x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​വി​എം അ​ട്ടി​മ​റി ത​ട​യാമെന്നു വ്യാജവാഗ്ദാനം: കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്ര​തി​ക്കൂ​ട്ടി​ല്‍

വെബ്ഡെസ്ക്
Published: July 28, 2026 02:29 AM IST | Updated: July 28, 2026 02:29 AM IST

ബി.​​​എം. ജ​​​മാ​​​ൽ

കാ​​​സ​​​ര്‍​ഗോ​​​ഡ്: നി​​​യ​​​മ​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഇ​​​ല​​​ക്ട്രോ​​​ണി​​​ക് വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​ന്‍ ഹാ​​​ക്ക് ചെ​​​യ്യാ​​​ന്‍ ബി​​​ജെ​​​പി പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​തു ത​​​ട​​​യാ​​​നു​​​ള്ള സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ത​​​ന്‍റെ പ​​​ക്ക​​​ലു​​​ണ്ടെ​​​ന്നും അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട് യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍നി​​​ന്നു പ​​​ണം ത​​​ട്ടി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ബി.​​​എം. ജ​​​മാ​​​ലി​​​ന് കു​​​രു​​​ക്ക് മു​​​റു​​​കു​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഡി​​​സി​​​സി ഓ​​​ഫീ​​​സി​​​ല്‍ ന​​​ട​​​ന്ന ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഇ​​​ക്കാ​​​ര്യം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ ചോ​​​ദി​​​ച്ചി​​​രു​​​ന്നു.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ഇ​​​തു​​​വ​​​രെ പ​​​രാ​​​തി ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ​​​പ്പോ​​​ള്‍, ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന രാ​​​ജ്‌​​​മോ​​​ഹ​​​ന്‍ ഉ​​​ണ്ണി​​​ത്താ​​​ന്‍ എം​​​പി അ​​​പ്പോ​​​ള്‍ത്ത​​​ന്നെ പ​​​രാ​​​തി ത​​​യാ​​​റാ​​​ക്കി ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​ക്ക് ന​​​ല്‍​കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രാ​​​തി ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ഉ​​​ട​​​ന്‍​ത​​​ന്നെ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി പി. ​​​നി​​​ധി​​​ന്‍​രാ​​​ജി​​​ന് കൈ​​​മാ​​​റി. ജൂ​​​ലൈ 23നു ​​​ചേ​​​ര്‍​ന്ന യു​​​ഡി​​​എ​​​ഫ് കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ലാ ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ല്‍ ഈ ​​​വി​​​ഷ​​​യം ചൂ​​​ടേ​​​റി​​​യ ച​​​ര്‍​ച്ച​​​യ്ക്കു വ​​​ഴി​​​വ​​​ച്ചി​​​രു​​​ന്നു.

യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി ഫ​​​ലം മാ​​​റ്റു​​​ന്ന​​​തി​​​നാ​​​യി ജ​​​ര്‍​മ​​​ന്‍, ഇ​​​റ്റാ​​​ലി​​​യ​​​ന്‍ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​വി​​​എ​​​മ്മു​​​ക​​​ള്‍ ഹാ​​​ക്ക് ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്ന് ജ​​​മാ​​​ല്‍ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു എ​​​ന്ന ആ​​​രോ​​​പ​​​ണ​​​മാ​​​ണ് വി​​​വാ​​​ദ​​​ത്തി​​​ന് ആ​​​ധാ​​​രം. ഇ​​​തി​​​നാ​​​യി 40 ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വു​​​ണ്ടെ​​​ന്നും അ​​​തി​​​ല്‍ 15 ല​​​ക്ഷം രൂ​​​പ മു​​​ന്‍​കൂ​​​റാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തു​​​മാ​​​യാ​​​ണ് ആ​​​രോ​​​പ​​​ണം.

ര​​​ണ്ടു യു​​​ഡി​​​എ​​​ഫ് എം​​​എ​​​ല്‍​എ​​​മാ​​​ര്‍ 15 ല​​​ക്ഷം രൂ​​​പ ന​​​ല്‍​കി​​​യ​​​താ​​​യും ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്. ത​​​നി​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​ന്‍ ഹാ​​​ക്ക് ചെ​​​യ്യാ​​​ന്‍ ജ​​​മാ​​​ലി​​​ന് ക​​​ഴി​​​യു​​​മെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട് ഒ​​​രു പൊ​​​തു​​​സു​​​ഹൃ​​​ത്ത് ത​​​ന്നെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് കാ​​​സ​​​ര്‍​ഗോ​​​ഡ് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ എ​​​ല്‍​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി ഷാ​​​ന​​​വാ​​​സ് പാ​​​ദൂ​​​ര്‍ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. നാ​​​മ​​​നി​​​ര്‍​ദേ​​​ശ​​​പ​​​ത്രി​​​ക സ​​​മ​​​ര്‍​പ്പി​​​ച്ച് ഒ​​​ന്നോ ര​​​ണ്ടോ ദി​​​വ​​​സ​​​ത്തി​​​ന് ശേ​​​ഷം മാ​​​ര്‍​ച്ച് അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു. എ​​​ന്നാ​​​ല്‍ സം​​​ഭ​​​വ​​​ത്തി​​​ല്‍ ഇ​​​തു​​​വ​​​രെ ഷാ​​​ന​​​വാ​​​സ് പ​​​രാ​​​തി ന​​​ല്‍​കി​​​യി​​​ട്ടി​​​ല്ല.

