Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kidnapped

പോ​ലീ​സി​ന്‍റെ മി​ന്ന​ൽ നീ​ക്കം; ത​ട്ടി​ക്കൊ​ണ്ടു​പോ​യ ബാ​ങ്ക് മാ​നേ​ജ​രെ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: പൂ​വ​ച്ച​ലി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ മു​ത്തൂ​റ്റ് ബാ​ങ്ക് മാ​നേ​ജ​ർ ഗി​രീ​ഷി​നെ ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഒ​രു​ങ്ങ​വെ​യാ​ണ് കാ​റി​ലും ബൈ​ക്കി​ലു​മാ​യെ​ത്തി​യ അ​ക്ര​മി​സം​ഘം ഗി​രീ​ഷി​നെ ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റിക്കൊ​ണ്ടു​പോ​യ​ത്.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് യു​വാ​വി​നെ റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം അ​റി​ഞ്ഞ​യു​ട​ൻ കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും മൊ​ബൈ​ൽ ഫോൺ ട​വ​ർ ലൊ​ക്കേ​ഷ​നു​ക​ൾ പ​രി​ശോ​ധി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

ഇ​തോ‌​ടെ പ്ര​തി​ക​ൾ​ക്ക് മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​വു​ക​യും ഗി​രീ​ഷി​നെ റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് പി​ന്നി​ലെ കാ​ര​ണം സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണോ അ​തോ മ​റ്റെ​ന്തെ​ങ്കി​ലു​മാ​ണോ​യെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ഇ​തി​നാ​യി ഗി​രീ​ഷി​നെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. അ​തേ​സ​മ​യം പ്ര​തി​ക​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും ഡി​വൈ​എ​സ്പി വ്യ​ക്ത​മാ​ക്കി.

International

നൈജീരിയയിൽ പള്ളി ആക്രമിച്ച് വിശ്വാസികളെ തട്ടിക്കൊണ്ടുപോയ സംഘം അറസ്റ്റിൽ

അ​​​ബൂ​​​ജ: ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ന​​​വം​​​ബ​​​റി​​​ൽ നൈ​​​ജീ​​​രി​​​യ​​​യി​​​ലെ പെ​​​ന്ത​​​കോ​​​സ്ത് പ​​​ള്ളി​​​യി​​​ൽ​​​നി​​​ന്ന് പാ​​​സ്റ്റ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ 33 അം​​​ഗ സം​​​ഘം അ​​​റ​​​സ്റ്റി​​​ലാ​​​യി.

ഈ ​​​ക്രി​​​മി​​​ന​​​ൽ സം​​​ഘം മ​​​റ്റ് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ലു​​​ക​​​ളും ക​​​ന്നു​​​കാ​​​ലി മോ​​​ഷ​​​ണ​​​വും ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ഫെ​​​ഡ​​​റ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പോ​​​ലീ​​​സ് വ​​​ക്താ​​​വ് ആ​​​ന്ത​​​ണി ഒ​​​കോ​​​ൺ പ്ലാ​​​സി​​​ഡ് അ​​​റി​​​യി​​​ച്ചു.

അന്വേഷണസംഘം ദീ​​​ർ​​​ഘ​​​കാ​​​ല​​​ം നടത്തിയ ഓ​​​പ്പ​​​റേ​​​ഷ​​​നൊ​​​ടു​​​വി​​​ൽ സെ​​​ൻ​​​ട്ര​​​ൽ നൈ​​​ജീ​​​രി​​​യ​​​യി​​​ലെ ക​​​വാ​​​ര, കോ​​​ഗി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​വ​​​ർ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ന​​​വം​​​ബ​​​റി​​​ൽ ക​​​വാ​​​ര​​​യി​​​ലെ ക്രൈ​​​സ്റ്റ് അ​​​പ്പ​​​സ്തോ​​​ലി​​​ക് പ​​​ള്ളി​​​യി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​പ്പെ​​​ട്ട​​​വ​​​രെ നൈ​​​ജീ​​​രി​​​യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി മോ​​​ചി​​​പ്പി​​​ച്ചു.

