​ങ്ങ​​​​ളും സൗ​​​​ണ്ട് സി​​​​സ്റ്റ​​​​വും പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജു​​​​ഡീ​​​​ഷ​​​ല്‍ ഫ​​​​സ്റ്റ് ക്ലാ​​​​സ് മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി മു​​​​മ്പാ​​​​കെ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യെ​​​​ന്നും വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

Latest News

Corehub Up