x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അന്‍സിബയുടെ ഹര്‍ജിയില്‍ മാനനഷ്ടത്തിനു കേസെടുക്കാമെന്നു കോടതി

വെബ്ഡെസ്ക്
Published: July 28, 2026 01:46 AM IST | Updated: July 28, 2026 01:46 AM IST

പ്രതീകാത്മക ചിത്രം

കൊ​​ച്ചി: ന​​ടി അ​​ന്‍സി​​ബ ഹ​​സ​​ന്‍ ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ല്‍ ന​​ടി ല​​ക്ഷ്മി പ്രി​​യ, യൂ ​​ട്യൂ​​ബ് ചാ​​ന​​ല്‍ ഉ​​ട​​മ, അ​​വ​​താ​​ര​​ക​​ന്‍ എ​​ന്നി​​വ​​ര്‍ക്കെ​​തി​​രേ മാ​​ന​​ന​​ഷ്ട​​ത്തി​​നു കേ​​സെ​​ടു​​ക്കാ​​മെ​​ന്നു കോ​​ട​​തി.

സാ​​മൂ​​ഹി​​ക മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ സ്ത്രീ​​ത്വ​​ത്തെ അ​​വ​​ഹേ​​ളി​​ച്ചെ​​ന്നാ​​രോ​​പി​​ച്ച് ന​​ല്‍കി​​യ പ​​രാ​​തി​​യി​​ലാ​​ണ് എ​​റ​​ണാ​​കു​​ളം ജു​​ഡീ​​ഷ​​ല്‍ ഫ​​സ്റ്റ് ക്ലാ​​സ് മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

സ്ത്രീ​​ത്വ​​ത്തെ അ​​വ​​ഹേ​​ളി​​ച്ച​​തി​​നു കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു അ​​ന്‍സി​​ബ പാ​​ലാ​​രി​​വ​​ട്ടം പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍കി​​യി​​രു​​ന്ന​​ത്. പോ​​ലീ​​സ് കേ​​സെ​​ടു​​ക്കാ​​ത്ത​​തി​​നെ​​ത്തു​​ട​​ര്‍ന്ന് എ​​റ​​ണാ​​കു​​ളം സി​​റ്റി പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ര്‍ക്കും അ​​ന്‍സി​​ബ പ​​രാ​​തി ന​​ല്‍കി. എ​​ന്നാ​​ല്‍, പ​​രാ​​തി​​യി​​ല്‍ സ്ത്രീ​​ത്വ​​ത്തെ അ​​പ​​മാ​​നി​​ച്ച​​തി​​നു കേ​​സെ​​ടു​​ക്കാ​​നാ​​വി​​ല്ലെ​​ന്നാ​​ണു പോ​​ലീ​​സ് കോ​​ട​​തി​​യെ അ​​റി​​യി​​ച്ച​​ത്.

പ്ര​​തി​​ക​​ളു​​ടെ പ്ര​​വൃ​​ത്തി മാ​​ന​​ന​​ഷ്ട​​ത്തി​​ന് മാ​​ത്ര​​മു​​ള്ള കു​​റ്റ​​കൃ​​ത്യ​​മാ​​ണെ​​ന്നും അ​​ത​​നു​​സ​​രി​​ച്ച് വേ​​ണ​​മെ​​ങ്കി​​ല്‍ നേ​​രി​​ട്ട് കേ​​സെ​​ടു​​ക്കാ​​ന്‍ അ​​ന്‍സി​​ബ​​യ്ക്കു കോ​​ട​​തി​​യെ സ​​മീ​​പി​​ക്കാ​​മെ​​ന്നും സ​​ര്‍ക്കാ​​ര്‍ കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഇ​​പ്പോ​​ള്‍ മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്.

അ​​ടു​​ത്ത മാ​​സം 29നു ​​മു​​മ്പ് അ​​ന്‍സി​​ബ​​യ്ക്കു കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച് മൊ​​ഴി ന​​ല്‍കാം. എ​​ന്നാ​​ല്‍, ത​​നി​​ക്കെ​​തി​​രേ പ്ര​​തി​​ക​​ള്‍ ന​​ട​​ത്തി​​യ​​ത് കേ​​വ​​ലം മാ​​ന​​ന​​ഷ്ട​​ക്കേ​​സ് മാ​​ത്ര​​മ​​ല്ലെ​​ന്നും ത​​ന്‍റെ സ്ത്രീ​​ത്വ​​ത്തെ പ​​ര​​സ്യ​​മാ​​യി അ​​വ​​ഹേ​​ളി​​ക്ക​​ലാ​​ണെ​​ന്നും അ​​ന്‍സി​​ബ വാ​​ദി​​ച്ചു.

മാ​​ന​​ന​​ഷ്ട​​ക്കേ​​സി​​ല്‍ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നു​​ള്ള പ​​രാ​​തി​​യ​​ല്ല താ​​ന്‍ ന​​ല്‍കി​​യ​​തെ​​ന്നും വ്യ​​ക്ത​​മാ​​ക്കി. മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി ഉ​​ത്ത​​ര​​വി​​നെ​​തി​​രേ അ​​ന്‍സി​​ബ ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചേ​​ക്കും.

Tags : Court DefamationCase Filed Ansiba Petition Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up