ചെൽസിയെ പരാജയപ്പെടുത്തിയ ബ്രെന്റ്ഫോർഡ് താരങ്ങളുടെ ആഘോഷം
ബ്രെന്റ്ഫോർഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ ചെൽസിയെ വീഴ്ത്തി ബ്രെന്റ്ഫോർഡ് എഫ്സി. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രെന്റ്ഫോർഡ് വിജയിച്ചത്.
ജെയ്ഡൻ ആന്തോണി, ഇഗോർ തിയാഗോ, ഫാബിയോ കാർവാലോ എന്നിവരാണ് ബ്രെന്റ്ഫോർഡിന് വേണ്ടി ഗോളുകൾ നേടിയത്. ജെയ്ഡൻ 61-ാം മിനിറ്റിലും തിയാഗോ 83-ാം മിനിറ്റിലും കാർവാലോ 90+4-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബ്രെന്റ്ഫോർഡ് എഫ്സിക്ക് ഒമ്പത് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ബ്രെന്റ്ഫോർഡ്.
Tags : English Premier League Football Brentford FC beats Chelsea FC