നാറാണംമൂഴി ഗ്രാമപഞ്ചായത്തില് തകര്ന്നുകിടന്ന ആഞ്ഞിലിമുക്ക് റോഡിന്റെ പുനരുദ്ധാരണം ആരംഭിച്ചപ്പോള്. പഞ്ചായത്ത് പ്രസിഡന്റ് എച്ച്. സുനില് കുമാറും വികസന സ്റ
റാന്നി: നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ 2026 - 27 വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി ആഞ്ഞിലിമുക്ക് -കൊച്ചുകുളം - അമ്പലപ്പടി - വടക്കേക്കര റോഡ് പുനര്നിര്മിക്കും. വര്ഷങ്ങളായി തകര്ന്നുകിടന്ന് കാല്നടയാത്ര പോലും ദുഷ്കരമായിരുന്ന റോഡിന്റെ പുനര്നിര്മാണത്തോടെ പ്രദേശവാസികളുടെയും യാത്രക്കാരുടെയും ദുരിതത്തിന് പരിഹാരമാകും.
കൊച്ചുകുളം അയ്യപ്പക്ഷേത്രം, സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി എന്നിവിടങ്ങളിലെത്തുന്ന വിശ്വാസികള്ക്കും റോഡിന്റെ ശോച്യാവസ്ഥ വലിയ യാത്രാദുരിതമാണ് സൃഷ്ടിച്ചിരുന്നത്. ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് റോഡിന്റെ നിര്മാണം നടത്തുന്നത്.
ഓരോ വര്ഷവും 50 മീറ്ററും 100 മീറ്ററും വീതമുള്ള ചെറിയ പ്രവൃത്തികള് നടത്തുന്നതിനു പകരം, പ്രധാന റോഡുകള് പൂര്ണമായും ഗതാഗതയോഗ്യമാക്കുന്നതിനാണ് പഞ്ചായത്ത് ഭരണസമിതി മുന്ഗണന നല്കുന്നത്. ഈ വര്ഷം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ മൂന്നു റോഡുകള് പൂര്ണമായും നിര്മിക്കുന്നതിനും മറ്റ് റോഡുകളില് ആവശ്യമായ ഭാഗങ്ങളില് നിര്മാണപ്രവൃത്തികള് നടത്തുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
വരും വര്ഷങ്ങളിലും വിവിധ വാര്ഡുകളിലെ റോഡുകള് കണ്ടെത്തി മുന്ഗണനാക്രമത്തില് പുനര്നിര്മാണം നടത്തുന്നതിനുള്ള പട്ടിക തയാറാക്കിയതായും പഞ്ചായത്തിലെ റോഡ് വികസനം ഘട്ടംഘട്ടമായി പൂര്ത്തിയാക്കി യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും പ്രസിഡന്റ് എച്ച്. സുനില്കുമാറും വികസന സ്റ്റാന്ഡിംഗ്് കമ്മിറ്റി ചെയര്മാന് ഇ.വി. ബിജുവും പറഞ്ഞു.
Tags : NattuVishesham DistrictNews