x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട് വ​ള​ര്‍​ന്ന് പി​ഐ​പി ക​നാ​ല്‍ തീ​ര​ങ്ങ​ള്‍

വെബ് ഡെസ്ക്
Published: October 19, 2026 01:27 AM IST | Updated: October 19, 2026 01:27 AM IST

പ​മ്പ ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ വ​ല​തു​ക​ര ക​നാ​ലി​ന്‍റെ ഉ​ള്ളി​ലും ക​നാ​ലി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും കാ​ടു ക​യ​റി​യ നി​ല​യി​ൽ.

കോ​ഴ​ഞ്ചേ​രി: പ​മ്പാ ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള വ​ല​തു​ക​ര ക​നാ​ലി​ന്‍റെ ഉ​ള്ളി​ലും ക​നാ​ലി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും കാ​ടു ക​യ​റി കി​ട​ക്കു​ക​യാ​ണ്.

വാ​ഴ​ക്കു​ന്നം മു​ത​ല്‍ വ​ര​ട്ടാ​ര്‍ വ​രെ​യു​ള്ള 22.5 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള ക​നാ​ല്‍ പൂ​ര്‍​ണ​മാ​യി കാ​ടു​മൂ​ടി​യി​രി​ക്കു​ക​യാ​ണ്. ക​നാ​ലി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള അ​പ്രോ​ച്ച് റോ​ഡു​ക​ളി​ലും വ​ള്ളി​ച്ചെ​ടി​ക​ളും പ​ട​ര്‍​പ്പു​ക​ളും പ​ട​ര്‍​ന്ന് വ​ന​ത്തി​നു തു​ല്യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​ഴി​യു​ള്ള കാ​ല്‍​ന​ട യാ​ത്ര​പോ​ലും അ​സാ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്.

എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ ഒ​രു ന​ട​പ​ടി​ക​ളും ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യാ​ണ് നാ​ട്ടു​കാ​ര്‍​ക്കു​ള്ള​ത്.

മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ​ക്കൊണ്ടാ​ണ് കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചി​രു​ന്ന​ത്. ക​നാ​ലി​നു​ള്ളി​ലെ​യും ക​നാ​ലി​നോ​ടു ചേ​ര്‍​ന്നു​ള്ള റോ​ഡു​ക​ളി​ലെ​യും കാ​ടു​ക​ള്‍ ഇ​വ​ര്‍ വെ​ട്ടി​ത്തെളി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​ല്‍ നി​ന്നും കാ​ടു​വെ​ട്ടി​ത്തെളി​ച്ചി​രു​ന്ന താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​ല്‍ ഭൂ​രി​പ​ക്ഷം പേ​രെയും ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​തേ​ത്തു​ട​ര്‍​ന്ന് കാ​ടു​ക​ള്‍ വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നു​വേ​ണ്ടി ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തീ​വ ര​ഹ​സ്യ​മാ​യ രീ​തി​യി​ല്‍ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍​ക്ക് പ​ര​സ്യം കൊ​ടു​ക്കു​ക​യും പ​ര​സ്യ​ത്തി​ന്‍റെ മ​റ​വി​ല്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​ല്‍ നി​ന്ന് വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ്വ​ന്തം പേ​രി​ലും ബി​നാ​മി പേ​രി​ലും കാ​ട് വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നു​ള്ള ക​രാ​ര്‍ എ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് പ​റ​യു​ന്നു.

ക​നാ​ലി​ലൂ​ടെ വെ​ള്ളം വി​ടു​മ്പോ​ള്‍ ഉ​പ​രി​ത​ല​ത്തി​ല്‍ നി​ല്‍​ക്കു​ന്ന കാ​ടു​ക​ള്‍ വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​ത് വ​ഴി​പാ​ടാ​യി മാ​റു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം. ക​നാ​ലി​ന്‍റെ തീ​ര​ത്തു​ള്ള റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​ത്തു​മു​ള്ള കാ​ടു​ക​ള്‍ തെ​ളി​ക്കു​ക​യു​മി​ല്ല.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ടു​ക​ള്‍ വെ​ട്ടി​ത്തെ​ളി​ച്ചെ​ന്ന പേ​രി​ല്‍ പ​ണം അ​നു​വ​ദി​ക്കു​ക​യാ​ണ് പ​തി​വ്. 50 ശ​ത​മാ​നം പോ​ലും വെ​ട്ടി​ത്തെ​ളി​ക്കാ​തെ​യാ​ണ് പ​ണം അ​നു​വ​ദി​ക്കു​ന്ന​ത്.

കാ​ടു വ​ള​ര്‍​ന്നു നി​ല്‍​ക്കു​ന്ന ക​നാ​ലി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി രാ​പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ ക​ഞ്ചാ​വും രാ​സ​ല​ഹ​രി ഉ​ള്‍​പ്പടെ മ​യ​ക്കു​മ​രു​ന്നു​ക​ളും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തി​ച്ച് വി​ൽപന ന​ട​ത്തു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്. ഇ​തി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ് വാ​ഴ​ക്കു​ന്നം മു​ത​ല്‍ വ​ര​ട്ടാ​ര്‍​വ​രെ​യു​ള്ള ക​നാ​ലി​ന്‍റെ പ്ര​ദേ​ശ​ങ്ങി​ലു​ള്ള​ത്.

കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന പി​ഐ​പി ക​നാ​ലി​ന്‍റെ ഓ​ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ല​ഹ​രി വി​ല്പ​ന​യ്‌​ക്കെ​തി​രേ പോ​ലീ​സും ക​ണ്ണ​ട​യ്ക്കു​ക​യാ​ണ്. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​മ്പോ​ഴും ഇ​ത്ത​രം വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ള്‍​ക്കെ​തി​രേ യാ​തൊ​രു ന​ട​പ​ടി​യും പൊ​ലി​സും എ​ക്‌​സൈ​സും സ്വീ​ക​രി​ക്കു​ന്നി​ല്ല.

Tags : NattuVishesham DistrictNews

Recent News

Corehub Up