x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രൂ​രി​നെ ബ്ലു ​ഇ​ക്കോ​ണ​മി​യു​ടെ ആ​സ്ഥാ​ന​മാ​ക്കും: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ

വെബ് ഡെസ്ക്
Published: October 18, 2026 10:32 PM IST | Updated: October 18, 2026 10:32 PM IST

മാ​ക്കേ​ക​ട​വ്-നേ​രെ​ക​ട​വ് പാ​ലം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പൂ​ച്ചാ​ക്ക​ൽ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന മി​ഷ​ൻ സ​മു​ദ്ര​യു​ടെ ഭാ​ഗ​മാ​യ ബ്ലൂ ​ഇ​ക്കോ​ണ​മി പ​ദ്ധ​തി​യു​ടെ ആ​സ്ഥാ​ന​മാ​ക്കി അ​രൂ​രി​നെ മാ​റ്റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. മാ​ക്കേക്ക​ട​വ്-​നേ​രേ​ക​ട​വ് പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​രൂ​രി​നെ സീ​ഫു​ഡിന്‍റെ ഹ​ബ്ബാ​ക്കും. ബ്ലൂ ​എ​ക്ക​ണോ​മി​യു​ടെ ഭാ​ഗ​മാ​യു​ള്ള എ​ല്ലാ ക​ണ​ക്ടി​വി​റ്റി​യും ആ​ല​പ്പു​ഴ​യി​ൽ സ​ജ്ജ​മാ​ക്കും.

നാ​ട്ടി​ലെ സാ​ധാ​ര​ണ​ക്കാ​രെ പെ​രു​വ​ഴി​യി​ൽ ഇ​റ​ക്കു​ന്ന​ത​ല്ല സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​നന​യ​മെ​ന്നും നേ​രേ​ക​ട​വ്-​വൈ​ക്കം ഭാ​ഗ​ത്ത് റോ​ഡ് നി​ർ​മാണ​ത്തി​നും അ​നു​ബ​ന്ധ പ്ര​വൃത്തി​ക​ൾ​ക്കും മു​ന്നോ​ടി​യാ​യി സ്ഥ​ലം ഏ​റ്റെ​ടു​പ്പി​ന് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ന​ഷ്ടപ​രി​ഹാ​ര പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
പ​ദ്ധ​തി​ക​ൾ സ​മ​യബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വാ​ദി​ത്തം ഉ​റ​പ്പാ​ക്കും. കാ​ല​താ​മ​സം മൂ​ലം പൊ​തു​ഖ​ജ​നാ​വി​ൽനി​ന്നു​ള്ള ധ​ന​ന​ഷ്ടം ഒ​ഴി​വാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും നേ​രേ ക​ട​വ് വൈ​ക്കം ഭാ​ഗ​ത്തെ റോ​ഡ് നി​ർമാണ​ത്തി​ന് 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പി.​കെ. ബ​ഷീ​ർ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി എ​സി റോ​ഡ് നി​ർ​മാണ​ത്തി​ലെ അ​പാ​കത വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ല​പ്പു​ഴ കോ​ട്ട​യം ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യ പാ​ല​ത്തി​ന്‍റെ നി​ർ​മാണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

പാ​ലം പ​ള്ളി​ത്തോ​ട് -പ​മ്പ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട​ണ​മെ​ന്നും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​മാ​യ പാ​ലം തു​റ​വൂ​ർ പ​മ്പ പാ​ത​യു​ടെ ഭാ​ഗ​മാ​യി നി​ർ​മിച്ച​താ​ണെ​ന്നും തു​ട​ർ നി​ർ​മാ​ണപ്ര​വൃത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി എം. ​ലി​ജു പ​റ​ഞ്ഞു. മ​ധ്യ​തി​രു​വി​താം​കൂ​റി​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി​ക്ക് തു​ട​ർ​ച്ച ന​ൽ​കാ​ൻ വൈ​ക്കം ഭാ​ഗ​ത്തെ റോ​ഡ് നി​ർ​മാണ പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, എം​എ​ൽ​എ​മാ​രാ​യ കെ. ​ബി​നി​മോ​ൻ, നാ​ട്ട​കം സു​രേ​ഷ്, എ.​ഡി. തോ​മ​സ്, കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ്, ആലപ്പുഴ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ, കോ​ട്ട​യം ക​ള​ക്ട​ർ ചേ​ത​ൻകു​മാ​ർ മീ​ണ, എ.​എം. ആ​രി​ഫ്, സി.​കെ. ആ​ശ, ബ്ലോക്ക്-​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​തി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​രൂ​ർ നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലെ തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത്, കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ൾ ബ​ന്ധി​പ്പി​ച്ചാ​ണ് മാ​ക്കേ​ക​ട​വ് -നേ​രെ​ക​ട​വ് പാ​ലം നി​ർ​മിച്ച​ത്.

