Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thodupuzha

തൊ​ടു​പു​ഴ​യെ ഞെ​ട്ടി​ച്ച കൂ​ട്ട​ബ​ലാ​ത്സം​ഗം; പ്ര​തി​ക്ക് 12 വ​ർ​ഷം ക​ഠി​ന ത​ട​വ്, ശേ​ഷി​ക്കു​ന്ന കേ​സു​ക​ളി​ൽ വി​ചാ​ര​ണ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ

തൊ​ടു​പു​ഴ: ഇ​ടു​ക്കി തൊ​ടു​പു​ഴ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ കേ​സി​ൽ പ്ര​തി​ക്ക് 12 വ​ർ​ഷം ക​ഠി​ന ത​ട​വ്. തൊ​ടു​പു​ഴ ബം​ഗ്ലാ​കു​ന്ന് സ്വ​ദേ​ശി വി​നീ​ഷ് വി​ജ​യ​നെ​യ​ണ് ഇ​ടു​ക്കി അ​ഡീ​ഷ​ണ​ൽ ആ​ന്‍​ഡ് സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് നാ​ല് ല​ക്ഷം​രൂ​പ ന​ൽ​കാ​നും കോ​ട​തി വി​ധി​ച്ചു.

തൊ​ടു​പു​ഴ​യെ ഞെ​ട്ടി​ച്ച കു​മാ​ര​മം​ഗ​ലം പീ​ഡ​ന​ത്തി​ലെ ര​ണ്ടാ​മ​ത്തെ കേ​സി​ലാ​ണ് കോ​ട​തി വി​ധി. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ 17കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന വി​നീ​ഷ് പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ഇ​തേ സ്ഥാ​പ​ന​ത്തി​ലെ മ​റ്റ് ജീ​വ​ന​ക്കാ​രും പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു. തു​ട​ർ​ന്ന് ഗ​ർ​ഭി​ണി​യാ​യ പെ​ൺ​കു​ട്ടി വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്തി​റ​ഞ്ഞ​ത്.

തൊ​ടു​പു​ഴ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ 2017 മു​ത​ൽ 2022 വ​രെ പെ​ൺ​കു​ട്ടി​യെ വി​വി​ധ ഇ​ട​ങ്ങ​ളി​ലെ​ത്തി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ പീ​ഡി​പ്പി​ച്ചെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് 28 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യ ര​ണ്ടാ​മ​ത്തെ കേ​സി​ലാ​ണ് വി​ധി പ​റ​ഞ്ഞ​ത്. പ്ര​തി​ക്കെ​തി​രെ ബ​ലാ​ത്സം​ഗം, ലൈം​ഗി​ക അ​തി​ക്ര​മം എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​ത്.

ശൈ​ശ​വ വി​വാ​ഹ​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി മു​ത്ത​ശി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലി​രി​ക്കു​മ്പോ​ഴാ​ണ് പ​ല​ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ​യും മു​ത്ത​ശി​യു​ടെ​യും അ​റി​വോ​ടെ ന​ട​ന്ന പീ​ഡ​ന​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. പ്ര​ധാ​ന സാ​ക്ഷി​ക​ളി​ലൊ​ന്നാ​യ മു​ത്ത​ശി വി​ചാ​ര​ണ​വേ​ള​യി​ൽ കൂ​റു​മാ​റി​യി​രു​ന്നു. ശൈ​ശ​വ വി​വാ​ഹം ഉ​ൾ​പ്പെ​ടെ​യു​ള​ള ശേ​ഷി​ക്കു​ന്ന 26ലേ​റെ കേ​സു​ക​ളി​ൽ വി​ചാ​ര​ണ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.

DCL (Deepika Children’s League)

തൊ​ടു​പു​ഴ പ്ര​വി​ശ്യാ ചോ​ക്ലേ​റ്റ് ക്വി​സ്

തൊ​ടു​പു​ഴ : ഡി ​സി എ​ൽ തൊ​ടു​പു​ഴ പ്ര​വി​ശ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദീ​പി​ക​യു​ടെ വി​ദ്യാ​ഭ്യാ​സ സ​പ്ലി​മെ​ന്‍റാ​യ ചോ​ക്ലേ​റ്റി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ക്വി​സ് മ​ത്സ​രം ന​ട​ത്തി.

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ആ​ദീ​ഷ് .എ . ​നാ​യ​ർ & ഗ്ലാ​ഡ് വി​ൻ ലി​ജോ (ഡി ​പോ​ൾ തൊ​ടു​പു​ഴ) ഒ​ന്നാം​സ്ഥാ​ന​വും അ​ൽ​ന മ​രി​യ സെ​ർ​ജോ & അ​നി​ക റ്റെ​സ അ​മേ​ൽ (വി​മ​ല പ​ബ്ലി​ക് സ്കൂ​ൾ വെ​ട്ടി​മ​റ്റം) ര​ണ്ടാം​സ്ഥാ​ന​വും സേ​റ മോ​നി​ക്ക മാ​ത്യു & നി​യ ഷി​ൻ​റ്റ (ഡി ​പോ​ൾ തൊ​ടു​പു​ഴ) മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.

യു.​പി വി​ഭാ​ഗം - 1 . അ​യി​ഷ സി. ​കെ & അ​ർ​നോ​ർ​ഡ് ജെ​യിം​സ് (സെ​ന്‍റ് ജോ​ർ​ജ് യു.​പി എ​സ് മൂ​ല​മ​റ്റം) 2 . ന​ന്ദ​ന. എ ​നാ​യ​ർ & മി​യ റോ​ജേ​ർ​ഷ് , 3 . ജോ​ഷ്വ വ​ർ​ഗീ​സ് ബി​ജോ & ജോ ​പോ​ൾ ജി​ന്‍റോ (ഡി ​പോ​ൾ തൊ​ടു​പു​ഴ ). എ​ൽ.​പി വി​ഭാ​ഗം: 1 . വി​വാ​ൻ . എ​സ് (സെ​ൻ​റ് ജോ​ർ​ജ് മൂ​ല​മ​റ്റം ) 2 . സേ​റ സ​ന മെ​ഹ്റി​ൻ & അ​ഫി​യ ജ​ലീ​ൻ , 3 . ഐ​ശ്വ​ര്യ ല​ക്ഷ്മി സു​ജീ​ഷ് & അ​സ് ല​ഹ ക​ബീ​ർ (ഡി ​പോ​ൾ തൊ​ടു​പു​ഴ )എ​ന്നി​വ​രും വി​ജ​യി​ക​ളാ​യി. നോ​യ​ൽ ഷി​ബു , ജ​സീ​ൽ നാ​സ​ർ എ​ന്നി​വ​ർ പ്രോ​ൽ​സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ നേ​ടി .

ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന ദീ​പി​ക ചോ​ക്ലേ​റ്റ് ക്വി​സ് മ​ൽ​സ​രം ഡി​സി​എ​ൽ സ്പോ​ർ​ട്സ് സം​സ്ഥാ​ന ക​ൺ​വീ​ന​ർ ജെ​യ്സ​ൺ പി. ​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ടു​പു​ഴ പ്ര​വി​ശ്യാ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​ബി കെ. ​ജോ​ൺ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മേ​ഖ​ലാ ഓ​ർ​ഗ​നൈ​സ​ർ എ​ബി ജോ​ർ​ജ് , ഡ​യ​റ​ക്ട​ർ​മാ​രാ​യ ബി​ന്ദു ജോ​സ​ഫ് , ശ്രീ​വി​ദ്യ ആ​ർ. , സു​നി​ത സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

Kerala

തൊ​ടു​പു​ഴ​യി​ൽ അ​പു ജോ​സ​ഫ്, പി.​ജെ. ജോ​സ​ഫ് മ​ത്സ​രി​ക്കി​ല്ല

കോ​ട്ട​യം: തൊ​ടു​പു​ഴ​യി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് മ​ത്സ​രി​ക്കി​ല്ല. പ​ക​രം മ​ക​ന്‍ അ​പു ജോ​സ​ഫ് മ​ത്സ​രി​ക്കും. അ​പു ജോ​സ​ഫ് നി​ല​വി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ സ്റ്റേ​റ്റ് കോ​ര്‍​ഡി​നേ​റ്റ​റാ​ണ്.

അ​ര നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി പി.​ജെ. ജോ​സ​ഫ് മ​ത്സ​രി​ച്ച മ​ണ്ഡ​ല​മാ​ണ് തൊ​ടു​പു​ഴ.1970 മു​ത​ല്‍ പ​ത്ത് ത​വ​ണ തൊ​ടു​പു​ഴ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് പി.​ജെ. ജോ​സ​ഫാ​ണ് മ​ത്സ​രി​ച്ച​ത്.

പി.​ജെ. ജോ​സ​ഫ് മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​ന്‍ മ​ത്സ​രി​ക്കു​ന്ന​തി​ന കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്ന് അ​പു നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു.

Kerala

പി.ജെ. ജോസഫ് തൊടുപുഴയില്‍ 12-ാം അങ്കത്തിനോ?

തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​നും മു​ന്‍മ​ന്ത്രി​യു​മാ​യ പി.​ജെ.​ ജോ​സ​ഫ് വീ​ണ്ടും മ​ല്‍സ​ര​ത്തി​നി​റ​ങ്ങി​യാ​ല്‍ അ​തു ച​രി​ത്ര​മാ​കും.

അ​ങ്ങ​നെ​യെ​ങ്കി​ല്‍ തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു 12-ാമ​ത്തെ മ​ല്‍സ​ര​ത്തി​നാ​കും അ​ദ്ദേ​ഹം രം​ഗ​ത്തി​റ​ങ്ങു​ക. ഒ​രു​മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് ഇ​ത്ര​യും ത​വ​ണ മ​ല്‍സ​രി​ച്ചു​വി​ജ​യി​ച്ച നേ​താ​ക്ക​ള്‍ വി​ര​ള​മാ​ണ്.

1970ലാ​ണ് തൊ​ടു​പു​ഴ​യി​ല്‍ നി​ന്നും നി​യ​മ​സ​ഭ​യി​ലേ​ക്ക് ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങി വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത്. ഇ​തു​വ​രെ 11 ത​വ​ണ മ​ല്‍സ​രി​ച്ച​തി​ല്‍ 2001ല്‍ ​മാ​ത്ര​മാ​ണ് പ​രാ​ജ​യം രു​ചി​ച്ച​ത്.

അ​ന്നു എ​ല്‍ഡി​എ​ഫ് പ​ക്ഷ​ത്താ​യി​രു​ന്ന പി.​ജെ. കോ​ണ്‍ഗ്ര​സി​ലെ പി.​ടി.​തോ​മ​സി​നോ​ട് 6,125 വോ​ട്ടു​ക​ള്‍ക്കാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

ഇ​തൊ​ഴി​ച്ചാ​ല്‍ മ​റ്റു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ തോ​ല്‍വി​യ​റി​യാ​ത്ത നേ​താ​വാ​യാ​ണ് പി.​ജെ​യെ ഇ​രു​മു​ന്ന​ണി​ക​ളും കാ​ണു​ന്ന​ത്.

2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​വും ഇ​ദ്ദേ​ഹ​ത്തി​നാ​യി​രു​ന്നു. 45,823 വോ​ട്ടു​ക​ള്‍ക്കാ​ണ് അ​ന്നു​വി​ജ​യി​ച്ച​ത്.

മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​യ ഇ​ദ്ദേ​ഹം ഇ​ക്കു​റി തൊ​ടു​പു​ഴ​യി​ല്‍നി​ന്നു വീ​ണ്ടും മ​ല്‍സ​രി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഇ​തു​വ​രെ​യു​മാ​യി​ട്ടി​ല്ല.

Sports

സ്വാ​ന്‍റ​ന്‍​സ് കോ​ര്‍​പ​റേ​റ്റ് ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​ന് തു​ട​ക്കം

കൊ​​​​ച്ചി: പ​​​​തി​​​​നൊ​​​​ന്നാ​​​​മ​​​​ത് സ്വാ​​​​ന്‍റ​​​​ന്‍​സ് കോ​​​​ര്‍​പ​​​​റേ​​​​റ്റ് ക്രി​​​​ക്ക​​​​റ്റ് ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റി​​​​ന് തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ല്‍ തു​​​​ട​​​​ക്കം. തൊ​​​​ടു​​​​പു​​​​ഴ കെ​​​​സി​​​​എ ക്രി​​​​ക്ക​​​​റ്റ് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ച ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റ് ന​​​​ട​​​​നും നി​​​​ര്‍​മാ​​​​താ​​​​വു​​​​മാ​​​​യ വി​​​​ജ​​​​യ് ബാ​​​​ബു ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

മാ​​​​ര്‍​ച്ച് എ​​​​ട്ടു​​​വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ലീ​​​​ഗ് മാ​​​​ച്ചു​​​​ക​​​​ള്‍ തൊ​​​​ടു​​​​പു​​​​ഴ കെ​​​​സി​​​​എ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലും നോ​​​​ക്കൗ​​​​ട്ട് മാ​​​​ച്ചു​​​​ക​​​​ള്‍ ക​​​​ള​​​​മ​​​​ശേ​​​​രി സെ​​​​ന്‍റ് പോ​​​​ള്‍​സ് കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ടി​​​​ലും ന​​​​ട​​​​ക്കും. 24 കോ​​​​ര്‍​പ​​​​റേ​​​​റ്റ് ടീ​​​​മു​​​​ക​​​​ള്‍ ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കും.

