Kerala
തിരുവനന്തപുരം: 2026-ലെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്ന് തിങ്കളാഴ്ച രാവിലെ ഒന്‍പതിന് തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്എസ്എസിൽ നടക്കും.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ, ഗതാഗത മന്ത്രി സി.പി. ജോൺ എന്നിവരും മറ്റ് ജനപ്രതിനിധികളും, കലാ-സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുക്കും.
District News
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നഗരത്തിന് ഉത്സവമായി. സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾക്ക് മുന്നേ തലസ്ഥാനത്ത് തന്പടിച്ച യുഡിഎഫ് പ്രവർത്തകർക്കൊപ്പം ഇന്നലെ പുലർച്ചെ മുതൽ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പ്രവർത്തകർ കൂടി സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയതോടെ തലസ്ഥാനം ഉത്സവനഗരിയായി.
മുദ്രാവാക്യത്തിനൊപ്പം ആർപ്പുവിളിച്ചും കൊടികൾ വീശിയും പ്രവർത്തകർ സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി. പലയിടങ്ങളിൽനിന്നും രാവിലെയോടെ നഗരത്തിലെത്തിയെങ്കിലും പലർക്കും സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ വേദിക്കരികിലേക്ക് എത്താനായില്ല. എങ്കിലും സ്റ്റേഡിയത്തിൽ സ്ഥാപിച്ച കൂറ്റൻ എൽഇഡി വാളിൽ അവർ സത്യപ്രതിജ്ഞ ചടങ്ങ് തത്സമയം വീക്ഷിച്ച് ആവേശഭരിതരായി.
മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്പോൾ കോണ്‍ഗ്രസ് പ്രവർത്തകരുടെയാകെ ആവേശം അണപൊട്ടി. മുദ്രാവാക്യം വിളിച്ചും കൈയടിച്ചുമാണ് ആഘോഷ നിമിഷത്തെ അവർ ഏറ്റുവാങ്ങിയത്.
Special News
തൃശൂർ: കാക്കിക്കുള്ളിൽ കലാകാരനുണ്ട് എന്നു കേട്ടിട്ടുണ്ടാകും. കഴകക്കാരനുമുണ്ടെന്നു കൂട്ടിചേർക്കണം രാജീവ് നമ്പീശനെ കണ്ടാൽ. മാള പോലീസ് സ്റ്റേഷനിൽ പിആർഒ ആയ രാജീവ് നമ്പീശനാണ് ജോലിയോടൊപ്പം പാരമ്പര്യ പ്രവൃത്തികളിലും കലാ, സാഹിത്യ രംഗങ്ങളിലും നിറഞ്ഞു നിൽക്കുന്നത്. മാള 'മഠത്തിക്കാവ് പുഷ്പകം' എന്ന കുടുംബത്തിലെ അംഗമാണ് രാജീവ്. ഓർമവച്ചകാലം മുതൽ കുടുംബത്തിന്റെ അടിയന്തര പ്രവൃത്തികളും ക്ഷേത്രകലകളും കണ്ടു വളർന്ന രാജീവിനു സംഗീതവും വാദ്യവും ഹരമായിരുന്നു.
മൃദംഗത്തിൽ തുടക്കം
ഇരുപത്തഞ്ചു വർഷം മുമ്പ് ആർഎൽവി വേണുവിന്റെ കീഴിൽ മൃദംഗപഠനം ആരംഭിച്ചു. ഒപ്പം ഘടം, മുഖർശംഖ് എന്നിവയും. തുടർന്ന് സംഗീതക്കച്ചേരികൾക്കു പങ്കെടുത്തു തുടങ്ങി. രണ്ടു വർഷം കഴിഞ്ഞപ്പോൾ പോലീസ് സേനയിൽ ജോലി കിട്ടി. എന്നാലും തന്റെയുള്ളിലെ കലയെ രാജീവ് കൈവിട്ടില്ല. തുടർന്ന് കുഴൂർ വിജയൻമാരാരുടെ കീഴിൽ ചെണ്ട, ഇടയ്ക്ക പഠനം ആരംഭിച്ചു. കാലങ്ങൾക്കുശേഷം മകനൊപ്പം കുഴൂർ ക്ഷേത്രത്തിലാണ് പഞ്ചാരിമേളത്തിൽ അരങ്ങേറിയതെന്നു മാത്രം. തുടർന്ന് കാവിൽ ഉണ്ണികൃഷ്ണവാര്യരുടെ കീഴിൽ സോപാനസംഗീതവും ഗുരുവായൂർ ജ്യോതിദാസിന്റെ കീഴിൽ അഷ്ടപദിയും പഠിക്കാൻ ആരംഭിച്ചു.
ഗുരുവായൂരപ്പനു മുന്നിൽ
സോപാന സംഗീതത്തിലാണ് രാജീവ് കൂടുതൽ ശ്രദ്ധേയനായത്. കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലെ നൂറുകണക്കിനു വേദികളിൽ രാജീവ് പാടി. എടുത്തുപറയുന്ന വേദി സാക്ഷാൽ ഗുരുവായൂരപ്പനു മുന്നിൽത്തന്നെ. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച പോലീസ് വിളക്കിന് സ്ഥിരം അഷ്ടപദിപാടാൻ രാജീവിന് അവസരംലഭിക്കാറുണ്ട്. ആലാപനത്തിൽ ആത്മവിശ്വാസം വന്നതോടെ രചനയിലേക്കും കടന്നു ഇദ്ദേഹം. പത്തിലേറെ സോപാനസംഗീത പദങ്ങൾ രചിച്ചു.
പൂരത്തിനു സ്പെഷൽ ഡ്യൂട്ടി
വല്യമ്മയുടെ വീടും ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളുമായ തെക്കേപട്ടത്തിന്റെ പ്രതിനിധിയായി ബാല്യം മുതൽ ക്ഷേത്രത്തിൽ സേവ ചെയ്യാറുണ്ട് രാജീവ്. അവകാശ ജോലികളായ ഉത്സവത്തിനിടയിൽ വിളക്കുപിടിയ്ക്കലും താമരമാലകെട്ടലുമാണ് പതിവ്.
11 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിനു മിക്കവർഷവും ഔദ്യോഗിക ചുമതലയും രാജീവിനുണ്ടാകാറുണ്ട്. ഉത്സവദിനങ്ങളിൽ ദിവസവും കാക്കിയണിയും മുൻപ് മുണ്ടും വേഷ്ടിയും ധരിച്ചു വിളക്കുപിടിക്കാനും മാലകെട്ടാനും അഷ്ടപദിപാടാനും രാജീവ് ഓടിയെത്തും. ഇത്തവണ സ്വയം രചിച്ച സംഗമേശ്വരകൃതിയും പാടി. അതുപോലെ തൃശൂർ പൂരത്തിനു രാജീവിനു ഡ്യൂട്ടിയിടാൻ ദേവസ്വം അധികൃതർതന്നെ ആവശ്യപ്പെടാറുണ്ട്. ഒരു നിയമപാലകർ മാത്രമായല്ല, ആരാധനാലയത്തിന്റെ വിശുദ്ധി സംരക്ഷിക്കുന്ന വ്യക്തികൂടിയാണ് താനെന്ന ബോധ്യമാണ് പല മഹാക്ഷേത്രങ്ങളിലും തന്റെ സേവനം ആവശ്യപ്പെടുന്നതെന്നു രാജീവ് പറയുന്നു. വ്യക്തിപരമായും ഔദ്യോഗികമായും അത് തനന്റെ കടമയാണെന്നും രാജീവ് നമ്പീശൻ കൂട്ടിച്ചേർക്കുന്നു.
ഇനി മദ്ദളം
കവിതയാണ് ഭാര്യ. ഡിഗ്രി വിദ്യാർഥിയായ ദേവദർശൻ, ഒൻപതാം ക്ലാസ് വിദ്യാർഥിയായ ദേവമിത്ര എന്നിവർ മക്കളാണ്. ഇരുവരും സംഗീതം അഭ്യസിക്കുന്നുണ്ട്. ജോലി, കഴകം, പാട്ട്, കൊട്ട്, രചന ഇനിയെന്തെങ്കിലും പഠിക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനും രാജീവിനു മറുപടിയുണ്ട്, മദ്ദളം. താൻ ഉൾപ്പെടുന്ന നമ്പീശൻ സമുദായത്തിന്റെ പ്രവൃത്തികളിലൊന്നാണ് മദ്ദളവാദനം. പല മദ്ദള വിദഗ്ധരും നമ്പീശൻ സമുദായാംഗങ്ങളാണ്. അതുകൊണ്ടു തനിക്കു ഇനി മദ്ദളം പഠിക്കാൻ ആഗ്രഹമുണ്ടെന്നു തുറന്നുപറയുന്നു ഈ പോലീസ് ഉദ്യോഗസ്ഥൻ.
District News
കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ പെരുമയുടെ ഉത്സവ കാലത്തിന് മുന്നോടിയായി പ്രക്കുഴം ദിന ചടങ്ങുകൾ തുടങ്ങി. ഇരിട്ടിക്ക് സമീപം കാക്കയങ്ങാട് പാല പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹ മൂർത്തി ക്ഷേത്രത്തിൽ നിന്നുള്ള അവിൽ എഴുന്നള്ളത്ത് എത്തിച്ചേർന്നതോടെയാണ് പ്രക്കുഴം ചടങ്ങുകൾ തുടങ്ങിയത്. ഇക്കരെ കൊട്ടിയൂർ ക്ഷേത്ര നടയിൽ ആയില്യാർ കാവിന് മുന്നിൽ ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, കൊല്ലൻ, ആശാരി എന്നീ സ്ഥാനികർ ചേർന്ന് തണ്ണീർകുടി ചടങ്ങും നടത്തി.
മാലൂർ പടി ക്ഷേത്രത്തിൽ നിന്ന് നെയ്യും കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചു കൊണ്ടുവന്നു. ഇക്കരെ കൊട്ടിയൂരിലെ കുത്തോടിൽ സമുദായിയുടെ സാന്നിധ്യത്തിൽ ആണ് അവിൽ അളവ് നടത്തിയത്. ഉച്ചകഴിഞ്ഞ് ഇക്കരെ ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ ആചാരപ്രകാരം നെല്ലളവും നടത്തി.
ഇക്കരെ ക്ഷേത്രത്തിന്റെ കിഴക്കായുള്ള ആയില്യാർ കാവിൽ രാത്രിയിൽ ജന്മശാന്തി പടിഞ്ഞീറ്റ സ്ഥാനികന്റെ കാർമികത്വത്തിൽ പ്രത്യേക പൂജകൾ നടത്തുകയും അപ്പട നിവേദിക്കുകയും ചെയ്യും.
ഈ നിവേദ്യം കഴിച്ചാൽ അടുത്ത വർഷത്തെ ഉത്സവ കാലത്തും എത്തുന്നവർക്ക് മധുരമായും അടുത്ത വർഷത്തെ വൈശാഖ ഉത്സവത്തിന് മുന്‍പായി മരിക്കുന്നവർക്ക് കയ്പായും അനുഭവപ്പെടും എന്നാണ് വിശ്വാസം. കൊട്ടിയൂരിൽ വർഷത്തിൽ രണ്ട് ദിവസം മാത്രമാണ് അപ്പട നിവേദ്യമുള്ളത്. പ്രക്കുഴം നാളിലെ നിവേദ്യം കഴിഞ്ഞാൽ നീരെഴുന്നള്ളത്ത് നാളിലാണ് അടുത്ത അപ്പട നിവേദ്യം.
ഇന്നു മുതൽ പാരമ്പര്യ വ്രതനിഷ്ഠകൾക്ക് തുടക്കമാകും. വൈശാഖ ഉത്സവത്തിലെ ചിട്ടകളും അളവുകളും ചടങ്ങുകളും കർമങ്ങളും നിശ്ചയിക്കുന്ന ദിനമാണ് പ്രക്കുഴം.
Kerala
തൃശൂർ: പൂരം കഴിഞ്ഞു വരാമെന്ന് ഉറപ്പുനൽകി കഴിഞ്ഞയാഴ്ച വീട്ടിൽനിന്ന് ഇറങ്ങിയതാണ് എടപ്പാൾ പൊൽപ്പാക്കര തറയ്ക്കൽ ചൊങ്ങലത്തേൽ സ്വദേശി വിജയൻ (59). ദുരന്തമുണ്ടായെന്ന് അറിഞ്ഞപ്പോൾത്തന്നെ സഹോദരൻ അജയൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പാഞ്ഞെത്തി.