ആ​രി​ഫി​ന് കൂ​വ​ല്‍, ആ​ശ ഇ​റ​ങ്ങി​പ്പോ​യി

പൂ​ച്ചാ​ക്ക​ൽ: ആ​ല​പ്പു​ഴ-​കോ​ട്ട​യം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ച് വേ​മ്പ​നാ​ട് കാ​യ​ലി​ന് കു​റു​കെ നി​ർ​മി​ച്ച മാ​ക്കേ​ക്ക​ട​വ്-നേ​രേ​ക​ട​വ് പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നവേ​ദി​യി​ൽ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ. ഇ​ന്ന​ലെ മാ​ക്കേ​ക്ക​ട​വി​ൽ ന​ട​ന്ന ച​ട​ണ്ടി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നാ​ണ് പാ​ലം ഉ​ദ്‌​ഘാ​ട​നം ചെ​യ്ത​ത്. ച​ട​ങ്ങി​നി​ടെ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പിയു​ടെ പേ​ര് പ​റ​യാ​തി​രു​ന്ന മ​ന്ത്രി പി.​കെ. ബ​ഷീ​റി​നോ​ട് കെ.​സിയു​ടെ പേ​ര് പ​റ​യാ​ൻ സ​ദ​സ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.


അ​തി​ന് കെ​സി ഇ​വി​ടെ ഇ​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യി​രു​ന്ന മ​ന്ത്രി പി.​കെ. ബ​ഷീ​റി​ന്‍റെ മ​റു​പ​ടി. അ​തി​നി​ടെ സി​പി​എം നേ​താ​വ് എ.​എം. ആ​രി​ഫി​ന്‍റെ പ​രാ​മ​ര്‍​ശ​വും വേ​ദി​യി​ല്‍ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടു. മു​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നോ​ട് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യ​ണ​മെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞ​താ​ണെ​ന്നും എ​ന്നാ​ല്‍, അ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് സ​മ​യം കി​ട്ടാ​ത്ത​തുകൊ​ണ്ട് ന​ട​ന്നി​ല്ലെ​ന്നു​മാ​യി​രു​ന്നു എ.​എം. ആ​രി​ഫി​ന്‍റെ പ​രാ​മ​ര്‍​ശം. അ​ന്ന് പൂ​ർ​ത്തി​യാ​കാ​ൻ ഉ​ണ്ടാ​യി​രു​ന്ന​ത് കു​റ​ഞ്ഞ പ​ണി​ക​ൾ മാ​ത്ര​മാ​ണ്. അ​തുകൊ​ണ്ട് സ​ർ​ക്കാ​രി​ന് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് ആ​രി​ഫ് പ​റ​ഞ്ഞ​തോ​ടെ സ​ദ​സി​ൽനി​ന്ന് കൂ​വ​ൽ ഉ​യ​ര്‍​ന്നു.

മ​ര്യാ​ദ കാ​ണി​ക്ക​ണ​മെ​ന്ന് ആ​രി​ഫ് തി​രി​ച്ച​ടി​ച്ചു. ഇ​തി​നി​ടെ വേ​ദി​യി​ൽ വി​ളി​ച്ചു​വ​രു​ത്തി അ​പ​മാ​നി​ച്ചെ​ന്ന് പ​റ​ഞ്ഞ് മു​ൻ എം​എ​ൽ​എ സി.​കെ. ആ​ശ​യും അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി. മൈ​ക്ക് ത​ട്ടി​പ്പ​റി​ച്ചു​വെ​ന്നും വി​ളി​ച്ചുവ​രു​ത്തി അ​പ​മാ​നി​ച്ചു​വെ​ന്നും പ​റ​ഞ്ഞ് ആ​ശ വേ​ദി​യി​ല്‍നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

Tags : NattuVishesham DistrictNews

Recent News

Corehub Up