x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാലിയിൽനിന്നു തട്ടിക്കൊണ്ടുപോയ വജ്രവ്യാപാരിയെ 40 ലക്ഷം യൂറോ നൽകി കുടുംബം മോചിപ്പിച്ചു

വെബ് ഡെസ്ക്
Published: July 28, 2026 01:15 AM IST | Updated: July 28, 2026 01:15 AM IST

ധീ​​​​രു ര​​​​മ​​​​ണി

സൂ​​​​റ​​​​റ്റ്: മാ​​​​ലി​​​​യി​​​​ൽ​​നി​​​​ന്നു ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ വ​​​​ജ്ര വ്യാ​​​​പാ​​​​രി​​​​യെ കു​​​​ടും​​​​ബം 40 ല​​​​ക്ഷം യൂ​​​​റോ (ഏ​​​​ക​​​​ദേ​​​​ശം 44 കോ​​​​ടി രൂ​​​​പ) ന​​​​ൽ​​​​കി മോ​​​​ചി​​​​പ്പി​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. ധീ​​​​രു ര​​​​മ​​​​ണി​​​​യെ (75) ​ആ​​​ണ് ഏ​​​​പ്രി​​​​ൽ മാ​​​​ലി​​​​യി​​​​ൽ​​​​നി​​​​ന്നു ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്.

സം​​​​ഘം ആ​​​​ദ്യം 100 കോ​​​​ടി രൂ​​​​പ​​​​യോ​​​​ള​​​​മാ​​​​ണ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തെ​​​​ന്നും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന ധീ​​​​രു ര​​​​മ​​​​ണി​​​​യു​​​​ടെ കു​​​​ടും​​​​ബം ഇ​​​​വ​​​​രു​​​​മാ​​​​യി വി​​​​ല​​​​പേ​​​​ശി 44 കോ​​​​ടി രൂ​​​​പ​​​​യ്ക്ക് മോ​​​​ച​​​​നം സാ​​​​ധ്യ​​​​മാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നും റി​​​​പ്പോ​​​​ർ​​​ട്ട്.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന ര​​​​മ​​​​ണി ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ അ​​​​മ്രേ​​​​ലി ജി​​​​ല്ല​​​​ക്കാ​​​​ര​​​​നാ​​​​ണ്. സൂ​​​​റ​​​​റ്റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് വ​​​​ജ്ര വ്യാ​​​പാ​​​രം. മൂ​​​​ന്നു​​​​മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക് മു​​​​ന്പ് മാ​​​​ലി​​​​യി​​​​ൽ സ്വ​​​​ർ​​​​ണ​​​​ഖ​​​​നി ഏ​​​​റ്റെ​​​​ടു​​​​ത്ത ര​​​​മ​​​​ണി ഇ​​​​ട​​​​യ്ക്ക് മാ​​​​ലി സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു സം​​​​ഘം ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്. മോ​​​​ചി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും ഇ​​​​പ്പോ​​​​ഴും അ​​​​ദ്ദേ​​​​ഹം മാ​​​​ലി​​​​യി​​​​ലാ​​​​ണ് ഉ​​​​ള്ള​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹ​​​​ത്തോ​​​​ട് അ​​​​ടു​​​​ത്ത​​​​വൃ​​​​ത്ത​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി.

മോ​​​​ച​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ത​​​​ദ്ദേ​​​​ശീ​​​​യ അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ ചോ​​​​ദ്യം​​​​ചെ​​​​യ്യ​​​​ലു​​​​ക​​​​ൾ ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. കു​​​​ടും​​​​ബം നേ​​​​രി​​​​ട്ടാ​​​​ണ് മോ​​​​ച​​​​ന​​​​ത്തിാ​​​​യി ച​​​​ര​​​​ടു​​​​വ​​​​ലി​​​​ച്ച​​​​തെ​​​​ന്നും ഇ​​​​ന്ത്യ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ​​​​ക്കൊ​​​​ന്നും ഇ​​​​തി​​​​ൽ പ​​​​ങ്കി​​​​ല്ലെ​​​​ന്നും ഇ​​​​വ​​​​ർ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Tags : Kidnapped Diamond Mali Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews

Recent News

Corehub Up