വി​​​​ജ​​​​യ് ബാ​​​​ബു​​​​വാ​​​​ണ് ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റി​​​​ന്‍റെ മു​​​​ഖ്യ സ്‌​​​​പോ​​​​ണ്‍​സ​​​​ര്‍. നാ​​​​വി​​​​യോ ഷി​​​​പ്പിം​​​​ഗ് ആ​​​​ണ് ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റി​​​​ന്‍റെ സ​​​​ഹ​​​​സ്‌​​​​പോ​​​​ണ്‍​സ​​​​ര്‍. ഉ​​​​ദ്ഘാ​​​​ട​​​​ന​​​ച്ച​​​ട​​​​ങ്ങി​​​​ല്‍ സ്വാ​​​​ന്‍റ​​​​ന്‍​സ് ട്ര​​​​സ്റ്റ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ​​​​ഫ് ജോ​​​​ര്‍​ജ്, സ്വാ​​​​ന്‍റ​​​​ന്‍​സ് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍​ക്കൊ​​​​പ്പം മു​​​​ന്‍ ര​​​​ഞ്ജി ട്രോ​​​​ഫി താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ഫി​​​​റോ​​​​സ് വി. ​​​​റ​​​​ഷീ​​​​ദ്, സി.​​​​എം. ദീ​​​​പ​​​​ക് എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

Kerala

യു​വാ​വ് കു​ഴി​യി​ൽ വീ​ണ് മ​രി​ച്ച സം​ഭ​വം; സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: തൊ​ടു​പു​ഴ​യി​ല്‍ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് കു​ഴി​യി​ൽ വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. സ​ർ​ക്കാ​രി​ന് എ​ല്ലാ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ചും അ​റി​വ് ഉ​ണ്ടാ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു. 

കു​ഴി​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു, പ​ര​സ്പ​രം കു​റ്റ​പെ​ടു​ത്തു​ക​യ​ല്ല വേ​ണ്ട​ത്. അ​പ​ക​ട​മു​ണ്ടാ​യ ശേ​ഷം വ​കു​പ്പു​ക​ളെ പ​ഴി​ചാ​രി​യി​ട്ട് കാ​ര്യ​മി​ല്ല. 27 വ​യ​സു​കാ​ര​നാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ആ​ർ​ക്കും ഒ​രു വേ​ദ​ന​യും തോ​ന്നു​ന്നി​ല്ലേ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

അ​പ​ക​ട​ത്തി​ന്‍റെ യ​ഥാ​ർ​ഥ വ​സ്തു​ത എ​ന്താ​ണെ​ന്ന് പ​രി​ശോ​ധി​ക്കാ​നും കോ​ട​തി സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. മു​ത​ല​ക്കോ​ടം സ്വ​ദേ​ശി ജെ​യ്സ് ബെ​ന്നി (27) ആ​ണ് ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ന് റോ​ഡ​രി​കി​ലെ​ടു​ത്ത കു​ഴി​യി​ൽ വീ​ണ് മ​രി​ച്ച​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ക​ലു​ങ്കി​നാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി കു​ഴി അ​പ​ക​ടാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. കു​ഴി മൂ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​ല​കു​റി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

 

 

 

Editorial

തൊ​ടു​പു​ഴ​യി​ലേ​ത് മ​നഃ​പൂ​ർ​വ​മു​ള്ള ന​ര​ഹ​ത്യ

പ​തി​ന​ഞ്ച് വ​ർ​ഷം തു​റ​ന്നു​കി​ട​ന്ന ഒ​രു കു​ഴി​യി​ൽ വീ​ണ് നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടും അ​ന​ങ്ങാ​തി​രു​ന്ന​വ​ർ, ഒ​ടു​വി​ലൊ​രു യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ പൊ​റാ​ട്ടു​നാ​ട​ക​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ന്നു. പ്ര​തി​സ്ഥാ​ന​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ടാ​നു​ള്ള പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ തൊ​ടു​ന്യാ​യ​ങ്ങ​ൾ, ന​ഗ​ര​സ​ഭ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മൊ​ഴി​യ​ൽ, ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​തി​ഷേ​ധ​നാ​ട​കം, സം​ര​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘ​ടി​ത ധൈ​ര്യം, ഉ​ത്ത​ര​വാ​ദി​ക​ൾ ത​യാ​റാ​ക്കു​ന്ന റി​പ്പോ​ർ​ട്ടി​നു കാ​ത്തി​രി​ക്കു​ന്ന പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് മ​ന്ത്രി... ഈ ​നാ​ട​ക​ങ്ങ​ൾ​ക്കു തി​ര​ശീ​ല​യി​ട​ണം.

ഇ​ത് അ​പ​ക​ട​മ​ല്ല, 15 കൊ​ല്ലം കെ​ണി​വ​ച്ചു വീ​ഴ്ത്തി​യ​താ​ണ്, കൊ​ല​പാ​ത​ക​മാ​ണ്. ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ മ​നഃ​പൂ​ർ​വ​മു​ള്ള ന​ര​ഹ​ത്യ​ക്കു കേ​സെ​ടു​ത്താ​ൽ അ​ന്നു തീ​രും ഈ ​കെ​ടു​കാ​ര്യ​സ്ഥ​ത. തൊ​ടു​പു​ഴ​യി​ൽ ന​ര​ഹ​ത്യ​ക്കു കേ​സെ​ടു​ത്ത് മു​ന്ന​റി​യി​പ്പു കൊ​ടു​ത്താ​ൽ‌, കേ​ര​ള​മൊ​ട്ടാ​കെ തു​റ​ന്നി​രി​ക്കു​ന്ന ഇ​ത്ത​രം മ​ര​ണ​ക്കെ​ണി​ക​ൾ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മൂ​ടി​യി​രി​ക്കും. തു​ട​ർ​ഭ​ര​ണ​ത്തി​നു​ള്ള വ​ള​ഞ്ഞ സ​ർ​വേ​ക​ളി​ല​ല്ല, ക​ൺ​മു​ന്നി​ലെ പ​രാ​ജ​യ​ങ്ങ​ളി​ലാ​ണ് പാ​ഠ​ങ്ങ​ൾ.

തി​ങ്ക​ളാ​ഴ്ച രാ​ത്രി തൊ​ടു​പു​ഴ​യി​ല്‍​നി​ന്നു മു​ത​ല​ക്കോ​ട​ത്തെ വീ​ട്ടി​ലേ​ക്കു പോ​ക​വേ, തു​റ​ന്നു​കി​ട​ന്നി​രു​ന്ന കു​ഴി​യി​ൽ വീ​ണാ​ണ് മു​ത​ല​ക്കോ​ടം സ്വ​ദേ​ശി ജെ​യി​സ് മ​രി​ച്ച​ത്. വി​ദേ​ശ​ത്തു ജോ​ലി​യി​ലാ​യി​രു​ന്ന 27 വ​യ​സു​കാ​ര​ൻ അ​ടു​ത്ത ദി​വ​സം മ​ട​ങ്ങാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു സ​ർ​വേ​യു​മി​ല്ലാ​തെ മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ തെ​ളി​ഞ്ഞ യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ണ്ട്.

