Education
കൊച്ചി: ശ്രീശങ്കരാചര്യ സംസ്കൃത സര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ നാലു വര്‍ഷ ബിരുദം/ ബിഎഫ്എ/ ഡിപ്ലോമ പ്രോഗ്രാമുകളുടെ ക്ലാസുകള്‍ ജൂലൈ ആറിന് ആരംഭിക്കുമെന്ന് സര്‍വകലാശാലാ അധികൃതർ അറിയിച്ചു.
നൃത്തം, സംഗീതം എന്നീ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള അഭിരുചി പരീക്ഷയും ഡിപ്ലോമ ഇന്‍ ആയുര്‍വേദ പഞ്ചകര്‍മ ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്പാ തെറാപ്പി പ്രോഗ്രാമിന് അപേക്ഷിച്ചവര്‍ക്കുള്ള ശാരീരിക ക്ഷമത പരീക്ഷയും അഭിമുഖവും ഈ മാസം 23, 24 തീയതികളില്‍ നടക്കും. ബിഎഫ്എ പ്രോഗ്രാമിലേക്ക് അപേക്ഷിച്ചവര്‍ 24ന് അഭിരുചി പരീക്ഷയ്ക്കു ഹാജരാകണം.
Education
തിരുവനന്തപുരം: കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) തയാറെടുക്കുന്നവർക്കായി കൈറ്റ് വിക്ടേഴ്സ് ചാനലിൽ പ്രത്യേക പരിശീലന പരിപാടി 28ന് ആരംഭിക്കുന്നു.
ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, സ്പെഷൽ എന്നിങ്ങനെ കെ-ടെറ്റിന്റെ നാലു വിഭാഗങ്ങളിലും പ്രത്യേക ക്ലാസുകളുണ്ടാവും. രാത്രി എട്ടുമുതൽ മൂന്നു ക്ലാസുകൾ എല്ലാ ദിവസവും സംപ്രേഷണം ചെയ്യും.
പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ എട്ടിനാണ്. ക്ലാസുകൾ കൈറ്റ് വിക്ടേഴ്സിന്റെ യുട്യൂബ് ചാനലായ youtube.com/itsvict ers-ലും ലഭ്യമാക്കും.