x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ ബാ​ങ്ക് മാ​നേ​ജ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി


Published: June 18, 2026 09:54 PM IST | Updated: June 18, 2026 10:51 PM IST

തിരുവനന്തപുരം: സ്വ​കാ​ര്യ ബാ​ങ്കി​ന്‍റെ മാ​നേ​ജ​രെ ഒ​രു സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. പൂ​വ​ച്ച​ൽ ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ത്തൂ​റ്റ് ബാ​ങ്കി​ന്‍റെ മാ​നേ​ജ​ർ ക​ണ്ട​ല സ്വ​ദേ​ശി ഗി​രീ​ഷി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. വ്യാ​ഴാ​ഴ്ച ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി ഗി​രീ​ഷ് പു​റ​ത്തി​റ​ങ്ങി​യ സ​മ​യ​ത്താ​ണ് സം​ഭ​വം.

ബൈ​ക്ക് കേ​ടാ​യ​തി​നെ തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ്റ്റാ​ർ​ട്ട് ചെ​യ്ത് ക​യ​റാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ഒ​രു കാ​ർ അ​തി​വേ​ഗ​ത്തി​ൽ പാ​ഞ്ഞെ​ത്തി ബൈ​ക്കി​ന് തൊ​ട്ടു​മു​ന്നി​ലാ​യി നി​ന്നു. തു​ട​ർ​ന്ന് കാ​റി​ൽ നി​ന്ന് ഇ​റ​ങ്ങി​യ അ​ഞ്ചു​പേ​രും തൊ​ട്ടു​പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​രും ചേ​ർ​ന്ന് ഗി​രീ​ഷ് ത​ട​ഞ്ഞു​വെ​ക്കു​ക​യാ​യി​രു​ന്നു.

പിന്നീ‌ട് ഇ​യാ​ളെ ബ​ല​മാ​യി കാ​റി​നു​ള്ളി​ലേ​ക്ക് ത​ള്ളി​ക്ക​യ​റ്റി കാ​ട്ടാ​ക്ക​ട ഭാ​ഗ​ത്തേ​ക്ക് അ​തി​വേ​ഗം ഓ​ടി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബൈ​ക്കും കാ​റി​ന് പി​ന്നാ​ലെ പോ​യി. സം​ഭ​വ​മ​റി​ഞ്ഞ് കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : kidnapped police case bank manager

Recent News

Corehub Up