ഒ​ന്നാ​മ​ത്, 15 വ​ർ​ഷ​മാ​യി ഈ ​മ​ര​ണ​ക്കു​ഴി മു​ത​ല​ക്കോ​ടം മാ​വി​ൻ​കു​ഴി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. 15 കൊ​ല്ലം മു​ൻപ് ബ​സി​ടി​ച്ചു ത​ക​ർ​ന്ന ക​ലു​ങ്കാ​യി​രു​ന്നു ഇ​ത്. പ​ല​രും അ​പ​ക​ട​ത്തി​ൽ പെ​ട്ടെ​ന്ന വി​വ​രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും ന​ഗ​ര​സ​ഭ​യ്ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും അ​റി​വു​ള്ള​തു​മാ​ണ്. ഏ​ക​ദേ​ശം ര​ണ്ടു വ​ർ​ഷം മു​ൻപ്, വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യ​പ്പോ​ൾ ന​ഗ​ര​സ​ഭ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ത​ട​സം നീ​ക്കി. പി​ന്നെ പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ ത​ട​സ​ങ്ങ​ൾ അ​തി​ന്‍റെ പേ​രി​ലാ​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

എ​ട്ടു മാ​സം മു​ൻപ്, ഇ​തി​ന​ടു​ത്തു​ള്ള ക​ട​മു​റി​ക​ളു​ടെ ഉ​ട​മ പി.​എ. കൃ​ഷ്ണ​കു​മാ​ർ സ്വ​ന്തം ചെ​ല​വി​ൽ ഇ​തു പ​ണി​തു മൂ​ടി​യും സ്ഥാ​പി​ക്കാ​മെ​ന്ന് ന​ഗ​ര​സ​ഭ​യെ​യും തു​ട​ർ​ന്നു പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​നെ​യും അ​റി​യി​ച്ചി​രു​ന്നു. ക​രി​ങ്ക​ല്ലു​കൊ​ണ്ട് കെ​ട്ട​രു​ത് തു​ട​ങ്ങി പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ച​ട്ട​പ്പ​ടി നി​ബ​ന്ധ​ന​ക​ളും ക​ടും​പി​ടി​ത്ത​വും മു​റു​കി​യ​തോ​ടെ സൗ​ജ​ന്യ​മാ​യി ചെ​യ്യാ​മെ​ന്നേ​റ്റ​യാ​ൾ ‘വ​യ്യാ​വേ​ലി’ വേ​ണ്ടെ​ന്നു​വ​ച്ചു. പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് പ​ണി​തു​മി​ല്ല.

ഇ​തേ വ​കു​പ്പി​ന്‍റെ വി​ജി​ല​ന്‍​സ് ഡെ​പ്യൂ​ട്ടി എ​ൻ​ജി​നി​യ​റി​ല്‍ നി​ന്നാ​ണ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഇ​പ്പോ​ൾ റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ള്ള​ത്. വീ​ഴ്ച സം​ഭ​വി​ച്ചെ​ങ്കി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​ങ്ങ​നെ ഉ​ത്ത​ര​വാ​ദി​ക​ളാ​യേ​ക്കാ​വു​ന്ന​വ​ർ കൊ​ടു​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ‘ന​ട​പ​ടി’ സ്വീ​ക​രി​ച്ചാ​ണ് ന​മ്മു​ടെ സം​സ്ഥാ​ന​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​തു തെ​റ്റു ചെ​യ്താ​ലും സു​ര​ക്ഷി​ത​രാ​യി തു​ട​രു​ന്ന​ത്. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടും 15 വ​ർ​ഷ​മെ​ങ്കി​ലും ഈ ​കു​ഴി ഉ​ദ്യോ​ഗ​സ്ഥ​ർ നി​ല​നി​ർ​ത്തി​യെ​ങ്കി​ൽ ഇ​പ്പോ​ഴ​ത്തേ​ത് അ​പ​ക​ട​മ​ര​ണ​മാ​ണോ കൊ​ല​പാ​ത​ക​മാ​ണോ? 

പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ര​ല്ല, വി​വി​ധ ത​ല​ത്തി​ലു​ള്ള ക​രാ​റു​കാ​രും പൊ​തു​ജ​ന​വു​മാ​ണ് ഇ​വ​രു​ടെ അ​ഴി​മ​തി മു​ത​ൽ കെ​ടു​കാ​ര്യ​സ്ഥ​ത വ​രെ​യു​ള്ള റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കേ​ണ്ട​ത്. ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യാ​ണ്. ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി ഈ ​കെ​ണി നി​ങ്ങ​ളു​ടെ ക​ൺ​മു​ന്നി​ലു​ണ്ടാ​യി​രു​ന്നു.

പൊ​തു​മ​രാ​മ​ത്ത് ചെ​യ്തി​ല്ല എ​ന്നു പ​റ​ഞ്ഞൊ​ഴി​യാ​ന​ല്ല ജ​നം വോ​ട്ട് ത​ന്ന​ത്. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ജ​ന​സേ​വ​നം ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ന്ന് അ​റി​യാ​വു​ന്ന മാ​ധ്യ​മ​ങ്ങ​ൾ ഇ​ത്ത​രം ആ​പ​ത്തു​ക​ൾ ഒ​ന്നോ ര​ണ്ടോ ത​വ​ണ​യ​ല്ല നി​ര​ന്ത​രം ചൂ​ണ്ടി​ക്കാ​ണി​ക്കേ​ണ്ട​തു​ണ്ട്. കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ ഭ​ര​ണ​ര​ഥ​ത്തി​ൽ വി​നോ​ദ​യാ​ത്ര ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​വൃ​ന്ദം അ​ത്ര സു​ഖി​മാ​ന്മാ​രും ഉ​ദാ​സീ​ന​രു​മാ​യെ​ന്ന​ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ബോ​ധ്യ​മാ​ക​ണം.

ഇ​നി​യൊ​രു നാ​ട്ടു​ന​ട​പ്പ് ആ​ചാ​ര​പ്ര​കാ​രം ന​ട​ന്നേ​ക്കും. 15 കൊ​ല്ലം മു​ട​ന്ത​ൻ​ന്യാ​യം എ​ഴു​ന്ന​ള്ളി​ച്ച​വ​ർ ഉ​ട​നെ ക​ലു​ങ്കു​പ​ണി തു​ട​ങ്ങും. ബ​ഹ​ളം തീ​രു​ന്ന മു​റ​യ്ക്ക് ഉ​ത്ത​ര​വാ​ദി​ക​ളി​ല്ലാ​ത്ത ഒ​രു റി​പ്പോ​ർ​ട്ട് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് ‘ബ​ഹു.’ മ​ന്ത്രി​ക്കു സ​മ​ർ​പ്പി​ക്കും. അ​പ​ക​ട​ക്കെ​ണി ഒ​ഴി​വാ​കു​ന്ന​തോ​ടെ ജ​ന​ങ്ങ​ളും അ​തു മ​റ​ക്കും. പ​രി​ക്കേ​റ്റ​വ​രു​ടെ​യും കൊ​ല്ല​പ്പെ​ട്ട ജെ​യി​സി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ന​ഷ്‌​ട​ങ്ങ​ൾ സ്വ​കാ​ര്യ വി​ഷ​യ​ങ്ങ​ളാ​യി മാ​റും.

