Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bribery

കൈ​ക്കൂ​ലി: ലീ​ഗ​ൽ മെ​ട്രോ​ള​ജി മുൻ ഉദ്യോഗസ്ഥന് മൂ​ന്നു വ​ർ​ഷം ക​ഠി​ന​ത​ട​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പെ​​​ട്രോ​​​ൾ പ​​​മ്പി​​​ന്‍റെ വാ​​​ർ​​​ഷി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യു​​​മാ​​​യി (ആ​​​നു​​​വ​​​ൽ സ്റ്റാ​​​മ്പിം​​​ഗ്) ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​മ്പു​​​ട​​​മ​​​യി​​​ൽ നി​​​ന്നും കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ കേ​​​സി​​​ൽ ലീ​​​ഗ​​​ൽ മെ​​​ട്രോ​​​ള​​​ജി വ​​​കു​​​പ്പ് മു​​​ൻ ഡെ​​​പ്യൂ​​​ട്ടി ക​​​ൺ​​​ട്രോ​​​ള​​​ർ​​​ക്കു മൂ​​​ന്നു വ​​​ർ​​​ഷം ക​​​ഠി​​​ന​​​ത​​​ട​​​വും ഒ​​​രു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും വി​​​ധി​​​ച്ച് കോ​​​ട​​​തി.

പ​​​ട്ടം ലീ​​​ഗ​​​ൽ മെ​​​ട്രോ​​​ള​​​ജി ഓ​​​ഫിസി​​​ലെ ഡെ​​​പ്യൂ​​​ട്ടി ക​​​ൺ​​​ട്രോ​​​ള​​​റാ​​​യി​​​രു​​​ന്ന ബി.​​​എ​​​സ്. അ​​​ജി​​​ത് കു​​​മാ​​​റി​​​നെ​​​യാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി ജ​​​ഡ്ജി എ. ​​​മ​​​നോ​​​ജ് ശി​​​ക്ഷി​​​ച്ച​​​ത്. പി​​​ഴ അ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ആ​​​റു മാ​​​സം അ​​​ധി​​​ക ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ക്ക​​​ണം. അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​ലെ ഏ​​​ഴാം വ​​​കു​​​പ്പ് പ്ര​​​കാ​​​ര​​​മാ​​​ണ് പ്ര​​​തി കു​​​റ്റ​​​ക്കാ​​​ര​​​നാ​​​ണെ​​​ന്നു കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ആ​​​ക്കു​​​ള​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന നാ​​​ഗ​​​രാ​​​ജ​​​ൻ ആ​​​ൻ​​​ഡ്‌ സ​​​ൺ​​​സ് ഫ്യൂ​​​വ​​​ൽ സ്റ്റേ​​​ഷ​​​ൻ ഉ​​​ട​​​മ​​​യാ​​​യ സ്വ​​​രൂ​​​പ് രാ​​​ജ്കു​​​മാ​​​റി​​​ൽ നി​​​ന്നും 2022 ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് 8,000 രൂ​​​പ കൈ​​​ക്കൂ​​​ലി വാ​​​ങ്ങ​​​വേ​​​യാ​​​ണ് ഇ​​​യാ​​​ൾ വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

പ​​​മ്പി​​​ന്‍റെ ആ​​​നു​​​വ​​​ൽ സ്റ്റാ​​​മ്പിം​​​ഗി​​​നാ​​​യി ഒ​​​ക്ടോ​​​ബ​​​ർ 21ന് ​​​സ്വ​​​രൂ​​​പ് രാ​​​ജ്കു​​​മാ​​​ർ അ​​​ജി​​​ത് കു​​​മാ​​​റി​​​നെ ഓ​​​ഫി​​​സി​​​ലെ​​​ത്തി ക​​​ണ്ടി​​​രു​​​ന്നു. ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് സ്റ്റാ​​​മ്പിം​​​ഗ് ന​​​ട​​​ത്താ​​​മെ​​​ന്നും ഇ​​​തി​​​നാ​​​യി 16,000 രൂ​​​പ കൈ​​​ക്കൂ​​​ലി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും അ​​​ജി​​​ത് കു​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​ക്‌ടോ​​​ബ​​​ർ 31ന് ​​​പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ജി​​​ല​​​ൻ​​​സ് യൂ​​​ണി​​​റ്റി​​​നെ സ​​​മീ​​​പി​​​ച്ചു. പ​​​രാ​​​തി​​​യി​​​ൽ ക​​​ഴ​​​മ്പു​​​ണ്ടെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ട്ട വി​​​ജി​​​ല​​​ൻ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