മുഖവും ശരീരഭാഗങ്ങളും കണ്ടപ്പോൾതന്നെ തിരിച്ചറിഞ്ഞെന്ന് അജയൻ പറഞ്ഞു. പരിശോധനകൾ പൂർത്തിയാക്കി ഇന്നലെ ഉച്ചയ്ക്കു മുന്‍പുതന്നെ മൃതദേഹം വിട്ടുനൽകി. ഉച്ചയ്ക്ക് ഒന്നിനു സംസ്കാരവും നടത്തി. സാധാരണഗതിയിൽ വാർക്കപ്പണികൾക്കു പോയിരുന്ന വിജയൻ, ഒരുവർഷമായാണ് സതീശനൊപ്പവും അല്ലാതെയും വെടിക്കോപ്പുനിർമാണത്തിനു പോയിരുന്നത്. ഭാര്യ: സരസ്വതി. മക്കൾ: സന്ദീപ്, സിന്ധുജ.
District News
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ഭാഗമായി കുട്ടംകുളം പരിസരത്ത് നിര്‍മിക്കുന്ന ബഹുനില ദീപാലങ്കാരപ്പന്തലിന്റെ കാല്‍നാട്ടുകര്‍മം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, ഐസിഎല്‍ ഫിന്‍കോര്‍പ്പ് എംഡി കെ.ജി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംയുക്തമായി നിര്‍വഹിച്ചു.
നാലുനിലകളിലായി നിര്‍മിക്കുന്ന പന്തലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 25ന് പൂര്‍ത്തിയാകും. തുടര്‍ച്ചയായ പത്താമത്തെ വര്‍ഷമാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ നേതൃത്വത്തില്‍ പന്തലും ബസ് സ്റ്റാൻഡ് മുതല്‍ കിഴക്കേഗോപുരം വരെയുള്ള ദീപാലങ്കാരങ്ങളും ഒരുക്കുന്നത്. ചടങ്ങില്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ രാഘവന് മുളങ്ങാടൻ, മുരളി ഹരിതം, അഡ്വ. കെ.ജി. അജയകുമാർ, കെ. ബിന്ദു, നഗരസഭ കൗണ്‍സിലര്‍മാരായ പി.വി. ശിവകുമാർ, എം.എസ്. ദാസന് തുടങ്ങിയവര്‍ പങ്കെടുത്തു. പൂജകള്‍ക്ക് കീഴ്ശാന്തി ഹരീഷ് നേതൃത്വം നല്കി.
Kerala
കൊച്ചി: മലയാളിക്ക് വിഷുക്കണിയും വിഷുസദ്യയുമൊരുക്കാന് ഗുണമേന്മയുള്ള കാര്‍ഷികോത്പന്നങ്ങളുമായി ഇക്കുറിയും സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ വിഷുച്ചന്തകള് ഒരുങ്ങുന്നു.
നാളെ ആരംഭിക്കുന്ന വിഷുച്ചന്ത 14ന് അവസാനിക്കും. ഉപഭോക്താക്കള്‍ക്കു മിതമായ വിലയില്‍ വിഷരഹിത പച്ചക്കറികളും പഴങ്ങളും മറ്റു ഭക്ഷ്യോത്പന്നങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഗ്രാമ-നഗര സിഡിഎസുകള്‍ ഉള്‍പ്പെടെ 1,070 കുടുംബശ്രീ സിഡിഎസുകളിലും ജില്ലാതലത്തിലുമായാണ് വിഷുച്ചന്തകള് തുടങ്ങുക. ജില്ലാതലത്തില്‍ അഞ്ചു ദിവസവും സിഡിഎസ് തലത്തില്‍ മൂന്നു ദിവസവും വിഷുച്ചന്തകള് ഉണ്ടാകും.
കുടുംബശ്രീയുടെ കീഴിലുള്ള വനിതാ കര്‍ഷക സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ് വിഷുച്ചന്തയില്‍ എത്തുക.
Kerala
പാലക്കാട്: ഉത്സവത്തിന് എത്തിച്ച ആന പാപ്പാനെ കൊലപ്പെടുത്തി. കൊല്ലങ്കോട് ആനമാരി രാമനെ (25) യാണ് ആന കിണറ്റിലേക്ക് എറിഞ്ഞത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുളിപ്പിക്കുന്നതിനിടെയാണ് സംഭവം. വിരണ്ട ആന ഒരു മണിക്കൂറിലേറെ നാട്ടിൽ പരിഭ്രാന്തി പരത്തി. പിന്നീട് ആനയെ തളച്ചു. ബ്രാഹ്മണി ഗോവിന്ദൻകുട്ടി (പാലോട് ഗോവിന്ദൻകുട്ടി) എന്ന ആനയാണ് വിരണ്ടത്. കേരളശേരി തടുക്കശേരി നാഗംകുളങ്ങര ഉത്സവത്തിന് എത്തിച്ച ആനയാണ് വിരണ്ടത്. സമീപത്തെ വീടുകൾക്കും കേടുപാടുകൾ ഉണ്ടാക്കി.
District News
കാഞ്ഞങ്ങാട്: ഉത്തരകേരളത്തിന്റെ വസന്തോത്സവമായ പൂരനാളിൽ വിവിധ ക്ഷേത്രങ്ങളും കഴകങ്ങളും സന്ദർശിച്ച് ഉത്സവം കൂടാനെത്തിയവരോട് വോട്ടഭ്യർത്ഥിച്ച് സ്ഥാനാർഥികൾ.
കാഞ്ഞങ്ങാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷൈജി ഓട്ടപ്പള്ളി ഇന്നലെ രാവിലെ നെരോത്ത് പെരട്ടൂർ കൂലോത്തുനിന്നാണ് പര്യടനം തുടങ്ങിയത്. പിന്നീട് നീലേശ്വരം കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രം, നാഗച്ചേരി ഭഗവതി ക്ഷേത്രം, ഹൊസ്ദുർഗ് തെരുവത്ത് ക്ഷേത്രം, കിഴക്കുംകര കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, മടിക്കൈ നാദക്കോട്ട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലുമെത്തി വോട്ടഭ്യർഥിച്ചു.
പൂരോത്സവനാളിൽ വിവിധ ദേവാലയങ്ങൾ സന്ദർശിച്ച് കാഞ്ഞങ്ങാട് മണ്ഡലം എൻഡിഎ സ്ഥാനാർഥി എം. ബല്‍രാജ്. മടിക്കൈ നാദക്കോട്ട് ഭഗവതി ക്ഷേത്ര കഴകം, മുളവന്നൂർ ഭഗവതി ക്ഷേത്രം, ബാത്തൂർ ഭഗവതി ക്ഷേത്രം, കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനം, കാഞ്ഞങ്ങാട് മന്ന്യോട്ട് ദേവാലയം, നീലാങ്കര കുതിരക്കാളിയമ്മ ദേവസ്ഥാനം, അജാനൂർ കൂറുംബ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് സ്ഥാനാർഥി വോട്ടഭ്യർഥനയുമായി ഉത്സവം കൂടാനെത്തിയത്. കഴിഞ്ഞദിവസം വേനൽ മഴയിൽ 500 ഓളം വാഴകൾ നശിച്ച രാവണീശ്വരം തണ്ണോട്ടെ തമ്പാന്റെ കൃഷിയിടത്തിലും സന്ദർശനം നടത്തി.
ഉദുമ: മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി.എച്ച്. കുഞ്ഞമ്പു പൂരോത്സവം നടന്ന വിവിധ ക്ഷേത്രങ്ങളിലെത്തി ആഘോഷങ്ങളിൽ പങ്കാളിയായി. വിശ്വാസികളുമായി സൗഹൃദം പങ്കിട്ട് വോട്ടുതേടി. കൊളത്തൂർ വരിക്കുളം, കരിച്ചേരി, കല്ല്യോട്ട്, അംബാപുരം, മുച്ചിലോട്ട്, ഉദുമ പടിഞ്ഞാർ, കളനാട്, ചേരൂർ ക്ഷേത്രങ്ങൾ സന്ദർശിച്ചു. മുൻ എംഎൽഎയും പൂരക്കളി അക്കാദമി ചെയർമാനുമായ കെ. കുഞ്ഞിരാമൻ അടക്കമുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഇന്ന് ബേഡഡുക്ക പഞ്ചായത്തിൽ പര്യടനം നടത്തും.
സന്ദീപ് വാര്യർ മലയോരത്ത്
ചിറ്റാരിക്കാൽ: യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യർ ഈസ്റ്റ് എളേരി പഞ്ചായത്തിൽ പ്രചരണം നടത്തി. തയ്യേനി, മാലാംകടവ്, പാലാവായൽ, കണ്ണിവയൽ ഗവ. ടിടിഐ, നല്ലോംപുഴ, പാറക്കടവ്, കമ്പല്ലൂർ, കടുമേനി ചിറ്റാരിക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് പര്യടനം നടത്തിയത്.
തയ്യേനി ടൗണിൽ ആർഎസ്പി സംസ്ഥാന വക്താവും സെക്രട്ടേറിയറ്റംഗവുമായ ബി.എൻ. ഹസ്കർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ഈസ്റ്റ് എളേരി പഞ്ചായത്ത് ചെയർമാൻ കുര്യാച്ചൻ പുളിക്കപ്പടവിൽ അധ്യക്ഷത വഹിച്ചു. എൻ. മൊയ്തീൻ കുഞ്ഞി, ടോമി പ്ലാച്ചേരി, തോമസ് മാത്യു, ജോമോൻ ജോസ്, ജോർജ്കുട്ടി കരിമഠം, മേഴ്സി മാണി, ജോസഫ് മുത്തോലി, കെ. ശ്രീധരൻ, ജാതിയിൽ അസൈനാർ, നവനീത് ചന്ദ്രൻ, ജോബിൻ കമ്പല്ലൂർ, വൈശാഖ് കൂവാരത്ത്, സന്തോഷ് ചൈതന്യ, ഗോപാലകൃഷ്ണൻ തയ്യേനി, റോയ് പഞ്ഞികുന്നൻ, രാജേഷ് തയ്യേനി, സന്തോഷ് തയേനി, പഞ്ചായത്തംഗങ്ങളായ സിന്ധു ടോമി, ലേഖ സജിത്ത്, ഷാന്റി ബിജു, ഡൊമിനിക്ക് കോയി തുരുത്തേൽ, ജോസ് കുത്തിയതോട്ടിൽ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
ആരാധനാലയങ്ങൾ സന്ദർശിച്ച് മുസ്തഫ
പിലിക്കോട്: തൃക്കരിപ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.പി.പി. മുസ്തഫ ആരാധനാലയങ്ങൾ, വീടുകൾ എന്നിവിടങ്ങളിലാണ് ഇന്നലെ പര്യടനം നടത്തിയത്. രാവിലെ ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിൽ പൂരോത്സവത്തിനെത്തിയവരെ നേരിട്ട് കണ്ടു. തുടർന്ന് പള്ളിക്കര പാലര കീഴിൽ, കേണമംഗലം, തുരുത്തി നിലമംഗലം, ഇളബച്ചി കണ്ണമംഗലം കഴകം, രാമവില്യം കഴകം, കൊയോങ്കര പൂമാല ഭഗവതി, കൂർമ്പ ഭഗവതി, കാലിക്കടവ് കരക്കക്കാവ് ക്ഷേത്രങ്ങളിലും പള്ളിക്കര ജമാഅത്ത് പള്ളി, കൊയാമ്പുറം പള്ളി എന്നിവിടങ്ങളിലും സന്ദർശനം നടത്തി. വിവിധയിടങ്ങളിലെ വീടുകളിലും സന്ദർശിച്ചു.
District News
ആല: ശ്രീനാരായണപുരം ആലയിൽ ഉത്സവം കാണാനെത്തിയ ആൾ വാഹനാപകടത്തിൽ മരിച്ചു. കോതപറമ്പ് ആല സ്വദേശി കാട്ടിൽ ഉണ്ണിക്കൃഷ്ണന്റെ മകൻ പ്രിയേഷ് (35) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടോടെ പ്രിയേഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും ആല ക്ഷേത്രത്തിന് മുൻവശം തെക്കുഭാഗത്ത് നിന്നും വന്നിരുന്ന പിക്കപ്പ് വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ ഇയാളെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിർമാണതൊഴിലാളിയാണ് പ്രിയേഷ്. മാതാവ്:സാവിത്രി.
