x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​തൃ​വേ​ദി-​പി​തൃ​വേ​ദി വാ​ർ​ഷി​കാ​ഘോ​ഷം

വെബ് ഡെസ്ക്
Published: October 18, 2026 11:23 PM IST | Updated: October 18, 2026 11:23 PM IST

കോ​രു​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ മാ​തൃ​വേ​ദി, പി​തൃ​വേ​ദി സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കാ​ഘോ​ഷം വി​കാ​രി ഫാ. ​സ​ഖ​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​രു​ത്തോ​ട്: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ മാ​തൃ​വേ​ദി, പി​തൃ​വേ​ദി സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​വും വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി​യും ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ദ​മ്പ​തി​ക​ളെ ആ​ദ​ര​ക്ക​ലും ന​ട​ത്തി. വി​കാ​രി ഫാ. ​സ​ഖ​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ടി​ബി​ൻ ചേ​ന​പു​ര​യ്ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​സ്റ്റ​ർ ലി​സ റ്റോം ​തേ​ക്കും​കാ​ട്ടി​ൽ, ജോ​ളി കൊ​ല്ലം​പ​റ​മ്പി​ൽ, പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഏ​ബ്ര​ഹാം ആ​ലഞ്ചേ​രി​ൽ, സി​നോ​ബി പു​തു​പ്പ​റ​മ്പി​ൽ, ജോ​സു​കു​ട്ടി തൈ​പ്പ​റ​മ്പി​ൽ, ഡൊ​മി​നി​ക് കൊ​ച്ചു​ക​രി​പ്പാ​പ്പ​റ​മ്പി​ൽ, സ​ണ്ണി വെ​ട്ടു​ക​ല്ലേ​ൽ, വി​ൻ​സ് വെ​ള്ളാ​വ​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up