 

Kerala

കൈ​ക്കൂ​ലി​ക്കേ​സി​ൽ മു​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കു നാ​ലു​വ​ർ​ഷം ക​ഠി​ന​ത​ട​വും നാ​ലു​ല​ക്ഷം പി​ഴ​യും

തൃ​ശൂ​ർ: കൈ​ക്കൂ​ലി​ക്കേ​സി​ൽ പാ​ല​ക്കാ​ട് വ​ല്ല​പ്പു​ഴ മു​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കു നാ​ലു​വ​ർ​ഷം ക​ഠി​ന​ത​ട​വും നാ​ലു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി.

ഭൂ​നി​കു​തി അ​ട​ച്ചു​ന​ൽ​കാ​ൻ ആ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ലാ​ണ് നി​ല​വി​ൽ പാ​ല​ക്കാ​ട് നെ​ല്ലാ​യ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യ പാ​ല​ക്കാ​ട് ചെ​ർ​പ്പു​ള​ശേ​രി സ്വ​ദേ​ശി പി. ​ഉ​ദ​യ​ഭാ​നു​വി​നെ(53) ശി​ക്ഷി​ച്ച​ത്.

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ സ​ഹോ​ദ​ര​ന്‍റെ പേ​രി​ലു​ള്ള സ്ഥ​ലം വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ കോ​ട​തി അ​റ്റാ​ച്ച്‌​മെ​ന്‍റ് ഒ​ഴി​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് ഭൂ​മി​യു​ടെ നി​കു​തി അ​ട​യ്ക്കാ​നാ​യി വ​ല്ല​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. വ​ല്ല​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി​രു​ന്ന പി. ​ഉ​ദ​യ​ഭാ​നു സ്ഥ​ലം അ​ള​ക്കാ​ൻ മൂ​വാ​യി​രം രൂ​പ പ​രാ​തി​ക്കാ​ര​ന്‍റെ സ​ഹോ​ദ​ര​നി​ൽ​നി​ന്നു നേ​ര​ത്തേ കൈ​ക്കൂ​ലി വാ​ങ്ങി​യി​രു​ന്നു.

സ​ഹോ​ദ​ര​ൻ ഗ​ൾ​ഫി​ൽ പോ​യ​പ്പോ​ൾ പ​രാ​തി​ക്കാ​ര​ൻ പ​ല​ത​വ​ണ ഉ​ദ​യ​ഭാ​നു​വി​നെ സ​മീ​പി​ച്ചെ​ങ്കി​ലും നി​കു​തി സ്വീ​ക​രി​ക്കാ​തെ പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് വൈ​കി​പ്പി​ച്ചു. ഒ​ടു​വി​ൽ ഒ​റ്റ​പ്പാ​ലം ത​ഹ​സി​ൽ​ദാ​റു​ടെ​യും ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​റു​ടെ​യും ഇ​ട​പെ​ട​ലി​നെ​തു​ട​ർ​ന്ന് അ​ടി​യാ​ധാ​രം ഹാ​ജ​രാ​ക്കി​യി​ട്ടും ഉ​ദ​യ​ഭാ​നു നി​കു​തി സ്വീ​ക​രി​ച്ചി​ല്ല. ആ​യി​രം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കൈ​ക്കൂ​ലി കൈ​പ്പ​റ്റു​ന്ന​തി​നി​ടെ പാ​ല​ക്കാ​ട് വി​ജി​ല​ൻ​സ് യൂ​ണി​റ്റ് ഉ​ദ​യ​ഭാ​നു​വി​നെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി ജ​ഡ്‌​ജി കെ.​എം. ര​തീ​ഷ് കു​മാ​റാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

National

കൈക്കൂലി: ആർമി കേണൽ അറസ്റ്റിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: 50 ല​​​ക്ഷം രൂ​​​പ കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ കേ​​​സി​​​ൽ ആ​​​ർ​​​മി കേ​​​ണ​​​ലി​​​നെ സി​​​ബി​​​ഐ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ഈ​​​സ്റ്റേ​​​ൺ ക​​​മാ​​​ൻ​​​ഡി​​​നു കീ​​​ഴി​​​ലു​​​ള്ള ആ​​​ർ​​​മി ഓ​​​ർ​​​ഡ​​​ന​​​ൻ​​​സ് കോ​​​റി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന കേ​​​ണ​​​ലാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

കാ​​​ൺ​​​പു​​​ർ കേ​​​ന്ദ്ര​​​മാ​​​യ ക​​​ന്പ​​​നി​​​ക്ക് ടെ​​​ൻ​​​ഡ​​​റു​​​ക​​​ൾ ന​​​ല്കി​​​യ​​​തി​​​നാ​​​ണ് കേ​​​ണ​​​ൽ കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ​​​ത്.

