x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോക്രോച്ച് പ്രസ്ഥാനമോ പാർ‌ട്ടിയോ?

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: July 28, 2026 02:36 AM IST | Updated: July 28, 2026 02:36 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ക്ഷേ​​​പ​​​ഹാ​​​സ്യ​​​ത്തി​​​ൽ​​​നി​​​ന്നു ഡി​​​ജി​​​റ്റ​​​ൽ മു​​​ന്നേ​​​റ്റ​​​മാ​​​യും ഒ​​​ടു​​​വി​​​ൽ യു​​​വ​​​ജ​​​ന​​​പ്ര​​​ക്ഷോ​​​ഭ​​​മായും വ​​​ള​​​ർ​​​ന്ന കോ​​​ക്രോ​​​ച്ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി​​​യു​​​ടെ ഭാ​​​വി കാ​​​ര്യ​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് ക​​​ണ്ണും​​ന​​​ട്ടു ദേ​​​ശീ​​​യ രാ​​ഷ്‌​​ട്രീ​​യം.

കേ​​​വ​​​ലം ര​​​ണ്ട് മാ​​​സ​​​ത്തി​​​നി​​​ടെ ഒ​​​രു കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​ടെ രാ​​​ജി നേ​​​ടി​​​യെ​​​ടു​​​ത്ത സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ അ​​​ക്കൗ​​​ണ്ട് യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും വ്യ​​​ക്ത​​​മാ​​​യ പി​​​ന്തു​​​ണ​​​യോ​​​ടെ എ​​​ത്ര ദൂ​​​രം പോ​​​കു​​​മെ​​​ന്നാ​​​ണ് രാ​​ജ്യം ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന​​​ത്. ഏ​​​ക​​​ദേ​​​ശം 97 കോ​​​ടി​​​ക്ക​​​ടു​​​ത്ത് ര​​​ജി​​​സ്റ്റേ​​​ർ​​​ഡ് വോ​​​ട്ട​​​ർ​​​മാ​​​രു​​​ള്ള രാ​​​ജ്യ​​​ത്ത് 2.69 കോ​​​ടി ഇ​​​ൻ​​​സ്റ്റ​​​ഗ്രാം ഫോ​​​ളോ​​​വേ​​​ഴ്സു​​​ള്ള കോ​​​ക്രോ​​​ച്ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി​​​ക്ക് എ​​​ന്തൊ​​​ക്കെ ച​​​ല​​​ന​​​ങ്ങ​​​ൾ ഭാ​​​വി​​​യി​​​ൽ സൃ​​​ഷ്‌​​ടി​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും ചോ​​​ദ്യ​​​മു​​​യ​​​രു​​​ന്നു​​​ണ്ട്.

മെ​​​റ്റ​​​യു​​​ടെ​​​യും മ​​​റ്റ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ട്രാ​​​ക്ക​​​ർ​​​മാ​​​രു​​​ടെ​​​യും ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ഇ​​​ന്ത്യ​​​യി​​​ൽ ഏ​​​ക​​​ദേ​​​ശം 41 കോ​​​ടി​​​ക്കും 55 കോ​​​ടി​​​ക്കു​​​മി​​​ട​​​യി​​​ൽ ആ​​​ളു​​​ക​​​ൾ പ്ര​​​തി​​​ദി​​​നം ഇ​​​ൻ​​​സ്റ്റ​​​ഗ്രാം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ വ​​​ലി​​​യൊ​​​രു വി​​​ഭാ​​​ഗം ഇ​​​പ്പോ​​​ഴും കോ​​​ക്രോ​​​ച്ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി​​​യെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​വ​​​ര​​​ല്ല എ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​ക​​​ൾ തെ​​​ളി​​​യി​​​ക്കു​​​ന്ന​​​ത്. ഇ​​​ക്കൂ​​​ട്ട​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും യു​​​വാ​​​ക്ക​​​ളു​​​മ​​​ട​​​ങ്ങു​​​ന്ന ഏ​​​തൊ​​​രു പ്രാ​​​യ​​​വി​​​ഭാ​​​ഗ​​​വു​​​മു​​​ണ്ടാ​​​കും.

എ​​​ന്നാ​​​ൽ ത​​​ങ്ങ​​​ളു​​​ടെ ഡി​​​ജി​​​റ്റ​​​ൽ റീ​​​ച്ച് ഉ​​​പ​​​യോ​​​ഗി​​​ച്ചും കൃ​​​ത്യ​​​മാ​​​യ രാ​​​ഷ്ട്രീ​​​യ പ്ര​​​യോ​​​ഗ​​​ത്തി​​​ലൂ​​​ടെ​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ മാ​​​ത്ര​​​മ​​​ല്ലാ​​​തെ തെ​​​രു​​​വി​​​ലും രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​വും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​വാ​​​ൻ ക​​​ഴി​​​ഞ്ഞു​​​വെ​​​ന്ന​​​താ​​​ണ് കോ​​​ക്രോ​​​ച്ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി എ​​​ന്ന പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന് ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ന്‍റെ രാ​​​ജി വ​​​രെ​​​യെ​​​ത്തു​​​ന്ന വി​​​ജ​​​യം സ​​​മ്മാ​​​നി​​​ച്ച​​​ത്.

