x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​യോ​ർ​ക്കി​ൽ അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്കം

ജ​യ​പ്ര​കാ​ശ് നാ​യ​ർ
Published: October 12, 2026 04:28 PM IST | Updated: October 12, 2026 04:28 PM IST

ന്യൂ​യോ​ർ​ക്ക്: അ​യ്യ​പ്പ സേ​വാ​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ 26 നോ​ർ​ത്ത് ടൈ​സ​ൺ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്കം. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന​ട​ന്ന ച​ട​ങ്ങി​ൽ അ​യ്യ​പ്പ സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ​ക്കു​റു​പ്പ് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷ് സൂം ​മു​ഖേ​ന സം​ഗ​മം ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് യ​ജ്ഞാ​ചാ​ര്യ​ൻ ഡോ. ​മ​ണ്ണ​ടി ഹ​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

K-Rail Survey K-Rail Survey

ഗു​രു​സ്വാ​മി പാ​ർ​ഥ​സാ​ര​ഥി പി​ള്ള, കാ​ന​ഡ​യി​ൽ നി​ന്നു​ള്ള ഡോ. ​സു​കു​മാ​ർ, ആ​ധ്യാ​ത്മി​ക ആ​ചാ​ര്യ​ൻ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ശ​ങ്ക​ര അ​ദ്വൈ​താ​ശ്ര​മം ഫോ​ർ ഗ്ലോ​ബ​ൽ എ​ൻ​ലൈ​റ്റ​ൻ​മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ഭാ​സ്ക​ർ, കെ​എ​ച്ച്എ​ൻ​എ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ നാ​യ​ർ, മ​ന്ത്ര അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വി​നോ​ദ് കെ​യാ​ർ​കെ, എ​ൻബിഎ പ്ര​സി​ഡ​ന്‍റ് ജ​നാ​ർ​ദ്ദ​ന​ൻ തോ​പ്പി​ൽ, എ​ൻ​എ​സ്എ​സ് ഓ​ഫ് ഹ​ഡ്സ​ൺ വാ​ലി പ്ര​സി​ഡ​ന്‍റ് അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ തു​ട​ങ്ങി​യവ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

 

K-Rail Survey

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഗ​മ​ത്തി​ന് ആ​ഘോ​ഷ​പ്പ​കി​ട്ടേ​കി. തു​ട​ർ​ന്ന് ശ​ബ​രീ​നാ​ഥ് നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​യ്യ​പ്പ​ഭ​ജ​ന ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. പ്ര​സാ​ദ​വി​ത​ര​ണ​വും അ​ന്ന​ദാ​ന​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

K-Rail Survey

തു​ട​ർ​ന്നു​ള്ള ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ എ​ൻബിഎ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​യ്യ​പ്പ ഭാ​ഗ​വ​ത ജ്ഞാ​ന​യ​ജ്ഞ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ ഭ​ക്ത​ജ​ന​ങ്ങ​ളെ​യും ഹാ​ർ​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​യ്യ​പ്പ സേ​വാ​സം​ഘം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വും ഭ​ജ​ന കോഓ​ർ​ഡി​നേ​റ്റ​റു​മാ​യ ന​രേ​ന്ദ്ര​നാ​ഥ് നാ​യ​ർ (ഹ​രി) കൃ​ത​ജ്ഞ​താ പ്ര​സം​ഗ​ത്തി​ൽ അ​റി​യി​ച്ചു.

Tags : AyyappaSangamam NewYork USA NRINews

Recent News

Corehub Up