x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നു​മ​തി ന​ൽ​കി ഒ​രു​മാ​സം ക​ഴി​ഞ്ഞി​ട്ടും ദേ​ശീ​യ​പാ​താ​നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചി​ല്ല

വെബ് ഡെസ്ക്
Published: October 19, 2026 12:54 AM IST | Updated: October 19, 2026 12:54 AM IST

നി​ർ​മാ​ണം നി​ല​ച്ച കാ​യം​കു​ളം ദേ​ശീ​യ​പാ​ത.

കാ​യം​കു​ളം: നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കി ഒ​രു മാ​സ​മാ​കു​മ്പോ​ഴും കാ​യം​കു​ളം കൊ​റ്റു​കു​ള​ങ്ങ​ര- കൊ​ല്ലം കാ​വ​നാ​ട് റീ​ച്ചി​ൽ ദേ​ശീ​യ​പാ​താ​നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല.

ഈ ​റീ​ച്ചി​ൽ മാ​സ​ങ്ങ​ളാ​യി നി​ല​ച്ചി​രു​ന്ന ദേ​ശീ​യ​പാ​താ​നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞ മാ​സം 16നാ​ണ് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ അ​നു​മ​തി ന​ൽ​കി​യ​ത്. 31.5 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള റീ​ച്ചി​ൽ പ​ല​ഭാ​ഗ​ത്താ​യി പു​തി​യ​താ​യി നി​ർ​ദേ​ശി​ച്ച 6.35 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള എ​ലി​വേ​റ്റ​ഡ് സ്ട്ര​ച്ച​റു​ക​ൾ ഒ​ഴി​കെ​യു​ള്ള​വ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം.

ഇ​ത​നു​സ​രി​ച്ച് ആ​ദ്യ ഡി​സൈ​നി​ലെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളും അ​തി​നൊ​പ്പം കൂ​ട്ടി​ച്ചേ​ർ​ത്ത പ്ര​വൃ​ത്തി​ക​ളു​മാ​ണ് ക​രാ​ർ ക​മ്പ​നി​യാ​യ വി​ശ്വ​സ​മു​ദ്ര പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​ത്.
ഇ​ത് മൊ​ത്തം 25.12 കി​ലോ​മീ​റ്റ​ർ വ​രും. എ​ന്നാ​ൽ, ഒ​രു മാ​സ​മാ​കു​മ്പോ​ഴും ഒ​രി​ട​ത്തും നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. നി​ർ​മാ​ണം നി​ർ​ത്തി​വെ​ച്ച​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ സ്വ​ന്തം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യും നി​ർ​മാ​ണോ​പ​ക​ര​ണ​ങ്ങ​ളും യ​ന്ത്ര​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും മ​റ്റും തി​രി​ച്ചു​കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളി​ല​ധി​ക​വും ബം​ഗാ​ൾ, അ​സം, ഝാ​ർ​ഖ​ണ്ഡ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​യി​രു​ന്നു.
ഇ​വ​ർ പൂ​ർ​ണ​മാ​യും മ​ട​ങ്ങി​യെ​ത്തി​യി​ട്ടി​ല്ല. വാ​ട​ക​യ്ക്കെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളും ജെ​സി​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​റ്റ​ൻ മെ​ഷീ​ന​റി​ക​ളും മ​റ്റും തി​രി​ച്ചെ​ത്തി​ക്കേ​ണ്ട​തു​മു​ണ്ട്. കൂ​ടാ​തെ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത​വ​സ്തു​ക്ക​ളും ല​ഭ്യ​മാ​ക​ണം.

അ​ടു​ത്ത​യാ​ഴ്ച​യോ​ടെ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രാ​ർ ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. കാ​യം​കു​ളം ഷ​ഹി​ദാ​ർ പ​ള്ളി മു​ത​ൽ ടെ​ക്സ്‌​മോ ജം​ഗ്‌​ഷ​ൻ വ​രെ (2.11 കി.​മീ.) പു​ത്ത​ൻ​തെ​രു​വ് (0.53 കി.​മീ.), ഇ​ട​പ്പ​ള്ളി​ക്കോ​ട്ട (1.87 കി.​മീ.), ച​വ​റ (1.04 കി.​മീ.), വേ​ട്ടു​ത​റ ജം​ഗ്‌​ഷ​ൻ (0.83 കി.​മീ.) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ ഉ​യ​ര​പ്പാ​ത നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up