ഈ ​​​സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് നൈ​​​ജീ​​​രി​​​യ​​​യി​​​ൽ ക്രൈ​​​സ്ത​​​വ​​​ർ പീ​​​ഡി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​താ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​തും ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ല്ലെ​​​ങ്കി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യ​​​തും.

National

വ്യാ​ജ തോ​ക്ക് ചൂ​ണ്ടി സ​ഹ​പാ​ഠി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി, മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ടു, മ​ല​യാ​ളി ഉ​ൾ​പ്പ​ടെ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: വ്യാ​ജ തോ​ക്ക് ചൂ​ണ്ടി സ​ഹ​പാ​ഠി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി സു​ഹൃ​ത്തു​ക്ക​ളോ​ട് മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ. ബം​ഗ​ളൂ​രു​വി​ലെ ജെ​യ്ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​ണ് സം​ഭ​വം.

ബി​ഹാ​ർ, ജാ​ർ​ഖ​ണ്ഡ്, കേ​ര​ളം, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള നാ​ല് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ മൊ​ഹ​ന്തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. മൊ​ഹ​ന്തി​യെ കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ സം​ഘം, പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ മു​റി​യി​ൽ എ​ത്തി​ച്ച് പൂ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മൊ​ഹ​ന്തി​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ച് മോ​ച​ന​ദ്ര​വ്യ​മാ​യി 50,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദ്യം 10,000 രൂ​പ ന​ൽ​കി​യ സു​ഹൃ​ത്തു​ക്ക​ൾ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്ന് മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ ട്രാ​ക്ക് ചെ​യ്ത് പോ​ലീ​സ് സം​ഘ​ത്തെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ഇ​വ​രി​ൽ നി​ന്നും വ്യാ​ജ ലോ​ഹ തോ​ക്ക്, ക​ത്തി, കാ​ർ എ​ന്നി​വ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​ൽ, നാ​ല് പ്ര​തി​ക​ളും സ്ഥി​രം കു​റ്റ​വാ​ളി​ക​ളാ​ണെ​ന്നും ഒ​രു സം​ഘ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും ക​ണ്ടെ​ത്തി.

 

International

അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ ഇ​റാ​ക്കി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

ബാ​ഗ്ദാ​ദ്: പ്ര​മു​ഖ അ​മേ​രി​ക്ക​ൻ ഫ്രീ​ലാ​ൻ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഷെ​ല്ലി കി​റ്റി​ൽ​സ​ണെ ഇ​റാ​ക്കി ത​ല​സ്ഥാ​ന​മാ​യ ബാ​ഗ്ദാ​ദി​ൽ അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

ഇ​റാ​ക്കി​ലെ സു​ര​ക്ഷാ​ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത് അ​വി​ടേ​ക്കു യാ​ത്ര ചെ​യ്യ​രു​തെ​ന്ന് ട്രം​പ് ഭ​ര​ണ​കൂ​ടം ഇ​വ​ർ​ക്കു നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

തി​ര​ക്കേ​റി​യ റോ​ഡി​ൽ വ​ച്ച് ആ​യു​ധ​ധാ​രി​ക​ളാ​യ സം​ഘം ഷെ​ല്ലി​യു​ടെ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും ബ​ല​മാ​യി പു​റ​ത്തി​റ​ക്കി മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കു​ക​യു​മാ​യി​രു​ന്നു.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ൽ അ​റേ​ബ്യ ചാ​ന​ൽ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​രെ സു​ര​ക്ഷാ​സേ​ന പി​ന്തു​ട​രു​ന്ന​തി​നി​ടെ കു​റ്റ​വാ​ളി​ക​ളു​ടെ ഒ​രു വാ​ഹ​നം മ​റി​ഞ്ഞു. ഈ ​വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ര്‍ട്ടി​ൽ പ​റ​യു​ന്നു.