District News
ശബരിമല: ശബരിമല ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ 11:30 നും 12നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി കണഠര് മഹേഷ് മോഹനര് കൊടിയേറ്റ് ചടങ്ങ് നിര്‍വഹിച്ചു.
31 വരെ ഉച്ച പൂജയ്ക്ക് ശേഷം നടക്കുന്ന ഉത്സവ ബലിയും അത്താഴ പൂജയ്ക്ക് ശേഷം നടക്കുന്ന ശ്രീഭൂതബലിയുമാണ് ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകള്‍. 31 വരെ രാവിലെ 8.15 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകൂ. ആറാട്ട് ദിവസം നെയ്യഭിഷം ഉണ്ടായിരിക്കില്ല. 31നാണ് പള്ളിവേട്ട.
ഏപ്രില്‍ ഒന്നിന് പമ്പയില്‍ ആറാട്ട്. ആറാട്ടിനു ശേഷം ഭക്തര്‍ക്ക് പമ്പ ഗണപതി ക്ഷേത്രത്തില്‍ പറയിടുന്നതിന് അവസരമുണ്ടായിരിക്കും. ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തി കൊടിയിറക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും.ഏപ്രില്‍ ഒന്നിന് രാത്രി പത്തിന് നട അടയ്ക്കും.
District News
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഗവ. ജെബിഎസിലെ ഗണിതോത്സവം -മാത്സ് ഗ്രാബ് ശ്രദ്ധേയമായി. നെയ്യാറ്റിൻകര നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എം. അലി ഫാത്തിമ മുഖ്യാതിഥിയായി.
ബിപിസി ആര്.എസ്. ബൈജുകുമാർ വിദ്യാര്‍ഥികളില്‍നിന്ന് ഗണിതസഞ്ചി ഏറ്റുവാങ്ങി സദസിനു പരിചയപ്പെടുത്തി. മുന്‍ ഹെഡ്മാസ്റ്റര് പി.വി. പ്രേംജിത്ത്, ജോണസ്, ഗണിത ക്ലബ് കൺവീനർ സിമി, പ്രഥമാധ്യാപിക പ്രഭ, എസ്.ആർ.ജി കൺവീനർ ശ്യാമ, സീനിയർ അധ്യാപകൻ അമ്പിലാൽ എന്നിവര്‍ സംബന്ധിച്ചു. ഗണിതപതിപ്പുകളുടെ പ്രകാശനം, ഗണിതവുമായി ബന്ധപ്പെട്ട കളിചിരി സംവാദം, ഗണിത വിശേഷങ്ങൾ പങ്കുവച്ച നൃത്തങ്ങളും പ്രദർശനവും എന്നിവയെല്ലാം മാത്സ് ഗ്രാബിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു.
District News
ചങ്ങനാശേരി: ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് ചങ്ങനാശേരി ലോക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ എല്‍ പി വിഭാഗം കുട്ടികള്‍ക്കായി കബ്- ബുള്‍ബുള്‍ ഉത്സവം മുനിസിപ്പല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ചു.
വിവിധ സ്കൂളുകളില്‍നിന്നായി ഇരുന്നൂറോളം കുട്ടികളും പതിനഞ്ച് അധ്യാപകരും പങ്കെടുത്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും സംഘടനയുടെ ചെയര്‍പേഴ്സനുമായ കെ.വി.സുനിത അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മീഷണര്‍ ആന്‍സി മേരി ജോണ്‍ ആമുഖപ്രഭാഷണം നടത്തി.
മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എല്‍സമ്മ ജോബ്, വി.കെ. സത്യന്, സിസ്റ്റര്‍ പി.ജെ. പൊന്നുമോള്, സിസ്റ്റര്‍ കെ.ജെ. ബിനിമോള്‍, ജോസഫ് വര്‍ഗീസ്, പി.ആര്. സുധീര്‍, അമ്പിളി വി. എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും കളികളും സംഘടിപ്പിച്ചു.
District News
കോടിക്കുളം: മാലിന്യ സംസ്കരണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന കോടിക്കുളം സെന്റ് മേരീസ് ഹൈസ്കൂളിന് തുടര്‍ച്ചയായി ഇരട്ട നേട്ടം. കോടിക്കുളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശുചിത്വ പഠനോത്സവത്തില്‍ മികച്ച വിദ്യാലയമായി സ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, പഞ്ചായത്ത് തലത്തില്‍ നടന്ന ഹരിതസേന റിപ്പോര്‍ട്ട് അവതരണത്തില്‍ വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
മാലിന്യ സംസ്കരണം, പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ വിദ്യാര്‍ഥികളില്‍ ശാസ്ത്രീയമായ മനോഭാവം വളര്‍ത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആവിഷ്കരിച്ച പദ്ധതിയാണ് വിദ്യാര്‍ത്ഥി ഹരിതസേന സ്കോളര്‍ഷിപ്പ്. പദ്ധതിയുടെ ഭാഗമായി നല്കുന്ന ഇക്കോ സെന്‍സ് -2025 സ്കോളര്‍ഷിപ്പിന് യുപി വിഭാഗത്തിലെ ആരാധ്യ സാബുവും എച്ച് എസ് വിഭാഗത്തിലെ അന്‍ഷിഫ ഷിനാജും അര്‍ഹരായി.
വിദ്യാലയത്തിന്റെ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്കും ശുചിത്വ പരിപാലനത്തിനുമുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് ഹെഡ്മിസ്ട്രസ് ടെസി തോമസ് അറിയിച്ചു.
Kerala
കോഴിക്കോട്: വ്യത്യസ്ത കഴിവുകളുമായി അവര്‍ ഒത്തുകൂടിയപ്പോള്‍ മനം നിറഞ്ഞ് സ്നേഹോത്സവം. പരിമിതികളെ പിറകില്‍ നിര്‍ത്തി വിദ്യാർഥികൾ വേദികളില്‍ നിറഞ്ഞാടി, ഒപ്പം കൈയടിച്ച് ആസ്വാദകരും. കോഴിക്കോട് പ്രോവിഡൻസ് വുമൺസ് കോളജിൽ സ്പെഷൽ സ്കൂൾ ഫെസ്റ്റ് സംഘാടനമികവുകൊണ്ടും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തംകൊണ്ടും നവ്യാനുഭവമായി.
ദീപിക ബാലസഖ്യവും സ്പെഷൽ ഒളിമ്പിക്സ് ഭാരത് കേരളയും സംയുക്തമായാണ് യൂണിഫൈഡ് സ്പെഷൽ സ്കൂൾ കലോത്സവം നടത്തിയത്. ഭിന്നശേഷി കുട്ടികളുടെ പങ്കാളികളായി മറ്റ് സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികള്‍ കൂടി കൈകോർത്ത വീൽചെയർ ഡാൻസ്, നാടൻപാട്ട്, സംഘനൃത്തം, കരകൗശല വസ്തുനിർമാണം, നാടോടി നൃത്തം, സംഘനൃത്തം, ഫാഷൻ ഷോ, ചെണ്ടമേളം, ടാബ്ലോ, പ്രസംഗം , അധ്യാപകർക്കായി സിനിമാറ്റിക് ഡാൻസ് മത്സരം എന്നിവയും നടന്നു.
കാസർഗോഡ്, വയനാട്, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ ആയിരത്തോളം കുട്ടികളാണ് പങ്കെടുത്തത്. പ്രോവിഡൻസ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ അഷ്മിത എസി അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം കോഴിക്കോട് നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത അരുൺ ഉദ്ഘാടനം ചെയ്തു. ദീപിക കോഴിക്കോട് യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. ഷെറിൻ പുത്തന്‍പുരയ്ക്കല്‍, ഡിസിഎല്‍ കോ-ഓർഡിനേറ്റര്‍ ഫാ. സായി പാറന്‍കുളങ്ങര, എസ്ഒബി കേരള പ്രസിഡന്റ് ഡോ. എം.കെ. ജയരാജ്, പോഗ്രാം മാനേജര്‍ സിസ്റ്റര്‍ റാണി ജോ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സമ്മാനദാനവും നടന്നു. പങ്കെടുത്തവർക്കും മത്സരത്തിൽ വിജയിച്ചവർക്കും സമ്മാനം നൽകുന്നു എന്നതാണ് സ്നേഹോത്സവത്തിന്റെ പ്രത്യേകതയെന്ന് ദീപിക ബാലസഖ്യത്തിന്റെയും സ്പെഷൽ ഒളിമ്പിക്സ് കേരളയുടെയും സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ പറഞ്ഞു.
പ്രോവിഡന്‍സ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജൂബി എസി, പോഗ്രാം കോ-ഓർഡിനേറ്റര്‍ സിസ്റ്റര്‍ തെരേസ എസി, എന്‍എസ്എസ് കോ-ഓർഡിനേറ്റര്‍ സംഗീത, എസ്ഒബി വൈസ് പ്രസിഡന്റ് അജിനാസ്, യുഎല്‍സിസി മാനേജര്‍ അഭിലാഷ്, ഡിസിഎല്‍ ഓര്‍ഗനൈസര്‍മാരായ സന്ദീപ് കല്ലാനോട്, മാത്യു, പി.എം.ബിജു, ജേക്കബ് സോജന് എന്നിവര്‍ നേതൃത്വം നല്കി.
Kerala
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ. ഭക്തിയുടെ ലഹരിയിലമർന്ന തലസ്ഥാനത്ത് പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. കുഭത്തിലെ പൂരം നാളും പൗർണമിയും ഒരുമിക്കുന്ന ദിവസമാണ് പൊങ്കാല.
നാളെ രാവിലെ 9.15ന് ശുദ്ധപുണ്യാഹത്തോടെ പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. ശ്രീകോവിലിൽ നിന്നും മേൽശാന്തി ദീപം പകർന്ന് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ച ശേഷം സഹമേൽശാന്തിമാർക്ക് ദീപം കൈമാറും.
അവർ വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാരഅടുപ്പിലും തീകത്തിക്കും. 9.45നാണ് പൊങ്കാലയുടെ അടുപ്പുവെട്ട്. തുടർന്ന് 10 കിലോമീറ്റർ ചുറ്റളവിൽ അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തരുടെ സഹസ്രകലശങ്ങളിൽ പൊങ്കാലയ്ക്ക് തീ തെളിയും. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. 350 ഓളം പൂജാരിമാരെ പൊങ്കാല നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്.
Kerala
തൃശൂർ: നെടുപുഴയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ഇടുക്കി തൊടുപുഴ സ്വദേശി അൻവർ റഷീദാണ് (24) അറസ്റ്റിലായത്. ഇയാളിൽനിന്ന് 152 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തു.
ഇന്നലെ രാത്രി ഒന്‍പതേകാലിനു പോലീസ് പട്രോളിംഗിനിടെ നെടുപുഴ പള്ളിക്കു സമീപത്തുനിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. നെടുപുഴയിലെ ഒരു ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനു പങ്കെടുക്കാൻ സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു.
ഇയാൾക്കെതിരേ തൊടുപുഴ സ്റ്റേഷനിൽ നേരത്തെ മോഷണം, അടിപിടി കേസുകൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷണക്കേസിൽ ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
Sports
പ്രാഗ് (ചെക്ക് റിപ്പബ്ലിക്): ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സിലെ മോശം പ്രകടനത്തിനു പിന്നാലെ ലോക ചാന്പ്യൻ ഡി. ഗുകേഷ് പ്രാഗ് ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിൽ ഇന്ത്യക്കായി മാറ്റുരയ്ക്കാൻ ഇന്നിറങ്ങും.
ഡി. ഗുകേഷ് നിലവിൽ ഇന്ത്യയിലെ ഒന്നാം റാങ്കിലുള്ള താരമാണ്. 2026ൽ അദ്ദേഹത്തിന് മോശം തുടക്കമാണ് ലഭിച്ചത്.
Kerala
ആലപ്പുഴ: ഭക്തിയും കലയും കരുത്തും സംഗമിച്ച് ദൃശ്യവും ശ്രവ്യവും ആത്മീയവുമായ അനുഭൂതികൾ ഉണർത്തുന്ന ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവത്തിനു സമാപനമായി. ശിവരാത്രി നാളിൽ ആരംഭിച്ച കുത്തിയോട്ട വഴിപാടുകൾ ഭഗവതിക്കു മുമ്പിൽ സമർപ്പിച്ചു.