മൂ​ടി​യി​ല്ലാ​ത്ത ഓ​ട​ക​ൾ, നി​ർ​മാ​ണ​ബാ​ക്കി​ക​ൾ, മു​ന്ന​റി​യി​പ്പി​ല്ലാ​ത്ത അ​പ​ക​ട​ക്കെ​ണി​ക​ൾ, ത​ക​ർ​ന്ന മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ, വെ​ള്ള​ക്കെ​ട്ടു​ക​ൾ, പു​തി​യ റോ​ഡി​ലെ അ​പ്ര​തീ​ക്ഷി​ത കു​ഴി​ക​ൾ, പു​ത്ത​ൻ റോ​ഡി​ലെ ജ​ല അ​ഥോ​റി​റ്റി​യു​ടെ വെ​ട്ടി​പ്പൊ​ളി​ക്ക​ലു​ക​ൾ, ത​ക​ർ​ന്ന റി​ഫ്ല​ക്ട​റു​ക​ൾ, റോ​ഡ് സു​ര​ക്ഷാ ക​ണ്ണാ​ടി​ക​ൾ (Convex Mirrors)... നൂ​റു​ക​ണ​ക്കി​ന് അ​പ​ക​ട​ക്കെ​ണി​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ള​മു​ള്ള​ത്. ഈ ​ചെ​റി​യ കാ​ര്യ​ങ്ങ​ളെ​ങ്കി​ലും ചെ​യ്തി​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഈ ​മാ​സ​ത്തെ ശ​ന്പ​ളം കൊ​ടു​ക്കി​ല്ലെ​ന്നു പ​റ​യാ​നു​ള്ള ആ​ർ​ജ​വം സ​ർ​ക്കാ​രി​നു​ണ്ടാ​യാ​ൽ പ​രി​ഹ​രി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മ​തി. പ​ക്ഷേ, ഇ​ച്ഛാ​ശ​ക്തി വേ​ണം.

Kerala

ഹാൻഡ് ബ്രേക്ക് ഇട്ടില്ല; തനിയെ ഓടിയ ബസ് ട്രൈബൽ കെട്ടിടം തകർത്തു

തൊടുപുഴ: സര്‍വീസ് ആരംഭിക്കാന്‍ തയാറെടുക്കുന്നതിനിടെ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മൂക്കു കുത്തി. തുടർന്നു സമീപത്തെ ട്രൈബല്‍ ഓഫീസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. തൊടുപുഴ പൂമാല സ്‌കൂള്‍ ജംഗ്ഷന്‍ ബസ് സ്റ്റോപ്പില്‍ ഇന്നു രാവിലെയായിരുന്നു അപകടം. ആളപായമുണ്ടായില്ല.

അമ്പതു മീറ്ററോളം തനിയെ നീങ്ങിയാണ് ബസ് താഴ്ചയിലേക്കു മറിഞ്ഞത്. തൊടുപുഴ -പൂമാല റൂട്ടില്‍ സര്‍വീസ് നടത്തുന്ന മരിയ ബസാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ കയറ്റുന്നതിനായി ബസ് സ്റ്റാര്‍ട്ട് ചെയ്ത ശേഷം ഡ്രൈവര്‍ പുറത്തിറങ്ങി ടയറുകള്‍ പരിശോധിക്കുന്നതിനിടെയാണ് ബസ് തനിയെ നീങ്ങിയത്.

ബസിന്‍റെ ഹാന്‍ഡ് ബ്രേക്ക് ഇടാതിരുന്നതിനാലാണ് വാഹനം നീങ്ങിയത്. താഴ്ചയിലേക്കു പതിച്ച ബസ് ട്രൈബല്‍ ഓഫീസ് കെട്ടിടത്തിന്‍റെ മുഖവാരം തകര്‍ത്താണ് നിന്നത്.

Kerala

കടം വാങ്ങൽ തർക്കത്തിൽ കൊലപാതകം; മകന്‍റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും

തൊടുപുഴ: പണത്തെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ കല്ലുകൊണ്ട് ഇടിച്ചതിനെത്തുടർന്നു വയോധികന്‍ മരിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മകന്‍റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ഉടുമ്പന്നൂര്‍ അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പനാണ് (75) മരിച്ചത്.

സംഭവത്തില്‍ മകന്‍ രാജേഷിനെ (45)യാണ് കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. മകന്‍റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റാണ് മരണം സംഭവിച്ചതെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കടം വാങ്ങിയ പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും രാജേഷ് വേലപ്പനെ ആക്രമിക്കുകയുമായിരുന്നെന്നു കരിമണ്ണൂര്‍ സിഐ വി.എസ്. അനില്‍കുമാര്‍ പറഞ്ഞു.

പാലക്കുഴ സ്വദേശികളായ ഇവര്‍ ഉടുമ്പന്നൂര്‍ അമയപ്രക്കു സമീപം വേലപ്പന്‍റെ മറ്റൊരു മകന്‍ രാജീവ് വാടകയ്‌ക്കെടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അടിമാലിയിലെ ഭാര്യ വീട്ടില്‍ താമസിക്കുന്ന രാജേഷ് ഇടയ്ക്കിടെ ഇവിടെ വന്നു താമസിക്കുമായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.

വീട്ടില്‍നിന്നു വലിയ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ മുറ്റത്ത് തലയ്ക്കു പരിക്കേറ്റു രക്തം ഒഴുകുന്ന നിലയില്‍ കിടക്കുന്ന വേലപ്പനെയാണ് കണ്ടത്. വേലപ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മകന്‍ രാജേഷ് വാക്കത്തിയുമായി നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ ഭയന്ന നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥത്തെത്തിയ കരിമണ്ണൂര്‍ പോലീസാണ് വേലപ്പനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.

Kerala

ചുമട്ടു തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; രണ്ടു പേര്‍ കസ്റ്റഡിയില്‍

തൊടുപുഴ: ചുമട്ടുതൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.

തൊടുപുഴ കോലാനി ചേരി കോതായിക്കുന്നില്‍ മജീദിനെ (40) ആണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കയ്യാലയ്ക്കു താഴെയായി വീണു കിടക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. പോലീസ് എത്തി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ശരീരത്തില്‍ സാരമായ പരിക്കുകളേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. മർദനത്തിലാണോ അപകടത്തിലാണോ പരിക്കേറ്റതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നു പോലീസ് പറഞ്ഞു. കോലാനി ചേരിയില്‍ ഇന്നലെ ഏതാനും പേര്‍ സംഘം ചേര്‍ന്നു മദ്യപിച്ചിരുന്നു. മജീദും ബന്ധുക്കളും സുഹൃത്തുക്കളും ഇതിലുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

മജീദിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റും. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Movies

ജാ​ല​ശ​യ തീ​ര​ത്ത് സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ മാ​ലി​ന്യം ത​ള്ളി; 50,000 രൂ​പ പി​ഴ​യി​ട്ടു

മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ കു​ട​യ​ത്തൂ​ര്‍ ജാ​ല​ശ​യ തീ​ര​ത്ത് മാ​ലി​ന്യം ത​ള്ളി​യ​തി​നെ​ത്തു​ട​ര്‍​ന്ന് കു​ട​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് 50,000 രൂ​പ പി​ഴ​യി​ട്ടു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍​വ​രു​ന്ന ജ​ലാ​ശ​യ തീ​ര​ത്താ​ണ് സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നു ശേ​ഷം മാ​ലി​ന്യം ഉ​പേ​ക്ഷി​ച്ച​ത്.

