x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭരണങ്ങാനം ഭക്തിസാന്ദ്രം; ഇന്ന് പ്രധാന തിരുനാള്‍

വെബ്ഡെസ്ക്
Published: July 28, 2026 02:51 AM IST | Updated: July 28, 2026 02:51 AM IST

ഭ​ര​ണ​ങ്ങാ​നത്ത് തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച നടത്തിയ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം.

ഭ​​​ര​​​ണ​​​ങ്ങാ​​​നം: വി​​​ശു​​​ദ്ധ അ​​​ല്‍ഫോ​​​ന്‍സാ​​​മ്മ​​​യു​​​ടെ തി​​​രു​​​നാ​​​ള്‍ ഇ​​​ന്ന് ഭ​​​ര​​​ണ​​​ങ്ങാ​​​ന​​​ത്ത് ആ​​​ഘോ​​​ഷി​​​ക്കും. പ്ര​​​ധാ​​​ന തി​​​രു​​​നാ​​​ള്‍ ദി​​​ന​​​മാ​​​യ ഇ​​​ന്നു ഭ​​​ര​​​ണ​​​ങ്ങാ​​​നം തീ​​​ര്‍ഥാ​​​ട​​​ന ദേ​​​വാ​​​ല​​​യ​​​വും വി​​​ശു​​​ദ്ധ​​​യു​​​ടെ ക​​​ബ​​​റി​​​ട​​​വും ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു തീ​​​ര്‍ഥാ​​​ട​​​ക​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ ഭ​​​ക്തി​​​സാ​​​ന്ദ്ര​​​മാ​​​കും.

പു​​​ല​​​ര്‍ച്ചെ 4.45 മു​​​ത​​​ല്‍ രാ​​​ത്രി 9.30 വ​​​രെ തു​​​ട​​​ര്‍ച്ച​​​യാ​​​യി തീ​​​ര്‍ഥാ​​​ട​​​ന ദേ​​​വാ​​​ല​​​യ​​​ത്തി​​​ല്‍ വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന​​​യു​​​ണ്ടാ​​​യി​​​രി​​​ക്കും. രാ​​​വി​​​ലെ ഏ​​​ഴി​​​ന് ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പ​​​ള്ളി​​​ക്കാ​​​പ​​​റ​​​മ്പി​​​ല്‍ നേ​​​ര്‍ച്ച​​​യ​​​പ്പം വെ​​​ഞ്ച​​​രി​​​ക്കും. 8.30ന് ​​​പാ​​​ലാ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന അ​​​ര്‍പ്പി​​​ച്ച് സ​​​ന്ദേ​​​ശം ന​​​ല്‍കും.

10.30ന് ​​​ഇ​​​ട​​​വ​​​കപ്പ​​​ള്ളി​​​യി​​​ല്‍ സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ തി​​​രു​​​നാ​​​ള്‍ കു​​​ര്‍ബാ​​​ന അ​​​ര്‍പ്പി​​​ച്ച് സ​​​ന്ദേ​​​ശം ന​​​ല്‍കും. 12.30ന് ​​​വി​​​ശു​​​ദ്ധ അ​​​ല്‍ഫോ​​​ന്‍സാ​​​മ്മ​​​യു​​​ടെ തി​​​രു​​​സ്വ​​​രൂ​​​പ​​​വും വ​​​ഹി​​​ച്ചു​​​ള്ള തി​​​രു​​​നാ​​​ള്‍ പ്ര​​​ദ​​​ക്ഷി​​​ണം. അ​​​ല്‍ഫോ​​​ന്‍സി​​​യ​​​ന്‍ സ​​​ഭാ​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന ഇ​​​ന്ന് സ​​​ഭ​​​ക​​​ള്‍ക്കും ലോ​​​ക സ​​​മാ​​​ധാ​​​ന​​​ത്തി​​​നുംവേ​​​ണ്ടി പ്ര​​​ത്യേ​​​ക പ്രാ​​​ര്‍ഥ​​​ന​​​യു​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും.

10 ദി​​​വ​​​സം നീ​​​ണ്ടുനി​​​ന്ന തി​​​രു​​​നാ​​​ള്‍ ആ​​​ച​​​ര​​​ണ​​​ത്തി​​​നു ഇ​​​ന്നു സ​​​മാ​​​പ​​​ന​​​മാ​​​കും.

Tags : Bharananganam Alphonsama Festival Devotion Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up