അംബരചുംബികളായ കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലെ കാഴ്ചക്കണ്ടത്തിൽ അണിനിരന്നു. 16 കുത്തിയോട്ട വഴിപാടുകളായിരുന്നു ഇത്തവണ ഉണ്ടായിരുന്നത്. വഴിപാട് ഭവനങ്ങളില്‍നിന്നു രാവിലെ ആരംഭിച്ച കുത്തിയോട്ട ഘോഷയാത്ര ഉച്ചയ്ക്കു മുന്‍പായി ക്ഷേത്രത്തിലെത്തിച്ചേർന്നു.
രണ്ടരയോടെ കരകളില്‍നിന്നു കെട്ടുകാഴ്ച വരവ് ആരംഭിച്ചു, വൈകിട്ട് ആറോടെ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി.
പിന്നീട് കരക്രമത്തില്‍ ക്ഷേത്രത്തിനു മുന്പിലെ കാഴ്ചക്കണ്ടത്തില്‍ അണിനിരന്നു. ഈരേഴതെക്ക്, ഈരേഴവടക്ക്, കൈതതെക്ക്, കൈതവടക്ക്, പേള, നടയ്ക്കാവ് കരക്കാര് കുതിരയെയും കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, കടവൂര്‍ ആഞ്ഞിലിപ്ര, മേനാമ്പള്ളി കരക്കാര് തേരും, മറ്റം വടക്ക് ഭീമനെയും മറ്റം തെക്ക് പാഞ്ചാലീ സമേതനനായ ഹനുമാനെയുമാണ് ഒരുക്കുന്നത്.
ആദ്യം ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്കാവ് എന്നിങ്ങനെയാണ് കരകളുടെ ക്രമം.
പുലര്‍ച്ചെ മൂന്നിനു ജീവതയില്‍ എഴുന്നെള്ളിയ ഭഗവതി തെക്കേമുറ്റത്തെ വേലകളിയും കുളത്തില്‍ വേലകളിയും ദര്‍ശിച്ച് കരക്കാര് സമര്‍പ്പിച്ച കെട്ടുകാഴ്ചകള്‍ക്കു മുന്‍പിലെത്തി. ക്രമപ്രകാരം കെട്ടുകാഴ്ചകള്‍ക്കു മുന്നിലെത്തി കരക്കാരെയും ഭക്തരെയും അനുഗ്രഹിച്ചു ക്ഷേത്രത്തിലേക്കു മടങ്ങിയതോടെ കുംഭഭരണി മഹോത്സവം സമാപിച്ചു.
District News
നെയ്യാറ്റിന്‍കര: കൂട്ടപ്പന ശ്രീ മഹാദേവർക്ഷേത്രത്തിലെ മീനത്തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി ഉപദേശക സമിതി നടത്തിവരാറുള്ള ഹൈന്ദവ പുരാണ സാഹിത്യ മത്സരങ്ങൾ സംസ്ഥാന അധ്യാപക പുരസ്കാര ജേതാവും റിട്ട. അധ്യാപകനുമായ ചന്ദ്രശേഖരൻനായർ ഉദ്ഘാടനം ചെയ്തു.
ഉപദേശക സമിതി സെക്രട്ടറി കൂട്ടപ്പന മഹേഷ് അധ്യക്ഷനായി. കമ്മിറ്റി അംഗവും പ്രോഗ്രാം കൺവീനറുമായ പ്രേമചന്ദ്രൻ, കമ്മിറ്റി അംഗം ജയചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന "ശങ്കര സന്ധ്യ "സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നു സംഘാടകര്‍ അറിയിച്ചു.
District News
പത്തനംതിട്ട: പ്രമാടം ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനിടെ അക്രമം നടത്തുകയും ആറോളം പേരെ കല്ലുകൊണ്ടും മറ്റും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ കാപ്പാ കേസ് പ്രതി ഉള്‍പ്പെടെ മൂന്നുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
കോന്നി താഴം വെട്ടൂര്‍ റേഡിയോ മുക്കില്‍ ചെമ്പകപ്പുരയിടം വീട്ടില്‍ സിദ്ദീഖ് (34), തെങ്ങും കാവ് പുളിമുക്ക് പുത്തന്‍ പറമ്പില്‍ പുക എന്ന് വിളിക്കുന്ന അരുണ്‍, മൈലപ്ര കിഴക്കതില്‍ വീട്ടില്‍ ബിനീഷ് (22) എന്നിവരാണ് അറസ്റ്റില്‍ ആയത്. ഇവര്‍ പത്തനംതിട്ട, കോന്നി, മലയാലപ്പുഴ സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതികളും പുക എന്ന് വിളിക്കുന്ന അരുണ്‍ കാപ്പാ കേസ് പ്രതിയും ആണ്. ക്ഷേത്ര ഉത്സവത്തിന്റെ ഘോഷയാത്രയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ആറോളം പേരെ ഇവര്‍ കൈകൊണ്ടും കല്ലുകൊണ്ടും ഉപദ്രവിക്കുകയായിരുന്നു.
ഞായറാഴ്ച നടന്ന ശിവരാത്രി ഉത്സവത്തിനിടെയുണ്ടായ സംഭവത്തിൽ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അഭിരാജ്, പ്രവർത്തകനായ അശോകൻ എന്നിവർക്ക് പരിക്കേറ്റു. എട്ടുപേർ കസ്റ്റഡിയിലുള്ളതായി പറയുന്നു.
ക്ഷേത്രത്തിൽ കെട്ടുകാഴ്ചയ്ക്കു ശേഷം രാത്രി 7.30 ഓടെ എൻഎസ്എസ് പടിയിലാണ് സംഘർഷമുണ്ടായത്. കെട്ടുകാഴ്ച ക്ഷേത്രത്തിൽ കയറ്റുന്നത് സംബന്ധിച്ച തർക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ചുടുകട്ടയും കല്ലും ഉപയോഗിച്ച് പരസ്പരം ആക്രമിച്ചു.
കഴിഞ്ഞയിടെ ബിജെപിയിൽ നിന്ന് ഡിവൈഎഫ്ഐയിൽ എത്തിയവരും നിലവിലെ പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. പുതുതായി വന്നവരെ സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമിന്റെ യും മുൻ സെക്രട്ടറി കെ. പി.ഉദയഭാനുവിന്റെയും നേതൃത്വത്തിൽ മാലയിട്ടാണ് പാർട്ടിയിലേക്ക് സ്വീകരിച്ചത്. ഇവരെ സ്വീകരിച്ചതിന്റെ പേരിൽ ഡിവൈഎഫ്ഐയിൽ ഭിന്നത നിലനിൽക്കുകയായിരുന്നു. കാപ്പാ കേസ് പ്രതിയായ അരുൺ ഇവർക്കൊപ്പമാണ് ഡിവൈഎഫ്ഐയിലെത്തിയത്.
പത്തനംതിട്ട ഡിവൈഎസ്പി മഞ്ജുലാലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ്എച്ച്ഒ ജി.അരുൺ, എസ്ഐമാരായ ഷിജു പി സാം, അലോഷ്യസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Kerala
പത്തനംതിട്ട: മഞ്ഞനിക്കര കുന്നിലെ കബറിങ്കലെത്തി അനുഗ്രഹം പ്രാപിക്കുന്നതിനായി പകൽച്ചൂടിന്റെ കാഠിന്യം പോലും വകവയ്ക്കാതെ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് എത്തിയത് ആയിരങ്ങൾ. പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ കബറിങ്കലെത്തി പ്രാർഥിക്കുന്നതിനായി അഭൂതപൂർവമായ തിരക്കാണ് ഉണ്ടായത്.
വ്യാഴാഴ്ച രാത്രി മുതൽ കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി തീർഥാടകർ എത്തിച്ചേർന്നു. കേരളത്തിന്റെ വടക്കേ അറ്റത്തുനിന്ന് ദിവസങ്ങൾക്കു മുന്‍പേ യാത്ര ആരംഭിച്ച കാൽനട തീർഥാടകസംഘം വെള്ളിയാഴ്ച പുലർച്ചെ മഞ്ഞനിക്കര കബറിങ്കലെത്തി.
ഏറ്റവുമധികം ദൂരം താണ്ടിയെത്തുന്ന വടക്കൻ മേഖലയിൽ നിന്നുള്ള ഈ തീർഥാടകരെ മഞ്ഞനിക്കര ദയറാ തലവൻ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വൈദികരും പെരുന്നാൾ കമ്മിറ്റി ഭാരവാഹികളും സ്വീകരണത്തിൽ പങ്കെടുത്തു.
തുടർന്ന് ദയറാ കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയിലും വിശ്വാസികൾ പങ്കെടുത്തു.
ഉച്ചകഴിഞ്ഞ് ഓമല്ലൂർ കുരിശിങ്കൽ ഹൈറേഞ്ച് - റാന്നി മേഖല, തുമ്പമൺ ഭദ്രാസനത്തിലെ കിഴക്കൻ മേഖല, തെക്കൻ മേഖലയിലെ കൊല്ലം ഭദ്രാസനത്തിൽ നിന്നുമുള്ള തീർഥാടകരെ പൗരാവലിയും സമീപ ദേവാലയങ്ങളും ചേർന്നു സ്വീകരിച്ചു.
സന്ധ്യാപ്രാർഥനയ്ക്കുശേഷം നടന്ന തീർഥാടക സമ്മേളനം പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മാർ ജോസഫ് ബാലി മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.
ശനിയാഴ്ച രാവിലെ 8.30ന് പെരുന്നാൾ കുർബാനയ്ക്ക് മാർ ജോസഫ് ബാലി മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, കബറിങ്കൽ ധൂപപ്രാർഥന, നേർച്ചവിളന്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
Kerala
കോട്ടയം: നാം ഒരു കുടുംബം എന്ന മുദ്രാവാക്യവുമായി തലമുറകള്‍ക്ക് വെളിച്ചം പകര്‍ന്ന ദീപിക ബാലസഖ്യത്തിന്റെ അംഗസംഖ്യ ലക്ഷം തികഞ്ഞ സംഭവം അവിസ്മരണീയമാക്കാന്‍ പാലായില്‍ ലക്ഷം പുഷ്പമേള നടന്നിട്ട് ഇന്നലെ 50 വര്‍ഷം തികഞ്ഞു. 1976 ഫെബ്രുവരി 12നാണ് കേരള ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബാലമേളയായ ലക്ഷം പുഷ്പമേള നടന്നത്. പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ലക്ഷം പുഷ്പമേള ഉദ്ഘാടനം ചെയ്യാനും സന്ദേശം നല്കാനുമെത്തിയത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു.
ദീപികയ്ക്കും ദീപികയെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച ബാലസഖ്യത്തിനു പ്രധാനമന്ത്രി നല്കിയ അംഗീകാരമായിട്ടാണ് ഇന്ദിരാജിയുടെ സന്ദര്‍ശനത്തെ എല്ലാവരും കണ്ടത്. സംസ്ഥാന ഗവണ്മെന്റും രാഷ് ട്രീയ പാര്‍ട്ടികളും പാലാ നഗരസഭയും പാലായിലെ പൗരപ്രമുഖരും ലക്ഷം പുഷ്പമേളയ്ക്ക് അകമഴിഞ്ഞ പിന്തുണയാണ് നല്‍കിയത്. അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോന്, ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരന്, മന്ത്രിമാരായിരുന്ന കെ.എം. മാണി, ആര്. ബാലകൃഷ്ണപിള്ള തുടങ്ങി മന്ത്രസഭയൊന്നാകെ ലക്ഷം പുഷ്പമേളയ്ക്ക് എല്ലാ സഹായസഹകരണങ്ങളുമായി കൂടെ നിന്നു. ദീപികയുടെ മാനേജിംഗ് എഡിറ്റര്‍ ഫാ. കൊളംബിയറിന്റെയും ഡിസിഎൽ കൊച്ചേട്ടനായിരുന്ന ഫാ. മാഞ്ഞൂസ് കളപ്പുരയ്ക്കലിന്റെയും നേതൃത്വത്തിലായിരുന്നു ലക്ഷം പുഷ്പമേള ആസൂത്രണം ചെയ്തത്. വെള്ള വേഷം ധരിച്ച് ത്രിവര്‍ണ പതാകയുമേന്തി ഒരുലക്ഷത്തോളം ബാലികാബാലന്മാരാണ് മേളയില്‍ പങ്കെടുത്തത്.