Kerala

കൈ​ക്കൂ​ലി: മു​ൻ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ​ക്കും ക്ല​ർ​ക്കി​നും ത​ട​വും പി​ഴ​യും

മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ: കൈ​​​​ക്കൂ​​​​ലി കേ​​​​സി​​​​ൽ മു​​​​ൻ ഫോ​​​​റ​​​​സ്റ്റ് റേ​​​​ഞ്ച് ഓ​​​​ഫീ​​​​സ​​​​ർ​​​​ക്കും സെ​​​​ക്‌​​​ഷ​​​​ൻ ക്ല​​​​ർ​​​​ക്കി​​​​നും ത​​​​ട​​​​വും പി​​​​ഴ​​​​യും.

കേ​​​​സി​​​​ലെ ര​​​​ണ്ടും മൂ​​​​ന്നും പ്ര​​​​തി​​​​ക​​​​ളാ​​​​യ മു​​​​ൻ കോ​​​​ട​​​​നാ​​​​ട് ഫോ​​​​റ​​​​സ്റ്റ് റേ​​​​ഞ്ച് ഓ​​​​ഫീ​​​​സ​​​​ർ കൊ​​​​ല്ലം പോ​​​​ള​​​​യ​​​​ത്തോ​​​​ട് സ്വ​​​​ദേ​​​​ശി എം. ​​​​ക​​​​മാ​​​​ലു​​​​ദ്ദീ​​​​ൻ, മ​​​​ല​​​​യാ​​​​റ്റൂ​​​​ർ ഫോ​​​​റ​​​​സ്റ്റ് ഡി​​​​വി​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ് സെ​​​​ക്‌​​​ഷ​​​​ൻ ക്ല​​​​ർ​​​​ക്ക് എ​​​​റ​​​​ണാ​​​​കു​​​​ളം ഇ​​​​ള​​​​മ്പ​​​​ക​​​​പ്പി​​​​ള്ളി സ്വ​​​​ദേ​​​​ശി എം. ​​​​പി. വി​​​​ജ​​​​യ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ വി​​​​ജി​​​​ല​​​​ൻ​​​​സ് കോ​​​​ട​​​​തി ശി​​​​ക്ഷി​​​​ച്ച​​​​ത്.

പാ​​​​ണി​​​​യേ​​​​ലി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഫോ​​​​റ​​​​സ്റ്റ് കോ​​​​ൺ​​​​ട്രാ​​​​ക്ട് വ​​​​ർ​​​​ക്കു​​​​ക​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ത്തു ചെ​​​​യ്തി​​​​രു​​​​ന്ന കെ.​​​​പി. ര​​​​വി​​​​യു​​​​ടെ പേ​​​​രി​​​​ൽ അ​​​​നു​​​​വ​​​​ദി​​​​ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന തു​​​​ക ഔ​​​​ദ്യോ​​​​ഗി​​​​ക ബി​​​​ല്ലു​​​​ക​​​​ളി​​​​ലും ഓ​​​​ഫീ​​​​സ് രേ​​​​ഖ​​​​ക​​​​ളി​​​​ലും കൃ​​​​ത്രി​​​​മം ന​​​​ട​​​​ത്തി കേ​​​​സി​​​​ലെ ഒ​​​​ന്നാം പ്ര​​​​തി പ​​​​രേ​​​​ത​​​​നാ​​​​യ മോ​​​​ഹ​​​​ന​​​​ന് പാ​​​​സാ​​​​ക്കി കൊ​​​​ടു​​​​ത്ത് ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തെ​​​​ന്നാ​​​​ണു കേ​​​​സ്.

Kerala

വോ​ട്ടി​ന് കോ​ഴ ആ​രോ​പ​ണം; പോ​ലീ​സ് കേ​സെ​ടു​ത്തു

പാ​ല​ക്കാ​ട്: വോ​ട്ടി​ന് പ​ണം ന​ല്‍​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ എ​ൻ​ഡി​എ നേ​താ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ‌​ടു​ത്തു. ക​ണ്ടാ​ല​റി​യാ​വു​ന്ന എ​ൻ​ഡി​എ പ്ര​തി​നി​ധി​ക്കെ​തി​രെ​യാ​ണ് പാ​ല​ക്കാ​ട്‌ സൗ​ത്ത് പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ്.

