ഇരിട്ടി: യുവാവ് കുഴഞ്ഞുവീണു മരിച്ചു. അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവ് മുടിക്കയത്തെ കോളാശേരിൽ ജിതിൻ ജോസഫ് (30) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലിന് വീടിനടുത്തുവച്ചാണ് ഇയാൾ കുഴഞ്ഞുവീണത്. ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂട്ടുപുഴ കച്ചേരിക്കടവ് പാലത്തിനു സമീപം ടൂവീലർ വർക്ക്ഷോപ്പ് ഉടമയായിരുന്നു മരിച്ച ജിതിൻ ജോസഫ്. മുടിക്കയത്തെ കൊളശേരിൽ ജോസഫ് (ജോയി)-ജാൻസി ജോസഫ് ദന്പതികളുടെ മകനാണ്.
സഹോദരങ്ങൾ: ജിഫിൻ ജോസഫ് (സിഎസ്ടി സെമിനാരി വിദ്യാർഥി, പഞ്ചാബ്), ജ്യോതി ജോസഫ് (അബുദാബി). കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിച്ച് ഉച്ചകഴിഞ്ഞ് കച്ചേരിക്കടവ് സെന്റ് ജോർജ് പള്ളിയിൽ സംസ്കരിക്കും.