വെ​ള്ള​ത്തോ​ടു ചേ​ര്‍​ന്നു​ള്ള സ്ഥ​ല​ത്ത് വ​ലി​യ അ​ള​വി​ല്‍ മാ​ലി​ന്യം ത​ള്ളി​യ​തി​നു പു​റ​മേ പാ​ഴ് വ​സ്തു​ക്ക​ള്‍ ക​ത്തി​ച്ച ചാ​രം കൂ​മ്പാ​ര​മാ​യി കി​ട​ക്കു​ക​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് വ്യാ​പ​ക​മാ​യി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പി​ഴ ഈ​ടാ​ക്കാ​ന്‍ കു​ട​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

സി​നി​മ ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത് എം​വി​ഐ​പി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്ര​ദേ​ശ​ത്താ​യി​രു​ന്ന​തി​നാ​ല്‍ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​വ​രി​ല്‍​നി​ന്ന് പി​ഴ ഈ​ടാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ക​ത്ത് എം​വി​ഐ​പി അ​ധി​കൃ​ത​ര്‍​ക്ക് പ​ഞ്ചാ​യ​ത്ത് ന​ല്‍​കി.

എം​വി​ഐ​പി​യി​ല്‍​നി​ന്ന് അ​നു​മ​തി വാ​ങ്ങി​യാ​ണ് ജ​ലാ​ശ​യ തീ​ര​ങ്ങ​ളി​ല്‍ സി​നി​മ ചി​ത്രീ​ക​രി​ച്ച​ത്. ഇ​തി​ന് 25,000 രൂ​പ ഫീ​സും ഈ​ടാ​ക്കി​യി​രു​ന്നു. മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ട തു​ട​ങ്ങി വി​വി​ധ ഭാ​ഷ​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് സി​നി​മ​ക​ള്‍​ക്ക് പ​ശ്ചാ​ത്ത​ല​മാ​യ ഇ​വി​ടെ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ന​ട​ന്ന ചി​ത്രീ​ക​ര​ണ​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും കു​ന്നു​കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.

ചി​ത്രീ​ക​ര​ണ​ത്തി​നാ​യി സെ​റ്റി​ടാ​ന്‍ ഉ​പ​യോ​ഗി​ച്ച ആ​സ്ബ​സ്റ്റോ​സ്, സി​മ​ന്‍റ്, തെ​ര്‍​മോ​കോ​ള്‍, ജി​പ്‌​സം, പ്ലാ​സ്റ്റി​ക്, ഇ​രു​മ്പ് തു​ട​ങ്ങി​യ മാ​ലി​ന്യ​ങ്ങ​ളാ​ണ് തീ​ര​ത്തു​നി​ന്നു നീ​ക്കം ചെ​യ്യാ​തി​രു​ന്ന​ത്.

Movies

മോ​ഹ​ൻ​ലാ​ൽ-​ത​രു​ൺ മൂ​ർ​ത്തി ചി​ത്ര​ത്തി​ന് തൊ​ടു​പു​ഴ​യി​ൽ തു​ട​ക്ക​മാ​യി; മീര ജാസ്മിൻ നായിക  

തു​ട​രും എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ത​രു​ൺ മൂ​ർ​ത്തി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ന് തൊ​ടു​പു​ഴ​യി​ൽ തു​ട​ക്ക​മാ​യി. മീ​ര ജാ​സ്മി​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

തു​ട​രും സി​നി​മ​യു​ടെ ക്ലൈ​മാ​ക്സ് ചി​ത്രീ​ക​രി​ച്ച (കോ​ട​തി രം​ഗം) അ​തേ സ്ഥ​ല​ത്താ​ണ് ഇ​ന്ന് പു​തി​യ സി​നി​മ​യും ത​രു​ൺ ആ​രം​ഭി​ച്ച​ത്.

പോ​ലീ​സ് ക​ഥാ​പാ​ത്ര​മാ​യാ​ണ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന​ത്. ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​ൻ ആ​ണ് നി​ർ​മാ​ണം. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ര​തീ​ഷ് ര​വി.

Kerala

കാട്ടാന കൂറ്റന്‍ മരം മറിച്ചിട്ട് വീടു തകർത്തു

തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് അമയല്‍തൊട്ടിക്കു സമീപം ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടു തകര്‍ത്തു. കൂറ്റന്‍ മരം കാട്ടാന വീടിനു മുകളിലേക്ക് മറിച്ചിടുകയായിരുന്നു. മരം വീണതിനെത്തുടര്‍ന്നു വീട് പൂര്‍ണമായും തകര്‍ന്നു.

നരിതൂക്കില്‍ ജോണിയുടെ വീടാണ് തകര്‍ന്നത്. ഇന്നു പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. പകല്‍ സമയം വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും കാട്ടാന ഭീതിയെത്തുടര്‍ന്ന് ഇന്നലെ രാത്രി ആരും തങ്ങാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വലിയ തോതില്‍ കാട്ടാന ഭീഷണി നില നില്‍ക്കുന്നയിടമാണ് മുള്ളരിങ്ങാട് മേഖല.

2024 ഡിസംബര്‍ 29ന് അമയല്‍തൊട്ടി സ്വദേശി പാലിയത്ത് ഇബ്രാഹിമിന്‍റെ മകന്‍ അമര്‍ ഇബ്രാഹിം (22) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സുഹൃത്ത് ബ്ലാങ്കരയില്‍ മന്‍സൂറിന് (41) പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെനിന്ന് 500 മീറ്റര്‍ മാത്രം ദൂരെയാണ് ഇപ്പോള്‍ കാട്ടാന ആക്രമണമുണ്ടായിരിക്കുന്നത്. വലിയ ശബ്ദം കേട്ടെങ്കിലും ഭീതി മൂലം ആളുകള്‍ പുറത്തിറങ്ങിയില്ല.

നേരം പുലര്‍ന്ന ശേഷം പ്രദേശവാസികള്‍ എത്തിയപ്പോഴാണ് വീടു തകര്‍ന്നു കിടക്കുന്നതു കണ്ടത്. കാട്ടാനയെ പ്രതിരോധിക്കാനുള്ള വൈദ്യുത വേലിയോടു ചേര്‍ന്നുനിന്ന മരമാണ് ആന മറിച്ചിട്ടത്. വൈദ്യുത വേലിയും തകര്‍ന്നിട്ടുണ്ട്. ഒട്ടേറെ മരങ്ങളും കാര്‍ഷിക വിളകളും തകര്‍ത്ത ശേഷമാണ് കാട്ടാന പിന്‍വാങ്ങിയത്. സംഭവമറിഞ്ഞ് കോതമംഗലം ഡിഎഫ്ഒ ഉള്‍പ്പെടെ വനംവകുപ്പുദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് അറയ്ക്കത്തോട്ടവും ജന പ്രതിനിധികളും റവന്യു അധികൃതരും സ്ഥലത്തെത്തി.

Kerala

തൊ​ടു​പു​ഴ​യി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

കൊ​ച്ചി: തൊ​ടു​പു​ഴ കോ​ലാ​നി ബൈ​പ്പാ​സി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി അ​ഭി​ഷേ​ക് വി​നോ​ദ് (18) ആ​ണ് മ​രി​ച്ച​ത്.

സ​ഹ​യാ​ത്രി​ക​നും സ​ഹ​പാ​ഠി​യു​മാ​യ കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി കി​ര​ൺ രാ​ധാ​കൃ​ഷ്ണ​നെ (19) ഗു​രു​ത പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തോ​ട്ടു​പു​റം ഫ്യൂ​വ​ൽ​സി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കോ​ലാ​നി ഭാ​ഗ​ത്ത്‌ നി​ന്നും ത​ടി ക​യ​റ്റി വ​രി​ക​യാ​യി​രു​ന്നു ലോ​റി​യു​മാ​യാ​ണ് പാ​ലാ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് കൂ​ട്ടി​യി​ടി​ച്ച​ത്.