വോ​ട്ട​റെ പ​ണം ന​ല്‍​കി സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്. പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ല്‍ വോ​ട്ടി​ന് വേ​ണ്ടി ബി​ജെ​പി പ​ണം വി​ത​ര​ണം ചെ​യ്‌​തെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും കോ​ണ്‍​ഗ്ര​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു.

ക​ണ്ണാ​ടി ത​രു​വ​ക്കു​റി​ശി ഭാ​ഗ​ത്ത് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ശോ​ഭാ സു​രേ​ന്ദ്ര​നൊ​പ്പം എ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ​ണം വി​ത​ര​ണം ചെ​യ്ത​ത്. ത​ന്നെ വേ​ട്ട​യാ​ടാ​നാ​ണ് ശ്ര​മ​മെ​ന്നും എ​ല്ലാം മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ തി​ര​ക്ക​ഥ​യാ​ണെ​ന്നും ശോ​ഭാ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. വീ​ടു​ക​ളി​ല്‍ പ്ര​ചാ​ര​ണ​ത്തി​നു പോ​യ​പ്പോ​ള്‍ ഒ​രു കാ​ര്‍ ത​ന്നെ പി​ന്തു​ട​ര്‍​ന്നി​രു​ന്നു.

കാ​ര്യ​മ​ന്വേ​ഷി​ക്കാ​ന്‍ കാ​റി​ന​ടു​ത്തേ​ക്കു ചെ​ന്ന​പ്പോ​ള്‍ അ​തി​ലു​ണ്ടാ​യി​രു​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍ ലൈം​ഗി​കാ​ധി​ക്ഷേ​പ ചേ​ഷ്ട കാ​ണി​ച്ചു. പ​ണം ന​ല്‍​കി എ​ന്നു പ​റ​യ​പ്പെ​ടു​ന്ന സ്ത്രീ​യെ അ​റി​യി​ല്ല. ത​ന്‍റെ കാ​റി​ല്‍ അ​വ​ര്‍ ക​യ​റി​യി​ട്ടി​ല്ലെ​ന്നും ശോ​ഭ വ്യ​ക്ത​മാ​ക്കി.

Kerala

കൈ​ക്കൂ​ലി; എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ലെ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ന്‍​ഷ​ൻ

കൊ​ല്ലം: കൈ​ക്കൂ​ലി വാ​ങ്ങി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി. കൊ​ല്ലം - ആ​ര്യ​ങ്കാ​വ് എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ലെ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. ആ​ര്യ​ങ്കാ​വ് ചെ​ക്ക്പോ​സ്റ്റി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​അ​ജ​യ​കു​മാ​ര്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പി.​ജോ​ണ്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ജെ.​ജോ​ര്‍​ജ് ജോ​സി, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ സി​വി​ന്‍ സ​ജി ചെ​റി​യാ​ന്‍ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

പ​രി​ശോ​ധ​ന കൂ​ടാ​തെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് എ​ക്സൈ​സ് വി​ജി​ല​ന്‍​സ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ജി​ല​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

Kerala

മ​ണ്ണ് നീ​ക്കാ​ന്‍ കൈ​ക്കൂ​ലി; ജി​യോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മ​ണ്ണ് മാ​റ്റു​ന്ന​തി​നാ​യി കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം കാ​ട്ട​ക്ക​ട സ്വ​ദേ​ശി​യും മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റി​ലെ ലാ​ബ് അ​റ്റ​ന്‍​ഡ​റു​മാ​യ ക്രി​സ്റ്റ്യ​ന്‍ ജോ​സി​നെ​യാ​ണ് വി​ജി​ല​ന്‍​സ് പി​ടി​കൂ​ടി​യ​ത്.

5000 രൂ​പ​യാ​ണ് ഇ​യാ​ൾ കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. ടി​പ്പ​ര്‍ ലോ​റി ഉ​ട​മ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ന്‍​കീ​ഴ് സ്വ​ദേ​ശി​യു​ടെ വ​സ്തു​വി​ല്‍ നി​ന്നും കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നാ​യി മ​ണ്ണ് നീ​ക്കം ചെ​യ്യാ​നു​ള്ള ക​രാ​ര്‍ ടി​പ്പ​ര്‍ ലോ​റി ഉ​ട​മാ​യ പ​രാ​തി​ക്കാ​ര​ന്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു.

മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ഇ​യാ​ൾ ജി​ല്ലാ മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ ന​ല്‍​കു​ക​യും ചെ​യ്തു. പാ​സ് അ​നു​വ​ദി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം നേ​രി​ട്ട​തോ​ടെ പ​രാ​തി​ക്കാ​ര​ന്‍ ജി​ല്ലാ ഓ​ഫീ​സി​ല്‍ നേ​രി​ട്ട് പോ​യി അ​ന്വേ​ഷി​ച്ചു. അ​പ്പോ​ള്‍ ഓ​ഫീ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ക്രി​സ്റ്റ്യ​ന്‍ ജോ​സ് കാ​ര്യ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

National

കൈ​ക്കൂ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി; എ​ക്സൈ​സ് ഡെ. ​ക​മ്മീ​ഷ​ണ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ബം​ഗു​ളൂ​രു: കൈ​ക്കൂ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യെ​ത്തു​ട​ർ​ന്ന് മാ​ണ്ഡ്യ എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ആ​ർ. നാ​ഗ​ശ​യ​ന​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

സി​എ​ൽ-​ഏ​ഴ് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ന്ന​തി​ന് നാ​ഗ​ശ​യ​ന 60 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​താ​യി സു​ന്ദ​ർ എ​ന്ന​യാ​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ അ​പേ​ക്ഷ​ക​നാ​യ സു​ന്ദ​റും നാ​ഗ​ശ​യ​ന​യും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​ത്തി​ന്‍റെ ശ​ബ്ദ​രേ​ഖ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് എ​ക്സൈ​സ് ക​മീ​ഷ​ണ​ർ നാ​ഗ​ശ​യ​ന​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

നാ​ഗ​ശ​യ​ന ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത് ശ​രി​യാ​ണെ​ന്ന് പ്രാ​ഥ​മി​ക​മാ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്നാ​ണ് സ​സ്പെ​ൻ​ഷ​ൻ.

Kerala

കൈ​ക്കൂ​ലി: വ​നി​താ ഡോ​ക്ടറുടെ ശി​ക്ഷ റ​ദ്ദാ​ക്കി

കൊ​​​​ച്ചി : ശ​​​സ്ത്ര​​​ക്രി​​​യ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി രോ​​​​ഗി​​​​യി​​​​ല്‍നി​​​​ന്നു കൈ​​​​ക്കൂ​​​​ലി വാ​​​​ങ്ങി​​​​യെ​​​​ന്ന കേ​​​​സി​​​​ല്‍ വ​​​​നി​​​​താ​​​ ഡോ​​​​ക്ട​​​​ര്‍​ക്ക് ര​​​​ണ്ടു വ​​​​ര്‍​ഷം ത​​​​ട​​​​വും 10000 രൂ​​​​പ പി​​​​ഴ​​​​യും വി​​​​ധി​​​​ച്ച കോ​​​​ഴി​​​​ക്കോ​​​​ട് വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി വി​​​​ധി ഹൈ​​​​ക്കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി ഡോ​​​​ക്ട​​​​റെ വെ​​​​റു​​​​തെ വി​​​​ട്ടു.

വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി വി​​​​ധി ചോ​​​​ദ്യം ചെ​​​​യ്തു കേ​​​​സി​​​​ലെ പ്ര​​​​തി​​​​യാ​​​​യി​​​​രു​​​​ന്ന ഡോ​​​​ക്ട​​​​ര്‍, അ​​​​ഡ്വ. കെ.​​​​എ. ജ​​​​ലീ​​​​ല്‍ മു​​​​ഖേ​​​​ന സ​​​​മ​​​​ര്‍​പ്പി​​​​ച്ച അ​​​​പ്പീ​​​​ല്‍ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍റെ വി​​​​ധി.