ര​ണ്ടു കാ​റു​ക​ളി​ലാ​യാ​ണ് അ​ക്ര​മി​സം​ഘം എ​ത്തി​യ​ത്. ഇ​തി​ൽ ഷെ​ല്ലി​യു​മാ​യി ര​ണ്ടാ​മ​ത്തെ കാ​ർ ബാ​ഗ്ദാ​ദി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​ക​ള​ഞ്ഞു. ഇ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

യു​എ​സ്-​ഇ​സ്ര​യേ​ൽ സ​ഖ്യം ഇ​റാ​നെ​തി​രേ ന​ട​ത്തു​ന്ന യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റാ​ക്കി​ലെ യു​എ​സ് കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രേ ഇ​റാ​ൻ അ​നു​കൂ​ല സാ​യു​ധ സം​ഘ​ങ്ങ​ൾ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ ഇ​റാ​ക്കി​ലു​ള്ള അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ർ രാ​ജ്യം വി​ട​ണ​മെ​ന്ന് യു​എ​സ് എം​ബ​സി നേ​ര​ത്തേ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

International

ഇ​റാ​ഖി​ൽ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ പ​ട്ടാ​പ്പ​ക​ൽ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

ബാ​ഗ്ദാ​ദ്: അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഷെ​ല്ലി കി​റ്റി​ൽ​സ​ണെ ബാ​ഗ്ദാ​ദി​ൽ വ​ച്ച് ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി റി​പ്പോ​ർ​ട്ട്. ബാ​ഗ്ദാ​ദി​ലെ തി​ര​ക്കേ​റി​യ ഒ​രു തെ​രു​വി​ൽ വ​ച്ച് തോ​ക്കു​മാ​യെ​ത്തി​യ സം​ഘം ഇ​വ​രെ ബ​ല​മാ​യി കാ​റി​ൽ നി​ന്നും പി​ടി​ച്ചി​റ​ക്കി​കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ഇ​വ​രെ ത​ട്ടി​കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ഒ​രു വി​ദേ​ശ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി ഇ​റാ​ഖ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​പ്പെ​ട്ട​യാ​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക യു​എ​സ് പൗ​ര​ത്വ​മു​ള്ള ഒ​രു സ്ത്രീ​യാ​ണെ​ന്ന് ര​ണ്ട് ഇ​റാ​ഖി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലാ​യെ​ത്തി​യ​വ​രാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ പി​ന്തു​ട​ർ​ന്ന​പ്പോ​ൾ കാ​റു​ക​ളി​ലൊ​ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു​വെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ര​ണ്ടാ​മ​ത്തെ കാ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​മാ​യി ബാ​ഗ്ദാ​ദി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്തേ​ക്ക് ക​ട​ന്ന​താ​യി അ​സോ​സി​യേ​റ്റ​ഡ് പ്ര​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

നി​ല​വി​ലെ ഇ​റാ​ൻ-​യു​എ​സ്, ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷ​വു​മാ​യി സം​ഭ​വ​ത്തി​ന് ബ​ന്ധ​മു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. എ​ന്നാ​ൽ സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​തു​മു​ത​ൽ ഇ​റാ​ഖി​ലെ ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള സം​ഘ​ങ്ങ​ൾ യു​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും നേ​രെ ആ​ക്ര​മ​ണം പ​തി​വാ​യി ന​ട​ത്തു​ന്നു​ണ്ട്.

യു​ദ്ധം ആ​രം​ഭി​ച്ച​തു​മു​ത​ൽ, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ സാ​ധ്യ​ത​യെ​ക്കു​റി​ച്ച് യു​എ​സ് എം​ബ​സി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും പൗ​ര​ന്മാ​രോ​ട് രാ​ജ്യം വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ​ക്കാ​യി മി​ഡി​ൽ ഈ​സ്റ്റി​ൽ നി​ന്നും അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്നും വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന അ​മേ​രി​ക്ക​ൻ അ​വാ​ർ​ഡ് ജേ​താ​വാ​യ ഫ്രീ​ലാ​ൻ​സ് ജേ​ണ​ലി​സ്റ്റാ​ണ് ഷെ​ല്ലി കി​റ്റി​ൽ​സ​ൺ.

സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ഓ​ൺ-​ദി-​ഗ്രൗ​ണ്ട് റി​പ്പോ​ർ​ട്ടിം​ഗി​ന് ഇ​വ​ർ ഏ​റെ പ്ര​ശ​സ്ത​യാ​ണ്. ഇ​റാ​ഖ്, സി​റി​യ, അ​ഫ്ഗാ​നി​സ്ഥാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​ർ​ത്ത​ക​ൾ വി​വി​ധ അ​ന്താ​രാ​ഷ്‌​ട്ര പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി അ​വ​ർ എ​ഴു​തി​യി​ട്ടു​ണ്ട്.

NRI

കാ​ലി​ഫോ​ർ​ണി​യ​യി​ൽ സി​ഖ് വം​ശ​ജ​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി

കാ​ലി​ഫോ​ർ​ണി​യ: അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ സി​ഖ് യു​വാ​വി​നെ പ​ട്ടാ​പ്പ​ക​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി. ട്രേ​സി സ്വ​ദേ​ശി​യാ​യ അ​വ​താ​ർ സിം​ഗ് (57) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പ്ര​തി​ക​ൾ മ​റ്റൊ​രാ​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് എ​ത്തി​യ​തെ​ന്നും അ​വ​താ​റി​നെ അ​ബ​ദ്ധ​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ ട്രേ​സി​യി​ലെ ഗു​രു​ദ്വാ​ര​യ്ക്കു മു​ന്നി​ൽ വ​ച്ചാ​ണു സം​ഭ​വം.

മൂ​ന്നു പേ​ർ‌ അ​വ​താ​റി​നെ ബ​ല​മാ​യി എ​സ്‌​യു​വി കാ​റി​ൽ വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.  പ്ര​തി​ക​ളെ അ​വ​താ​ർ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. രാ​ത്രി ഒ​ൻ​പ​തോ​ടെ ഭാ​ര്യ ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് അ​വ​താ​റി​നെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ അ​റി​യി​ച്ചു.

പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ, വെ​ള്ളി​യാ​ഴ്ച ലേ​ക്ക് ബെ​റി​യേ​സ​യ്ക്ക് സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 23 വ​ർ​ഷ​മാ​യി ഗു​രു​ദ്വാ​ര​യി​ലെ പ്ര​ധാ​ന പാ​ച​ക​ക്കാ​ര​നാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു അ​വ​താ​ർ സിം​ഗ്.

മാ​സം തി​ക​യാ​തെ പ്ര​സ​വി​ച്ച ആ​റു​മാ​സം പ്രാ​യ​മു​ള്ള മൂ​ന്നു കു​ഞ്ഞു​ങ്ങ​ൾ അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക അ​ത്താ​ണി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഠി​നാ​ധ്വാ​നി​യും സ്നേ​ഹ​സ​മ്പ​ന്ന​നു​മാ​യ അ​ദ്ദേ​ഹം എ​ല്ലാ​വ​രെ​യും സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലെ​യാ​ണ് ക​ണ്ടി​രു​ന്ന​തെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഓ​ർ​മി​ച്ചു. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

National

വിവാഹം കഴിഞ്ഞു മടങ്ങവേ വധുവിനെ തോക്ക് ചൂണ്ടി മുൻ കാമുകൻ തട്ടിക്കൊണ്ടുപോയി

ഭുവനേശ്വർ: വിവാഹ ചടങ്ങുകൾക്കുശേഷം ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെയാണ് സംഭവം.

ഒഡീഷയിലെ കാന്തമാലിൽ നടന്ന വിവാഹം ശേഷം ബോലാംഗീർ സ്വദേശിയായ വരൻ ഹരിബന്ധു പട്ടേലിനൊപ്പം ഭർതൃവീട്ടിലേക്ക് പോയ യുവതിയെയയാണ് കാമുകനും കൂട്ടാളികളും ചേർന്ന് തട്ടിക്കൊണ്ടുപോയത്.

വരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ വധുവിനെ ബലമായി വാഹനത്തിൽ നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ വരൻ തർഭ പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ഊർജിതമാക്കി.

International

നൈ​ജീ​രി​യ​യി​ല്‍ പ്രാ​ർ​ഥ​ന​യ്ക്കി​ടെ 13 ക്രൈ​സ്ത​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി, ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്

അ​ബൂ​ജ: നൈ​ജീ​രി​യ​യി​ലെ കോ​ഗി സം​സ്ഥാ​ന​ത്ത് പ്രാ​ർ​ഥ​ന​യ്ക്കി​ടെ 13 ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളെ തോ​ക്കു​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ഇ​വാ​ഞ്ച​ലി​ക്ക​ൽ വി​ന്നിം​ഗ് ഓ​ൾ ച​ർ​ച്ച് സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ വി​ശ്വാ​സി​ക​ളെ​യാ​ണു ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഇ​തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.
ഗ്രാ​മീ​ണ​മേ​ഖ​ല​യാ​യ ആ​ആ​സ്-​കി​രി​യി​ലെ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് വി​ന്നിം​ഗ് ഹാ​ളി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

പ്രാ​ർ​ഥ​ന ന​ട​ക്കു​ന്ന​തി​നി​ടെ അ​ക്ര​മി​ക​ൾ ഇ​ര​ച്ചു​ക​യ​റി വെ​ടി​യു​തി​ർ​ത്ത​ശേ​ഷം വി​ശ്വാ​സി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് നൈ​ജീ​രി​യ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ അ​ഞ്ച് തോ​ക്കു​ധാ​രി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി കോ​ഗി സം​സ്ഥാ​ന ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ കിം​ഗ്‌​ലി ഫാ​ൻ​വൊ പ​റ​ഞ്ഞു. നി​ര​വ​ധി തോ​ക്കു​ധാ​രി​ക​ൾ​ക്കു പ​രി​ക്കേ​റ്റെ​ങ്കി​ലും അ​വ​ർ ര​ക്ഷ​പ്പെ​ട്ട​താ​യും ഫാ​ൻ​വോ കൂ​ട്ടി​ച്ചേ​ർ​ത്തു.

മോ​ച​ന​ദ്ര​വ്യ​ത്തി​നാ​യി ആ​ളു​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന സം​ഘ​മാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്ര​ദേ​ശ​ത്തെ ഒ​രു ആ​രാ​ധ​നാ​ല​യ​ത്തി​നു​നേ​രേ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്. ക​ഴി​ഞ്ഞ​മാ​സം 30ന് ​എ​ജി​ബ ന​ഗ​ര​ത്തി​ലെ ഒ​രു പ​ള്ളി​യി​ൽ തോ​ക്കു​ധാ​രി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി പാ​സ്റ്റ​റെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യെ​യും നി​ര​വ​ധി വി​ശ്വാ​സി​ക​ളെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു.

ഇ​വ​രെ മോ​ചി​പ്പി​ക്കാ​നു​ള്ള സു​ര​ക്ഷാ​സേ​ന​യു​ടെ ശ്ര​മം ഇ​നി​യും വി​ജ​യം ക​ണ്ടി​ട്ടി​ല്ല. ആ​ക്ര​മ​ണ​ങ്ങ​ൾ, മോ​ച​ന​ദ്ര​വ്യ​ത്തി​നാ​യി ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, കൊ​ല​പാ​ത​കം എ​ന്നി​വ​മൂ​ലം പൊ​റു​തി മു​ട്ടി​യ രാ​ജ്യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് നൈ​ജീ​രി​യ. ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​കു​ന്ന​തി​ല്‍ ഏ​റെ​യും ക്രൈ​സ്ത​വ​രാ​ണ്.

ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ സൈ​നി​ക​മാ​യി ഇ​ട​പെ​ടു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​ടു​ത്തി​ടെ നൈ​ജീ​രി​യ​ൻ സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ക്രൈ​സ്ത​വ​രെ മാ​ത്ര​മ​ല്ല, എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും സാ​യു​ധ​സം​ഘ​ങ്ങ​ളി​ൽ​നി​ന്ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും അ​ക്ര​മി​സം​ഘ​ങ്ങ​ളെ അ​മ​ർ​ച്ച ചെ​യ്തു വ​രി​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം.

