Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KBGaneshKumar

എൻഎസ്എസിനെ മക്കൾ സർവീസ് സൊസൈറ്റിയാക്കാൻ ശ്രമിക്കുന്നു; സുകുമാരൻ നായർക്കെതിരെ ഗണേഷ്

ഇടുക്കി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്. എൻഎസ്എസിനെ ദുഷ്ടന്‍റെയും ഭീരുവിന്‍റെയും കൈയിൽ നിന്ന് രക്ഷിക്കണമെന്നും സംഘടനയെ "എംഎസ്എസ്' (മക്കൾ സർവീസ് സൊസൈറ്റി) എന്ന നിലയിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നതെന്നും ഗണേഷ് കുമാർ ആരോപിച്ചു.

ബന്ധുക്കൾക്ക് ജോലി ഉറപ്പാക്കാൻ വേണ്ടി മാത്രമാണ് ലീഗ് മന്ത്രിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചത്. കോൺഗ്രസ് മന്ത്രിമാരെ ഇത്തരത്തിൽ സ്വീകരിക്കാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നക്കാപ്പിച്ച കണ്ട് നായന്മാർ വീണുപോകരുതെന്നും ഭാര്യമാർക്കും മക്കൾക്കും ജോലി നൽകി ആളുകളെ അടിമകളാക്കുകയാണ് സുകുമാരൻ നായരെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തി.

മുസ്‌ലിം പണ്ഡിതനെയോ സമുദായ നേതാവിനെയോ മന്നത്ത് അനുസ്മര പരിപാടികളിൽ സംസാരിക്കാൻ ക്ഷണിക്കുമോ. ‌ചങ്ങനാശേരിയിലെ ചന്ദനക്കുടം നേർച്ച നിർത്താൻ ഇടപെട്ടത് സുകുമാരൻ നായരാണെന്നും എന്നാൽ തനിക്ക് മുസ്‌ലിം സമുദായത്തോട് സ്നേഹമാണെന്ന് പറയുന്നതിന്‍റെ ഇരട്ടത്താപ്പ് ടിവിയിലൂടെ കാണുമ്പോൾ വ്യക്തമാകുന്നുണ്ടെന്നും പറഞ്ഞു.

മുമ്പ് അമൃതാനന്ദമയിയമ്മയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച വ്യക്തിയാണ് സുകുമാരൻ നായരെങ്കിലും, അതേ അമ്മയുടെ കോളജിലാണ് അദ്ദേഹത്തിന്‍റെ കൊച്ചുമകൻ എംടെക് പഠിക്കുന്നതെന്നും പഠനം കഴിഞ്ഞാൽ പാലക്കാട് എൻജിനീയറിംഗ് കോളജിൽ ജോലി ലഭിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

ഗോഡ്ഫാദർ സിനിമയിലെ അഞ്ഞൂറാന് സമാനമാണ് സുകുമാരൻ നായരെന്നും എൻഎസ്എസിലെ പല താലൂക്ക് യൂണിയൻ സെക്രട്ടറിമാരുടെയും അവസ്ഥ ആ സിനിമയിലെ ഹരിശ്രീ അശോകന്‍റെ കഥാപാത്രത്തെപ്പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു.

ജനാധിപത്യത്തിൽ വിശ്വാസമുണ്ടെങ്കിൽ ഹൈറേഞ്ചിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടത്തണം. ഔദ്യോഗിക പാനലിതിരെ വോട്ട് ചെയ്യാൻ ആളുകൾ ധൈര്യം കാണിക്കണമെന്നും സ്ത്രീകൾ മത്സര രംഗത്തേക്ക് വരണമെന്നും തെറ്റ് ചെയ്യുന്നവരെ ചോദ്യം ചെയ്യണമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

 

Latest News

Corehub Up