കോ​​​​ഴി​​​​ക്കോ​​​​ട് ഗ​​​വ. ബീ​​​​ച്ച് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ശ​​​​സ്ത്ര​​​​കി​​​​യ​​​യ്​​​​ക്കു​​​വേ​​​​ണ്ടി വ​​​​ന്ന കോ​​​​ഴി​​​​ക്കോ​​​​ട് സ്വ​​​​ദേ​​​​ശി​​​​നി ആ​​​​മി​​​​ന ബീ​​​​വി​​​​യി​​​​ല്‍നി​​​​ന്ന് 1000 രൂ​​​​പ ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റാ​​​​യി​​​​രു​​​​ന്ന ഡോ. ​​​​ര​​​​മ കൈ​​​​ക്കൂ​​​​ലി​​​​യാ​​​​യി വാ​​​​ങ്ങി​​​​യെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ കേ​​​​സ്. 2007 ഒ​​​​ക്ടോ​​​​ബ​​​​ര്‍ 31നാ​​​​യി​​​​രു​​​​ന്നു കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം.

കോ​​​​ഴി​​​​ക്കോ​​​​ട് വി​​​​ജി​​​​ല​​​​ന്‍​സ് ഡി​​​​വൈ​​​​എ​​​​സ്പി​​​​യെ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് പോ​​​​ലീ​​​​സ് നി​​​​ര്‍​ദേ​​​​ശാ​​​​നു​​​​സ​​​​ര​​​​ണം കൈ​​​​ക്കൂ​​​​ലി കൊ​​​​ടു​​​​ക്കു​​​​മ്പോ​​​​ള്‍ കെ​​​​ണി​​​​യൊ​​​​രു​​​​ക്കി പോ​​​​ലീ​​​​സ് ഡോ​​​​ക്ട​​​​റെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ കേ​​​​സ്.

Kerala

വ​ട​ക്കാ​ഞ്ചേ​രി കോ​ഴ: തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി തേ​ടി വി​ജി​ല​ന്‍​സ്

വ​​​ട​​​ക്കാ​​​ഞ്ചേ​​​രി: ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ കോ​​​ഴ ആ​​​രോ​​​പ​​​ണ​​​ക്കേ​​​സി​​​ല്‍ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി​​​തേ​​​ടി വി​​​ജി​​​ല​​​ന്‍​സ്. വി​​​ജി​​​ല​​​ന്‍​സ് ഡ​​​യ​​​റ​​​ക്ട​​​റാ​​​ണ് അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കേ​​​ണ്ട​​​ത്.

തൃ​​​ശൂ​​​ർ വി​​​ജി​​​ല​​​ൻ​​​സ് ഡി​​​വൈ​​​എ​​​സ്പി ജിം ​​​പോ​​​ളി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ്രാ​​​ഥ​​​മി​​​ക​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്. അ​​​ടാ​​​ട്ട് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ അ​​​നി​​​ൽ അ​​​ക്ക​​​ര​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​ണു വി​​​ജി​​​ല​​​ൻ​​​സ് തൃ​​​ശൂ​​​ർ യൂ​​​ണി​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

വ​​​ട​​​ക്കാ​​​ഞ്ചേ​​​രി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ലീ​​​ഗ് സ്വ​​​ത​​​ന്ത്ര​​​ൻ ഇ.​​​യു. ജാ​​​ഫ​​​ർ കൂ​​​റു​​​മാ​​​റി ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​നു വോ​​​ട്ടു​​​ചെ​​​യ്തി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് 50 ല​​​ക്ഷം രൂ​​​പ സി​​​പി​​​എം വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​താ​​​യി ജാ​​​ഫ​​​ർ പ​​​റ​​​യു​​​ന്ന​​​തി​​​ന്‍റെ ശ​​​ബ്ദ​​​രേ​​​ഖ​​​യും പു​​​റ​​​ത്തു​​​വ​​​ന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് അ​​​നി​​​ൽ അ​​​ക്ക​​​ര വി​​​ജി​​​ല​​​ൻ​​​സി​​​നു പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കോ​​​ഴ​​​വാ​​​ഗ്ദാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജി​​​ല്ല​​​യി​​​ലെ ര​​​ണ്ടു സി​​​പി​​​എം എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ പേ​​​രി​​​ലും ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. ത​​​ളി ഡി​​​വി​​​ഷ​​​നി​​​ല്‍​നി​​​ന്നാ​​​ണ് ഇ.​​​യു. ജാ​​​ഫ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ച്ച​​​ത്. കൂ​​​റു​​​മാ​​​റി വോ​​​ട്ടു​​​ചെ​​​യ്ത​​​ശേ​​​ഷം ജാ​​​ഫ​​​ർ അം​​​ഗ​​​ത്വം രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

Kerala

വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തിൽ കൂ​റു​ മാ​റാ​ൻ കോ​​​ഴ​​​: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി

വ​​​ട​​​ക്കാ​​​ഞ്ചേ​​​രി: ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ഴ​​​വി​​​വാ​​​ദ​​​ത്തെ​​​ക്കു​​​റി​​​ച്ച് വി​​​ജി​​​ല​​​ൻ​​​സ് സം​​​ഘം വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ലെ​​​ത്തി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി.

കൂ​​​റു​​​മാ​​​റാ​​​ൻ സി​​​പി​​​എം 50 ല​​​ക്ഷം രൂ​​​പ വാ​​​ഗ്ദാ​​​നം​​​ചെ​​​യ്തെ​​​ന്ന യു​​​ഡി​​​എ​​​ഫ് സ്വ​​​ത​​​ന്ത്ര​​​ൻ ഇ.​​​യു. ജാ​​​ഫ​​​റി​​​ന്‍റെ ശ​​​ബ്ദ​​​രേ​​​ഖ പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ന​​​ട​​​പ​​​ടി.

അ​​​നി​​​ൽ അ​​​ക്ക​​​ര​​​യു​​​ടെ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തൃ​​​ശൂ​​​ർ വി​​​ജി​​​ല​​​ൻ​​​സ് സം​​​ഘം വ​​​ട​​​ക്കാ​​​ഞ്ചേ​​​രി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ​​​ത്തി വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ച​​​ത്.

ശ​​​ബ്ദ​​​രേ​​​ഖ​​​യു​​​ടെ ആ​​​ധി​​​കാ​​​രി​​​ക​​​ത പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​വു​​​ക​​​ളും വി​​​ജി​​​ല​​​ൻ​​​സ് സം​​​ഘം ശേ​​​ഖ​​​രി​​​ക്കു​​​ന്നു​​​ണ്ട്.

Kerala

അ​ഴി​മ​തി​ക്കേ​സ്; ഡി​ഐ​ജി വി​നോ​ദ് കു​മാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി​ക്കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന ജ​യി​ൽ ഡി​ഐ​ജി വി​നോ​ദ് കു​മാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ത​ട​വു​കാ​ര​നി​ൽ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന് വി​നോ​ദ് കു​മാ​റി​നെ​തി​രെ വി​ജി​ല​ൻ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

ഇ​യാ​ൾ​ക്കെ​തി​രെ റി​പ്പോ​ർ​ട്ട് ന​ൽ​കി നാ​ല് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ​രോ​ൾ ന​ൽ​കാ​ൻ പ്ര​തി​ക​ളു​ടെ ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് 1.80 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് കേ​സ്.

കൈ​ക്കൂ​ലി ഗൂ​ഗി​ൾ പേ ​വ​ഴി​യും ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ട് വ​ഴി​യും ഇ​യാ​ൾ വാ​ങ്ങി​യി​രു​ന്നു. കൊ​ടി സു​നി അ​ട​ക്കം ടി.​പി. കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ജ​യി​ലി​ൽ സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നും വി​നോ​ദ് കു​മാ​ർ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

വി​യ്യൂ​ർ ജ​യി​ലി​ലെ വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഡി​ഐ​ജി​യു​ടെ ഏ​ജ​ന്‍റെ​ന്നും പ​ണം വാ​ങ്ങു​ന്ന​ത് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ വ​ഴി​യാ​ണെ​ന്നും വി​ജി​ല​ന്‍​സ് ര​ഹ​സ്യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു.

 

 

 

Kerala

കൈ​ക്കൂ​ലി: കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നി​യ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ

 

 

കാ​സ​ർ​ഗോ​ഡ്: താ​ല്കാ​ലി​ക വൈ​ദ്യു​തി ക​ണ​ക്ഷ​ൻ സ്ഥി​ര ക​ണ​ക്ഷ​നാ​ക്കു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യ കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നി​യ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ. കാ​സ​ർ​ഗോ​ഡ് ചി​ത്താ​രി കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ സ​ബ് എ​ൻ​ജി​നി​യ​റാ​യ കെ. ​സു​രേ​ന്ദ്ര​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്.

കാ​സ​ർ​ഗോ​ഡ് പൂ​ച്ച​ക്കാ​ട് സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​രാ​തി​ക്കാ​ര​ൻ മു​ക്കൂ​ട് പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച വീ​ടി​ന്‍റെ താ​ല്കാ​ലി​ക വൈ​ദ്യു​തി ക​ണ​ക്ഷ​ൻ സ്ഥി​ര ക​ണ​ക്ഷ​ൻ ആ​ക്കു​ന്ന​തി​ന് ചി​ത്താ​രി കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച ഓ​ഫീ​സി​ലെ സ​ബ് എ​ൻ​ജി​നി​യ​റാ​യ സു​രേ​ന്ദ്ര​ൻ സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി. വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വേ​ഗ​ത്തി​ൽ ശ​രി​യാ​ക്കു​ന്ന​തി​ന് ക​ണ​ക്ഷ​ൻ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഫീ​സി​ന് പു​റ​മേ 3000 രൂ​പ കൈ​ക്കൂ​ലി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​രാ​തി​ക്കാ​ര​ൻ ഈ ​വി​വ​രം കാ​സ​ർ​ഗോ​ഡ് വി​ജി​ല​ൻ​സ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ടി​നെ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് പ​രാ​തി​ക്കാ​ര​നി​ൽ നി​ന്നും 3,000 രൂ​പ കൈ​പ്പ​റ്റു​ന്ന​തി​നി​ട​യ്ക്കാ​ണ് സു​രേ​ന്ദ്ര​ൻ പി​ടി​യി​ലാ​യ​ത്.

Kerala

പോലീസുകാരൻ പിടിയിൽ

ഒ​​​ല്ലൂ​​​ർ: ര​​​ണ്ടാ​​​യി​​​രം രൂ​​​പ കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ ഒ​​​ല്ലൂ​​​ർ സ്റ്റേ​​​ഷ​​​നി​​​ലെ ഗ്രേ​​​ഡ് സി​​​പി​​​ഒ സ​​​ജീ​​​ഷി​​​നെ വി​​​ജി​​​ല​​​ൻ​​​സ് പി​​​ടി​​​കൂ​​​ടി. ഡി​​​വൈ​​​എ​​​സ്പി ജിം ​​​പോ​​​ളി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഒ​​​ല്ലൂ​​​ർ: ര​​​ണ്ടാ​​​യി​​​രം രൂ​​​പ കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ ഒ​​​ല്ലൂ​​​ർ സ്റ്റേ​​​ഷ​​​നി​​​ലെ ഗ്രേ​​​ഡ് സി​​​പി​​​ഒ സ​​​ജീ​​​ഷി​​​നെ വി​​​ജി​​​ല​​​ൻ​​​സ് പി​​​ടി​​​കൂ​​​ടി.

ഡി​​​വൈ​​​എ​​​സ്പി ജിം ​​​പോ​​​ളി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.       ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളു​​​ടെ അ​​​പ​​​ക​​​ട ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക്ലെ​​​യി​​​മു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ പ​​​രാ​​​തി​​​ക്കാ​​​ര​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​ന് കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പി​​​ടി​​​യി​​​ലാ​​​യ​​​ത്.  ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ നി​​​യോ​​​ഗി​​​ച്ച ഗു​​​മ​​​സ്ത​​​നി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​യാ​​​ൾ പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.  ഗു​​​മ​​​സ്ത​​​ൻ വി​​​വ​​​രം വി​​​ജി​​​ല​​​ൻ​​​സി​​​നെ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

വി​​​ജി​​​ല​​​ൻ​​​സ് ന​​​ൽ​​​കി​​​യ രാ​​​സ​​​വ​​​സ്തു​​​പു​​​ര​​​ട്ടി​​​യ പ​​​ണ​​​വു​​​മാ​​​യി ഗു​​​മ​​​സ്ത​​​ൻ ഒ​​​ല്ലൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ എ​​​ത്തി. സ്റ്റേ​​​ഷ​​​നി​​​ൽ​​​നി​​​ന്നി​​​റ​​​ങ്ങി​​​വ​​​ന്ന സ​​​ജീ​​​ഷ് പ​​​ണം കൈ​​​പ്പ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പോ​​​ലീ​​​സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക സീ​​​ൽ പോ​​​ക്ക​​​റ്റി​​​ലി​​​ട്ടാ​​​ണ് സ​​​ജീ​​​ഷ് സ്റ്റേ​​​ഷ​​​നു പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. തൃ​​​ശൂ​​​ർ  ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മെ​​​ഡി​​​ക്ക​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​ശേ​​​ഷം ഇ​​​യാ​​​ളെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി.കൈ​​​ക്കൂ​​​ലി​​​ക്കേ​​​സി​​​ൽ പി​​​ടി​​​യി​​​ലാ​​​യ സ​​​ജീ​​​ഷ് 

Latest News

Corehub Up