ഡോ. ടിന ബാബു
കലിഫോർണിയ: ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടി കൊച്ചി സ്വദേശിനി ഡോ. ടിന ബാബു. ബംഗളൂരുവിലെ അലയൻസ് സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസറായി പ്രവർത്തിക്കുന്ന ഡോ. ടീന എറണാകുളം സ്വദേശിയാണ്.
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും എൽസിവിയറും ചേർന്ന് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ടീന ബാബു ഇടം പിടിച്ചത്. 2025-ലെ ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ അടിസ്ഥാനത്തിൽ പ്രധാന മേഖലയായ ഇൻഫർമേഷൻ ആൻഡ് ടെക്നോളജിസിലെ ഉപമേഖലയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഇൻഫർമേഷൻ പ്രോസസിംഗ് വിഭാഗത്തിലാണ് ടീന ബാബു ഉൾപ്പെട്ടത്.
ആഗോള തലത്തിൽ ലഭിക്കുന്ന മികച്ച അംഗീകാരങ്ങളിലൊന്നാണിത്. പദ്മശ്രീ ഡോ. ബി. പോൾ തളിയത്തിന്റെ മകൻ അഗസ്റ്റിൻ പോളിന്റെ ഭാര്യയും കറുകുറ്റി പാലാട്ടി ബാബു ഉറുമിസിന്റെയും ആശയുടെയും മകളാണ് ടീന ബാബു.
Tags : KochiNative TopScientists America NRINews