x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​മാ​യി മു​ന്നോ​ട്ടി​ല്ല: കോ​ട​തി​യെ നി​ല​പാ​ട് അ​റി​യി​ച്ച് ര​മേ​ഷ് പി​ഷാ​ര​ടി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 27, 2026 03:09 PM IST | Updated: July 27, 2026 03:09 PM IST

രമേഷ് പിഷാരടി

അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ന്‍ താ​നി​ല്ലെ​ന്ന് ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ല്‍​എ. 'അ​മ്മ' അ​ധി​കാ​ര ത​ര്‍​ക്ക​ത്തി​ല്‍ അ​ഡ്ഹോ​ക് ക​മ്മി​റ്റി​ക്ക് നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ശ്വേ​ത മേ​നോ​ന്‍ എ​റ​ണാ​കു​ളം മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് പി​ഷാ​ര​ടി നി​ല​പാ​ട് അ​റി​യി​ച്ച​ത്.

അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​തി​നാ​ല്‍ ഹ​ര്‍​ജി ത​ള്ള​ണ​മെ​ന്നാ​ണ് പി​ഷാ​ര​ടി​യു​ടെ ആ​വ​ശ്യം. കേ​സി​ല്‍ ക​ക്ഷി ചേ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ന്‍​സി​ബ ന​ല്‍​കി​യ അ​പേ​ക്ഷ കോ​ട​തി കേ​ള്‍​ക്കും. അ​ന്‍​സി​ബ​യെ ക​ക്ഷി ചേ​ര്‍​ക്ക​രു​ത് എ​ന്നാ​ണ് ശ്വേ​ത​യു​ടെ നി​ല​പാ​ട്.

ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​നി​ടെ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​നും എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും രാ​ജി പ്ര​ഖ്യാ​പി​ച്ച് പു​റ​ത്തേ​ക്ക് പോ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി വ​ന്ന​ത്. എ​ന്നാ​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി​വ​യ്ക്കാ​തി​രു​ന്ന ശ്വേ​ത ത​നി​ക്കെ​തി​രെ ഉ​ന്ന​യി​ച്ച സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളി​ല്‍ അ​ട​ക്കം നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​തെ പു​റ​ത്തു പോ​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ ശ്വേ​ത ന​ട​ത്തി​യ നി​യ​മ​പോ​രാ​ട്ട​ത്തി​ല്‍ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​ക്ക് കോ​ട​തി വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. വി​ല​ക്കി​ന് പി​ന്നാ​ലെ സം​ഘ​ട​ന​യെ കോ​ട​തി ക​യ​റ്റാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് ര​മേ​ഷ് പി​ഷാ​ര​ടി ക​മ്മി​റ്റി​യി​ല്‍ നി​ന്നും രാ​ജി വ​ച്ചി​രു​ന്നു.

Tags : Ramesh Pisharody Ad-Hoc Committee Court amma

Recent News

Corehub Up