x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐപിഎ​സ്എ​ഫ് 2026  കാ​യി​ക​മേ​ള​യ്ക്ക് പ്രൗ​ഢോ​ജ്ജ്വ​ല തു​ട​ക്കം

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: August 12, 2026 07:05 AM IST | Updated: August 12, 2026 07:05 AM IST

ഐപിഎ​സ്എ​ഫ് 2026 

എ​ഡി​ൻ​ബ​ർ​ഗ് (ടെ​ക്സ​സ്): സീ​റോ മ​ല​ബാ​ർ സ​മൂ​ഹ​ത്തിന്‍റെ​ വി​ശ്വാ​സ​വും ഐ​ക്യ​വും സൗ​ഹൃ​ദ​വും വി​ളി​ച്ചോ​തി നാ​ലു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഇ​ന്റ​ർ പാ​രി​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റി​വ​ലി​ന്  (IPSF 2026)വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. ഡി​വൈ​ൻ മെ​ഴ്സി സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് എ​ഡി​ൻ​ബ​ർ​ഗി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മാ​മാ​ങ്ക​ത്തി​ൽ ടെ​ക്സ​സി​ലെ​യും ഒ​ക്ല​ഹോ​മ​യി​ലെ​യും വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് കാ​യി​ക​താ​ര​ങ്ങ​ളും വി​ശ്വാ​സി​ക​ളും അ​ണി​നി​ര​ന്നു.

ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത പ്രൊ​ക്യൂ​റേ​റ്റ​ർ ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ച്ചാ​ലു​ങ്ക​ൽ, ഡി​വൈ​ൻ മേ​ഴ്സി ഇ​ട​വ​ക വി​കാ​രി​യും ഫെ​സ്റ്റ് ചെ​യ​ർ​മാ​നു​മാ​യ ഫാ. ​റോ​യ് മൂ​ലേ​ച്ചാ​ലി​ൽ, മ​റ്റു ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ബ​ഹു​മാ​ന​പ്പെ​ട്ട വൈ​ദി​ക​രു​ടെ സാ​ന്നി​ധ്യ​വും അ​നു​ഗ്ര​ഹ പ്രാ​ർ​ഥ​ന​ക​ളും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന് ആ​ത്മീ​യ ചൈ​ത​ന്യം പ​ക​ർ​ന്നു. തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്കും പ്രാ​ർ​ഥന​ക​ൾ​ക്കും ശേ​ഷം വി​ശി​ഷ്ടാ​തി​ഥി​ക​ളും ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് മേ​ള ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​യി​ക​ക്ഷ​മ​ത​യ്ക്കൊ​പ്പം ത​ല​മു​റ​ക​ളെ കോ​ർ​ത്തി​ണ​ക്കു​ന്ന സൗ​ഹൃ​ദം:

കേ​വ​ലം മെ​ഡ​ലു​ക​ൾ നേ​ടാ​നു​ള്ള മ​ത്സ​ര​വേ​ദി എ​ന്ന​തി​ലു​പ​രി, ത​ല​മു​റ​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധം ദൃ​ഢ​മാ​ക്കാ​നും യു​വാ​ക്ക​ളു​ടെ ക​ഴി​വു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മു​ള്ള വേ​ദി​യാ​ണ്  IPSF  എ​ന്ന് സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ ഓ​ർ​മ്മി​പ്പി​ച്ചു. വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത കാ​യി​ക​മ​ര്യാ​ദ​യും പ​ര​സ്പ​ര ബ​ഹു​മാ​ന​വും കാ​ത്തു​സൂ​ക്ഷി​ച്ചു​കൊ​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ര​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.

ഫെ​സ്റ്റ് ചെ​യ​ർ​മാ​ൻ ഫാ. ​റോ​യ് മൂ​ലേ​ച്ചാ​ലി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ജു ജോ​സ​ഫ്, ഗെ​യിം കോ​ർ​ഡി​നേ​റ്റ​ർ ബെ​ൻ ക​ള​രി​ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ക​മ്മി​റ്റി​ക​ളാ​ണ് ഫെ​സ്റ്റി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

മേ​ള​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി ഗ്രാ​ൻഡ് സ്പോ​ൺ​സ​റാ​യ ശ്രീ. ​ജി​ബി പാ​റ​യ്ക്ക​ലി​നെ​യും, മു​ഖ്യ പി​ന്തു​ണ ന​ൽ​കു​ന്ന ’ലെ​ഗ​സി ബി​സി​ന​സ് ബ്രോ​ക്കേ​ഴ്സ്’,  ​ജോ​ർ​ജ് ചി​റ​യി​ൽ എ​ന്നി​വ​രെ​യും വേ​ദി​യി​ൽ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

ഗാ​ർ​ല​ൻ​ഡ്, ഹൂ​സ്റ്റ​ൺ, കൊ​പ്പേ​ൽ , പേ​ർ​ലാ​ൻ​ഡ്, ഓ​സ്റ്റി​ൻ, ഫ്രി​സ്കോ, സാ​ൻ അ​ന്റോ​ണി​യോ, ഒ​ക്ല​ഹോ​മ, എ​ഡി​ൻ​ബ​ർ​ഗ് തു​ട​ങ്ങി​യ പ്ര​മു​ഖ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള കാ​യി​ക​താ​ര​ങ്ങ​ളും കോ​ച്ചു​ക​ളും ര​ക്ഷി​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ വ​ൻ ജ​ന​സ​ഞ്ച​യ​മാ​ണ് ഉ​ദ്ഘാ​ട​ന ദി​ന​ത്തി​ൽ എ​ഡി​ൻ​ബ​ർ​ഗി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.

K-Rail Survey

Tags : IPSF 2026 Sports Festival Deepika DeepikaNewspaper

Recent News

Corehub Up