തു​​​ട​​​ക്കം മു​​​ത​​​ലേ ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ചി​​​രു​​​ന്ന സി​​​ജെ​​​പി പ​​​രീ​​​ക്ഷാ സ​​​മ്പ്ര​​​ദാ​​​യ​​​ത്തി​​​ലെ പ​​​രി​​​ഷ്കാ​​​ര​​​ത്തി​​​നും വി​​​ദ്യാ​​​ഭ്യാ​​​സ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നും പ​​​രി​​​ഗ​​​ണ​​​ന കൊ​​​ടു​​​ത്ത​​​തി​​​ലൂ​​​ടെ ഇ​​​ന്ത്യ​​​യു​​​ടെ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ രോ​​​ഷം പൂ​​​ണ്ടി​​​രു​​​ന്ന ഒ​​​രു കൂ​​​ട്ടം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും യു​​​വാ​​​ക്ക​​​ളും കൂ​​​ട്ട​​​ത്തോ​​​ടെ സി​​​ജെ​​​പി​​​ക്ക് പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചു തെ​​​രു​​​വു​​​ക​​​ളി​​​ലേ​​​ക്കി​​​റ​​​ങ്ങി.

ത​​​ങ്ങ​​​ൾ ഉ​​​പയോക്താക്കളാ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ സം​​​വി​​​ധാ​​​ന​​​ത്തി​​​ലെ അ​​​തൃ​​​പ്തി നേ​​​രി​​​ട്ട് പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​​​ൻ പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ ജ​​​ന്ത​​​ർ മ​​​ന്ത​​​റി​​ലെ​​ത്തി​​യ​​താ​​​ണ് വി​​​ജ​​​യ​​​ത്തി​​​ന് ഊ​​​ർ​​​ജ​​​മാ​​​യ​​​ത്.
രാ​​​ജ്യ​​​ത്തെ നി​​​ല​​​വി​​​ലു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ യു​​​വ​​​ജ​​​ന പ്ര​​​സ്ഥാ​​​നം രാ​​​ഷ്‌​​ട്രീ​​​യ​​​ക​​​ക്ഷി​​​യാ​​​കു​​​മോ എ​​​ന്ന ചോ​​​ദ്യ​​​മു​​​യ​​​രു​​​ന്നു​​​ണ്ട്.

സി​​​ജെ​​​പി​​​യു​​​ടെ ഭാ​​​വി ത​​​ന്ത്രം ഉ​​​ട​​​ൻ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്ന് സി​​​ജെ​​​പി സ്ഥാ​​​പ​​​ക​​​ൻ അ​​​ഭി​​​ജി​​​ത് ദീ​​​പ്കെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​ണ്ട്.പ​​​ഞ്ചാ​​​ബി​​​ല​​​ട​​​ക്ക​​​മു​​​ള്ള ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യി​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണ് സി​​​ജെ​​​പി​​​യു​​​ടെ വ​​​ക്താ​​​ക്ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

യു​​​വാ​​​ക്ക​​​ൾ​​​ക്കു​​വേ​​​ണ്ടി യു​​​വാ​​​ക്ക​​​ൾ ന​​​ട​​​ത്തു​​​ന്ന പ്ര​​​സ്ഥാ​​​നം യു​​​വാ​​​ക്ക​​​ളെ മാ​​​ത്രം വോ​​​ട്ടു​​​ബാ​​​ങ്കാ​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി​​​യാ​​​യി മാ​​​റു​​​മോ​​​യെ​​​ന്ന​​​തി​​​ൽ സ​​​ന്ദേ​​​ഹം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു. കു​​​റ​​​ഞ്ഞ പ​​​ക്ഷം രാ​​​ഷ്‌​​ട്രീ​​​യ​​​രം​​​ഗ​​​ത്ത് ചു​​​വ​​​ടു​​​റ​​​പ്പി​​​ക്കാ​​​നാ​​​യി​​​രി​​​ക്കും അ​​​വ​​​ർ അ​​​വ​​​രു​​​ടെ പ്ലാ​​​റ്റ്ഫോ​​​മി​​​ന്‍റെ വി​​​ജ​​​യം നി​​​ല​​​വി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക.

Tags : Cockroach movement party Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash CJP

Recent News

Corehub Up