മധുരിക്കുന്ന ഓർമകളുമായി ജോൺ കച്ചിറമറ്റം
ലക്ഷം പുഷ്പമേളയുടെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ച ജോണ്‍ കച്ചിറമറ്റത്തിന് 50 വര്‍ഷം മുമ്പു നടന്ന മഹാസമ്മേളനത്തേക്കുറിച്ച് മധുരിക്കുന്ന ഒര്മകളാണ് പങ്കുവയ്ക്കാനുള്ളത്. മാനേജിംഗ് എഡിറ്റര്‍ കൊളമ്പിയര്‍ അച്ചനും കൊച്ചേട്ടന് മാഞ്ഞൂസച്ചനുമാണ് സമ്മേളനത്തേക്കുറിച്ച് പറയുന്നത്. ജോണ്‍ ഏറ്റെടുത്ത് നടത്തണം. മേളയ്ക്കുള്ള പണം സ്വന്തമായി സ്വരൂപിക്കണമെന്നും പറഞ്ഞു. പ്രമുഖയായ ഒരു വ്യക്തിയെ സമ്മേളനത്തില്‍ കൊണ്ടുവരണമെന്ന ഒറ്റ നിബന്ധനയാണ് മുന്നോട്ടു വച്ചത്. ഇതിന് പ്രകാരം ദീപിക അധികൃതരാണ് ഇന്ദിരാ ഗാന്ധിയെ സമ്മേളനത്തില്‍ എത്തിക്കാന്‍ തീരുമാനിച്ചത്.
ഇടുക്കി ജലവിതരണ പദ്ധതിയുടെ ഉദ്ഘാടനത്തിനായി എത്തുമ്പോള്‍ ലക്ഷം പുഷ്പമേളയ്ക്കും പ്രധാനമന്ത്രി എത്തുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കൊട്ടുകാപ്പള്ളി തോമസ് ജോസഫ്, ജോസഫ് മൈക്കിള്‍ മണര്‍കാട്ട്, ബാബു മണര്‍കാട്ട്, ജോസഫ് ചെട്ടിപ്പറമ്പില്‍, ജോര്‍ജ് തോമസ്, കെ.ജെ. ചാണ്ടി, കെ.കെ. ജോസഫ്, കെ. കുര്യന് എന്നിവരെ പങ്കെടുപ്പിച്ച് മണര്‍കാട് ഓഡിറ്റോറിയത്തില്‍ മീറ്റിംഗ് ചേര്‍ന്നു. മാര്‍ സെബാസ്റ്റ്യന്‍ വയലില്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളും രൂപീകരിച്ചു. പരിപാടിയുടെ നടത്തിപ്പിലേക്ക് കൊട്ടുകാപ്പള്ളി തോമസ് ജോസഫും മണര്‍കാട് പാപ്പനും 3000 രൂപ സംഭാവന ചെയ്തു. പാലായിലെ പൗരപ്രമുഖരെ സമീപിച്ച് മൊത്തം ഒരു ലക്ഷത്തോലം രൂപ പിരിച്ചു.
പരിപാടിയുടെ വിജയത്തിനായി കേരളമൊട്ടാകെ പ്രചാരണം നടത്തി. സ്കൂളുകള്‍ കയറിയിറങ്ങി.12നു രാവിലെ ആറിന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കുട്ടികള്‍ എത്തിത്തുടങ്ങി. കെഎസ്ആര്‍ടിസിയും പ്രൈവറ്റ് ബസുകളും കുട്ടികളെ എത്തിക്കുന്നതില്‍ സഹായം ചെയ്തു. മുനിസിപ്പല്‍ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞപ്പോള്‍ ജാഥയായി സമ്മേളന നഗരിയായ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിലേക്ക് കുട്ടികള്‍ നടന്നു നീങ്ങി. 10 മണിയായപ്പോള്‍ സെന്റ് തോമസ് കോളജ് ഗ്രൗണ്ടു നിറഞ്ഞുകവിഞ്ഞു.
പാലാ ബിഷപ് വയലില്‍ പിതാവിനൊപ്പമാണ് ഇന്ദിരാഗാന്ധി സമ്മേളനത്തിനെത്തിയത്. ഒരോ ഡിസിഎല്‍ ശാഖയും ഓരോരോ കലാരൂപങ്ങളും വേഷവിധാനങ്ങളും ഒരുക്കി. രാവിലെ എട്ടിന് മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച റാലി സമ്മേളനസ്ഥലത്ത് എത്താന്‍ മൂന്നു മണിക്കൂറുകളെടുത്തു. പ്രധാനമന്ത്രിയെ ഒരു നോക്കു കാണാന്‍ റാലിയില്‍ പങ്കെടുത്ത കുട്ടികള്‍ നടക്കാതെ ഓടി. റാലിയുടെ മുന്‍ നിര കോളജ് ഗ്രൗണ്ടിലെത്തുമ്പോഴും റാലിയുടെ പകുതി ഭാഗം പോലും മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നും പുറപ്പെട്ടിരുന്നില്ല. പൊരിവെയിലില്‍ മുദ്രാവാക്യം വിളിച്ച് ത്രിവര്‍ണ പതാകയുമേന്തി നടന്നു നീങ്ങിയ കുട്ടികളുടെ മുഖത്ത് ക്ഷീണമൊന്നും കാണാനായില്ലായിരുന്നു.
പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വേദിയിലെത്തണമെന്ന് എന്നോട് ആവശ്യപ്പെട്ടെങ്കിലും പ്രഭാത ഭക്ഷണം പോലും കഴിക്കാതെ എത്തിയ കുട്ടികള്‍ക്ക് ഓറഞ്ചും വെള്ളവും ഒക്കെ നല്‍കാനായി ഞാന്‍ ഓടി നടക്കുകയായിരുന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിലും വലുത് എനിക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടികളായിരുന്നെന്ന് ജോണ്‍ കച്ചിറമറ്റം അനുസ്മരിച്ചു.
അര്‍ധവൃത്താകൃതിയില്‍ സജ്ജീകരിച്ചഗ്രൗണ്ടില് വിവിധ വര്‍ണങ്ങളില്‍ വിവിധ വേഷങ്ങളില്‍ ഇരിപ്പുറപ്പിച്ച ബാലികാബാലന്മാര് സൃഷ്ടിച്ച വര്‍ണ പ്രപഞ്ചം ഏഴഴകുള്ള മഴ വില്ലിന്റെ പ്രതീതി ഉയര്‍ത്തിയത് മനസില്‍ മായാതെ നില്‍ക്കുന്നതായും ജോണ്‍ കച്ചിറമറ്റം അനുസ്മരിച്ചു.
District News
കാഞ്ഞങ്ങാട്: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല കേരളോത്സവത്തിന്റെ കലാ മത്സരങ്ങൾക്ക് വെള്ളിക്കോത്ത് തുടക്കമായി. സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. സബീഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം. മനു, ജില്ലാ പഞ്ചായത്ത് അംഗം ടി.വി. രാധിക, ബ്ലോക്ക് പഞ്ചായത്ത് അംഗം മാടിക്കാൽ നാരായണൻ, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി, വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ, സ്ഥിരം സമിതി അധ്യക്ഷരായ പി. കാവ്യ, സി. കുഞ്ഞാമിന, എം.വി. രാഘവൻ, യുവജനക്ഷേമ ബോർഡ് ജില്ലാ പ്രോഗ്രാം ഓഫീസർ സി.പി. ഷിലാസ് എന്നിവർ പങ്കെടുത്തു.
Kerala
കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട് സിപിഎം - ബിജെപി സംഘർഷം. കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ ഗാനമേളയ്ക്കിടെയാണ് സംഭവം.
ഗണഗീതം പാടിയതോടെ രണ്ട് സിപിഎം പ്രവർത്തർ സ്റ്റേജിലേക്ക് കയറി പാട്ട് പാട്ട് നിർത്തിവയ്പ്പിക്കുകയായിരുന്നു. ഇതോടെ മറ്റു ചിലർ എത്തി ഇയാളെ സ്റ്റേജിൽനിന്നു പിടിച്ചു മാറ്റി. ഉന്തും തള്ളുമായതോടെ പാട്ട് നിർത്തിവച്ചു.
പിന്നാലെ വേദിക്ക് സമീപം ഇരു വിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
District News
തിരുവല്ല: അഗ്രിഹോർട്ടികൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പോത്സവം 22 മുതൽ ഫെബ്രുവരി ഒന്നു വരെ മുൻസിപ്പൽ മൈതാനിയിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
22നു വൈകുന്നേരം അഞ്ചിന് മാത്യു ടി.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മുന്നോടിയായി വൈഎംസിഎയിൽ നടക്കുന്ന സെമിനാർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യും.
23ന് വൈകുന്നേരം 5.30ന് നടക്കുന്ന സമ്മേളനവും അവാർഡ് ദാനവും മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. 24ന് 5.30ന് കലാസന്ധ്യയുടെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിക്കും. 25ന് വൈകുന്നേരം 5.30ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. 26ന് മന്ത്രി വീണാ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
27ന് കലാസന്ധ്യയുടെ ഉദ്ഘാടനം പി.ജെ.കുര്യനും 28ന് രാജു ഏബ്രഹാമും 29ന് ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയും 30ന് ചാണ്ടി ഉമ്മൻ എംഎൽഎയും 31ന് ജോബ് മൈക്കിൾ എംഎൽഎയും കലാസന്ധ്യ ഉദ്ഘാടനം ചെയ്യും.
25000 ചതുരശ്ര അടിയിൽ പുഷ്പ-ഫല-സസ്യ പ്രദർശനവും വിപണനവും ഫ്ളവർ അറേഞ്ച്മെന്റ്സ്, ഫോട്ടോ പ്രദർശനം, ഫുഡ് കോർട്ട്, സെൽഫി കോർണർ, തിരുവല്ലായിൽ ആദ്യമായി സ്കൈ ഡൈനിംഗ്, റോബോട്ടുകളുടെ പ്രകടനവും പ്രദർശനവും, 360 ഡിഗ്രി സൂപ്പർ റിയാലിറ്റി ഡൂം തിയേറ്റർ, ഹൈടെക്ക് അമ്യൂസ്മെന്റ് പാർക്ക് എന്നിവ മേളയുടെ ഭാഗമാകും.
എല്ലാ ദിവസവും പ്രഗത്ഭ കലാകാരന്മാർ പങ്കെടുക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും. മികച്ച കർഷകനുള്ള പുരസ്കാരം, ആതുരസേവന പുരസ്കാരം, സേവാകർമ പുരസ്കാരം, വിവിധ മത്സര വിജയികൾക്കുള്ള അവാർഡ്, വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെ ആദരിക്കൽ എന്നിവ വിവിധ യോഗങ്ങളിൽ നടക്കും.
വൈകുന്നേരം അഞ്ചു മുതൽ രാത്രി ഏഴുവരെ ടിക്കറ്റുകളോടൊപ്പം സമ്മാനകൂപ്പൺ നൽകി കലാസന്ധ്യയിൽ നറുക്കെടുത്ത് വിജയികൾക്ക് ആകർഷകമായ സമ്മാനം നൽകും. ഭിന്നശേഷി കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്നും ചെയർമാൻ കെ.പ്രകാശ് ബാബു, ജനറൽ കൺവീനർ ജുബി പീടിയേക്കൽ, ടി.എം. സലിം തുടങ്ങിയവർ അറിയിച്ചു.
District News
ഇരിങ്ങാലക്കുട: 0480 കലാ സാംസ്കാരിക സംഘടനയുടെ ഐ ഇന്റര്‍ നാഷണല്‍ തിയറ്റര്‍ ഫെസ്റ്റിവല്‍ ടൗണ്‍ഹാളില്‍ മന്ത്രി ആര്. ബിന്ദു ഉദ്ഘാടനംചെയ്തു. പ്രഫ.വി.കെ. ലക്ഷ്മണന് നായർ അധ്യക്ഷതവഹിച്ചു.
സത്യന് അന്തിക്കാട്, പ്രിയനന്ദനന്, ജൂണിയര്‍ ഇന്നസെന്റ്, സോണിയ ഗിരി, റഷീദ് കാറളം എന്നിവര്‍ സംസാരിച്ചു. വൈഗ കെ.സജീവ്, അജിത് നാരായണന് എന്നിവരെ ആദരിച്ചു. യു. പ്രദീപ് മേനോന് സ്വാഗതവും എ.എന്‍. രാജന് നന്ദിയും പറഞ്ഞു. ആദ്യദിനത്തില്‍ മൂകനര്‍ത്തകന്‍, മാടന് മോക്ഷം എന്നീ നാടകങ്ങള്‍ അവതരിപ്പിച്ചു.