Kerala

ടാപ്പിംഗിന് പോയവരെ വഴിയിൽ കാട്ടുപോത്ത് ആക്രമിച്ചു; രണ്ടു പേര്‍ക്കു പരിക്ക്

തൊടുപുഴ: പുലര്‍ച്ചെ റബര്‍ ടാപ്പിംഗിനു പോയ രണ്ടു പേരെ കാട്ടുപോത്ത് ആക്രമിച്ചു. ഉടുമ്പന്നുര്‍ മഞ്ചിക്കല്ല് സ്വദേശികളായ കൂവക്കാട്ടില്‍ മുരളി (60), പുരയിടത്തില്‍ സാബു ( 62) എന്നിവർക്കു നേരെയാണ് കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്. കൈക്ക് ഒടിവ് സംഭവിച്ച മുരളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാബുവിനും കൈയ്ക്കു പരിക്കേറ്റങ്കിലും സാരമുള്ളതല്ല.

പരിക്കേറ്റ് വഴിയിൽ

ഇന്നു പുലര്‍ച്ചെ 3.30 ഓടെ മഞ്ചിക്കല്ല് ഒലിവിരിപ്പ് മേഖലയിലായിരുന്നു കാട്ടുപോത്ത് ഇറങ്ങിയത്. രാവിലെ റബര്‍ ടാപ്പിംഗിനായി പതിവുപോലെ പോകുകയിരുന്നു ഇരുവരും. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സാബു റോഡില്‍ കാട്ടുപോത്തിനെ കണ്ടു വാഹനം വെട്ടിച്ച് മാറ്റി. എന്നാല്‍, കൊമ്പുകൊണ്ട് കൈക്കു തട്ടി ചെറുതായി പരിക്കേറ്റെങ്കിലും കാട്ടുപോത്തില്‍നിന്നു രക്ഷപ്പെടാനായി. തുടര്‍ന്നു മുന്നോട്ടു പോകുമ്പോഴാണ് കാട്ടുപോത്ത് ഇടിച്ചിട്ട നിലയില്‍ മുരളി പരിക്കേറ്റ് റോഡില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വീട്ടുകാരെയും നാട്ടുകാരെയും വിവരം അറിയിച്ച് മുരളിയെ ആശുപത്രിയിലാക്കുകയായിരുന്നു.

കാട്ടുപോത്ത് ആദ്യം

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ അഞ്ചോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേഖലയില്‍ പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല. സമീപത്തെ വീടിന്‍റെ മുറ്റത്തു വരെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തു മുന്‍കാലങ്ങളില്‍ കാട്ടുപന്നിയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും കാട്ടുപോത്ത് എത്തുന്നത് ആദ്യമാണെന്നു മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം. ലതീഷ് പറഞ്ഞു. ഉപ്പുകുന്ന് മേഖലയില്‍നിന്നാകാം കാട്ടുപോത്ത് എത്തിയതെന്നാണ് നിഗമനം. പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

Kerala

കൊല്ലംകുന്ന് മലയില്‍ വന്‍ കാട്ടുതീ; തീ കെടുത്തിയത് സാഹസികമായി

തൊടുപുഴ: മുട്ടത്തിനു സമീപം കൊല്ലംകുന്ന് മലയില്‍ വന്‍ കാട്ടുതീ. ഫയര്‍ ബീറ്ററുകളും പച്ചിലക്കമ്പുകളുമായി ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി തീ നിയന്ത്രണവിധേയമാക്കി.

തിങ്കളാഴ്ച രാത്രിയാണ് ഇവിടെ തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് വാഹനം എത്താത്ത പ്രദേശത്തേക്ക് കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിച്ച് ചെങ്കുത്തായ മലനിരകളില്‍ ജീവന്‍ പണയപ്പെടുത്തിയാണ് രക്ഷാപ്രവര്‍ത്തകര്‍ തീയണച്ചത്.

കൃഷിസ്ഥലം ഒരുക്കുന്നതിനായി അശ്രദ്ധമായി തീയിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. കൊല്ലംകുന്ന് മലയുടെ മുകള്‍ഭാഗത്ത് തീ പടരുന്നത് കണ്ട് മുട്ടം പഞ്ചായത്ത് പ്രസിഡന്‍റും വാര്‍ഡ് അംഗവുമാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്.

തൊടുപുഴയില്‍ നിന്നും അഗ്‌നി രക്ഷാം സേന ഉടന്‍ സ്ഥലത്തെത്തിയെങ്കിലും വാഹനങ്ങള്‍ മലമുകളിലേക്ക് എത്തിക്കാന്‍ സാധിക്കുമായിരുന്നില്ല. രണ്ട് കിലോമീറ്ററോളം ദൂരം ചെങ്കുത്തായ മലനിരകളിലൂടെ സഞ്ചരിച്ചാണ് സേനാംഗങ്ങള്‍ തീപിടുത്തം ഉണ്ടായ ഇടത്തെത്തിയത്.

വാട്ടര്‍ ടാങ്കറുകള്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഫയര്‍ ബീറ്ററുകള്‍, പച്ചിലക്കമ്പുകള്‍ എന്നിവ ഉപയോഗിച്ചാണ് തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയത്. ഒരു വശത്ത് ചെങ്കുത്തായ താഴ്ചയും മറുവശത്ത് ആളിപ്പടരുന്ന തീയും വലിയ പ്രതിസന്ധി സൃഷ്ടിച്ചു.സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം പൊരുതി തീ നിയന്ത്രണവിധേയമാക്കിയത്.

കാറ്റ് ശക്തമായത് തീ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ ഇടയാക്കിയെങ്കിലും രക്ഷാപ്രവര്‍ത്തകരുടെ കൃത്യമായ ഇടപെടല്‍ മൂലം വലിയ ദുരന്തം ഒഴിവാക്കി. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ മലയോരങ്ങളില്‍ തീ പടരുന്നത് തടയാന്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് തൊടുപുഴ ഫയര്‍ഫോഴ്‌സ് അറിയിച്ചു.

Kerala

കൗമാരക്കാരനി​ല്‍നി​ന്ന് അ​രല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത മ​രു​ന്ന് പി​ടി​കൂ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൊ​​​ടു​​​പു​​​ഴ​​​യി​​​ല്‍ കൗമാരക്കാരനിൽനി​​​ന്ന് 50,850 രൂ​​​പ​​​യു​​​ടെ അ​​​ന​​​ധി​​​കൃ​​​ത മ​​​രു​​​ന്നു​​​ക​​​ള്‍ പി​​​ടി​​​കൂ​​​ടി.