International

പാക്കിസ്ഥാനിൽ ഹിന്ദു സ്ത്രീയെയും മകളെയും തട്ടിക്കൊണ്ടുപോയി

ക​​​​റാ​​​​ച്ചി: ഹി​​​​ന്ദു സ്ത്രീ​​​​യെ​​​​യും പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത മ​​​​ക​​​​ളെ​​​​യും തോ​​​​ക്കു​​​​ധാ​​​​രി​​​​ക​​​​ൾ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി. ക​​​​റാ​​​​ച്ചി​​​​യി​​​​ലെ ഷേ​​​​ർ​​​​ഷാ​​​​യി​​​​ലു​​​​ള്ള സി​​​​ന്ധി മൊ​​​​ഹ​​​​ല്ല​​​​യി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

സ്ത്രീ​​​​യും കു​​​​ട്ടി​​​​യു​​​​ടെ വീ​​​​ടി​​​​നു വെ​​​​ളി​​​​യി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​​യു​​​​ട​​​​ൻ തോ​​​​ക്കേ​​​​ന്തി​​​​യ മൂ​​​​ന്നു​​ പേ​​​​ർ ചേ​​​​ർ​​​​ന്ന് ര​​​​ണ്ടു​​​​പേ​​​​രെ​​​യും ബ​​​​ല​​​​മാ​​​​യി വെ​​​​ള്ള ഓ​​​​ൾ​​​​ട്ടോ കാ​​​​റി​​​​ൽ ക​​​​യ​​​​റ്റി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യെ​​​​ന്നാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക വി​​​​വ​​​​രം.

ഇ​​​​വ​​​​രെ ക്രൂ​​​​ര​​​​മ​​​​ർ​​​​ദ​​​​ന​​​​ത്തി​​​​നി​​​​ര​​​​യാ​​​​ക്കി മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്താ​​​​നാ​​​​ണ് കൊ​​​​ണ്ടു​​​​പോ​​​​യ​​​​തെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​യും പോ​​​​ലീ​​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും സി​​​​ന്ധ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ ശി​​​​വ കാ​​​​ച്ചി പ​​​​റ​​​​ഞ്ഞു.

പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തി​​​നു ത​​​​നി​​​​ക്കു വ​​​​ധ​​​​ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ടെ​​​ന്ന് ശി​​​​വ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

International

നൈ​ജ​റി​ൽ യുഎസ് മിഷണറിയെ തട്ടിക്കൊണ്ടുപോയി

നി​​​​​യാ​​​​​മി: ആ​​​​​ഫ്രി​​​​​ക്ക​​​​​ന്‍ രാ​​​​​ജ്യ​​​​​മാ​​​​​യ നൈ​​​​​ജ​​​​​റി​​​​​ൽ ക്രി​​​​​സ്ത്യ​​​​​ൻ മി​​​​​ഷ​​​​ണ​​​​​റി​​​​യെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി. ഇ​​​​വാ​​​​ഞ്ച​​​​ലി​​​​ക്ക​​​​ൽ ക്രി​​​​സ്ത്യ​​​​ൻ മി​​​​​ഷ​​​​ണ​​​​​റി​​​​​യാ​​​​​യ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പൗ​​​​ര​​​​ൻ കെ​​​​​വി​​​​​ൻ റൈ​​​​​ഡൗ​​​​​ട്ടി​ (50) നെ​​​​യാ​​​​ണ് ജി​​​​ഹാ​​​​ദി​​​​ക​​​​ളെ​​​​ന്നു സം​​​​​ശ​​​​​യി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന മൂ​​​​​ന്ന് അ​​​​​ജ്ഞാ​​​​​ത ആ​​​​​യു​​​​​ധ​​​​​ധാ​​​​​രി​​​​​ക​​​​ൾ രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ നി​​​​​യാ​​​​​മി​​​​​യി​​​​​ലെ വീ​​​​ട്ടി​​​​ൽ​​​​നി​​​​​ന്നു ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യ​​​​​ത്. ക​​​​ഴി​​​​ഞ്ഞ 21ന് ​​​​രാ​​​​ത്രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.


