പാലാ: മധ്യകേരളത്തിലെ പ്രമുഖ തീര്ഥാടന കേന്ദ്രമായ കിഴതടിയൂര് സെന്റ് ജോസഫ്സ് പള്ളിയില് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനത്തിരുനാളിന് ഇന്നു കൊടിയേറും. ഇന്നുമുതൽ വിശുദ്ധ യുദാശ്ലീഹായുടെ മാധ്യസ്ഥ്യം തേടി നാനാദിക്കിൽനിന്നു നൂറുകണക്കിനു വിശ്വാസികൾ കിഴതടിയൂർ പള്ളിയിലേക്ക് ഒഴുകിയെത്തും. തങ്ങളുടെ യാചനകളും പ്രാർഥനകളും അരിനേർച്ചയായി വിശുദ്ധ യുദാശ്ലീഹാ വഴിയായി ദൈവത്തിങ്കലേക്ക് അർപ്പിച്ചാണ് വിശ്വാസികൾ മടങ്ങുന്നത്.
തിരുനാളിനോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയിലും നവനാൾ പ്രാർഥനയിലും വിശ്വാസികൾ പങ്കെടുക്കും.
ഇന്നു രാവിലെ 9.45ന് മോണ്. ജോസഫ് കണിയോടിക്കല് കൊടിയേറ്റുകര്മം നിര്വഹിക്കും. തുടര്ന്ന് വിശുദ്ധ കുര്ബാന. തിരുനാൾ ദിനങ്ങളിൽ പുലര്ച്ചെ 5.30, രാവിലെ 7.00, 10.00, ഉച്ചയ്ക്ക് 12.00, ഉച്ചകഴിഞ്ഞ് 3.00, വൈകുന്നേരം 5.00, രാത്രി 7.00 എന്നീ സമയങ്ങളില് വിശുദ്ധ കുര്ബാനയും നൊവേനയും ഉണ്ടായിരിക്കും.
27നു പുലര്ച്ചെ 5.15ന് തിരുസ്വരൂപ പ്രതിഷ്ഠ. വൈകുന്നേരം 4.45ന് പ്രസുദേന്തി സമര്പ്പണം - മോണ്. ജോസഫ് തടത്തില്. പ്രധാന തിരുനാള് ദിനമായ 28നു രാവിലെ 10ന് വിശുദ്ധ കുര്ബാന, സന്ദേശം - ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട്. ഉച്ചയ്ക്ക് 12ന് പ്രദക്ഷിണം.
Tags : NattuVishesham DistrictNews