2026 - 27 അധ്യയന വര്‍ഷത്തെ ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്., ഒന്നാം വര്‍ഷ ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) ക്ലാസുകള്‍ സെപ്റ്റംബര്‍ രണ്ടിന് തുടങ്ങും. പ്രവേശനം ലഭിച്ചവര്‍ രാവിലെ 10.00 മണിക്ക് മുന്‍പായി സെന്ററില്‍ ക്ലസുകള്‍ക്ക് ഹാജരാകണം.
അഫിലിയേറ്റഡ് കോളജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശന നടപടികള്‍ സെപ്റ്റംബര്‍ 11 വരെ
കാലിക്കട്ട് സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളിലെ 2026 - 2027 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശന നടപടികള്‍ നീട്ടി. നിലവില്‍ എവിടെയും പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കാണ് അവസരം. പ്രവേശനത്തിനും ലേറ്റ് രജിസ്ട്രേഷനുമുള്ള സൗകര്യം സെപ്റ്റംബര്‍ 11ന് വൈകുന്നേരം നാലുവരെ ലഭ്യമാകും. ലേറ്റ് രജിസ്ട്രേഷന് ചെയ്യുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിലെ സീറ്റ് വേക്കന്‍സിയും പ്രവേശനം ലഭിക്കാനുള്ള സാധ്യതയും പരിശോധിച്ച് ഉറപ്പുവരുത്തണം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ കോളജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിന് അവര്‍ നിര്‍ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. മാന്‍ഡേറ്ററി ഫീസ് അടയ്ക്കാനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനില്‍ ലഭ്യമാണ്.
മലപ്പുറം സെന്ററില്‍ ബി.സി.എ., ബി.എസ്.സി. (എ.ഐ.) സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കട്ട് സര്‍വകലാശാല സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ( സി.സി.എസ്.ഐ.ടി. ) ബി.സി.എ., ബി.എസ്.സി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( എ.ഐ. ) പ്രോഗ്രാമുകള്‍ക്ക് ജനറല്‍, സംവരണ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക 8667253435, 9539682200.
മണ്ണാര്‍ക്കാട് സി.സി.എസ്.ഐ.ടിയില്‍ എം.സി.എ. / ബി.എസ് സി. ( എ.ഐ. ) സീറ്റൊഴിവ്
മണ്ണാര്‍ക്കാടുള്ള കാലിക്കട്ട് സര്‍വകലാശാല സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ( സി.സി.എസ്.ഐ.ടി. ) എം.സി.എ., ബി.എസ് സി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 100 ശതമാനം ഫീസിളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9495888922, 8281485316.
വൈവ
വിദൂര വിഭാഗം നാലാം സെമസ്റ്റര്‍ എം.എസ് സി. മാത്തമാറ്റിക്സ് (സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2026 വൈവ സെപ്റ്റംബര്‍ മൂന്നിന് നടക്കും. കേന്ദ്രം : ഗുരുവായൂരപ്പന് കോളേജ് കോഴിക്കോട്. വിശദമായ ഷെഡ്യൂള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ ബി.വോക്. ( സി.യു.എഫ്.വൈ.വി.പി. - 2025 പ്രവേശനം ) നവംബര്‍ 2025 റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയന്‍സ് ( സി.സി.എസ്.എസ്. - 2021, 2022 പ്രവേശനം ) ഏപ്രില്‍ 2025 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ - മാസ്റ്റര്‍ ഓഫ് എജ്യുക്കേഷന്‍ ( 2023, 2024 പ്രവേശനം ) ജൂലൈ 2026, മാസ്റ്റര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്, മാസ്റ്റര്‍ ഓഫ് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ( 2024 പ്രവേശനം ) ഏപ്രില്‍ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions