ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഫിലഡൽഫിയ: ക്രിസ്തോസ് മാർത്തോമ്മ ഇടവകയുടെ വാർഷിക ഇടവക കൺവൻഷൻ ഈ മാസം 22, 23, 24 തീയതികളിൽ നടക്കും. ദിവസവും വൈകുന്നേരം 6.30 മുതൽ 8.30 വരെ 9999 ഗാൻട്രി റോഡിലുള്ള ദേവാലയത്തിലാണ് യോഗങ്ങൾ.
"ദൈവിക തേജസിൽ പങ്കാളികൾ" (Partners in Divine Radiance) എന്നതാണ് ഈ വർഷത്തെ കൺവൻഷൻ ചിന്താവിഷയം. 2 തെസലൊനീക്യർ 2:14 ആണ് ആധാരവാക്യം.
തിരുവല്ല മാർത്തോമ്മാ കോളജ് സാമ്പത്തികശാസ്ത്ര ബിരുദാനന്തര ബിരുദ-ഗവേഷണ വിഭാഗം മുൻ പ്രഫസറും വകുപ്പ് മേധാവിയുമായ പ്രഫ. ഡോ. ജോർജ് മാത്യു (തിരുവല്ല) മുഖ്യപ്രസംഗകനായി ദൈവവചനം ശുശ്രൂഷിക്കും.
ഗാനശുശ്രൂഷ, പ്രാർഥന, വചനധ്യാനം എന്നിവ ഉൾപ്പെടുന്ന യോഗങ്ങളിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു.
Tags : Convention USA NRINews