തൊ​​​ടു​​​പു​​​ഴ സ​​​ബ് ഇ​​​ന്‍​സ്പെ​​​ക്ട​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ തൊ​​​ടു​​​പു​​​ഴ ടൗ​​​ണി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് 18 വ​​​യ​​​സു​​​കാ​​​ര​​​ന്‍റെ പ​​​ക്ക​​​ല്‍നി​​​ന്നും ര​​​ക്ത​​​സ​​​മ്മ​​​ര്‍​ദം കു​​​റ​​​വു​​​ള്ള​​​വ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന മ​​​രു​​​ന്ന് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തിയത്. തു​​​ട​​​ര്‍​ന്ന് ഡ്ര​​​ഗ്സ് ക​​​ണ്‍​ട്രോ​​​ള്‍ വ​​​കു​​​പ്പ് പ​​​രി​​​ശോ​​​ധി​​​ച്ച് മ​​​രു​​​ന്നു​​​ക​​​ള്‍ പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

ഏ​​​ക​​​ദേ​​​ശം, 50,850 രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന, 150 വ​​​യ​​​ല്‍ ഇ​​​ന്‍​ജ​​​ക്‌​​​ഷ​​​ന്‍ മ​​​രു​​​ന്നു​​​ക​​​ളാ​​​ണ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി​​​യാ​​​ണ് യു​​​വാ​​​വ് മ​​​രു​​​ന്നു വാ​​​ങ്ങി​​​യ​​​ത്. ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി മ​​​രു​​​ന്ന് വാ​​​ങ്ങി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഡ്ര​​​ഗ്സ് ക​​​ണ്‍​ട്രോ​​​ള്‍ വ​​​കു​​​പ്പ് എ​​​ടു​​​ത്ത ഇ​​​ടു​​​ക്കി​​​യി​​​ലെ അ​​​ഞ്ചാ​​​മ​​​ത്തെ കേ​​​സാ​​​ണി​​​ത്. മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ശ​​​ക്ത​​​മാ​​​യ തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് ഡ്ര​​​ഗ്സ് ക​​​ണ്‍​ട്രോ​​​ള​​​ര്‍​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

എ​​​റ​​​ണാ​​​കു​​​ളം അ​​​സി​​​സ്റ്റ​​​ന്‍റ് ഡ്ര​​​ഗ്സ് ക​​​ണ്‍​ട്രോ​​​ള​​​ര്‍ കെ. ​​​സ​​​ന്തോ​​​ഷ് മാ​​​ത്യു​​​വി​​​ന്‍റെ നി​​​ര്‍​ദേ​​​ശ​​​ത്തി​​​ല്‍ ഡ്ര​​​ഗ്സ് ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍ മാ​​​ര്‍​ട്ടി​​​ന്‍ ജോ​​​സ​​​ഫ് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചു. ഡ്ര​​​ഗ്സ് ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ്, കെ.​​​ആ​​​ര്‍. ന​​​വീ​​​ന്‍ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു. പി​​​ടി​​​ച്ചെ​​​ടു​​​ത്ത വ​​​സ്തു​​​ക്ക​​​ള്‍ തൊ​​​ടു​​​പു​​​ഴ ജു​​​ഡീ​​​ഷ​​ല്‍ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി.

Movies

‌സം​വി​ധാ​യ​ക​ൻ ജ​ഗ​ൻ ഷാ​ജി കൈ​ലാ​സ്, നാ​യ​ക​ൻ ദി​ലീ​പ്; ചി​ത്രീ​ക​ര​ണം തൊ​ടു​പു​ഴ​യി​ൽ

ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സി​ന്‍റെ മ​ക​ൻ ജ​ഗ​ൻ ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ബു​ധ​നാ​ഴ്ച്ച വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന പൂ​ജാ ച​ട​ങ്ങോ​ടെ ആ​രം​ഭി​ച്ചു. D152 എ​ന്നു താ​ൽ​ക്കാ​ലി​ക പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സ്വി​ച്ചോ​ൺ ക​ർ​മ്മം ദി​ലീ​പ് നി​ർ​വ​ഹി​ച്ചു. ത​രു​ൺ മൂ​ർ​ത്തി ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി.

ത്രി​ല്ല​ർ മൂ​ഡി​ലു​ള്ള D152ന്‍റെ ര​ച​ന വി​ബി​ൻ ബാ​ല​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കു​ന്നു. ഉ​ർ​വ​ശി തീ​യേ​റ്റേ​ഴ്സ്, കാ​ക്കാ​സ്റ്റോ​റീ​സി​ന്‍റെ ബാ​ന​റി​ൽ​സ​ന്ദീ​പ് സേ​ന​ൻ, അ​ല​ക്സ് ഇ. ​കു​ര്യ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. സം​ഗീ​ത് സേ​ന​ൻ, നി​മി​ത ഫ്രാ​ൻ​സി​സ് എം. ​ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​താ​ക്ക​ൾ.

പൂ​ർ​ണ​മാ​യും ത്രി​ല്ല​ർ മൂ​ഡി​ൽ ഒ​രു​ക്കു​ന്ന ഈ ​ചി​ത്ര​മാ​ണി​ത്. തു​ട​ക്കം മു​ത​ൽ പ്രേ​ഷ​ക​നെ ഉ​ദ്വേ​ഗ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി കൊ​ണ്ടു​ള്ള അ​വ​ത​ര​ണ​മാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റേ​ത്.

District News

തൊടുപുഴയിൽ കടന്നൽകുത്തേറ്റ് വിദ്യാർഥിക്കും മുത്തച്ഛനും ഗുരുതര പരിക്ക്

തൊ​ടു​പു​ഴ: ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക്കും ര​ക്ഷി​ക്കാ​നെ​ത്തി​യ ബ​ന്ധു​വി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റു. തൊ​ടു​പു​ഴ മ​ണ​ക്കാ​ട് രാ​ജേ​ഷ് ഭ​വ​നി​ല്‍ ശ്രീ​രാ​ജ് (15) , മു​ത്ത​ച്ഛ​ന്‍ രാ​ജു (72) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ ഇ​വ​രെ തൊ​ടു​പു​പു​ഴ​യി​ല്‍ നി​ന്നു​ള്ള ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം എ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. മ​ണ​ക്കാ​ട് ന​ര​സിം​ഹ സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഇ​ന്നു രാ​വി​ലെ 8.40 ഓ​ടെ​യാ​ണ് സം​ഭ​വം. ശ്രീ​രാ​ജ് സ്‌​കൂ​ളി​ലേ​ക്കു പോ​കു​ന്ന വ​ഴി ക​ട​ന്ന​ലു​ക​ള്‍ ഇ​ള​കി കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് രാ​ജു​വി​നെ​യും ക​ട​ന്ന​ലു​ക​ള്‍ കു​ത്തി​യ​ത്. ശ്രീ​രാ​ജ് കൈ​യി​ലു​ണ്ടാ​യി​രു​ന്ന റെ​യി​ന്‍​കോ​ട്ട് ഉ​പ​യോ​ഗി​ച്ച് ശ​രീ​രം മൂ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ട​ന്ന​ലു​ക​ള്‍ ദേ​ഹ​മാ​സ​ക​ലം കു​ത്തി​യി​രു​ന്നു.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബി​ജു പി.​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി തീ ​വീ​ശി ക​ട​ന്ന​ലു​ക​ളെ അ​ക​റ്റി​യാ​ണ് ഇ​രു​വ​രെ​യും ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റി തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Latest News

Corehub Up