x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ക്കൂ​ലി : തൊടുപുഴ നഗരസഭ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പിടിയില്‍

വെബ്ഡെസ്ക്
Published: July 28, 2026 01:20 AM IST | Updated: July 28, 2026 01:20 AM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: പു​തു​താ​യി നി​ര്‍മി​ച്ച ആ​യു​ര്‍വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​യോ​ട് കം​പ്ലീ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ അ​സി.​ എ​ന്‍ജി​നി​യ​ര്‍ വി​ജി​ല​ന്‍സ് പി​ടി​യി​ലാ​യി.

എ​റ​ണാ​കു​ളം ക​റു​കു​റ്റി സ്വ​ദേ​ശി എം.​പി.​ ജോ​സി​നെ (54)യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഇ​ടു​ക്കി വി​ജി​ല​ന്‍സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ന​ഗ​ര​സ​ഭ​യി​ല്‍ സെ​ക്ര​ട്ട​റി​യു​ടെ അ​ധി​ക​ചു​മ​ത​ല വ​ഹി​ക്കു​ന്ന​തും ഇ​ദ്ദേ​ഹ​മാ​ണ്.

തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ ആ​യു​ര്‍വേ​ദ ഡോ​ക്ട​ര്‍ പു​തു​താ​യി നി​ര്‍മി​ച്ച കെ​ട്ടി​ട​ത്തി​ന് കം​പ്ലീ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ച്ച് ന​ല്‍കി​യ​തി​നാ​ണ് 75,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ന്‍ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ല്‍ 2025 ഒ​ക്ടോ​ബ​റി​ല്‍ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ച്ചി​രു​ന്നു. ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ എം.​പി.​ ജോ​സ് ഒ​രു മാ​സ​ത്തോ​ളം ഫ​യ​ല്‍ പി​ടി​ച്ചുവ​ച്ചു. പി​ന്നീ​ട് സ​ര്‍ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കാ​ന്‍ 1,50,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

കൈ​ക്കൂ​ലി തു​ക ഒ​ഴി​വാ​ക്കാ​ന്‍ ഡോ​ക്ട​ര്‍ ത​ന്‍റെ ബി​ല്‍ഡിം​ഗ് എ​ന്‍ജി​നി​യ​ര്‍ മു​ഖേ​ന ജോ​സി​നോ​ട് സം​സാ​രി​ച്ച​തി​നെ തു​ട​ര്‍ന്ന് പി​ന്നീ​ട് വേ​ണ്ട വി​ധം ക​ണ്ടാ​ല്‍ മ​തി​യെ​ന്ന് പ​റ​ഞ്ഞ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കി. ക​ഴി​ഞ്ഞ മേ​യി​ല്‍ ഡോ​ക്്ട​റെ വീ​ണ്ടും ഇ​യാ​ള്‍ ഓ​ഫീ​സി​ല്‍ വി​ളി​ച്ചുവ​രു​ത്തി.

കെ​ട്ടി​ട​ത്തി​ല്‍ നി​ര്‍മി​ച്ചി​രി​ക്കു​ന്ന ഇ​രു​മ്പ് ഗോ​വ​ണി പെ​ര്‍മി​റ്റി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ അ​നു​വ​ദി​ച്ച കെ​ട്ടി​ട ന​മ്പ​രു​ക​ള്‍ റ​ദ്ദു ചെ​യ്യു​മെ​ന്നും അ​ത് ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ല്‍ ര​ണ്ടു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ന​ല്‍ക​ണ​മെ​ന്നും ഇ​തി​ല്‍ 75,000 ഉ​ട​ന്‍ വേ​ണ​മെ​ന്നും പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി.

പ​രാ​തി​ക്കാ​ര​ന്‍ ഈ ​വി​വ​രം ഇ​ടു​ക്കി വി​ജി​ല​ന്‍സ് ഡി​വൈ​എ​സ്പി​യെ അ​റി​യി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്‍ദേശാ​നു​സ​ര​ണം തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​രി​ലെ ബാ​റി​നു സ​മീ​പ​ത്തു വ​ച്ച് പ​ണം കൈ​മാ​റു​ന്ന​തി​നി​ടെ കൈ​യോ​ടെ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Tags : Bribery Thodupuzha Municipality AsstExecutiveEngineer Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up