District News
കൊടുങ്ങല്ലൂർ: അഴിക്കോട് മാർത്തോമാ തീർഥകേന്ദ്രത്തിൽ നടക്കുന്ന ഹാർമണി ഫെസ്റ്റിവലിന്റെ ഭാഗമായി മതസൗഹാർദസമ്മേളനം നടത്തി.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. സ്വാമി ബ്രഹ്മസ്വരൂപാനന്ദ മുഖ്യാതിഥിയായിരുന്നു. കെ. റിയാസ് മൗലവി അൽ ഹസനി, റവ.ഡോ. ദേവസി പന്തല്ലൂക്കാരൻ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. റവ.ഡോ. പോൾ പൂവത്തിങ്കൽ, ഫാ. സണ്ണി പുന്നേലി പറമ്പിൽ, നൗഷാദ് കൈതവളപ്പിൽ, കെ.എ. സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.
Kerala
മലപ്പുറം: വള്ളിക്കുന്നിൽ ഉത്സവത്തിന് ക്ഷേത്രത്തിലെത്തിച്ച ആന ചരിഞ്ഞു. നിറംകൈതക്കോട്ട അയ്യപ്പക്ഷേത്രത്തിലെത്തിച്ച ഗജേന്ദ്രൻ എന്ന ആനയാണ് ചരിഞ്ഞത്.
ചൊവ്വാഴ്ച രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ച ആന ഇന്ന് രാവിലെയാണ് ചരിഞ്ഞത്. കോഴിക്കോട് ബാലുശേരി സ്വദേശിയുടേതാണ് ആന.
ക്ഷേത്രോത്സവത്തിന്റെ എഴുന്നള്ളത്തിലടക്കം പങ്കെടുപ്പിക്കുന്നതിനായാണ് ആനയെ രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് ആന ചരിഞ്ഞത്.
മരണകാരണം വ്യക്തമല്ല. വനംവകുപ്പിന്റെ നടപടികള്‍ക്കുശേഷമായിരിക്കും സംസ്കാരം. കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ ഉത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഗജേന്ദ്രൻ.
Kerala
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം. ഇന്ന് ഉച്ചയ്ക്ക് 2.50 നാണ് മകര സംക്രമ പൂജകൾക്ക് തുടക്കമാവുക. സന്നിധാനത്ത് വലിയരീതിയിലുളള തീർഥാടക നിയന്ത്രണമുണ്ട്. വെർച്വൽ ക്യൂ വഴി 30000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5000 പേർക്കുമാണ് സന്നിധാനത്തേക്ക് പ്രവേശനം.
രാവിലെ 11 മുതൽ പമ്പയിൽ നിന്ന് തീർഥാടകരെ കയറ്റിവിടില്ല. മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടിരുന്നു. പരമ്പരാഗത പാതയിലൂടെ വിവിധ ക്ഷേത്രങ്ങളും കടന്ന് ഇന്ന് വൈകുന്നേരത്തോടെ സന്നിധാനത്ത് എത്തും. തുടർന്ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും.
മരുതമനയിൽ ശിവൻകുട്ടിയാണ് ഇത്തവണ മുതൽ തിരുവാഭരണ വാഹക സംഘത്തിന്റെ ഗുരുസ്വാമി. പന്തളം കൊട്ടാരത്തെ പ്രതിനിധീകരിച്ചുള്ള രാജപ്രതിനിധിയും യാത്രയെ അനുഗമിക്കുന്നുണ്ട്.
മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. സന്നിധാനത്തും പരിസരത്തും ഒരു ലക്ഷത്തോളം ഭക്തര്‍ തമ്പടിച്ചിട്ടുണ്ട്. എരുമേലി കാനനപാത വഴി തീര്‍ഥാടകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് സര്‍വസജ്ജമാണ്.
തിരുമുറ്റത്തും ഫ്ലൈ ഓവറുകളിലും നിന്ന് മകരജ്യോതി ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് ഫോട്ടോ പതിച്ച തിരിച്ചറിയില്‍ പാസ് നല്‍കിയവര്‍ക്ക് മാത്രമേ ഈ സ്ഥലങ്ങളില്‍ നില്ക്കാന് കഴിയുകയുള്ളൂ. പാസ് ഒരു കാരണവശാലും മറ്റെരാള്‍ക്ക് കൈമാറാന്‍ കഴിയില്ല. സുതാര്യമായ സംവിധാനമാണ് ഇക്കുറി ഏര്‍പ്പെുത്തിയിരിക്കുന്നത്.
മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങാന്‍ തീര്‍ഥാടകര്‍ തിരക്ക് കൂട്ടുന്ന പ്രവണതയുണ്ട്. തിരിച്ചിറങ്ങുന്നതിന് തിരക്ക് കൂട്ടേണ്ടതില്ല. കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
മുന്‍വര്‍ഷങ്ങളില്‍ ഭക്തര്‍ക്ക് തങ്ങാന്‍ മുറി ലഭിക്കാത്ത പ്രശ്നമുണ്ടായിരുന്നു. ഈ വര്‍ഷം മുറി ബുക്ക് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഭക്തരെ ഒരു തരത്തിലുമുള്ള ചൂഷണത്തിന് വിധേയമാക്കുന്ന സാഹചര്യവും ശബരിമലയില്‍ ഉണ്ടാകില്ല.
അടുത്ത ശബരിമല തീര്‍ത്ഥാടന കാലത്തേയ്ക്കുള്ള ആസൂത്രണവും ഈ വര്‍ഷത്തെ അവലോകനവും നടത്തുന്നതിനായി എല്ലാ വകുപ്പുകളെയും വിളിച്ച് ചേര്‍ത്ത് ഫെബ്രുവരി ആറിന് യോഗം ചേരുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
District News
ചെറുപുഴ: പാടിയോട്ടുചാൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാളിനു തുടക്കമായി. ഇടവക വികാരി ഫാ. മാത്യു കല്ലുങ്കൽ കൊടിയേറ്റി തിരുസ്വരൂപ പ്രതിഷ്ഠയ്ക്കും വെഞ്ചരിപ്പിനും കാർമികത്വം വഹിച്ചു. തുടർന്നു നടന്ന തിരുക്കർമങ്ങൾക്ക് ഫാ. ജോസഫ് കോയിപ്പുറം, ഫാ.എയ്ഷൽ ആനക്കല്ലിൽ എന്നിവർ കാർമികത്വം വഹിച്ചു. 16 വരെ എല്ലാ തിരുനാൾ ദിവസങ്ങളിലും വൈകുന്നേരം നാലിന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. മാർട്ടിൻ കുര്യൻ മാമ്പുഴയ്ക്കൽ, ഫാ.തോമസ് ചിന്താർമണിയിൽ, ഫാ.ജോർജ് മാപ്പിളപ്പറമ്പിൽ, ഫാ. നിധിൻ പൂകമല, ഫാ.ജിതിൻ വയലുങ്കൽ എന്നിവർ കാർമികത്വം വഹിക്കും.
17ന് ഉച്ചകഴിഞ്ഞു 3.30ന് ദിവ്യകാരുണ്യ ആരാധന ജപമാല സമർപ്പണം, പ്രസുദേന്തി സമർപ്പണം എന്നിവ നടക്കും. 4.30ന് ആഘോഷമായ തിരുനാൾ കുർബാന, തിരുനാൾ വചനസന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ.ജോളി കാക്കരമറ്റത്തിൽ കാർമികത്വം വഹിക്കും. അഞ്ചിന് നടക്കുന്ന തിരുനാൾ പ്രദക്ഷിണം, ലദീഞ്ഞ്, സമാപനാശീർവാദം എന്നിവയ്ക്ക് ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട് നേതൃത്വം നൽകും. തുടർന്നു സ്നേഹവിരുന്ന്. സമാപനദിനമായ 18ന് വൈകുന്നേരം നാലിന് ദിവ്യകാരുണ്യ ആരാധന ജപമാല സമർപ്പണം, 4.30ന് ആഘോഷമായ തിരുനാൾ കുർബാന, വചനസന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ.ജോഫിൻ കുരുവൻമാക്കൽ നേതൃത്വം നൽകും. രാത്രി ഏഴിന് ഗാനമേള.
Kerala
മലപ്പുറം: കീഴാറ്റൂരിൽ താലപ്പൊലി മഹോത്സവത്തിനിടെ സംഘർഷം. കീഴാറ്റൂർ മുതുകുർശിക്കാവ് അയ്യപ്പ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ നാടൻപാട്ടിനിടെയാണ് സംഘർഷമുണ്ടായത്.
പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഗാനമേളയ്ക്ക് വലിയ തോതിൽ ആളുകളെത്തിയിരുന്നു.
ആദ്യം നൃത്തച്ചുവടുകളിൽ തുടങ്ങുകയും പിന്നീടിത് കൂട്ടയടിയിലേയ്ക്ക് എത്തുകയുമായിരുന്നു. ഉടൻ തന്നെ പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
Kerala
ചേര്‍ത്തല: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാളിന് ഇന്ന് കൊടിയേറും.
പാലായില്‍ നിന്നു തിരുനാളിന് ഉയര്‍ത്താനുള്ള കൊടി ഇന്നു രാവിലെ 10നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ എത്തിച്ചേരും.
ബസിലിക്ക റെക്ടർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിലും സഹവികാരിമാരും പള്ളിക്കമ്മിറ്റി അംഗങ്ങളും ഇടവക ജനങ്ങളും ചേർന്ന് സ്വീകരിക്കും. വൈകുന്നേരം 5.30നു ബീച്ച് കുരിശടിയില്‍ നിന്ന് വിശ്വാസീസമൂഹവും വൈദികരും ചേര്‍ന്ന് ദേവാലയത്തിലെത്തിക്കും.
തുടര്‍ന്ന് 6.30നു നടക്കുന്ന തിരുനാള്‍ കൊടിയേറ്റിനും, ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയ്ക്കും ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 18ന് പുലര്‍ച്ചെ അഞ്ചിനു നടതുറക്കല്‍. വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും. 20നാണ് പ്രധാന തിരുനാള്‍ദിനം.
District News
പാലാ: പ്രസിദ്ധമായ അര്‍ത്തുങ്കല്‍ പെരുന്നാളിന്റെ കൊടിയേറ്റിനുള്ള പതാക പാലാ ളാലം പഴയപള്ളിയില്നിന്ന് ഇന്നു സംവഹിക്കപ്പെടും. 21 വാഹനങ്ങളുടെ അകമ്പടിയോടെ പ്രയാണമായിട്ടാണ് തിരുനാള്‍ കൊടി കൊണ്ടുപോകുന്നത്.
അര്‍ത്തുങ്കല്‍ പള്ളിയില്‍നിന്ന് വൈദികരും കൈക്കാരന്മാരും കമ്മിറ്റി അംഗങ്ങളും അടങ്ങിയ പ്രതിനിധിസംഘം രാവിലെ എട്ടിന് ളാലം പള്ളിയില്‍ എത്തും. ഏഴിന് വിശുദ്ധ കുര്‍ബാനയ്ക്കും നിത്യസഹായ മാതാവിന്റെ നൊവേനയ്ക്കും ഡോ. കണ്ണന് രചിച്ച് സംഗീതം നല്കിയ അമ്മ അമലാംബിക എന്ന ഗാനത്തിനുംശേഷം ഏഴടി നീളമുള്ള പതാക വെഞ്ചരിച്ച് ളാലം പഴയ പള്ളി വികാരിയും പ്രതിനിധികളും അര്‍ത്തുങ്കല്‍ പള്ളിയില്‍നിന്നെത്തിയ പ്രതിനിധി സംഘത്തിന് കൈമാറും. തുടര്‍ന്ന് അലങ്കരിച്ച വാഹനത്തില്‍ പ്രദക്ഷിണമായി അര്‍ത്തുങ്കല്‍ പള്ളിയിലെത്തിക്കുന്ന കൊടി സ്വീകരിച്ച് വൈകുന്നേരം 6.30ന് ആലപ്പുഴ രൂപത ബിഷപ് റവ. ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ കൊടിയേറ്റുകര്‍മം നിര്‍വഹിക്കും.
