വടവാതൂര്‍ സെമിനാരി
കോട്ടയം: വടവാതൂര്‍ സെമിനാരിയിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്ശീത്ത ബൈബിള്‍ ചെയറില്‍ അല്മായര്ക്കുവേണ്ടി ബൈബിള്‍ ക്ലാസുകള്‍ നടത്തുന്നു.
വെള്ളിയാഴ്ച ദിവസങ്ങളില്‍ വൈകുന്നേരം ആറു മുതല്‍ രാത്രി എട്ടു വരെയാണു ക്ലാസുകള്‍. ബൈബിള്‍ വിജ്ഞാനിയ ഡിപ്ലോമ കോഴ്സായാണ് ക്ലാസുകള്‍. ഈ അധ്യയന വര്‍ഷം പ്രധാനമായും പഴയനിയമ ഗ്രന്ഥങ്ങളെക്കുറിച്ചാണ് ക്ലാസുകള്‍.
ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 8301875008 എന്ന വാട്സ് അപ്പ് നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.
ബൈബിള്‍ രചനയുടെ മൂലഭാഷകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു പഠിക്കുന്നതിനുളള ക്രമീകരണവും പ്ശീത്ത ബൈബിള്‍ ചെയര്‍ നടത്തുന്നുണ്ടെന്ന് ചെയര്‍പേഴ്സണ്‍ ഫാ.ഡോ. സിറിയക് വലിയകുന്നുംപുറത്ത് അറിയിച്ചു.
Tags : Bible Classes VadavathurSeminary Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Almaayar