x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.ബി. ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണം; വിജിലന്‍സ് ഡയറക്ടറോട് മൂവാറ്റുപുഴ കോടതി റിപ്പോര്‍ട്ട് തേടി

വെബ്ഡെസ്ക്
Published: July 28, 2026 01:38 AM IST | Updated: July 28, 2026 01:38 AM IST

കെ.​​ബി. ഗ​​ണേ​​ഷ് കു​​മാർ

മൂ​​വാ​​റ്റു​​പു​​ഴ: മു​​ന്‍ ഗ​​താ​​ഗ​​ത മ​​ന്ത്രി കെ.​​ബി. ഗ​​ണേ​​ഷ് കു​​മാ​​റി​​നെ​​തി​​രാ​​യ അ​​ഴി​​മ​​തി ആ​​രോ​​പ​​ണ​​ത്തി​​ല്‍ എ​​ന്തൊ​​ക്കെ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു​​വെ​​ന്നു വ്യ​​ക്ത​​മാ​​ക്കാ​​ന്‍ വി​​ജി​​ല​​ന്‍സ് ഡ​​യ​​റ​​ക്ട​​ര്‍ക്ക് മൂ​​വാ​​റ്റു​​പു​​ഴ വി​​ജി​​ല​​ന്‍സ് കോ​​ട​​തി​​യു​​ടെ നി​​ര്‍ദേ​​ശം.

റി​​പ്പോ​​ര്‍ട്ട് അ​​ടു​​ത്ത മാ​​സം 20ന​​കം സ​​മ​​ര്‍പ്പി​​ക്കാ​​ന്‍ കോ​​ട​​തി നി​​ർ​​ദേ​​ശി​​ച്ചു. ഗ​​ണേ​​ഷ് കു​​മാ​​ര്‍ മ​​ന്ത്രി​​യാ​​യി​​രി​​ക്കേ ഔ​​ദ്യോ​​ഗി​​ക പ​​ദ​​വി ദു​​രു​​പ​​യോ​​ഗം ചെ​​യ്ത് ഭാ​​ര്യ ബി​​ന്ദു മേ​​നോ​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ന് വ​​ഴി​​വി​​ട്ട് സ​​ഹാ​​യം ന​​ല്‍കി​​യെ​​ന്ന പ​​രാ​​തി​​യി​​ലാ​​ണു കോ​​ട​​തി ഇ​​ട​​പെ​​ട​​ല്‍. കൊ​​ച്ചി ക​​ട​​വ​​ന്ത്ര സ്വ​​ദേ​​ശി​​യും പൊ​​തു​​പ്ര​​വ​​ര്‍ത്ത​​ക​​നു​​മാ​​യ ചെ​​ഷ​​യ​​ര്‍ ടാ​​ര്‍സ​​നാ​​ണ് വി​​ജി​​ല​​ന്‍സ് കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്.

കേ​​ര​​ഫെ​​ഡി​​ന്‍റെ വെ​​ളി​​ച്ചെ​​ണ്ണ ദു​​ബാ​​യി​​ലേ​​ക്കു ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന​​തി​​നും മി​​ല്‍മ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ ഓ​​സ്‌​​ട്രേ​​ലി​​യ, ന്യൂ​​സി​​ലാ​​ന്‍ഡ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ വി​​പ​​ണ​​നം ന​​ട​​ത്തു​​ന്ന​​തി​​നു​​മു​​ള്ള ക​​രാ​​റു​​ക​​ള്‍ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പാ​​ലി​​ക്കാ​​തെ ന​​ല്‍കി​​യെ​​ന്നാ​​ണ് ഹ​​ര്‍ജി​​യി​​ലെ പ്ര​​ധാ​​ന ആ​​രോ​​പ​​ണം.

മ​​ത്സ​​ര ടെ​​ന്‍ഡ​​റു​​ക​​ളോ എ​​ക്‌​​സ്പ്ര​​ഷ​​ന്‍ ഓ​​ഫ് ഇ​​ന്‍ററസ്റ്റോ ക്ഷ​​ണി​​ക്കാ​​തെ​​യാ​​ണ് ക​​രാ​​റു​​ക​​ള്‍ മു​​ന്‍ മ​​ന്ത്രി​​യു​​ടെ ഭാ​​ര്യ​​യു​​ടെ സ്ഥാ​​പ​​ന​​ത്തി​​നു കൈ​​മാ​​റി​​യ​​ത്. 10 ല​​ക്ഷ​​ത്തി​​ന് മു​​ക​​ളി​​ലു​​ള്ള ക​​രാ​​റു​​ക​​ള്‍ക്ക് തു​​റ​​ന്ന ടെ​​ന്‍ഡ​​ര്‍ ന​​ട​​പ​​ടി​​ക​​ള്‍ വേ​​ണ​​മെ​​ന്ന കേ​​ര​​ള ഫി​​നാ​​ന്‍ഷ​​ല്‍ കോ​​ഡി​​ന്‍റെ ന​​ഗ്ന​​മാ​​യ ലം​​ഘ​​ന​​മാ​​ണ് ഇ​​വി​​ടെ ന​​ട​​ന്നി​​ട്ടു​​ള്ള​​തെ​​ന്ന് ഹ​​ര്‍ജി​​യി​​ല്‍ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

മ​​ന്ത്രി​​യു​​ടെ സ്വാ​​ധീ​​നം ഉ​​പ​​യോ​​ഗി​​ച്ച് ഭാ​​ര്യ​​യു​​ടെ സ്ഥാ​​പ​​ന​​ത്തി​​ന് സാ​​മ്പ​​ത്തി​​ക ലാ​​ഭ​​വും ക​​മ്മീ​​ഷ​​നും ഉ​​റ​​പ്പാ​​ക്കു​​ന്ന രീ​​തി​​യി​​ലാ​​ണ് ക​​രാ​​റു​​ക​​ള്‍ ഉ​​ണ്ടാ​​ക്കി​​യ​​തെ​​ന്ന് ഹ​​ര്‍ജി​​യി​​ല്‍ ആ​​രോ​​പ​​ണ​​മു​​ണ്ട്.

നേ​​ര​​ത്തേ ഇ​​തേ വി​​ഷ​​യ​​ത്തി​​ല്‍ പ​​രാ​​തി​​ക്കാ​​ര​​ന്‍ വി​​ജി​​ല​​ന്‍സ് ഡ​​യ​​റ​​ക്ട​​ര്‍ക്ക് നേ​​രി​​ട്ട് പ​​രാ​​തി ന​​ല്‍കി​​യി​​രു​​ന്നെ​​ങ്കി​​ലും തു​​ട​​ര്‍ന​​ട​​പ​​ടി​​ക​​ള്‍ ഉ​​ണ്ടാ​​കാ​​ത്ത​​തി​​നെ​​ത്തു​​ട​​ര്‍ന്നാ​​ണ് വി​​ജി​​ല​​ന്‍സ് കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്.

Tags : VigilanceDirector KBGaneshKumar MuvattupuzhaCourt Corruption Allegations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up