x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ബാ​ങ്ക് കെ ​ബി-​ജെ​ന്‍​സി ടെ​ക് വാ​യ്പാ പ​ദ്ധ​തി തു​ട​ങ്ങി

വെബ്ഡെസ്ക്
Published: July 28, 2026 01:51 AM IST | Updated: July 28, 2026 01:51 AM IST

കെ ​​​ബി-​​​ജെ​​​ന്‍​സി ടെ​​​ക് വാ​​​യ്പാ പ​​​ദ്ധ​​​തി പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​മോ​​​ഹ​​​ന​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്നു.

കൊ​​​ച്ചി: കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ലാ​​​പ്‌​​​ടോ​​​പ്പ് പോ​​​ലു​​​ള്ള പ​​​ഠ​​​നോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ വാ​​​ങ്ങു​​​ന്ന​​​തി​​​നു കേ​​​ര​​​ള ബാ​​​ങ്ക് കു​​​റ​​​ഞ്ഞ പ​​​ലി​​​ശ നി​​​ര​​​ക്കി​​​ല്‍ ഈ​​​ടി​​​ല്ലാ​​​ത്ത വാ​​​യ്പാ പ​​​ദ്ധ​​​തി തു​​​ട​​​ങ്ങി.

കാ​​​ക്ക​​​നാ​​​ട് ക്രെ​​​ഡി​​​റ്റ് പ്രോ​​​സ​​​സിം​​​ഗ് സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ കേ​​​ര​​​ള ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​മോ​​​ഹ​​​ന​​​ന്‍ പ​​​ദ്ധ​​​തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

കേ​​​ര​​​ള ബാ​​​ങ്കി​​​ന്‍റെ കെ ​​​ബി-​​​ജെ​​​ന്‍​സി ടെ​​​ക് പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ​​​യാ​​​ണ് 18നും 28​​​നും ഇ​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ലാ​​​പ്പ്‌​​​ടോ​​​പ്, ടാ​​​ബ്‌​​​ല​​​റ്റ്, ഐ​​​പാ​​​ഡ് എ​​​ന്നി​​​വ വാ​​​ങ്ങു​​​ന്ന​​​തി​​​ന് 25,000 മു​​​ത​​​ല്‍ ല​​​ക്ഷം രൂ​​​പ വ​​​രെ വാ​​​യ്പ അ​​​നു​​​വ​​​ദി​​​ക്കു​​​ക.

30 മാ​​​സം കാ​​​ലാ​​​വ​​​ധി​​​യി​​​ല്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന വാ​​​യ്പ​​​യ്ക്ക് 6.99 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണു പ​​​ലി​​​ശ നി​​​ര​​​ക്ക്. കെ ​​​ബി-​​​ജെ​​​ന്‍​സി ടെ​​​ക് വാ​​​യ്പ​​​യ്ക്ക് ബാ​​​ങ്ക് പ്രോ​​​സ​​​സിം​​​ഗ് ഫീ​​​സി​​​ല്ല.

Tags : KeralaBank KBGencyTech Loan Scheme Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up