ത​​​ന്നെ അ​​​പ​​​കീ​​​ര്‍​ത്തി​​​പ്പെ​​​ടു​​​ത്താ​​​നും രാ​​​ഷ്‌​​​ട്രീ​​​യ​​​ഭാ​​​വി ത​​​ക​​​ര്‍​ക്കാ​​​നു​​​മു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ് ഈ ​​​ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ​​​ന്ന് ജ​​​മാ​​​ല്‍ പ​​​റ​​​ഞ്ഞു. ജി​​​ല്ല​​​യി​​​ലെ അ​​​ഞ്ചു യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളു​​​ടെ​​​യും നാ​​​മ​​​നി​​​ര്‍​ദേ​​​ശ​​​പ​​​ത്രി​​​ക സ​​​മ​​​ര്‍​പ്പ​​​ണ​​​ത്തി​​​ല്‍ സ​​​ഹാ​​​യി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ഉ​​​ദു​​​മ നി​​​യോ​​​ജ​​​മ​​​ണ്ഡ​​​ലം ചീ​​​ഫ് ഇ​​​ല​​​ക്ഷ​​​ന്‍ ഏ​​​ജ​​​ന്‍റ് എ​​​ന്ന നി​​​ല​​​യി​​​ല്‍ സ്ഥാ​​​നാ​​​ര്‍​ഥി കെ. ​​​നീ​​​ല​​​ക​​​ണ്ഠ​​​നു​​​മാ​​​യി മാ​​​ത്ര​​​മാ​​​ണ് താ​​​ന്‍ നി​​​ര​​​ന്ത​​​രം ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​ത്. ആ​​​രാ​​​ണ് പ​​​ണം ന​​​ല്‍​കി​​​യ​​​തെ​​​ന്നോ ആ​​​ര്‍​ക്കാ​​​ണ് പ​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട​​​തെ​​​ന്നോ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​വ​​​ര്‍ പ​​​റ​​​യു​​​ന്നി​​​ല്ല. യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ല്‍ എ​​​ന്തെ​​​ങ്കി​​​ലും സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ട് ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട്ട സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ള്‍ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ വ്യ​​​ക്ത​​​ത വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ജ​​​മാ​​​ല്‍ പ​​​റ​​​ഞ്ഞു.

മു​​​ന്‍ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റും അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​യ ജ​​​മാ​​​ല്‍ 2001ല്‍ ​​​കേ​​​ര​​​ള വ​​​ഖ​​​ഫ് ബോ​​​ര്‍​ഡ് സി​​​ഇ​​​ഒ ആ​​​യി നി​​​യ​​​മി​​​ത​​​നാ​​​യി. സെ​​​ന്‍​ട്ര​​​ല്‍ വ​​​ഖ​​​ഫ് കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ര​​​ണ്ടു​​​വ​​​ര്‍​ഷം പ്ര​​​വ​​​ര്‍​ത്തി​​​ച്ച ശേ​​​ഷം 2018ല്‍ ​​​വീ​​​ണ്ടും കേ​​​ര​​​ള വ​​​ഖ​​​ഫ് ബോ​​​ര്‍​ഡ് സി​​​ഇ​​​ഒ ആ​​​യി തി​​​രി​​​ച്ചെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം 2022ല്‍ ​​​വി​​​ര​​​മി​​​ക്കു​​​ന്ന​​​തു വ​​​രെ ആ ​​​പ​​​ദ​​​വി​​​യി​​​ല്‍ തു​​​ട​​​ര്‍​ന്നു. വി​​​ര​​​മി​​​ച്ച​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് രാ​​ഷ്‌‌​​ട്രീ​​യ​​​ത്തി​​​ല്‍ വീ​​ണ്ടും സ​​​ജീ​​​വ​​​മാ​​​യ​​​ത്.

Tags : FalsePromise EVM Tampering CongressLeader Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up