x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​റ്റ് ഭേ​ദ​ഗ​തി ബി​ല്ലി​ല്‍ പാര്‍ലമെന്‍റില്‍ ഇന്നു ചര്‍ച്ച; അ​മി​ത് ഷാ-രാ​ഹു​ല്‍ വാ​ക്‌​പോ​രി​ന് സാ​ധ്യ​ത

പ്ര​ത്യേ​ക ലേ​ഖ​ക​ന്‍
Published: July 28, 2026 02:47 AM IST | Updated: July 28, 2026 03:08 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ല്‍ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍ച്ച​യി​ലും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ലും ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി തു​ട​രു​ന്ന പാ​ര്‍ല​മെ​ന്‍റ് സ്തം​ഭ​ന​ത്തി​നു പ​രി​ഹാ​ര​മാ​യി. ലോ​ക്‌​സ​ഭാ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍ല ഭ​ര​ണ- പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​മാ​യി ഇ​ന്ന​ലെ ന​ട​ത്തി​യ ച​ര്‍ച്ച​യി​ലാ​ണ് സ​മ​വാ​യം.

പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ സ​ര്‍ക്കാ​ര്‍ ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ച്ച ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍ച്ച​ക​ളു​ടെ ശി​ക്ഷ ക​ര്‍ശ​ന​മാ​ക്കാ​നു​ള്ള ബി​ല്ലി​ന്മേ​ലു​ള്ള ച​ര്‍ച്ച​യി​ല്‍ ഇ​ട​പെ​ട്ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഷാ​യ്ക്കും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ലി​നും സം​സാ​രി​ക്കാ​ന്‍ അ​വ​സ​രം ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ലാ​ണു പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​ര​സാ​ധ്യ​ത തെ​ളി​ഞ്ഞ​ത്.

സ​മാ​ധാ​ന​പ​ര​മാ​യി, നി​രാ​യു​ധ​രാ​യ സ​മ​രം ചെ​യ്ത വി​ദ്യാ​ര്‍ഥി​ക​ള്‍ക്കെ​തി​രേ പോ​ലീ​സ് കാ​ട്ടി​യ ക്രൂ​ര​ത​യി​ൽ സ​ര്‍ക്കാ​ര്‍ പാ​ര്‍ല​മെ​ന്‍റി​ല്‍ മാ​പ്പു പ​റ​യ​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഷാ ​വി​ശ​ദീ​ക​ര​ണം ന​ല്‍ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍ച്ച​യി​ല്‍ തു​ട​ര്‍ച്ച​യാ​യ ആ​റാം ദി​വ​സ​വും പാ​ര്‍ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും പൂ​ര്‍ണ​മാ​യി സ്തം​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നു ച​ര്‍ച്ച​യ്ക്കാ​യി സ​മ​വാ​യം.

പാ​ര്‍ല​മെ​ന്‍റി​ന്‍റെ വ​ര്‍ഷ​കാ​ല സ​മ്മേ​ള​നം തു​ട​ങ്ങി​യ 20-ാം തീ​യ​തി മു​ത​ല്‍ ഇ​രു​സ​ഭ​ക​ളി​ലും ന​ട​പ​ടി​ക​ളൊ​ന്നും ന​ട​ത്താ​നാ​കാ​തെ പി​രി​യു​ക​യാ​യി​രു​ന്നു.

Tags : NEET SegregationBill Parliament discussed AmitShah Rahul WarofWords Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up