x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി


Published: March 24, 2026 05:02 AM IST | Updated: March 24, 2026 05:02 AM IST

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ല്‍ ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി. ഇ​ന്ന​ലെ രാ​വി​ലെ 11:30 നും 12​നും ഇ​ട​യി​ലു​ള്ള മു​ഹൂ​ര്‍​ത്ത​ത്തി​ല്‍ ത​ന്ത്രി ക​ണ​ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര് കൊ​ടി​യേ​റ്റ് ച​ട​ങ്ങ് നി​ര്‍​വ​ഹി​ച്ചു.

31 വ​രെ ഉ​ച്ച പൂ​ജ​യ്ക്ക് ശേ​ഷം ന​ട​ക്കു​ന്ന ഉ​ത്സ​വ ബ​ലി​യും അ​ത്താ​ഴ പൂ​ജ​യ്ക്ക് ശേ​ഷം ന​ട​ക്കു​ന്ന ശ്രീ​ഭൂ​ത​ബ​ലി​യു​മാ​ണ് ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന ച​ട​ങ്ങു​ക​ള്‍. 31 വ​രെ രാ​വി​ലെ 8.15 വ​രെ മാ​ത്ര​മേ നെ​യ്യ​ഭി​ഷേ​കം ഉ​ണ്ടാ​കൂ. ആ​റാ​ട്ട് ദി​വ​സം നെ​യ്യ​ഭി​ഷം ഉ​ണ്ടാ​യി​രി​ക്കി​ല്ല. 31നാ​ണ് പ​ള്ളി​വേ​ട്ട.

ഏ​പ്രി​ല്‍ ഒ​ന്നി​ന് പ​മ്പ​യി​ല്‍ ആ​റാ​ട്ട്. ആ​റാ​ട്ടി​നു ശേ​ഷം ഭ​ക്ത​ര്‍​ക്ക് പ​മ്പ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ല്‍ പ​റ​യി​ടു​ന്ന​തി​ന് അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും. ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്ത് തി​രി​ച്ചെ​ത്തി കൊ​ടി​യി​റ​ക്കു​ന്ന​തോ​ടെ ഉ​ത്സ​വ​ത്തി​ന് സ​മാ​പ​ന​മാ​കും.​ഏ​പ്രി​ല്‍ ഒ​ന്നി​ന് രാ​ത്രി പ​ത്തി​ന് ന​ട അ​ട​യ്ക്കും.

Tags : nattu vishesham Sabarimala festival

Recent News

Corehub Up