1998ല്‍ പാലാക്കാരിയായ ഐഷ മുത്തോലി എന്ന ഭക്ത സ്ത്രീക്കുണ്ടായ ദൈവാനുഭവത്തിന്റെ ഉപകാരസ്മരണയായിട്ടാണ് പാലായില്‍നിന്ന് ഈ പതാക സമര്‍പ്പണം ആരംഭിച്ചത്. 1998ല്‍ പാലാ ളാലം പഴയ പള്ളിയില്‍നിന്ന് ഈ പ്രയാണം ആരംഭിച്ചപ്പോള്‍ പാലാ രൂപതാധ്യക്ഷന്‍ അന്ന് അര്‍ത്തുങ്കലില്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നു. പിന്നീട് സെന്റ് ജോസഫ് ട്രസ്റ്റാണ് പാലായില്‍നിന്ന് ഈ പ്രദക്ഷിണം നയിച്ചിരുന്നത്. രണ്ട് റീത്തുകളും രണ്ട് രൂപതകളും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ പ്രതീകമാകയാല്‍ പഴയകാലത്തെപ്പോലെ പാലാ ളാലം പള്ളിയില്‍നിന്ന് പ്രയാണം ആരംഭിക്കണം എന്ന പാലാ ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തിലിന്റെ അഭ്യര്‍ഥന മാനിച്ചാണ് ഇത്തവണ പാലാ ളാലം പള്ളിയില്‍നിന്ന് പതാക പ്രദക്ഷിണം ആരംഭിക്കുന്നത്.
പാലാ ളാലം പഴയപള്ളിക്ക് നിത്യസഹായ മാതാവിന്റെ നൊവേന ആദ്യമായി ആരംഭിച്ച തീര്‍ഥാടന കേന്ദ്രം എന്ന സവിശേഷതയുമുണ്ട്. തിരുക്കര്‍മങ്ങള്‍ക്ക് പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, ഫാ. ജോസഫ് ആലഞ്ചേരി, ഫാ. സ്കറിയ പറമ്പില്‍, ഫാ. ആന്റണി നങ്ങാപറമ്പില്‍, കൈക്കാരന്മാരായ ടെന്‍സണ്‍ വലിയകാപ്പില്‍, സാബു തേന്മാക്കല്, ജോര്‍ജുകുട്ടി ഞാവള്ളില്‍, ബേബിച്ചന് ചാമക്കാല എന്നിവര്‍ നേതൃത്വം നല്‍കും.
അര്‍ത്തുങ്കല്‍ ബസിലിക്കയിൽ ഇന്ന്
കൊടിയേറ്റ് ദിനം
രാവിലെ 5.30ന് ദിവ്യബലി, 6.45ന് പ്രഭാത പ്രാര്‍ഥന, ദിവ്യബലി. 10നു പാലായില്‍നിന്നു തിരുനാള്‍ പതാക അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തിച്ചേരുന്നു. വൈകുന്നേരം നാലിനു തിരുനാള്‍ വിളംബര വെടിമുഴക്കം, അഞ്ചിനു ജപമാല, നൊവേന, ലിറ്റനി. 5.30ന് പതാക പ്രയാണം ബീച്ചില്‍നിന്ന് ആരംഭിക്കും. 6.30ന് കൊടിയേറ്റ് - ആലപ്പുഴ രൂപത മെത്രാന് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഏഴിന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി- ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍.
`
District News
പത്തനംതിട്ട: ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ അയിരൂർ കഥകളിഗ്രാമത്തിൽ നടക്കുന്ന കഥകളി മേളയ്ക്ക് ജനുവരി അഞ്ചിനു തിരി തെളിയും. രാവിലെ 10.30 ന് അയിരൂർ ചെറുകോൽപ്പുഴ ശ്രീവിദ്യാധിരാജാ നഗറിൽ സിനിമാ സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്യും. കഥകളി ക്ലബ് പ്രസിഡന്റ് ടി. പ്രസാദ് കൈലാത്ത് അധ്യക്ഷത വഹിക്കും. പ്രമോദ് നാരായൺ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും.
അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴുവേലി, ടി.കെ. എ. നായർ, ഡോ. ജോസ് പാറക്കടവിൽ, മോഹന്‍ അയിരൂര്‍, ഡോ. ബി. ഉദയനൻ, കെ. രാജേഷ് കുമാർ, സഖറിയ മാത്യു എന്നിവര്‍ പ്രസംഗിക്കും.
കഥകളി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കഥകളി ക്ലബ്ബിന്റെ 25 -ാ മത് നാട്യഭാരതി അവാർഡ് കഥകളി സംഗീതജ്ഞൻ കലാമണ്ഡലം വിനോദിന് സമർപ്പിക്കും.
ആറിനു രാവിലെ 10 ന് കഥകളി പഠനക്കളരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം സ്റ്റെല്ലാ തോമസ്, പത്തനംതിട്ട എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ എ. എസ്. നൈസാം, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ്, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീതാ ബി. നായര്‍ തുടങ്ങിയവർ പ്രസംഗിക്കും. 11.30 ന് കഥകളി പഠന കളരി.
ഏഴിനു കഥകളിമേളയോടനുബന്ധിച്ച് കഥകളിയിലെ നൃത്തം എന്ന വിഷയത്തിൽ ത്രിദിന അന്താരാഷ്ട്ര സെമിനാർ നടക്കും. ഡോ. രാജു നാരായണ സ്വാമി സെമിനാർ ഉദ്ഘാടനം ചെയ്യും.
എട്ടിനു രാവിലെ 10.30ന് അന്താരാഷ്ട്ര സെമിനാർ വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രേംദാസ് ഉദ്ഘാടനം ചെയ്യും.
ഒന്പതിനു രാവിലെ 10.30ന് അന്താരാഷ്ട്ര സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവന് അധ്യക്ഷത വഹിക്കും. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സജീവ് ഭാസ്കർ, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ബി. പ്രസാദ് എന്നിവര്‍ പ്രസംഗിക്കും. 10ന് രാവിലെ 10ന് ക്ലാസിക്കൽ കലാമത്സരങ്ങൾ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4.30 ന് നാട്യഭാരതി കഥകളി സെന്റർ നൃത്ത വിദ്യാർഥികളുടെ അരങ്ങേറ്റം.
11നു രാവിലെ 10.30 ന് കഥകളി ക്വിസ് മത്സരവും ചിത്രരചനാ മത്സരവും മുൻ ക്ലബ് സെക്രട്ടറി വി. ആർ. വിമൽരാജ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.30 ന് കഥകളിമേള സമാപന സമ്മേളനം ആന്റോ ആന്റ എംപി ഉദ്ഘാടനം ചെയ്യും. ക്ലബ് രക്ഷാധികാരി മുൻ എംഎൽഎ രാജു ഏബ്രഹാം അധ്യക്ഷത വഹിക്കും. 2025 ലെ അയിരൂർ രാമൻപിള്ള അവാർഡ് വൈക്കം പി. രാജശേഖരനും യുവ കഥകളി ഗായകർക്കുള്ള അയിരൂർ സദാശിവൻ അവാർഡ് കലാമണ്ഡലം യശ്വന്ത് എന്നിവർക്കും നൽകി ആദരിക്കും. രാത്രി 7.30 മുതൽ ഉത്തരാ സ്വയംവരം കഥകളി അരങ്ങേറുന്നതോടെ കഥകളിമേള സമാപിക്കും. ദിവസവും രാവിലെ 11 നും വൈകുന്നേരം 6.30 നും കഥകളി അവതരണം ഉണ്ടായിരിക്കും.
ജനറൽ കൺവീനർ ഡോ. ബി. ഉദയനൻ, സെക്രട്ടറി ദിലീപ് അയിരൂർ, ജോൺസൺ മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
District News
തിരുവനന്തപുരം: ഉത്സവകാലത്ത് വിപണിയിൽ സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തുമെന്നു മന്ത്രി ജി.ആർ. അനിൽ. ജനങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ വിപണിയിൽ അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സപ്ലൈക്കോയുടെ ഉത്സവ ഫെയറുകളിലൂടെ കഴിയമെന്നും സപ്ലൈകോ ക്രിസ്മസ് - പുതുവത്സര ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
280 ൽ അധികം ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കുറവും ലഭിക്കും. 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിൽ ലഭ്യമാകും.
പൊതുവിതരണ കേന്ദ്രങ്ങളിൽനിന്നും ജനങ്ങൾക്ക് ആവശ്യമുള്ള വിവിധതരം അരി ഉല്പന്നങ്ങളും ലഭിക്കും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും. സബ്സിഡി നിരക്കിൽ നൽകുന്ന വെളിച്ചെണ്ണയുടെ വില ലിറ്ററിന് 10 രൂപ കുറച്ച് 309 രൂപയാക്കി.
ഒരാൾക്ക് രണ്ട് ലിറ്റർ വരെ ഈ നിരക്കിൽ ലഭിക്കും. സബ്സിഡിയിതര ശബരി വെളിച്ചെണ്ണയുടെ വില 20 രൂപ കുറച്ച് 329 രൂപയാക്കി. കൂടാതെ, സബ്സിഡി ഇനങ്ങളായ ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് എന്നിവയ്ക്ക് കിലോയ്ക്ക് രണ്ട് മുതൽ മൂന്നു രൂപ വരെ വീണ്ടും കുറച്ചു. ജനുവരി മാസത്തെ സബ് സിഡി സാധനങ്ങൾ ഇന്നുമുതൽ തന്നെ സപ്ലൈകോ വില്പനശാലകളിൽനിന്നും മുൻകൂട്ടി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഓഫർ എന്ന പേരിൽ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റ് ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ കിറ്റ് 500 രൂപയ്ക്ക് നൽകും.
സപ്ലൈക്കോയുടെ പെട്രോൾ പന്പുകളിൽ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും 1000 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങൾക്കും കൂപ്പണുകൾ നൽകും. 1000 രൂപയ്ക്ക് സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്പോൾ ഈ കൂപ്പണിന്മേൽ 50 രൂപ ഇളവ് ലഭിക്കുമെന്നും മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി.
District News
ബേക്കൽ: ബേക്കൽ ബീച്ച് പാർക്കിൽ നടക്കുന്ന ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
സി.എച്ച്. കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു. സംവിധായകൻ മണിരത്നം, സിനിമാതാരം മനീഷ കൊയ്രാള, ഛായാഗ്രാഹകൻ രാജീവ് മേനോൻ എന്നിവർ വിശിഷ്ടാതിഥികളായി.
എംഎൽഎമാരായ എം. രാജഗോപാലൻ, ഇ. ചന്ദ്രശേഖരൻ, എൻ.എ. നെല്ലിക്കുന്ന്, മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ, മുൻ എംപി. പി. കരുണാകരൻ, ബേബി ബാലകൃഷ്ണൻ, ഹക്കിം കുന്നിൽ, കെ.ഇ.എ. ബക്കർ, ഹമീദ് ഹാജി, കളക്ടർ കെ. ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി എന്നിവർ പങ്കെടുത്തു. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, ബേക്കൽ റിസോർട്സ് ഡെവലപ്പ്മെന്റ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ പി. ഷിജിൻ എന്നിവർ പ്രസംഗിച്ചു. ഈ മാസം 31 വരെയാണ് ബീച്ച് ഫെസ്റ്റ് നടക്കു
Kerala
വൈക്കം: ചരിത്ര പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് ഒരുക്കങ്ങളെല്ലാം പൂർത്തിയായി. അഷ്ടമി ദിനമായ വെള്ളിയാഴ്ച വരെ വൈക്കത്ത് ഗതാഗതത്തിനും വാഹന പാർക്കിംഗിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ, ചേർത്തല, വെച്ചൂർ ഭാഗങ്ങളിൽനിന്ന് എറണാകുളം-തലയോലപ്പറമ്പ് ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ചേരുംചുവട് പാലം കടന്ന് കവരപ്പാടി വഴി മുരിയൻകുളങ്ങര പുളിഞ്ചുവട് വഴി പോകണം. ലിങ്ക് റോഡിൽ വടക്കുനിന്നു തെക്കോട്ട് വൺവേ ആയിരിക്കും.