അ​​​​മേ​​​​രി​​​​ക്ക ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള സെ​​​​ർ​​​​വിം​​​​ഗ് ഇ​​​​ൻ മി​​​​ഷ​​​​ൻ ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 2010 മു​​​​ത​​​​ൽ നി​​​​യാ​​​​മി​​​​യി​​​​ൽ മി​​​​ഷ​​​​ൻ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ന്ന കെ​​​​വി​​​​ൻ പൈ​​​​ല​​​​റ്റു​​​​മാ​​​​രെ പ​​​​രി​​​​ശീ​​​​ലി​​​​പ്പി​​​​ച്ചും വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മാ​​​​ലി അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ തി​​​​​ല്ല​​​​​ബെ​​​​​രി മേ​​​​​ഖ​​​​​ല​​​​​യി​​​​​ലേ​​​​​ക്കാ​​​​​ണ് ഇ​​​​യാ​​​​ളെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​​യ​​​​​തെ​​​​​ന്നാ​​​​​ണ് നി​​​​ഗ​​​​മ​​​​നം. ഇ​​​​യാ​​​​ളെ മോ​​​​ചി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്ന് നി​​​​യാ​​​​മി​​​​യി​​​​ലെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ എം​​​​ബ​​​​സി അ​​​​റി​​​​യി​​​​ച്ചു.


2023 ജൂ​​​​ലൈ​​​​യി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട സ​​​​ർ​​​​ക്കാ​​​​രി​​​​നെ പു​​​​റ​​​​ത്താ​​​​ക്കി ന​​​​ട​​​​ന്ന സൈ​​​​നി​​​​ക അ​​​​ട്ടി​​​​മ​​​​റി​​​​ക്കു​​​​ശേ​​​​ഷം നൈ​​​​ജ​​​​റി​​​​ൽ വി​​​​ദേ​​​​ശ പൗ​​​​ര​​​​ന്മാ​​​​രെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​ത് ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ വ​​​​ർ​​​​ധി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.


സ​​​​മീ​​​​പ​​​​മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഐ​​​​എ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ഗ്രൂ​​​​പ്പു​​​​ക​​​​ൾ ഒ​​​​രു സ്വി​​​​സ് പൗ​​​​ര​​​​നെ​​​​യും ഒ​​​​രു ഓ​​​​സ്ട്രി​​​​യ​​​​ൻ പൗ​​​​ര​​​​നെ​​​​യും നി​​​​ര​​​​വ​​​​ധി ചൈ​​​​നീ​​​​സ്, ഇ​​​​ന്ത്യ​​​​ൻ കോ​​​​ൺ​​​​ട്രാ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​രെ​​​​യും ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി​​​​രു​​​​ന്നു.

സു​​​​ര​​​​ക്ഷാ​​​​സ​​​​ഹാ​​​​യ​​​​ത്തി​​​​നാ​​​​യി രാ​​​​ജ്യ​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന യു​​​​എ​​​​സ്, ഫ്ര​​​​ഞ്ച് സൈ​​​​നി​​​​ക​​​​രെ സൈ​​​​നി​​​​ക അ​​​​ട്ടി​​​​മ​​​​റി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പു​​​​റ​​​​ത്താ​​​​ക്കു​​​​ക​​​​യും പ​​​​ക​​​​രം റ​​​​ഷ്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള കൂ​​​​ലി​​​​പ്പ​​​​ട്ടാ​​​​ള​​​​ത്തെ നി​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​തോ​​​​ടെ രാ​​​​ജ്യ​​​​ത്തെ ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന​​​​നി​​​​ല പാ​​​​ടെ ത​​​​ക​​​​ർ​​​​ന്നി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Latest News

Corehub Up