പുളിഞ്ചുവട്ടിൽനിന്നു ചേരുംചുവട് ഭാഗത്തേക്കു വൺവേ ആയിരിക്കും. തലയോലപ്പറമ്പ്-വൈക്കം റോഡിൽനിന്നു പുളിഞ്ചുവട് മുരിയൻകുളങ്ങര-കവരപ്പാടി-ചേരുംചുവട് ഭാഗത്തേക്കു വാഹനങ്ങൾക്കു പ്രവേശനം ഇല്ല.
വെച്ചൂർ ഭാഗത്തുനിന്ന് അഷ്ടമി ഉത്സവത്തിനായി വരുന്ന കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വൈക്കം ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട്, വൈക്കം പള്ളി ഗ്രൗണ്ട് എന്നിവ ഉപയോഗിക്കണം.
വെച്ചൂർ ഭാഗത്തുനിന്നു വരുന്ന സർവീസ് ബസുകൾ ചേരുംചുവട് പാലം കടന്ന് കവരപ്പാടി വഴി മുരിയൻകുളങ്ങരയിൽ എത്തി ആളുകളെ ഇറക്കി സ്വകാര്യ ബസുകൾ ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനടയിൽ പാർക്ക് ചെയ്യണം. കെഎസ്ആർടിസി ബസുകൾ പുളിഞ്ചുവട്-വലിയ കവല വഴി കെഎസ്ആർടിസി സ്റ്റാൻഡിലേക്കു പോകണം.
വൈക്കം ഭാഗത്തുനിന്നു വെച്ചൂർ ഭാഗത്തേക്ക് പോകുന്ന സർവീസ് ബസുകൾ വലിയകവല, ലിങ്ക് റോഡു വഴി ദളവാക്കുളം തെക്കേനട വന്ന് തോട്ടുവക്കം പാലം-മൂത്തേടത്തുകാവ് കൊതവറ വഴി വെച്ചൂർക്ക് പോകണം.
ടിവിപുരത്തുനിന്നു വരുന്ന സർവീസ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പടിഞ്ഞാറേ പാലം കയറുന്നതിന് മുൻപ് വലത്തോട്ടു തിരിഞ്ഞ് ചേരുംചുവട് പാലം കടന്ന് കവരപ്പാടി, മുരിയൻകുളങ്ങര വഴി ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനട ഭാഗത്ത് പാർക്ക് ചെയ്യണം. ടിവിപുരം ഭാഗത്തേക്ക് പോകുന്ന സർവീസ് ബസുകൾ ചാലപ്പറമ്പ് വലിയകവല, ലിങ്ക് റോഡ് വഴി ദളവാക്കുളം, തെക്കേനട-തോട്ടുവക്കം വഴി ടിവിപുരം ഭാഗത്തേക്ക് പോകണം.
കോട്ടയം-എറണാകുളം ഭാഗങ്ങളിൽനിന്ന് വൈക്കത്തേക്ക് വരുന്ന ബസുകൾ വലിയകവല, കൊച്ചുകവല വഴി അതതു സ്റ്റാൻഡുകളിൽ എത്തി അതേ റൂട്ടിൽത്തന്നെ തിരികെപ്പോകണം. വാഴമന-ആറാട്ടുകുളങ്ങര ഭാഗത്തുനിന്നു വരുന്ന എല്ലാ വാഹനങ്ങളും മുരിയൻകുളങ്ങരയിൽനിന്നു വലത്തേക്കു തിരിഞ്ഞ് പുളിഞ്ചുവട് വഴി പോകണം.
അഷ്ടമി അവസാനിക്കും വരെ വൈക്കം-എറണാകുളം റൂട്ടിൽ വൈപ്പിൻപടി മുതൽ വലിയകവല വരെയും വൈക്കം-കോട്ടയം റൂട്ടിൽ ചാലപ്പറമ്പ് മുതൽ വലിയകവല വരെയും നഗര പ്രദേശത്തെ മറ്റ് റോഡിന്റെയും ഇരുവശങ്ങളിലും പാർക്കിംഗ് നിരോധിച്ചു. പാർക്കിംഗിനായി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.
കാലാക്കൽ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ വൈക്കം വഴി ആലപ്പുഴ ഭാഗത്തേക്കും തിരിച്ചും പോകേണ്ട ടിപ്പർ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ കല്ലറ-ഇടയാഴം വഴി പോകണം.
District News
വൈക്കം:വൈക്കം ക്ഷേത്രത്തില്‍ ഋഷഭ വാഹനം എഴുന്നളളിപ്പ് ഭക്തിനിർഭരമായി. ഋഷഭ വാഹനത്തില്‍ എഴുന്നള്ളിയ സര്‍വാഭരണ വിഭൂഷിതനായ വൈക്കത്തപ്പനെ ദര്‍ശിച്ച് സായൂജ്യം നേടാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. വെള്ളിയില്‍ നിര്‍മിച്ച വാഹനത്തില്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം ചാര്‍ത്തിയ ശേഷം പട്ടുടയാടകളും കട്ടിമാലകളും കൊണ്ട് അലങ്കരിച്ചു.
അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലങ്ങളിലേതടക്കം 40ഓളം മൂസതുമാര്‍ മുളം തണ്ടിലേറ്റി വൈക്കത്തപ്പനെ എഴുന്നള്ളിച്ചു. വൈക്കം ഷാജി നാദസ്വരം മേളം ഒരുക്കി. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങിന് ഗജവീരന്മാര് അകമ്പടിയായി. സ്വര്‍ണക്കുട, മുത്തുക്കുട, വെഞ്ചാമരം, ആലവട്ടം തുടങ്ങിയ അലങ്കാരങ്ങളോടെ നടത്തിയ വിളക്ക് എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് അഞ്ച് പ്രദക്ഷിണം പൂര്‍ത്തിയാക്കി സമാപിച്ചു. ആചാര പ്രകാരം നാദസ്വരം, പരുഷ വാദ്യം, പഞ്ചവാദ്യം, ചെണ്ടമേളം, ഘട്ടിയം എന്നിവയാണ് ഉപയോഗിച്ചത്.
Kerala
ൈക്കം: ശിവപഞ്ചാക്ഷരി മന്ത്രത്താൽ മുഖരിതമായ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിനു കൊടിയേറി.
തന്ത്രിമാരായ ഭദ്രകാളിമറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻനമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ഇന്നു രാവിലെ 6.30നും 7.30നും മധ്യേയാണ് പരമേശ്വരനമ്പൂതിരിയാണ് കൊടിയേറ്റി യത്. കൊടിയേറ്റ് ദർശന പുണ്യം നേടാൻ ആയിരങ്ങളാണ് ക്ഷേത്രാങ്കണത്തിൽ എത്തിയത്.
കലാമണ്ഡപത്തിൽ ചലച്ചിത്രതാരം ദിലീപ് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ദിലീപിനൊപ്പം നടി ഗൗരിനന്ദനയുമുണ്ടായിരുന്നു. പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസം 12നാണ്. അഷ്ടമി ദർശനം വെളുപ്പിന് 4.30 നും ഉദയനാപുരത്തപ്പന്റെ വരവ് , അഷ്ടമി വിളക്കും രാത്രി 10നുമാണ് . ഡിസം 13ന് വൈകുന്നേരം അഞ്ചിന് ആറാട്ട് .
ഇന്ന് രാത്രി ഒൻപതിനു കൊടിപ്പുറത്ത് വിളക്ക്. അഞ്ചിന് ന് രാത്രി 11ന് കൂടിപ്പൂജ , അഞ്ച്, ആറ്,എട്ട്,11 ഉത്സവദിനങ്ങളിൽ 12ന് ഉൽസവബലി. .ഏഴാം ഉത്സവം ദിനത്തിൽ രാത്രി 11ന് ഋഷഭവാഹനമെഴുന്നളളിപ്പ്, എട്ടിന് വടക്കും ചേരിമേൽ എഴുനള്ളിപ്പ്, ഒൻപതിന് വൈകുന്നേരം അഞ്ചിന് കാഴ്ച ശ്രീബലി, തെക്കുംചേരിമേൽ എഴുന്നളളിപ്പ്, 10ന് രാവിലെ 10ന് വലിയശ്രീബലി, രാത്രി 11ന് വലിയ വിളക്ക് എന്നിവയാണ് പ്രധാന ചടങ്ങുകൾ.
District News
തിരുവല്ല: വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം എംജിഎം എച്ച്എസ്എസിൽ പത്തനംതിട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബി.ആർ. അനില ഉദ്ഘാടനം ചെയ്തു.
തിരുവല്ല എഇഒ വി.കെ. മിനികുമാരി അധ്യക്ഷത വഹിച്ചു. കലാ മത്സരങ്ങളുടെ ഉദ്ഘാടനം ടിവി അവതാരക ചന്ദന ആർ. അജിത് നിർവഹിച്ചു.
ബിപിഒ റോയ് ടി. മാത്യു, ഫാ. സി.വി. ഉമ്മൻ. പ്രിൻസിപ്പൽ പി.കെ. തോമസ്, ഹെഡ്മിസ്ട്രസ് ദീപ ജേക്കബ്, എൽപിഎസ് ഹെഡ്മാസ്റ്റർ ഷിജോ ബേബി, എച്ച്എം ഫോറം കൺവീനർ കുര്യാക്കോസ് തോമസ്, പിടിഎ പ്രസിഡന്റ് ജോബ് പി. തോമസ്, ഐസക് കെ. വർഗീസ്, പി. ചാന്ദ്നി, ജോൺ ജോയ്, അനിതാ ബേബി എന്നിവർ പ്രസംഗിച്ചു. കലോത്സവം 15ന് സമാപിക്കും.
District News
പത്തനംതിട്ട: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സിലബസ് പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളുടെ അഞ്ചാമത് സംസ്ഥാന കായികമേളയായ സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റിന്റെ ജില്ലാതല മത്സരം 18നു കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. ജില്ലാ കളക്ടർ ഡോ. എസ് പ്രേം കൃഷ്ണൻ മുഖ്യ രക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു.
ജില്ലയിലെ സിബിഎസ്ഇ, ഐസിഎസ് ഇ, കേന്ദ്രീയ വിദ്യാലയം, നവോദയ സ്കൂളുകളിലെ വിദ്യാർഥികൾ മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന 56 മത്സരങ്ങളിൽ പങ്കെടുക്കും.
കായികമേളയുടെ ലോഗോ പ്രകാശനം എഡിഎം ബി. ജ്യോതി നിർവഹിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ, സിബിഎസ്ഇ സിറ്റി കോഓർഡിനേറ്റർ ഡോ. സൂസൻ ജോർജ്, സെന്റ് ജോൺസ് സ്കൂൾ എച്ച്ഒഡി എൻ. ബി. തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്ത
District News
മൂലമറ്റം: അറക്കുളം ഉപജില്ലാ കലോത്സവം മൂലമറ്റം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം പ്രഫ.എം.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സ്നേഹൻ രവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോൻ, അംഗങ്ങളായ കെ.എൽ. ജോസഫ്, പി.എസ്. സിന്ധു, ഷീജ സുരേഷ്, എലിസബത്ത് ജോണ്സണ്, എഇഒ ആഷിമോൾ കുര്യാച്ചൻ, ആസ്കോ ബാങ്ക് ചെയർമാൻ ഇമ്മാനുവൽ ചെറുവള്ളാത്ത്, ടോം ജോസ് കുന്നേൽ, പ്രിൻസിപ്പൽ കെ. നിസ, ഹെഡ്മിസ്ട്രസ് പി. ശ്രീകല, പ്രകാശ് ജോർജ്, റോജി ഫ്രാൻസിസ്, ഡോ. എം. ആശ, സണ്ണി കൂട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു.
District News
കൊല്ലം : ഉപജില്ല സ്കൂൾ കലോത്സവം ക്രിസ്തുതുരാജ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ആറിനു സമാപിക്കും. സ്കൂൾ ഹെഡ്മാസ്റ്റർ എ.ടി.സുജിത്ത് അധ്യക്ഷനായിരുന്ന ചടങ്ങിൽ എം. നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിദ്യാർഥികളായ ലയാ മറിയം, കൈലാഷ് , ജോബ് എന്നിവർ ചേർന്നു കലാദീപം തെളിയിച്ചു.
എഇഒ ആന്റണി പീറ്റർ ,സി.എൽ. ഇന്ദു , എസ്. ശ്രീഹരി, എ.ഷാനവാസ്, ദിലീപ് കുമാർ, സി.എ.ഷിജു , എ.എസ്. ഷീന തുടങ്ങിയവർ പ്രസംഗിച്ചു.